2017, ഡിസംബർ 21, വ്യാഴാഴ്‌ച

CAG യിൽ നിന്നും പലതും പഠിക്കേണ്ടതുണ്ട്

C A G യുടെ അഭിപ്രായം പ്രകാരം2ജി അഴിമതി ആരോപണം  ഇൻഡ്യയോട്ടാകെ മുൻ UPA മൻമോഹൻ സർക്കാരിനെതിരെ അലയടിപ്പിക്കാൻ വിനോദ് റായിയെ കൂട്ടുപിടിച്ചും അന്നത്തെ PSG ചെയർമാൻ മുരളി മനോഹർ ജോഷി യുടെ നേതൃത്വവും ഇന്നത്തെ മോദി സർക്കാറിന് തുണയായിട്ടുണ്ട്!! അഴിമതി ആരോപണങ്ങൾ CAGഉന്നയിച്ചാൽ മാത്രം പോര!!CAG യുടെ കണ്ടത്തൽ പ്രകാരം 1.75 കോടി രൂപ അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ കോടതി മുഖാന്തിരം തിരിച്ചു പിടിക്കേണ്ട കടമയും ഈ മോഡി സർക്കാരിനുണ്ട്!!

രാഷ്ട്രീയ ദുരുദ്ദേശത്തോടെ സി.എ.ജി. ഒരു കണക്ക് തയ്യാറാക്കുകയും അത് മാധ്യമങ്ങൾ ഒന്നേമുക്കാൽ ലക്ഷം കോടിയുടെ ക്രമക്കേട് എന്ന് വരുത്തിത്തീർത്ത് അഴിമതിയാക്കി ചിത്രീകരിക്കുമ്പോഴും കോൺഗ്രസ്സിനെ അഴിമതിപ്പാർട്ടിയാക്കി പ്രതിപക്ഷപാർട്ടികൾ നാണം കെടുത്തുമ്പോഴും അതിനെ പ്രതിരോധിക്കാനോ സത്യാവസ്ഥ ജനങ്ങളോട് പറയാനോ കോൺഗ്രസ്സുകാർ തയ്യാറായില്ല എന്നത് ഒരു വസ്തുതന്നെയാണ്!! ചെയ്യാത്ത ലേലത്തിനു എങ്ങനെ നഷ്ടം വരും,  ഇല്ലാത്ത നഷ്ടം എങ്ങനെ ക്രമക്കേട് ആകും അതെങ്ങനെ അഴിമതിയാകും എന്ന് ചോദിക്കാൻ ഒരു കോൺഗ്രസ്സുകാരന്റെയും നാവ് കപട ആദർശം കെട്ടിപിടിച്ചത് കൊണ്ടു പൊങ്ങിയതുമില്ല!!. എന്റെ മുൻഗാമി പ്രമോദ് മഹാജൻ സ്വീകരിച്ച ടെലികോം നയം ഞാൻ പിൻപറ്റുക മാത്രമാണ് ചെയ്തത് എന്ന്.  അപ്പോഴും അന്ന് ടെലികോം മന്ത്രി ആയിരുന്ന ഏ രാജ പറയുന്നുണ്ടായിരുന്നു!! പക്ഷെ രാജയുടെ വാക്കുകൾ അന്നത്തെ ബഹളത്തിൽ മുങ്ങിപ്പോയി!! കുറ്റക്കാരൻ ആക്കാൻ അന്നത്തെ പ്രതിപക്ഷത്തോടപ്പം കോണ്ഗ്രസ്സും മത്സരിച്ചു!!

ശത്രുക്കളെ പ്രതിരോധിക്കാൻ കോൺഗ്രസ്സ് പാർട്ടിക്ക് ത്രാണി ഇല്ലാത്തത് കൊണ്ടാണു  ഏത് കാര്യത്തിലും കോൺഗ്രസ്സ് വേട്ടയാടപ്പെട്ടത്!! പാർട്ടിക്ക് പ്രതിരോധം തീർക്കേണ്ടവർ ആദർശ കുപ്പായത്തിന് കളങ്കം ഏൽപിക്കാൻ തയ്യാറാകാതെ മാളത്തിൽ ഒളിച്ചു!! രാഷ്ട്രീയ ശത്രുക്കൾ നീചമായി ആക്രമിക്കുമ്പോൾ മാന്യതയും കുലീനതയും കൊണ്ട് അനങ്ങാതിരുന്നാൽ  കോൺഗ്രസ്സിനു പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന വസ്തുത എന്നാണ് കോണ്ഗ്രസും ഘടക കക്ഷികളും പഠിക്കുക!! അത് തന്നെയാണു സംഭവിക്കുന്നതും?? ശത്രുക്കളെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കോൺഗ്രസ്സ് പഠിക്കേണ്ടിയിരുന്നു!! ഇന്നിപ്പോൾ കോടതി മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയപ്പോൾ വിനോദ് റായ് ജനങ്ങളോട് മാപ്പ് പറയണം എന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടിട്ട് എന്ത് കാര്യം?? തോന്നേണ്ടത് തോന്നേണ്ട സമയത്ത് തോന്നണം!പറയേണ്ടത് പറയേണ്ടടിത്തു പറയുകയും വേണം!! അതിന് പുതിയ നേതൃത്വത്തിന് സാധിക്കട്ടെ!!

NB::ഇന്നത്തെ pSG ചെയര്മാന് kv തോമസ് സാറിന് പലതും ഇനിയും പഠിക്കേണ്ടതുണ്ട്!! റാഫേൽ അഴിമതി അമിത്ഷാ മകൻ വഴി നടത്തിയ വികസനം  മോദിയുടെ ദേശാടനവും ദൂർത്തും etc!!കാണാതെ ഉറക്കം  തൂങ്ങി കാലം കഴിയട്ടെ

2017, നവംബർ 20, തിങ്കളാഴ്‌ച

വഖഫ് ബോർഡിനോട് വർഗ്ഗീയ വിവേചനം!!

അഴിമതി വഖഫ് വകുപ്പിലായാലും ദേവസ്വം ബോർഡിലായാലും മന്ത്രി മന്ദിരത്തിലായാലും എതിർക്കപ്പെടണം!! വഖ്ഫ് ബോർഡിലെ നിയമനം PSC വഴി പൊതുവത്കരണനം നടത്തുന്നത് സർക്കാരിന്റെ ഔദ്യോഗിക വിശുദ്ധി ചോദ്യം ചെയ്യപ്പെടുന്നു!! ഭൂരിപക്ഷ സമൂഹത്തിലെ മുന്നോക്കത്തിൽ പിന്നോക്ക വിഭാഗത്തിനു സംവരണം ഏർപ്പർടുത്തുകയും ചെയ്തു സർക്കാർ മനസ്സിലിരുപ്പ് രേഖപ്പെടുത്തി!! പിണറായി സർക്കാർ ദേവസ്വം ബോർഡ് നിയമനം psc വിടാതെ വഖഫ് ബോർഡ് നിയമനം psc വിട്ടു കടുത്ത വിവേചനം കാട്ടി!! ദേവസ്വം ബോർഡ് വിഭാഗകാരോട് പെറ്റുമ്മ നയവും വഖഫ് ബോര്ഡിനോട് പോറ്റുമ്മ നയവും കാട്ടി വർഗ്ഗീയ ഫാസിസ്റ്റ് വിവേചനം നടപ്പാക്കി ഈ സർക്കാർ കേന്ദ്ര ഫാസിസ്റ്റ് സർക്കാരിന്റെ നയങ്ങൾ പിന്തുടർന്നു!! ന്യൂനപക്ഷ ദളിതു സംവരണ നടപ്പാക്കുന്നതിനേ സ്വാതന്ത്ര്യനന്തര ഇൻഡ്യയിൽ RSS സംഘ് പരിവാരത്തോടപ്പം  എതിർത്തിരുന്നത് കമ്മ്യൂണിസ, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും ബുദ്ധിജീവികളും ആയിരുന്നു!! ന്യൂനപക്ഷ ദളിതു സംവരണം ഇന്ത്യൻ പ്രമാണി അധികാരി വർഗ്ഗത്തിന്റെ ഔദാര്യമല്ല അവകാശമായിരുന്നു!! സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത് കൊണ്ടു തന്നെയാണ് മുസ്ലിം വിഭാഗം പിന്നോട്ട് പോയതന്ന സത്യം സർക്കാരും ഇടതുപക്ഷ പ്രവർത്തകരും മറക്കരുത്!! സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ സമൂഹത്തിൽ പിന്നോക്കം പോയതിന് ഉത്തരവാദിത്വം രാജ്യത്തിനുണ്ട്!!

ദേവസ്വം ബോർഡിന്റെ അഴിമതി കാണാത്ത സർക്കാർ വഖഫ് ബോർഡിലെ അഴിമതി ആരോപണത്തിന് മരുന്നുമായി വരുന്നത് സംശയം തന്നെ!!ദേവസ്വം വകുപ്പും psc വിട്ട് കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കാൻ തയ്യാറാകണം!! Psc വഴി നിയമനം നടത്തിയാൽ അഴിമതി രഹിതമാകുമെന്ന സർക്കാരിന്റെ കാഴ്ചപ്പാട്  കുരുടൻ ആനയെ കണ്ട മാതിരി ആയിരിക്കും!!അഴിമതികർക്കും കയ്യേറ്റകർക്കും ഓശാന പാടുന്ന ഈ സർക്കാർ vs അച്ചുതാനന്ദൻ ഭരണ കാലത്ത് വഖഫ് ബോര്ഡിന്റെ ക്യാഷ് സമ്മേളനം നടത്താൻ ഉപയോഗിച്ചിരുന്നുവെന്ന ആരോപണം വന്നിരുന്നതും ഓർക്കണം!! എന്തായാലും psc നിയമനത്തിന്റെ മറവിലും മുന്നോക്കത്തിലെ പിന്നോക്കത്തിലും സംവരണ വിരുദ്ധത തന്നെ!!

2017, നവംബർ 17, വെള്ളിയാഴ്‌ച

സാമ്പത്തിക സംവരണത്തിലെ ഫാസിസ ഉപരി വിപ്ലവം!?

2004 കാലകഘട്ടത്തിലെ അവകാശ പ്രഖ്യാപനതൊടപ്പം മുസ്ലിം സംവരണത്തെ അട്ടിമറിച്ചത് സംവരണ വിരുദ്ധ മനോഭാവം LDF നെ ബാധിച്ചതിനാലാണ്!! udf മന്ത്രിസഭയിലെ മുസ്ലിം ലീഗ് മന്ത്രിയായ ജനാബ് കുഞ്ഞാലിക്കുട്ടിയുടെ മേൽ റജീന കേസ് ആരോപിച്ചുമാണ് സിപിഐഎം LDF മുന്നണി നേരിട്ടത്!! സംവരണനയം ഭൂരിപക്ഷ സമുദായ കോപത്തെ പെരുക്കി കാണിച്ചതും ഭൂരിപക്ഷ സമുദായ സാമ്പത്തിക സംവരണം നടപ്പാക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്!അന്നത്തെ നയം നടപ്പിലാക്കാൻ 15 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു! അത്താ തുർക്കിയിൽ കമാൽ പാഷ നടപ്പാക്കിയ സാമൂഹിക സാമ്പത്തിക നയം പരിഷ്കരിച്ചു കേരളത്തിൽ നടപ്പാക്കുന്നത് പിന്നോക്ക ന്യൂനപക്ഷ അവകാശങ്ങളിൽ കടന്നു കയറ്റം തന്നെ!! ഇതിന്റെ അനന്തര ഫലം ഇന്നത്തെ കമ്മ്യൂണിസ ബുദ്ധിജീവികൾ കാണാതെ പോയതോ... അതോ കാണാത്തതായി അഭിനയിക്കുന്നതോ?? കാനം രാജേന്ദ്രേനെയോ tv ആക്ടർ ജയശങ്കറിനേയോ ഫേസ് ബുക്കിൽ ചീത്തപറയുന്നതിനെക്കാളും പിണറായി വിജയൻ സർക്കാരിനെ ചീത്ത പറഞ്ഞു ഇതിനെ എതിർകേണ്ടത് തന്നെ!! സാമ്പത്തിക നയം കേരളത്തിൽ ദൂരെ വ്യാപകമായി കൊണ്ടുവരാൻ കഴിയാത്തത് ഭരണഘടന യാക്കിർക്കുന്നത് കൊണ്ടത്രേ!! അതിനാൽ ഈ പിണറായി സർക്കാർ ഭരണ ഘടന പരിഷ്കരത്തിന് മോദിയോട് അവശ്യപ്പെടുമെത്രെ?? കലികാലം എന്നല്ലാതെ എന്ത് പറയാൻ!! ദേവസ്വം വകുപ്പിൽ പരീക്ഷണം സംവരണത്തെ തള്ളിപ്പറയുന്ന സംഘ് പരിവാർ കുടുംബത്തിന്റെ ആദർശം പ്രചാരണം പിണറായി വിജയനിലൂടെ ഇൻഡ്യയിൽ ആദ്യമായി നടപ്പാക്കി!! ഉത്തരേന്ത്യൻ ഫാസിസ സർക്കാർ കൊണ്ടുവരാൻ പോലും ഭയക്കുന്ന ഈ സംവരണം RSS തിണ്ണ നിറങ്ങികളായ ചില സംഘ് സഖാക്കൾ മുന്നിട്ടിറങ്ങിയിരിക്കുന്നു!! സ്വാതന്ത്ര്യ ഇൻഡ്യയിൽ RSS നു നടപ്പാക്കാൻ കഴിയാത്തത് പിണറായി നടപ്പാക്കാൻ സാധിച്ചതിന് ഫാസിസ പരിവാർ കുടുംബത്തിന്റെ കയ്യടി നേടിയതിനു #നമോവാകം @വിപ്ലവശംസകൾ നേരുന്നു!!

2017, നവംബർ 1, ബുധനാഴ്‌ച

ഗെയിൽ_വിരുദ്ധ_സമരത്തിലെ പൊരുതുന്ന ജനതക്കൊപ്പം.


#ഗെയിൽ_വിരുദ്ധ_സമരത്തിനൊപ്പം

#പൊരുതുന്ന ജനതക്കൊപ്പം.

ക്രൂരവും ഭയാനകവും ആയ നരനായാട്ട് നടന്നത് സിറിയയിലല്ല സഖാക്കളെ !!???2007ൽ പദ്ധതി ഒപ്പുവെച്ച എളമരം കരീമിന്റെയും
കേരളത്തിലെ സഖാക്കളുടെ മൂക്കിന് ചുവട്ടിലെ മുക്കം എന്ന പ്രദേശത്താണ് ഭരണകൂട ഭീകരാക്രമണം നടന്നത്!!. കോഴിക്കോട് എരഞ്ഞിമാവിൽ ഗെയിൽ പൈപ്പുലൈൻ വിരുദ്ധ സമരത്തിനെ തിരെ നടന്ന അതിരൂക്ഷമായ പോലീസ് മർദ്ദനത്തെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു!! പ്രതീക്ഷയോടെ പിണറായിയെ അധികാരത്തിൽ കയറ്റി കൊടുത്ത ജനതക്ക് പ്രസ്ഥാനങ്ങൾക്ക് പിണറായിപോലീസ് വക #ലാത്തി സമ്മാനം !!ഇരട്ടചങ്കന്റെ ഭരണം ഫാസിസ ഏകാധിപതി റോൾ മോഡലിലേക്ക് തന്നെയാണ് പോകുന്നത് സഖാക്കളേ??മോദിയുടെ അടിച്ചമർത്തൽ നയം പിണറായിയും കൊണ്ടുനടക്കുന്നു!


പോലീസ് സമരപന്തൽ പൊളിച്ചു മാറ്റുകയും സമരസമിതി പ്രവർത്തകരെയും നാട്ടുകാരെയും ലാത്തിച്ചാർജ് ചെയ്യുകയും  അവർക്കു നേരെ ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തുകൊണ്ട് ഒരു ജനതയുടെ അതിജീവന സമരത്തെയാണ് ഇടതുപക്ഷം എന്ന് വിളിക്കുന്ന ഗവണ്മെന്റ് ചോരയിൽ മുക്കിയിരിക്കുന്നത്‌ . തങ്ങളുടെ വാസസ്ഥലത്തു കൂടി ഗെയിലിന്റെ പൈപ്പ് ലൈൻ വരുന്നതിനെതിരെ സമരം ചെയ്തു എന്നതിനാണ് ഈ വിധത്തിലുള്ള ഭരണകൂട ഭീകരത അഴിച്ചു വിട്ടിരിക്കുന്നത് . ജനകീയ സമരങ്ങളുടെ നേർക്ക് ഇടതുപക്ഷ ഗവണ്മെന്റ് കഴിഞ്ഞ കാലങ്ങളിൽ സ്വീകരിച്ച നിലപാടുകളുടെ തുടർച്ച തന്നെയണ് ഇതും .അധികാരമില്ലാത്ത കാലത്തു ഇടതുപക്ഷ കമ്യൂണിസ്റ്റ് പാർട്ടി ഭയപ്പാട് കുത്തി നിറച്ചു തെരുവിലേക്കിറക്കിയ ഈ സാധു ജനങ്ങളെ,, അധികാരം കയ്യിൽ കിട്ടിയാൽ ജനങ്ങളുടെ തല തല്ലിപ്പൊളിച്ചു കൊണ്ടുള്ള വികസനം നയമാണ് ഇടതു കമ്യൂണിസ്റ്റ് പാർട്ടിയുടെ മുദ്രാവാക്യം!!!?? പക്ഷെ ജനങ്ങൾ  ജനങ്ങളാൽ സംഘടിക്കുമ്പോൾ മാത്രം ആണ് ചരിത്രം പിറവിയെടുക്കുക എന്ന കമ്മ്യൂണിസ തത്വം,,പിണറായി ഗവണ്മെന്റ് മറന്നു പോയിരിക്കുന്നു!! അതോ ചരിത്ര തത്വം മുതലാളിത്ത നവ ലിബരൻ ആശയത്തിന് പണയം വെച്ചോ?? ലാത്തി കൊണ്ട് നേരിട്ടാൽ ഗെയിൽ സമരം അവസാനിക്കും എന്ന് ആരും കരുതണ്ട ഇത് പിറന്ന മണ്ണിൽ ജീവിക്കാനുള്ള ഒരു ജനതയുടെ പോരാട്ടമാണ്!

ഉയരാത്ത മുഷ്ടിയുംപൊങ്ങാത്ത നാവും അടിമത്തത്തിന്റെ ലക്ഷണമാണ് എന്നു പഠിപ്പിച്ച കമ്മ്യൂണിസ്റ്റു വിപ്ലവ മുദ്രാവാക്യങ്ങൾ സഖാക്കൾ ഇരട്ടചങ്കനുവേണ്ടി അടിയറവ് വെച്ചോ.;;;?
അധികാരം കമ്മ്യുണിസക്കാർക്ക് അലങ്കാരമല്ല!!എന്ന കാലം അവസാനിച്ചു കൊണ്ടിരിക്കുന്നു!!കയ്യൂരും_ പേരുവെള്ളൂരിന്റെയും
സമര ജീവിതം നയിച്ച കമ്മ്യുണിസ പാരമ്പര്യം ചുംബന സമരത്തിനും മാനിഫെസ്റ്റോതള്ളിയ കള്ളുസമരത്തിന് വേണ്ടി വഴിമാറി:: ഇന്ന് അധികാര മത്ത്‌ തലക്കുപിടിച്ചവനെ വീരപുരുഷനാക്കുന്ന തലമുറയിൽനിന്നും മാനുഷിക മുഖം പ്രതീക്ഷിക്കണ്ട സമര യോദ്ധാക്കളെ;; തൊഴിലാളിവർഗ്ഗമെന്നു നിങ്ങൾകരുതിയ നിങ്ങളുടെ വിപ്ലവപ്രസ്ഥാനം മുതലാളിത്ത ബൂർഷോകളുടെ കയ്യിലെ വെറും കളിപ്പാവയാണ് !! അറസ്റ്റു ചെയ്തവരോട് പിണറായി പോലീസ് കാണിച്ച ചെറ്റത്തരം ഒരു തീവൃവാദിയും കാണിക്കില്ല;;ഓ വിപ്ലവസമൂഹമേ;;;;ഉറക്കംനടിച്ചു കിടന്നാൽ കാലിൻചുവട്ടിലെ മണ്ണ് ഫാസിസ കളസം കൊണ്ടുപോകും!! പിന്നെ ഇരുന്നു കഴുതകണ്ണീർ വാർത്തിട്ട് കാര്യമില്ല!! ഉറക്കത്തിൽനിന്നും എന്നീക്കൂ സമൂഹമേ ??പ്രതികരിക്കൂ!!

2017, ഒക്‌ടോബർ 26, വ്യാഴാഴ്‌ച

വിദ്യഭ്യാസത്തിലൂടെ കാവി വത്കരണമോ??



വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക  പ്രതിബദ്ധതയുള്ള കേരളത്തിൽ ഫാസിസ്റ്റ് വളർച്ചക്ക്   വിലങ്ങുതടിയാണ്!!ആഭ്യന്തര നിയമ വകുപ്പിൽ ഒരു പരിധിവരെ ഫാസിസ്റ്റ് ചിന്താഗതി കയറി കൂടിയിട്ടുണ്ടെങ്കിലും സാമൂഹിക മണ്ഡലങ്ങളിൽ ഫാസിസ്റ്റ് വിരുദ്ധ പ്രചാരണം തന്നെയാണ് നടക്കുന്നത്!!ഇൻഡ്യയിൽ സ്വാതന്ത്ര്യ സമരം നടത്തി സമ്പത്തും ഐശ്വര്യവും രാജ്യത്തിന് നൽകിയ നെഹ്റുവിനെ അസഹിഷ്ണുതയുടെ പേരിൽ ഫാസിസ്റ്റുകൾ ഭരിക്കുന്ന സംസ്ഥാനത്ത് സ്കൂൾ പുസ്തകത്തിൽ നിന്നും നീക്കം ചെയ്ത് വിദ്യഭ്യസത്തിൽ ഫാസിസ്റ്റ് വരവ് ദൃഢമാക്കി!!വാജ്പേയി സർക്കാരിന്റെ കാലത്ത് RSS നടത്തിയ ചരിത്ര തിരുത്തലുകൾ ഇന്നും തുടരുന്നു!!അന്ന് സാസ്കാരിക നഗര,_കേന്ദ്രങ്ങളുടെ പേരു മാറ്റി തുടങ്ങി ഇന്ന് അവയുടെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്നു!!
       
ബി ജെ പി ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്ന അജണ്ടകളെല്ലാം അതിവേഗം നടപ്പാവുന്ന സംസ്ഥാനമായി കേരളം മാറുന്നുണ്ടോ? ഉദാഹരണം::യോഗദിനാചരണം അത്തരമൊരു പരിപാടിയല്ല!!എന്നിട്ടും പാര്‍ട്ടിക്കും പൊലീസിനുമൊക്കെ സ്വീകാര്യമാണ് എന്നനിലപാടാണ് സർക്കാർ എടുക്കുന്നത്!! ബംഗാളിൽ മമതപോലും തള്ളിക്കളയുന്ന പദ്ധതികള്‍ ഇവിടത്തെ ഇടതുപക്ഷ ഗവണ്‍മെന്റിന് പ്രിയങ്ങളും!! സ്കോളർഷിപ്പിന്റെ പേരിൽ യുക്തിരഹിതമായ സംഘ് പരിവാർ ആശയങ്ങൾ കൊയിലാണ്ടി സ്കൂളിൽ നടപ്പിലാക്കാൻ ശ്രമിച്ചത് കാണാതിരുന്നുകൂടാ!!സംഘ് പരിവരത്തിന് ശാഖയിൽ പഠിപ്പിക്കാൻ  സ്വാതന്ത്ര്യം ഉള്ളത് പോലെ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ളിൽ മൗനനുവാദം കൊടുത്ത രീതി അംഗീകരിക്കാൻ സാധിക്കില്ല!!

കഴിഞ്ഞ വര്‍ഷ(2016)മായിരുന്നു ദീൻ ദയാലിന്റെ ജന്മശതാബ്ദി ആഘോഷിക്കാൻ കേന്ദ്രം തീരുമാനിച്ചത്!ഇപ്പോള്‍ മാനവ വിഭവശേഷി വകുപ്പ് സെക്രട്ടറി അയച്ച (No.QIP (2) 53349/ 2017 /DPI  dated 31 -08 -2017 )അര്‍ദ്ധ ഔദ്യോഗിക അറിയിപ്പിന്റെ ബലത്തിലാണ് നമ്മുടെ വിദ്യാഭ്യാസ വകുപ്പ് ആര്‍ എസ് എസ് പ്രചാരണം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്!! ദീന ദയാല്‍ ഉപാദ്യ  ആരായിരുന്നുവെന്നോ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലോ രാഷ്ട്ര നിര്‍മാണത്തിലോ ബന്ധപ്പെട്ടിരുന്നുവോ ഗവണ്‍മെന്റ് ശ്രദ്ധിച്ചില്ല!! മഹാത്മാ ഗാന്ധി സർവകലാശാലയിൽ  PG യിൽ പോലും  സവർക്കരുടെ ചരിത്രം പഠിപ്പിക്കാൻ തീരുമാനിച്ചത് ഈ സർക്കാരിന്റെ ഭരണ നേട്ടവും സംഘ് പരിവാറിനു സർക്കാർ വക സമ്മാനവുമാണ്!!

രാജ്യത്തിന് വേണ്ടി ഒരു നല്ല കാര്യം ചെയ്യാത്ത ദീൻ ദയാൽ ഉപദ്യയുടെ ജന്മ ദിനം ആചരിച്ചു  ചരിത്രം വളച്ചൊടിക്കാൻ കേന്ദ്ര സർക്കാർ വിവാദ ഉത്തരവി മേൽ കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് ആശങ്കജനം തന്നെ!! ഈ കേരള സർക്കാരിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി കാവി അണിഞ്ഞ പ്രവർത്തകനാണോ!!? ചെറുപ്പത്തിലുള്ള ശീലം ഇപ്പോഴും തുടരുകയാണോ?? തന്റെ വകുപ്പിലെ ഉത്തരവ് പോലും കാണാത്ത മനസ്സിലാക്കാൻ പോലും കഴിവുകേട്ട പ്രഫസർ ആണോ ഇദ്ദേഹം!?ഡിപിഐ യുടെ മേൽ കുറ്റം ചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ഇടതുപക്ഷ മുന്നണിയും സർക്കാരും!!സഖാക്കൾ പോലും ലജ്ജിച്ചു തല താഴ്ത്തി!! കേരള സംഘ് പരിവാർ ആഹ്ലാദ കൊടുമുടിയിലുമാണ്!!

2017, ഒക്‌ടോബർ 17, ചൊവ്വാഴ്ച

അമിത്ഷാ ജി സംവാദത്തിൽ പരാജയപ്പെട്ടാൽ ദിഗംബര സന്യാസം സ്വീകരിക്കുമോ??

അമിത്ഷാ ജി വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു ഓരോ കേരളീയരും!!നേരം കാലവും അറിയിച്ചാൽ മതി!!സഹിഷ്ണുതയോടെ മതേതര കേരളത്തിന്റെ വികസനം ചർച്ച ചെയ്യുന്നത് മാരാർ സെന്ററിലോ അതോ കാൻപൂരിലെ RSS ആസ്ഥാനത്തോ ആകാം!!അവിടെ ആകുമ്പോൾ മണ്ടന്മാരായ സംഘ് പരിവാർ പ്രവർത്തകർ ബലോ നമോ വകം വിളികൾ കൊണ്ട് താങ്കൾക്ക് പിന്തുണയും കിട്ടും!!സംഘ് പരിവാർ പ്രവർത്തകർ എന്നെങ്കിലും ചിന്തിക്കുന്ന ഒരു ദിവസം വന്നാൽ ഒരു ഉപകരമാകുകയും ചെയ്യും!!എന്നു സംഘ് പരിവാരം സഹിഷ്ണുതയോടെ ചിന്തിക്കുന്നുവോ അന്ന് കോഴിക്ക് മുലവരും അത് കണ്ടു കാക്ക മലർന്നു പറക്കും!!ചിന്തിക്കാത്ത ബുദ്ധി മരവിച്ച സംഘ് കുട്ടികളെ താങ്കൾ കണ്ടിട്ടൊള്ളു!!അമിത്ഷാ ജി കേരളത്തിലെ സ്കൂൾ കുട്ടികളോട് പോലും സംവദിക്കാൻ താങ്കൾക്ക് ഇന്ന് ശക്തിയില്ല!!അതിന് ഇത്തിരി പുളിക്കും!!!വികസനം എന്തെന്നറിയാത്ത അമിത്ഷാ കേരളത്തിലെ കക്കൂസുകളുടെ കണക്കുകൾ മാത്രം മതി സംവദിക്കാൻ!! വർഗ്ഗീയത കൊണ്ടും ഫാസിസം കൊണ്ടും ഞങ്ങൾ കേരളക്കാരെ സംവാദത്തിന് വിളിച്ചാൽ ഞങ്ങൾ വരില്ല!!കാരണം താങ്ങളുടെ നാട്ടിലെ ഗര്ഭസ്‌ത്ത ശിശുക്കൾ പോലും ഫാസിസ്റ്റ് വർഗ്ഗീയതയിൽ ജൻമം കൊണ്ടവരാണ്!!അതിൽ ഞങ്ങൾ കേരളക്കാർ പിന്നോക്കമാണ്!!അത് അംഗീകരിക്കുന്നതിൽ കേരളകാർക്ക് ഒരു മടിയുമില്ല!!അഭിമാനമേ ഉള്ളൂ!!!ഇനി താങ്കൾ വന്നു ഏതെങ്കിലും സാധു ജന്മങ്ങൾക്ക് വിഷം കുത്തിവച്ചു കേരളക്കരയും അങ്ങു ഓലത്താമെന്ന ധാരണ മാറ്റിവെച്ചെക്ക്!!പഴശ്ശിരാജയും ആലിമുസ്ലിയാന്മാരും ജീവിച്ച മണ്ണിൽ നാരായണഗുരുവും ശിഹാബ് ബാഖഫിമാരും മാത്രോ_ബാവമാരുടെ ഇടപെടലിൽ കേരള്ത്തിലെ ഒറ്റുകാരായ വിഷ സർപ്പങ്ങളെ കൈകാര്യം ചെയ്തിരുന്നത് ഒന്നു മനസ്സിലാക്കി പഠിക്കുക!! കേരള ചരിത്രം പഠിച്ചാല് മനസ്സിൽ കയറിക്കൂടിയ വിഷമയം ഇല്ലാതെയാകും!ഇല്ലെങ്കിൽ താങ്കളും ദിഗംബരർ സന്യാസം സ്വീകരിച്ചു  രാജ്യത്തെ രക്ഷിക്കണം!!

NB::: ജൈനമതത്തിൽ രണ്ടു വിഭാഗക്കാരുണ്ട്[2].
1)ശ്വേതംബരർ - പേര് സൂചിപ്പിക്കുന്ന പോലെ ശ്വേതംബരർ വെള്ളവസ്ത്രം ധരിക്കുന്നു.
2)ദിഗംബരർ - വസ്ത്രങ്ങളേ ധരിക്കാത്ത ജൈനവിഭാഗം - ദിക്കുകളെ വസ്ത്രമാക്കുന്നവർ എന്നർത്ഥമുള്ള ദിഗംബരർ വസ്ത്രങ്ങളെ അവിശുദ്ധമായി കണക്കാക്കുകയും നഗ്‌നരായി ജീവിക്കുകയും ചെയ്യുന്നു

2017, ഒക്‌ടോബർ 9, തിങ്കളാഴ്‌ച

പുലർവേള സ്വപ്നങ്ങൾ!! തുടർ ഭരണ സ്വപ്നങ്ങളോ!!??

ഇൻഡ്യ ഭരിക്കുന്ന ടീമും കേരളം ഭരിക്കുന്ന ടീമും കൊലവിളിച്ചു മുന്നേറുമ്പോൾ പഴയ RSS വീഞ്ഞ് പുതിയ ഇൻഡ്യൻ പ്രസിഡന്റിന് കേരളത്തോട് തോന്നിയ മുഹബത്തിന് തേനിനെക്കാൾ മധുരം!!സിപിഎം_ പത്രമാധ്യമങ്ങളും അസ്തമയ ജന രക്ഷാ മാർച്ചിന്റെ നെഗറ്റീവ് വശങ്ങൾ പെരുപ്പിച്ചു കാട്ടി മാർച്ചിന് ശ്രദ്ധ കൊടുക്കുന്ന തിരക്കിലും!!ബിജെപി മുരളീധരൻ നേതാവിന്റെ മുൻ വിധി പ്രകാരം നടത്തിയ കൊലവിളി മുദ്രാവാക്യത്തിന് ശക്തി പകരുന്നത് കേരള സർക്കാറിന്റെ മുൻ നിലപാടുകൾ തന്നെ!!കുമ്മനം ,സുരേന്ദ്രൻ മുതൽ വിഷകല_ശോഭമാരുടെ മുൻ കാല വെല്ലു വിളികൾ ക്കെതിരെ മൗനം പൂണ്ടത് ബിജെപി RSS വിഭാഗത്തിന് വളമേകി!!
പ്രസിഡന്റിന്റെ പ്രസംഗം കേട്ടപ്പോൾ ഓരോ കേരളീയനും രോമാഞ്ച പുളകിതനുമായി!!പ്രായം ചെന്ന പ്രവർത്തന പരിചയം ഉള്ള സംഘ് പരിവാർ പ്രവർത്തകൻ കോവിന്ത്  കാണാത്ത എന്ത് ജിഹാദി പ്രവർത്തനമാണ് അമിത്ഷാ ആദിത്യ നാഥുമാർ കേരളത്തിൽ കണ്ടത് !!??ഉത്തരം താ കേരള സംഘ് ബിജെപി പ്രവർത്തകരെ!!? പ്രസിഡന്റ് സാർ ആദ്യം കേരളത്തിലേക്ക് വന്ന സംഘ് പരിവാരത്തിനും മാധ്യമ സിങ്കികിടികൾക്കും കേരള ചരിത്രം പഠിപ്പിച്ചു കൊടുക്കണമായിരുന്നു!!


കേരളത്തിൽ രാഷ്ട്രീയ കലാപ രൂക്ഷിതത്തിന് വെള്ളവും വളവും നൽകുന്നതിൽ കമ്യൂണിസ്റ്റ് സംഘ് പരിവാർ കൂട്ടുകെട്ട് ഒരമ്മ പെറ്റ ഇരട്ടകൾ തന്നെ!ഇന്ന് കേരളത്തിൽ ജനരക്ഷ മാർച്ചും പുകിലുകളും മറ്റും കേന്ദ്ര_സംസ്ഥാന സർക്കാരുകളുടെ ഭരണ പരാജയം മറച്ചു പിടിക്കാനുള്ള ചെപ്പടി വിദ്യ തന്നെയാണ്!! ലോകം ആദരിക്കുന്ന മദർ തെരേസയെ ആക്ഷേപിച്ച ആദിത്യ നാഥിനു മുഖ്യമന്ത്രി തിലകം നൽകി ആദരിച്ച ബിജെപി സംഘ് പരിവാറിന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കി തരുവാൻ വേണ്ടി കേരള  ബിജെപിക്കാർ ജനരക്ഷ യാത്ര നടത്തേണ്ടതില്ലായിരുന്നു!!കൊല്ലുക കൊന്നു കൊലവിളിക്കുക എന്ന ഫാസിസം_ കമ്യൂണിസ്റ്റു ചെഗുവേര ,_ഹിറ്റ്‌ലർമാരുടെ  മുദ്രാവാക്യം കൊണ്ട് ഒരു ഭാഗത്ത് രക്ത സാക്ഷി നിർമാണം സിപിഎം അജണ്ട എങ്കിൽ മറു ഭാഗത്ത്‌ ബലിദാനി നിർമ്മിതി സംഘ് ആമാശയംതന്നെ!?


ഹോ കേരള പൊതു സമൂഹമേ!!??സിപിഎം അഡ്ജസ്റ്മെന്റ് രാഷ്ട്രീയം മൂലം ജനാതിപത്യ കേരളം ബിജെപിക്ക് തീറെഴുതി കൊടുക്കുന്ന തരത്തിലേക്ക് മറിക്കൊണ്ടിരിക്കാതെരിക്കാൻ പ്രതികരിക്കുക!!ബംഗാളിലെ മമത സർക്കാരിനെതിരെ പോരാടാൻ അവിടെ ബിജെപിയെ സഹായിക്കുന്ന നിലപാട് എടുക്കുന്ന സിപിഎം കേരളത്തിൽ കോണ്ഗ്രസ്സിനെ എതിർക്കാൻ ബിജെപിക്ക് മൈലേജ് ഉണ്ടാക്കി കൊടുക്കുന്നത് കാണാതിരിന്നു കൂടാ!!അഖിലെൻഡ്യ തലത്തിൽ സിപിഐഎം നെ ബിജെപി  ഉയർത്തി കാട്ടുകയും കോണ്ഗ്രസിനെ അവഹേളിക്കുകയും തകർക്കുകയും ചെയ്താൽ കേന്ദ്ര സർക്കാരിന്റെ ഭരണ തുടർച്ച ബിജെപി കണക്ക് കൂട്ടുന്നു!?കേരളത്തിൽ പിണറായി മറ്റൊരു ജ്യോതി ബസു സർക്കാർ ആയി മാറുകയും ചെയ്യും

2017, ഒക്‌ടോബർ 4, ബുധനാഴ്‌ച

സമൂഹം സിപിഐഎം നെ കണ്ടറിഞ്ഞാൽ ബിജെപിയോട് കൊണ്ടറിയേണ്ടി വരില്ല!!

യു.പിയില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷം കാരണം മൂന്നുജില്ലകളില്‍ നിരോധനാജ്ഞ നിലനില്‍ക്കെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലേക്കു ജനരക്ഷാമാര്‍ച്ച് നടത്താന്‍ വന്നത്. യോഗി ആദിത്യ നാഥ് നു ചുവപ്പു പരവതാനി വിരിച്ചു പിണറായി സർക്കാർ സ്വീകരിച്ചു!! ഈ വിഷവിത്തിനെ ക്രമസമാധാന പ്രശ്നം പറഞ്ഞു എന്ത് കൊണ്ട് തിരിച്ചയച്ചു കൂടാ എന്നുമാത്രം ചോദിക്കരുത്!! സിപിഎം ഉള്ളടങ്ങളിൽ ബിജെപി ഉണ്ടാകില്ല എന്ന ഓരോ സഖാവിന്റെയും മറുപടിയിൽ തൃപ്തിപ്പെടുക!!

ഈ സംഭവങ്ങളെല്ലാം UDF ഭരണ കാലത്തായിരുന്നുവെങ്കിൽ എന്തായിരിക്കും പുകിലുകൾ!! ഇങ്ങനെ ഒരു സ്വീകരണ കീഴ്‌വഴക്കം എവിടെയും കണ്ടിട്ടില്ല പുതിയതായിരിക്കുമല്ലേ??അമിത് ഷാക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുന്നവർക്ക് ഇതെന്ത് ??എത്ര എത്ര ചോദ്യങ്ങൾ ചോദിക്കുമായിരുന്നു സഖാക്കൾ!!ഒരുതലക്കൽ ബിജെപി മെമ്പർഷിപ്പ് വരെ സംസ്ഥാന സെക്രട്ടറി മുതൽ ലോക്കൽ പ്രവർത്തകർ വരെ കൊടുത്തിട്ടുണ്ടാവും!! വേരെ ഒന്നും ചോദിക്കുന്നില്ല സഖാക്കളെ മാപ്പിള സഖാക്കളെ!! പട്ടിയെ എറിയുന്ന തരത്തിൽ ഭോപ്പാലിൽ നിന്നും സുരക്ഷയുടെ പേരിൽ അട്ടിയോടിച്ചത് പിണറായി വിജയണെന്ന കേരള മുഖ്യനെ ആയിരുന്നുവെന്ന ഓർമ വേണമായിരുന്നു!! സഖാക്കളെ ഈ വിഷ വിത്ത് രാഷ്ട്രീയ പ്രവർത്തനത്തിന് വേണ്ടിയാണ് കേരളത്തിലേക്ക് വന്നത്!! അല്ലാതെ കേരള മോഡൽ ഭരണം പഠിക്കാനല്ല!!

പയ്യന്നൂരിൽ വികസനം നടത്താൻ തീരുമാനിച്ചത് അമിത്ഷാ അളിയനും കുട്ടികളുടെ കാലൻ യോഗിയും വന്നതിനാലാണോ എന്നു സാധാരണക്കാരൻ ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റുമോ!!കോണ്ഗ്രസ്സ് തളരേണ്ടതും ബിജെപി വളരേണ്ടതും ഇന്നത്തെ അവസ്ഥയിൽ സിപിഐഎംനു അത്യന്താപേക്ഷിതമാണ്!! ന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്ത്തി വോട്ടുകളെ സംരക്ഷിക്കാൻ സിപിഎം നെ സഹായിക്കാൻ ബിജെപി കൂട്ടുകെട്ടിനു സാധിക്കും!! കൂട്ടത്തിൽ ന്യൂനപക്ഷ നിലവാര തകർച്ചക്ക് ആക്കം കൂട്ടുകയും ആവാം!! രാജ്യത്തു കോണ്ഗ്രസ്സ് അനുകൂല സഹജര്യങ്ങൾ വളർന്നു വരുമ്പോൾ കോണ്ഗ്രസ്സ് മുക്ത ഭാരതം എന്ന സൈന്ത്യന്തിക സിദ്ധാന്തം നിലനിർത്താൻ ഈ തീരുമാനം ഒരളവുവരെ സാധിക്കും!! ശരാശരി ഓരോ കമ്മ്യൂണിസകാരനും സംഘ് പ്രവർത്തനത്തിൽ ആകൃഷ്ടരായി മാറുന്നതിന് ബിജെപിയേയും സഹായിക്കും!! ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജൈവ താമര കൃഷി നടത്തി വിജയിപ്പിച്ചതിന്റെ അനുഭവം മുതൽ കൂട്ടുമാണ്!!ബിജെപി വൈരുദ്ധ്യം കൊണ്ടുനടക്കുന്ന സിപിഐഎം നേതാക്കന്മാരെ മൂലക്കിരുത്തുന്ന മണ്ടൻ തീരുമാനങ്ങൾ കേരളം ഘടകം കൈക്കൊള്ളുന്നത് ബിജെപി സംഘ് പരിവാർ പാർട്ടികളെ സഹായിക്കാനുമാണ്!! ഉദാ: യെച്ചൂരിയെ കോണ്ഗ്രസ് പിന്തുണയിൽ രാജ്യസഭക്കകത്ത് എത്തിക്കാതെരിക്കാൻ ശ്രമിച്ചത് കേരള ഘടകത്തിന്റെ പിടിവാശിയായിരുന്നു!

ബീഫ് ഫെസ്റ്റിവൽ തന്നെ ഒരു പോറാട്ട് നാടകവും ന്യൂനപക്ഷ കപട സ്നേഹവുമാകുന്നുവെന്ന UDF ആരോപണം ശരിവെക്കുന്ന തരത്തിലുമാണ് ഹാദിയ കേസ്!! കേസ് അനന്തമായി നീട്ടി കൊണ്ടു പോകാനും മനുഷ്യവകാശ കമ്മീഷനെ നോക്കികുത്തിയാക്കുന്ന നടപടിക്രമങ്ങൾ സർക്കാർ സ്വീകരിച്ചത് ഇതിന് ഉത്തരമാണ്!!പോലീസ് മേധാവി ഉത്തരേന്ത്യൻ പോലീസിന് പഠിക്കുന്ന തരത്തില് പെരുമാറിയത് പിണറായി മുഖ്യമന്ത്രിയുടെ കീഴിലുമാണ്!!ബിജെപിക്ക് വളരാൻ ശേഷിയില്ലാത്ത മുങ്ങി താഴുമ്പോൾ അരിവാൾ ചുറ്റികയിൽ പിടിവള്ളി കൊടുത്തു സിപിഐഎം സഹായിക്കുന്നത് മതേതര സമൂഹം കണ്ടെറിയണം!! കണ്ടെറിഞ്ഞാൽ ബിജെപിയോട് കൊണ്ടറിയേണ്ടി വരില്ല!

2017, സെപ്റ്റംബർ 26, ചൊവ്വാഴ്ച

ജാലവിദ്യക്കാരൻ മോദിയുടെ തട്ടിപ്പുകൾ!!??


മോദിയുടെ ജാല വിദ്യാ തട്ടിപ്പ് തുടരുന്നു!!2017 മെയ് മാസം 1നു ഇന്ത്യയിൽ സമ്പൂർണ വൈദ്യുതി വത്കരണം നടത്തുമെന്ന് പ്രഖ്യാപിചിട്ടു 5 മാസം കഴിഞ്ഞു!!പ്രഖ്യാപച്ചത് വീണ്ടും പ്രഖ്യാപിക്കുക എന്ന അനുപല്ലവി തുടരുന്നു??ഒരുമാതിരി ചായ കടക്കാരന്റെ സ്വഭാവം!!എല്ലാ വീടുകളിലും വൈദ്യുതി 2018 ഡിസംബറിൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടു നാവ് വയായിൽ ഇടുന്നതിന് മുമ്പേ വീണ്ടും വൈദ്യുതി പ്രഖ്യാപനം!!2019 മാർച്ചിൽ വൈദ്യുതി വത്കരണം പൂർത്തിയാക്കുമെന്ന്???മന്ദ ബുദ്ധിതരം കൊണ്ട് സാമ്പത്തിക മാന്ദ്യം കൊണ്ടുവന്നു സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കാതെ ആനേ_വാലെ പ്രഖ്യാപിച്ചു മുങ്ങി കളയുകയാണോ?വലിയ വർത്തമാനത്തേക്കാൾ രാജ്യത്തിനു ആവശ്യം സമാധാനവും സാമ്പത്തിക സുരക്ഷയും സന്തോഷവുമാണ്!

             നോട്ട് നിരോധനത്തിന്റെയും അലക്ഷ്യമായ GST യുടെയും അനന്തരഫലം സാമ്പത്തിക ഭീകരാന്തരീക്ഷം സൃഷ്ഠിച്ചതിന് ഒരു ന്യായീകരണവും ഉണ്ടോ മോദിജി!! ഓര്‍മ്മയിലുണ്ടോ മോഡിജി 50 ദിവസം??ഓര്മയുണ്ടോ തന്നെ തൂക്കിലേറ്റാൻ താൻ പറഞ്ഞ ആ ദിനം??എന്തൊക്കെയായിരുന്നു ഭീകരരെ തറപറ്റിക്കുമെന്നും കള്ളപ്പണം പിടിച്ചെടുക്കുമെന്നും സാമ്പത്തിക രംഗം ഉടച്ചു വാര്‍ക്കു മെന്നു പറഞ്ഞിട്ട് എന്തായി?സംഘി പരിവത്തിനു വേണ്ടിനാടിനെ വിറ്റു വില വാങ്ങി തട്ടിപ് നടത്തി??എന്തു തന്നെ ആയാലും ഇടതും വലതും കേരളം  ഭരിച്ചത് കൊണ്ട് കാൻപൂരിലെ  ആശ്രമ നിവാസി കൾക്ക് കേരള മോഡൽ ഭരണത്തിന് പ്രചോദനം ലഭിക്കുന്നത് സന്തോഷം തന്നെ!!കേന്ദ്ര ഭരണത്തിന് വഴി കാട്ടി കേരള മോഡൽ!

സംഘി പരിവാർ പ്രവർത്തകരെ!!തലച്ചോർ പണയം വെക്കാത്ത വല്ലവനും ഉണ്ടെങ്കിൽ ഒന്നു ചിന്തിക്കൂ!!തട്ടിപ്പ് പ്രശ്നങ്ങൾ വെറും കോമാളി കൂത്തുകൾ മാത്രമായി കാണുന്നു മോദി സർക്കാർ!!നോട്ട് നിരോധനത്തിനും, നികുതികൾ അടിച്ചേൽപ്പിക്കാനും നടക്കാത്ത വികസന സ്വപ്നങ്ങൾ പറയാനും മാത്രമായി മോദിജി വിദേശത്തു നിന്നും വന്നിറങ്ങുന്നു!!ശിവജിയുടെ പിന്തലമുറക്കാർ എന്നു പറഞ്ഞു നടക്കുന്നവർ എന്തിന്  പകലിനെ ഭയക്കുന്നു??
ഇരുട്ടത്ത് കുരച്ച് കുരവയിടാൻ ഭയമില്ലാത്ത മോദിക്ക് ജനക്കൂട്ടത്തിന് മുന്നിലേക്ക്  വരാൻ എന്തേ ഭയം!!??കപടമുഖം പത്ര മാധ്യമങ്ങൾ മുഖാന്തിരം പ്രദർശിപ്പിച്ചിരുന്ന മോദിജിക്ക് പത്രക്കാരെ കാണുന്നതും ഭയമോ??മധ്യമക്കൾക്ക് പണം നൽകി വ്യാജവാർത്തകൾ പ്രസിദ്ധീകരിച്ചും തട്ടിപ്പ് പ്രസംഗങ്ങൾ നടത്തിയും രക്ഷപ്പെടാൻ ഇനി ഇന്ത്യൻ ജനത അനുവദിക്കുമെന്നു തോന്നുന്നില്ല!!ഇന്ത്യയെ തകർത്ത ഒരു രാക്ഷസ നാരാധമനെന്ന പേരിൽ#മോഡി അറിയപ്പെടും!!വളരെ വലിയ സമൂഹമായ ഹൈന്ദവ ജനതയെ വിറ്റ്  കാശാക്കി പുട്ടടിക്കുന്ന ഒര് തട്ടിപ്പ്കാരൻ എന്നതിനപ്പുറം മോഡിക്ക് ഒരു പ്രസക്തിയുമില്ല എന്നു ഹൈന്ദവ സമൂഹം തിരിച്ചറിയും!!ഗൂഡാലോചന നടത്തി ഇന്ത്യൻ ജനതയെ ദ്രോഹിക്കുകയും, ഇന്ത്യയുടെ സാമ്പത്തിക, സൈനിക ശക്തി തകർക്കുകയും ചെയ്ത മോഡിക്ക് ഇന്ത്യൻ ചരിത്രത്തിൽ ചവറ്റ് കൊട്ടയിലാണ് സ്ഥാനം!!.

2017, സെപ്റ്റംബർ 9, ശനിയാഴ്‌ച

മോദിയുടെ വാക്കും കീറച്ചാക്കും????


നോട്ട് നിരോധനത്തിന്റെ പേരിൽ ചയകടക്കാരന്റെ  8ന്റെ
പണി നവംബർ 8 ന് കിട്ടിയ ഇൻഡ്യയിലെ എന്റെ സഹോദരി സഹോദരന്മാരെ!! നോട്ട് നിരോധനം ഏർപ്പെടുത്തി ചയകടക്കാരൻ എല്ലാ സഹോ_സഹോദരിമാരോടും പറഞ്ഞത് മറന്നോ?? മറക്കാൻ പാടില്ല!!കള്ളനോട്ടുക്കരുടെയും കള്ളപണക്കാരുടെയും തീവ്രവാദികളുടെയും അപ്പീസുകൾ പൂട്ടി പോകുമെന്ന വലിയ വർത്തമാനം മറക്കാൻ പാടില്ല? ഒരു സങ്കിയും കഷ്ടപെട്ടില്ല!!കഷ്ടപെട്ടത് സാധരണകാരനായ ഇന്ത്യൻ പൗരന്മാരാണ് !! ഏതെങ്കിലും കള്ളപണ_കള്ളനോട്ട്, തീവ്രവാദികളുടെ ആപ്പീസ്
പൂട്ടിയത് നിങ്ങൾ അറിഞ്ഞോ??കേരളത്തിൽ വരെ കള്ളനോട്ട്
കുമ്മനടി വരെ നടന്നു!! അതും നമ്മുടെ സാംസ്കാരിക കേന്ദ്രമായ തൃശ്ശൂരിൽ!! സങ്കി പരിവാര് പശുവിൻ മക്കൾ ചില്ലറയായും ഹോൾസെയിൽ ആയും കള്ളനോട്ടുല്പാദനം നടത്തി വരികയാണ്!! നോട്ടു നിരോദനം പറഞ്ഞു മോഡി തൊണ്ടകീറും ഉച്ചത്തിൽ വിളിച്ചു പറഞ്ഞത് 4000കോടി രൂപയുടെ  നേട്ടമാണവകാശപ്പെട്ടത് !! അത് സുപ്രിംകോടതിയുടെ സമക്ഷത്തിൽ വരെ വിളമ്പി!! R Bയുടെ വാർഷിക അവലോകനത്തിൽ സഹകരണ ബാങ്കിന്റെയും ഭൂട്ടാൻ നേപ്പാൾ രാജ്യങ്ങളിലെയും നോട്ടുകൾ എണ്ണാൻ ബാക്കിനിൽക്കെ 99% റിസർവ് ബാങ്കിൽ എത്തി!! അഥവാ പച്ച മലയാളത്തിൽ പറഞ്ഞാൽ കള്ളനോട്ടുവരെ ഒർജിനാലാക്കി കൊടുത്തുവെന്ന്!! RBI യും മോദി സർക്കാരും കള്ള _കൊള്ള മാഫിയ ഭീകര തീവ്ര വാദികൾക്ക് ദാസിപ്പണി ചെയ്ത് കൊടുത്തു രാജ്യസ്നേഹം കാട്ടി!നോട്ടുനിരോദനം അദാനി_അംബാനി മുതലാളിമാരെ സഹായിക്കാ നാണെന്നു നാട്ടിൻ പുറങ്ങളിൽ രഹസ്യമായ പരസ്യമാണ്!!

തീവ്രവാദികളുടെ സ്കൂൾ പൂട്ടി പോകുമെന്നും അതു വഴി രാജ്യത്തിന്റെ സമദാനം നിലനിൽക്കുമെന്ന് പറഞ്ഞു രാജ്യത്തെ ജനങ്ങളെ പറഞ്ഞു പറ്റിച്ചു!!പട്ടാളക്കാർ ദിവസവും 4 പേർ എന്ന അനുപാതത്തിൽ ഭീകര തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നു!! മോഡി ഭരണത്തിൽ വർധിക്കുന്ന വികസനം പട്ടാളക്കാരുടെ മരണ സംഖ്യകൾ തന്നെ? മുൻ സർക്കാരുകളെ അപേക്ഷിച്ചു 72%ത്തോളം വർധനവ് മോഡി ഭരണത്തിൽ പട്ടാള മരണം സംഭവിച്ചത്  രാജ്യസ്നേഹികൾക്ക് കുറച്ചു കാണാനാവില്ല!!
സർക്കാരിനെ ന്യായീകരിച്ചു ചാനലിൽ വന്നു ഛർദ്ദിച്ചു വിളമ്പിയ പരിവാര് പശുവിന്റെ മക്കൾ ഇന്ന് ഇതിനെ പറ്റി ഒരക്ഷരം പറയുന്നില്ല!? വലിയ തോതിൽ സാമ്പത്തിക ശാസ്ത്രം വിളമ്പുന്ന സൈബർ സങ്കികളും മാളത്തിലൊളിച്ചിരിക്കുകയാണ്!! ചെറുകിട ഇടത്തരം വ്യവസായങ്ങൾ പൂട്ടി!! ഒരുലക്ഷം തൊഴിലവസരം സൃഷ്ടിക്കാൻ 20ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തിമോഡി സർക്കാർ!! കോമഡി നായകൻ മോഡി സർക്കാർ കാലത്ത് GDP 2.5% തകർന്നു വീണു ധനകാര്യങ്ങൾ കൂപ്പ് കുത്തി!!? GDP 1%കമ്മി വന്നാൽ ഏകദേശം1to1.5ലക്ഷം കോടി രൂപയുടെ വിലയിടിവ് സംഭവിക്കും എന്നു വിദഗ്ധർ പറയുന്നു!! 3to3.5ലക്ഷം കോടി രൂപയുടെ നഷ്ടം നോട്ട് നിരോദനം കൊണ്ടും ചയകടക്കാരന്റെ സാമ്പത്തിക ശാസ്ത്രത്തിൽ ഉള്ള അഗാധ പാണ്ഡിത്യം കൊണ്ടും നഷ്ടപ്പെട്ടു!! നോട്ടു നിരോധനം ഒന്നാം വർഷത്തിലേക്ക് കടക്കുമ്പോൾആഘോഷമാക്കാൻ മോഡി സർക്കാർ!! വയറ്റതടിച്ചു കരയുന്ന പൊതുജനം!! കള്ളപണ തീവ്രവാദികളുടെയും അപ്പീസും സ്കൂൾ പൂട്ടി പോകുമെന്ന വലിയ വർത്തമാനം മറക്കാൻ പാടില്ല!?? നോട്ടുനിരോധനത്തിൽ  ഒരുസങ്കിയും കഷ്ടപെട്ടില്ല ഓർമാവേണം!! കഷ്ടപെട്ടത് സാധരണകാരനായ ഇന്ത്യൻ പൗരന്മാർ ആണ്


2017, ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

സ്വയാശ്രയ മുതലാളിമാരുട പിണറായി സർക്കാർ??



നീറ്റ്‌ മെറിറ്റിൽ നീറ്റലായി വിദ്യാർത്ഥികൾ!!പിണറായി സർക്കാർ വിദ്യാർത്ഥികളുടെ ആസനത്തിൽ മുളകരച്ചു തേച്ചുകൊടുത്തും, സ്വയശ്രയ മുതലാളിമാർക്ക് ആസനം കഴുകി കൊടുക്കുന്ന തരത്തിലേക്ക് അത:പാധിച്ചു,!!നീറ്റിൽ പ്രവേശനം നടത്താൻ അനുമതി ലഭിച്ചിട്ടും സർക്കാർ സ്വയശ്രയമുതലാളിമാർക്ക് കൊള്ളയടി ഫീസ് വാങ്ങാൻ കൂട്ടുനില്കുകയാണ് ചെയ്തത്!!സർക്കാർ ഉപദേശികൾ ഈ സർക്കാരിനെ ഉപദേശിച്ചു ഒരുപരുവത്തിൽ എത്തിക്കും

5.5ലക്ഷം രൂപക്ക് ക്രിസ്ത്യൻ മാനേജ്‌മെന്റ് തയ്യാറായിട്ടും 11ലക്ഷംരൂപ ഫീസ് ഘടന പ്രഖ്യാപിച്ചു സർക്കാർ മാനേജുമെന്റുകളോട് ഇലക്ഷൻ കാലത്തെ ഉപകാരത്തിന് പ്രത്യുപകാരമായി പ്രഖ്യാപിച്ചു!പല പ്രാവശ്യം സര്‍ക്കാരിനെയും ആരോഗ്യമന്ത്രി _, യേയും മെഡിക്കല്‍കോളേജ് ഫീസില്‍ വ്യക്തത വരുത്താനും,വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷം  നിയമസഭയിലും,അകത്തും പുറത്തും ആവശ്യപ്പെട്ടതാണ്!!സ്വാശ്രയ മെഡിക്കല്‍കോളേജ് ഫീസ്‌ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ സമരങ്ങളും സംഘടിപ്പിച്ചു!! നിയമസഭയിലും പുറത്തും പ്രതിപക്ഷത്തെ പരിഹസിച്ച LDF ഉം വിവരദോഷികളായ ശൈലജ മന്ത്രിയും പിണറായി വിജയനും ഇപ്പോള്‍ ആരായി?? വീണ്ടും ശശിയായില്ലേ!!??എല്ലാം ശരിയാക്കില്ലേ!!??

ഈ സർക്കാർ വിവാദ ഉത്തരവുകൾ ഇറക്കി കളിച്ചിരുന്ന സമയത്തു നീറ്റ് അലോട്ട്‌മെന്റ് നടത്തിയിരുന്നെങ്കിൽ ഇന്ന് സർക്കാരിനും വിദ്യാർത്ഥികൾക്കും ഭാരമായി വരുമായിരുന്നോ??സർക്കാർ സ്വയാശ്രയ മേനേജ്‌മെന്റ്പ്രീണനം അവസാനിപ്പിക്കാൻ തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!ഇടതുപക്ഷത്തിന്റ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ മെക്സിക്കയിലേക്ക് കൂടിയേറി പാർക്കാൻ പോയിരിക്കുന്നുവെന്നു തോന്നി പോകുന്നു!!വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് സർക്കാരിനെ നിലനിർത്താൻ ഒരു ബാധ്യതയും ഇല്ല!!ഈ കൊള്ള ഫീസുകൾക്കെതിരെ പ്രതിഷേധം അറിയിക്കാൻ നിങ്ങളുടെ വിപ്ലവവീര്യം അധികാരവർഗ്ഗത്തിനു അടിമപ്പെടുത്തിയി ട്ടുണ്ടോ!ഉയരാത്ത മുഷ്ടികളും പൊങ്ങാത്ത നാവും അടിമത്ത ലക്ഷണമാണ്!!
     ഉണരൂ!!വിദ്യാർത്ഥി പൊതു സമൂഹമേ!!!

2017, ഓഗസ്റ്റ് 13, ഞായറാഴ്‌ച

ഇന്ത്യയിൽ സായിപ്പ് ബാക്കിവെച്ചതു വിദ്ദ്വേഷമോ??




സൂര്യനസ്തമിക്കാത്ത ഇംഗ്ലീഷ് ഭരണകൂടത്തിന് ഇന്ത്യയിൽനിന്നും എതിർപ്പു നേരിടേണ്ടി വന്നത് മുസ്ലിം സമുദായത്തിൽ നിന്നുമായിരുന്നു:സായിപ്പിന് വിദ്വേഷവും അറപ്പുംവെറുപ്പും തോന്നിയതും മുസ്ലിം സമൂഹത്തോട് തന്നെ!!
സ്വാതന്ത്ര്യം കിട്ടി 70 ആണ്ടു പിന്നിട്ടപ്പോൾ ഇന്ത്യയിലെ ഫാസിസ്റ്റു മേലാളന്മാർ
മുസ്ലിംനാമം വിദ്വേഷ ലേബലിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു!!!ഭരണകൂടത്തെ വിമർശിക്കുന്നവരെ രാഷ്ട്രീയപരമായി വിമർശിക്കുന്നതിന് പകരം മതം നോക്കി അയൽവക്ക രജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതും ഇംഗ്ലീഷുകാരന്റെചെരുപ്പ് നക്കികൾ തന്നെ!!ഒരു ദശവർഷം സുത്യർഹമായ രീതിയിൽ പാർലമെന്റിൽ ഉപരാഷ്ട്രപതി സ്ഥാനത്തിരുന്ന മനുഷ്യനെ അപമാനപരമായി യാത്ര അയപ്പു നൽകിയതും ;ഇന്ത്യക്ക് വേണ്ടി 90കളിൽ UN ന്നിൽ  ശക്തമായി നിലകൊണ്ടതും;ആസ്‌ത്രേലിയ;UAE തുടങ്ങിയ സ്ഥലങ്ങളിൽ ഹൈക്കമ്മീഷണർ.;രാജ്യംപത്‌മശ്രീ നൽകിആദരിച്ചവ്യക്തിയെ
അപമാനിക്കാൻ മോദിയും പരിവാരവുംഉത്സാഹം കാട്ടിയതിന്റെ ചേതോവികാരംമുസ്ലിമായി എന്നുള്ളത് തന്നെയല്ലേ??മുസ്ലിം വിദ്വേഷമല്ലേ!!!??

ഉത്തരേന്ത്യയിലെ മനുഷ്യ കുഞ്ഞുങ്ങളെ ശ്വാസം നൽകാതെ കൊന്നു തള്ളിയത് ഇന്ത്യൻ പ്രധാനമന്ത്രിക്കോ രാഷ്ട്രപതിക്കോ മന്ത്രിസഭക്കോ ബാധ്യതയിൽ നിന്നു ഒളിച്ചോടാൻ സാധിക്കുമോ;; വിദേശരാജ്യങ്ങളിൽ കാട്ടുതീ ഉണ്ടാകുമ്പോളും;മറ്റുരാജ്യങ്ങളിലെ കുട്ടികൾ സൈക്കിളിൽ വീണാലും;മരിച്ചാലും;;പ്രധാനമന്ത്രി അവരുടെ ദുഃഖത്തിൽ പങ്കുചേരും!! ഇന്ത്യയിൽ 60തിൽപരം പിഞ്ചുകുഞ്ഞുങ്ങൾ ശ്വാസംകിട്ടാതെ കൊലചെയ്യപ്പെട്ടപ്പോൾ പ്രധാനമന്ത്രി നിരീക്ഷണത്തിലാണുപോലും!!നിരീക്ഷണത്തിൽ നിന്നും  ഉണരാൻ ഒരു വിദേശ യാത്ര വേണ്ടിവന്നേക്കും?കേരളത്തിൽ രാഷ്ട്രീയ കുടിപ്പകയിൽ പൊലിഞ്ഞവന്റെവീട്ടിൽ നാഴികക്കുനേരംകേന്ദ്രമന്ത്രി സന്ദർശിക്കാൻ സമയംകിട്ടി!! പരസ്യത്തിനും രാഷ്ട്രീയ സന്ദർശനങ്ങൾക്കും ഇന്ത്യൻനികുതിപൈസ ചിലവാക്കാം!!ഓക്സിജൻ സിലിണ്ടറിന് കൊടുക്കാൻ കേന്ദ്ര-ഉത്തർപ്രേദേശ് സർക്കാറുകളിൽ ക്യാഷ്ഇല്ലപോലും!!കാവി കോണകം ഉടുത്തു ഭരിക്കുന്ന യോഗിയോട് റിപ്പോർട്ട് ചോദിക്കുകയും വിളിച്ചുവരുത്തുകയും ചെയ്യേണ്ട ഉത്തർപ്രേദേശ് ഗവർണർ ചാണകം അണ്ണാക്കിൽ കുടുങ്ങി നിൽക്കുകയുമാണോ?കേന്ദ്രമന്ത്രിമാർക്കു  ഗവർണറോട് വേണ്ടപെട്ട ഉദ്ദ്യോഗസ്ഥരോട്റിപ്പോർട്ട് ചോദിക്കേണ്ട??ഉത്തർപ്രേദേശ് സന്ദർശിക്കാൻ കേന്ദ്രമന്ത്രി മാർക്ക് താല്പര്യമില്ല!!കാരണം അവിടെ കൊലചെയ്യപ്പെട്ട പിഞ്ചു കുഞ്ഞുങ്ങൾ ദളിതന്റെയും-മുസ്ലിമിന്റെയും പിന്തലമുറക്കാരാണ്!!
പശുവിന് മനുഷ്യനേക്കാൾ വിലകല്പിക്കുന്ന ചാണകസർക്കാർ:: ;
പശുവിനുവേണ്ടി ക്യാബിനറ്റുറാങ്കിൽ ഹനുമാൻനിയമനം നടത്തുന്ന സർക്കാർ;മനുഷ്യശവങ്ങൾ കൊണ്ടുപോകാൻ ആംബുലൻസില്ലാത്തിടത്തു
പകരം പശുവിനു സഞ്ചരിക്കാൻ ACയോടുകൂടി അത്യാഹിത മെഡിക്കൽ 
ആംബുലൻസ് കൊടുത്ത സർക്കാർ!!പശുവിന്റെ മൂത്രം കുടിക്കേണ്ടവർ കുടിച്ചിട്ട് പാലു ദരിദ്രക്ക് വിതരണം ചെയ്യാനും മനുഷ്യജന്മങ്ങൾക്ക് 
പ്രാഥമിക സൗകര്യമെങ്കിലും ഒരുക്കാൻ കേന്ദ്ര-ഉത്തർപ്രേദേശ്സംസ്ഥാന സർക്കാരുകൾ തയ്യാറാകുമോ??ഇവിടെയും സായിപ്പിന്റെ വിദ്ദ്വേഷം 
നീണാൾ വാഴുന്നു!!

പഠാൻകൊട്ട് ആക്രമണത്തിന്റെ പ്രതികളെ സഹായിച്ചവരെയും പ്രതികളെയും വേണ്ടമാതിരി കൈകാര്യം ചെയ്യാൻ സാധിക്കാത്ത സ്വാതന്ത്ര്യമുണ്ടല്ലോ ആസ്വാതന്ത്ര്യത്തിന് ആശംസനേരാൻ  ഇന്ത്യക്കാരന് സാധിക്കുമോ!?GSTയുടെപേരിൽ കഴുത്തറുക്കൽ നടപടിമൂലം ഇന്ത്യൻ സമ്പത്തികരംഗം തകിടംമറിച്ചു അദാനി-അംബാനിമാർക്കും വിദേശ കുത്തകൾക്കും തീരോഴുതിയ സ്വാതന്ത്ര്യത്തിന് ആശംസനേരാൻ ഇന്ത്യക്കാരന് സാധിക്കുമോ!??കാശില്ലാത്തതിന്റെ പേരിൽ പ്രിയതമയുടെ ശവശരീരം മകളുമൊത്ത് കിലോമീറ്ററുകളോളം നടന്ന ദളിതന് നിഷേധിച്ച സ്വാതന്ത്ര്യത്തിനാശംസനേരാൻ ഇൻഡ്യാക്കാരന് സാധിക്കുമോ!?
മാട്ടിറച്ചി ഭക്ഷിക്കുവാൻകൈവശംവെച്ചു അഹ്‌ലാഖിന്ന് നിഷേധിച്ച ഭക്ഷണ സ്വതന്ത്ര്യത്തിന് ആശംസനേരാൻ ഇന്ത്യക്കാരന് സാധിക്കുമോ???അനേകം ദളിത് മുസ്ലിങ്ങൾക്ക് പശുവിന്റെ പേരിൽകൊല്ലപ്പെട്ടിട്ടുണ്ട്!ദളിതനും മുസ്ലിമിനും പശുവിന്റെ പേരിൽ നിഷേധിച്ച ജീവിതസ്വാതന്ത്ര്യത്തിന് ആശംസനേരാൻ ഇന്ത്യക്കാരന് സാധിക്കുമോ???ഇഷ്ടപെട്ടമതംസ്വീകരിച്ച ഫൈസലിന് നിഷേധിച്ച മതസ്വാതന്ത്ര്യത്തിന് ആശംസനേരാൻ ഇന്ത്യക്കാരന് സാധിക്കുമോ??റംസാനിൽ മലപ്പുറത്ത്ഹിന്ദു -മുസ്ലിം ഐക്യം തകർക്കാൻ ഉദ്ദേശിച്ചഅമ്പലക്കള്ളന്മാരുടെയും;;മാനവിക ഐക്യം തകർക്കാൻ കാസർകോട്  റിയാസ് മൗലവിക്ക് നിഷേധിച്ച സ്വാതന്ത്ര്യത്തിനും ആശംസ നേരാൻ ഇന്ത്യക്കാരനുംസാധിക്കുമോ?അവരുടെ  മനസ്സിൽ കയറിയ ഭയത്തിന്റെ നോവ് കനലെരിയുന്നുമുണ്ട്!!സ്വാതന്ത്ര്യം നേടിത്തന്ന സമൂഹം സ്വാതന്ത്ര്യ ഇന്ത്യയിൽ സ്വാതന്ത്ര്യം നിഷേധിക്കപെട്ടുകൊണ്ടിരിക്കുന്നു!!
സ്വാതന്ത്ര്യത്തിനെതിരെ നിലകൊണ്ട കപട ദേശിയവാദികളായ RSS പരിവാരം സ്വാതന്ത്ര്യവും ദേശീയതയും കുടുംബസ്വത്താക്കി വിരാജിക്കുന്നു!!അതിനുള്ള കാരണവും സായിപ്പിന്റെ വിദ്ദ്വേഷമാണ്!!

2017, ഓഗസ്റ്റ് 12, ശനിയാഴ്‌ച

ചാണക തൊഴുത്തിലെ #യോഗിആദിത്യാ#മനുഷ്യജന്മങ്ങളിലേക്ക് കണ്ണുതുറക്ക്!!!



ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ സര്‍ക്കാര്‍  ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാനില്ല പോലും,ആശുപത്രി ഓക്സിജന്‍ നല്‍കുന്ന കമ്പനിക്ക്  കുടിശിഖ വരുത്തിയത് 67 ലക്ഷം രൂപ,, മൂന്നു ദിവസമായി ഓക്സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയാണ് ചോദിച്ചപ്പോള്‍,, മുഖ്യമന്ത്രി അറിഞ്ഞില്ല എന്നുപറയുന്നു,,ഈ പ്രസ്താവന മുഖ്യമന്ത്രിയുടെ വ്യക്തമായ ഭരണ പരാജയമല്ലേ തെളിയിക്കുന്നത് ഇദേഹം ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുവാന്‍ യോഗ്യനാണോ? ബിജെപിയും നരേന്ദ്ര മോഡിയും മറുപടി പറയണം..ഈ പിഞ്ചുകുഞ്ഞുങ്ങളുടെ മരണം ഒരിക്കലും ന്യായീകരിക്കുവാന്‍ പറ്റാത്ത വിഷയമാണ്,മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് തന്‍റെ സര്‍ക്കാരിനു പറ്റിയ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു ധാര്‍മികത എന്നൊന്നുണ്ടെങ്കില്‍  മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുവാന്‍ തയ്യാറാകണം..

         സര്‍ക്കാരിന്റെ കെടുകാര്യസ്ഥയാണ് ദാരുണമായി സംഭവത്തില്‍ കലാശിക്കാൻ കാരണം സർക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും തന്നെ!!ഹൃദയത്തെ പിടിച്ചുകുലുക്കുന്ന ദുരന്തമാണിത്. സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒഴിയാനാവില്ല.ഉത്തർപ്രേദേശിലെയോഗി ഏകാധിപതി പശുക്കൾക്ക് AC ആംബുലൻസ് കൊടുക്കാൻ കാട്ടിയ ഉത്സാഹം മനുഷ്യജന്മങ്ങൾക്ക്  2ഓക്സിജൻ കുറ്റിയങ്കിലും കൊടുത്തിരുന്നെങ്കിൽ പിഞ്ചു കുഞ്ഞുങ്ങൾ ദാരുണമായി മരിക്കില്ലായിരുന്നു!!
         
            പശുവിനുവേണ്ടി ഭരിക്കുന്ന സർക്കാർ വല്ലപ്പോഴും മനുഷ്യജന്മങ്ങളോട് കനിവ് കാട്ടുമോ!!??പശുവിന് Ac റൂമും പരിചാരകരും;ചികിത്സിക്കാൻ ഉന്നതനിലവിവരമുള്ള മനുഷ്യഡോക്ടർമാരെ നിയമിക്കുന്ന സർക്കാർ മനുഷ്യന് വേണ്ടി ഹനുമാൻഡോക്ടരെയെങ്കിലും നിയമിക്കുമോ?? പശുക്കളിൽ നിന്ന്ചാണകവും മൂത്രവും വേണ്ടപ്പെട്ടവർ ഉപയോഗിച്ചാലും ഉപയോഗിക്കാത്ത പശുവിൻ പാലും ലോകത്തെ പുതിയ കണ്ടുപിടിത്ത ഓക്സിജനുമെങ്കിലും പാവപെട്ട മനുഷ്യന് നല്കാൻ നാൽക്കാലി ഗോ സർക്കാർ മുന്നിട്ടിറങ്ങുമോ???

ഈ മരിച്ചത് വല്ല ദളിത് മുസ്ലിം സമുദായക്കാരുടെ കാലി തൊഴുത്തിലെ പശുകുട്ടിയാണെങ്കിൽ  എന്തായിരിക്കും സ്ഥിതി?? കേരളമടക്കമുള്ളമറ്റുസംസ്ഥാനങ്ങളിൽ ആയിരുന്നു ഇത് സംഭവച്ചിരുന്നുവെങ്കിൽ അരുൺജെയ്റ്റിലി മുതൽ സന്ദർശന പ്രവാഹവും ഗവര്ണറുടെ വിളിച്ചുവരുത്തലും രാഷ്‌ട്രപതി ഭരണത്തിനുവേണ്ടി മുറവിളിയും നടത്താൻ RSS ബിജെപി പരിവാരങ്ങൾ മുന്നിൽ നിന്നേനെ !!ചാണക തൊഴുത്തിലെ #യോഗിആദിത്യ പിഞ്ചുകുഞ്ഞുങ്ങൾക്ക് താൻ ആദരാഞ്ജലികളർപ്പിക്കുമോ ??വല്ലസമയത്തുംഅദ്വൈത വാക്യങ്ങൾ മനസ്സിൽ വരുമ്പോൾ തന്റെ ഈപാപഭാരം മൂലം ഏതു ഗംഗയിൽ ഒഴുക്കിക്കളയും!!!

2017, ഓഗസ്റ്റ് 8, ചൊവ്വാഴ്ച

dilwale dulhania le jayenge



മണ്ണ്ചാരിനിന്ന പട്ടേൽ രാജ്യസഭ സീറ്റ്കൊണ്ട് പോയതിൽ വിഷമിച്ചിരുന്ന അമിട്ട് ഷാജി കുടുംബം!!ജീവിതത്തിൽ
ഇമ്മാതിരി അടി പട്ടേൽ കുടുംബത്തിൽ നിന്നും
ജൈനകാരനായ അമിട്ട് ഷാജിക്ക് കിട്ടിയിട്ടില്ല!!
കപിൽസിബലിന്റെ ഭാഷയിൽ ബിജെപികാരന്റെ തറവാടുമുതലിൽ പെട്ട ചിലയിനം ഇന്ത്യൻ റുപ്പികക്ക് വിലക്കുവാങ്ങാൻ കഴിയാത്ത ഒന്നുണ്ട് ജനാധിപത്യ
ഇന്ത്യയിൽ എന്നു തെളിയിച്ചു രാജ്യസഭ സീറ്റ്!!
അഹന്തതക്ക് മുഖത്തേറ്റ അടി!!കോടികളുടെ നഷ്ടവും!"
                       
ക്ഷീണം മാറാൻ ഒരുഗ്ലാസ്സ് ഗോമൂത്രവും കുടിച്ചും ഏമ്പക്കമിട്ടും ജൈന സന്യാസത്തോടെ കിടന്നുറങ്ങിയേക്കണം!ഗുജറാത്ത് നിയമസഭ തെരഞ്ഞടുപ്പ് പടിവാതിലിൽ എത്താൻ സമയം ഏറെയില്ല!! ഇന്നു തന്റെ സന്തതസഹചാരി മോഡിഭരിച്ച
 അദാനിയുടെ ഗുജറാത്തല്ല!!
കലാപമുണ്ടാക്കിയും പീഡിപ്പിച്ചും പേടിപ്പിച്ചുംഭരിച്ച
ജനത അതിൽ നിന്നും മുക്തമായിക്കൊണ്ടിരിക്കുകയാണ്!!

മോഡിഭരണത്തിന്റെ നേട്ടം കാൺപൂരിലെ വള്ളിട്രൗസറുമാരുടെയും അദാനി-അംബാനി
മുതലാളിമാരുടെ ബാങ്ക് അക്കൊണ്ട്  പത്നാഭ നിലവറമാതിരി നിറഞ്ഞൊഴുകിയെന്നല്ലാതെ സാധരണകാരന് വല്ലതുമുണ്ടോ??കേരളത്തിൽ 4വർഷമായി തുലാവർഷം വളരെകമ്മിയാണ്!!കർഷകർ നക്ഷ്ടത്തിലോടുമ്പോൾ:::: പട്ടിണിപാവങ്ങളായ ബിജെപി നേതൃത്വം ഇഞ്ചി-മഞ്ഞൾ കൃഷികൊണ്ടും ഡിജിറ്റൽപദ്ധതികൊണ്ട്ഫോട്ടോസ്റ്റാറ്റ് മെഷീനുപയോഗിച്ചു കുമ്മനടി നടത്തി കോടീശ്വരന്മാരായി!"

കോൺഗ്രസ്സ് യുഡിഫ് UPA നേതൃത്വമേ:::കളിക്കളത്തിൽ കളിക്കാനറിയാവുന്നവരെ കളിപ്പിച്ചാൽ ജയിക്കാം!!ഡൽഹിയിൽ കിടന്നുറങ്ങാൻപോയവരെ അതാത് വീട്ടിലേക്ക്  PF/DA കൊടുത്തു മാന്യമായി പറഞ്ഞയക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!ശക്തരായ UN ഉദ്യോഗസ്ഥർ ചാനലിൽ വന്നിരിക്കുന്നതിന് പകരം പാര്ടിആസ്ഥാനത് ഇരുത്തിയാൽ 2019ൽ മാനം കെടാതെ ഇരിക്കാം!!ഗുജറാത്തിൽ പട്ടേലിനുവേണ്ടിഇമ്മാതിരി കളി കളിക്കാനറിയുമെങ്കിൽ ഗോവ-മണിപ്പൂർ--മുതലായവ ബിജെപികാർക്ക് അടിയറവ് വെക്കേണ്ടിവരില്ലായിരുന്നു

2017, ജൂലൈ 31, തിങ്കളാഴ്‌ച

ഹിറ്റ്ലർക്ക് കരിമ്പൂച്ച പേടി!! പിണറായിക്ക് ക്യാമറയും!!??



നേരോടെ,നിര്‍ഭയം,നിരന്തരം കേരളത്തിലെ ചാനല്‍ ചര്‍ച്ച നടത്തുന്ന മഹത് വ്യക്തികള്‍ ഒരുസമയത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ പ്രചാരകരായിരുന്നു!! ഇന്നു ഇവർ അനഭിമതികളായിമാറി!! കേരളത്തിലെ പ്രമുഖ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍ ഇന്നും ഇടതുപക്ഷ സഹയാത്രികരാണ്, അതുകൊണ്ടാണ് യു ഡി എഫിന് എതിരെ വരുന്ന ആരോപണങ്ങള്‍ വളരെ മൂര്‍ച്ച കൂട്ടി പൊടിപ്പും തേങ്ങലുകൾ വെച്ച് ഇവര്‍ പ്രചരിപ്പിക്കുന്നത് മറന്നിട്ടില്ല!!, ഇടതുമുന്നണിക്ക് വിരുദ്ധമായി വരുന്ന വാര്‍ത്തകള്‍ മുക്കാൻ കഴിയുന്നത് മുക്ക്ന്നത് നാം കണ്ടതാണ്!! അതിന്‍റെ പ്രത്യക്ഷമായ ഉദാഹരണമാണ് പെരുമ്പാവൂരില്‍ കൊല്ലപെട്ട ജിഷയുടെ അമ്മയുടെ നിലവിളിയും,ഏറ്റുപറച്ചിലും വിവാദമാക്കാതെ  CPIMന്റെ MLA ആയ സാജുപോളിനു എതിരെ ആ അമ്മ പറഞ്ഞ കാര്യങ്ങള്‍ വളരെ വിദഗ്ദ്ധമായി മുക്കിയതും,കേരളത്തിലെ ജനങ്ങളുടെ വികാരം യു ഡി എഫിനു എതിരെ തിരിക്കുവാന്‍ കേരളത്തിലെ പ്രമുഖ ചാനലുകളായ, മനോരമ, ഏഷ്യാനെറ്റ്‌, റിപ്പോര്‍ട്ടര്‍,പീപ്പിള്‍,കൈരളി എന്നീ പ്രമുഖ ചാനല്‍ മുതലാളിമാര്‍ ശ്രെമിച്ചതും അവസാനം സാജുപോളിനെ പെരുമ്പാവുകാർ ഇരുത്തേണ്ടടുത്തു ഇരുത്തിയതും ഓർക്കണം!!

എയര്‍ കണ്ടീഷന്‍ റൂമിലിരിന്നു വാര്‍ത്തകള്‍ കെട്ടിച്ചമച്ചു വിട്ട നേരോടെ നിര്‍ഭയം കാരില്‍പെട്ട രണ്ടു പേര്‍ അന്നു ഇടതുമുന്നണി സ്ഥാനാര്‍ഥികളാണ്, അതിലൊരുവൻ കിണറ്റിൽവീണ് തോൽവിയടയുകയും  ഇപ്പോൾ രക്തം തിളച്ചു നടക്കുകയും ചെയ്യുന്നു:: ഇന്നും പലരും കമ്മ്യൂണിസ വേഷ ധാരികളുമാണ്:: കേരളത്തിൽ LDF നെ അധികാരത്തിൽ കയറ്റാൻ കഠിനപരിശ്രമം നടത്തിയതും മാധ്യമ തമ്പ്രാക്കന്മാരാണ്::: ഇല്ലാക്കഥകൾ ചൊല്ലിയും യുവാക്കൾക്ക് ഹരംപകർന്നു CD ക്ക് പിറകെ പാഞ്ഞും കഷ്ട്പ്പെട്ട മാധ്യമ കുലപതികൾ;; അമ്മാതിരി മാധ്യമധർമ്മത്തെ ഇപ്പോൾ ധർമ്മടം മെമ്പറായ പിണറായി മുഖ്യനുംപോലും വിശ്വാസമില്ലപോലും;; ഉമ്മൻ‌ചാണ്ടിഭരണനേട്ടത്തെ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാതെ കള്ളവാറ്റുകാരുടെയും നപുംസകളുടെയും വാക്കുകൾക്ക് വിലകൽപ്പിച്ചും വേദമാക്കുക്കയും ചെയ്തുകൊടുത്ത മാധ്യമ സുഹൃത്തുക്കൾക്ക് ഈസർക്കാരിൽ നിന്നും നീതികിട്ടുന്നില്ല പോലും?? ഉമ്മൻ ചാണ്ടിഎന്ന #കാരുണ്യമുഖ്യനെ ചണ്ടിയാക്കി പൊതുജന മുമ്പിൽ അവതരിപ്പിച്ചപ്പോൾ കിട്ടിയ ലാഭം എന്ത്??സെക്രട്ടറിയേറ്റ് പടിക്കൽ പോലും കാലു കുത്താൻ സമ്മതിക്കുന്നില്ല എന്ന തരത്തിലേക്ക് മാധ്യമ ധർമ്മം വളർന്നു,, വളർത്തി!!  അഹങ്കാരത്തിനും അഹന്തതക്കും ഏകാധിപത്യത്തിനും കൈകാലു മുളച്ചവന് ജൻമം നൽകി കേരള ജനതക്ക് നൽകുവാൻ കഴിഞ്ഞത് മിച്ചം!!
   
മാത്രവുമല്ല കോഴയിടപാടുകളും ഭരണ പരാജയങ്ങളും തമ്മിൽ പറഞ്ഞു തീർക്കുന്നതിൽ മാധ്യമങ്ങളെ പടിക്കു പുറത്തേക്ക് ആട്ടി പായിച്ചതും മുൻകാല പ്രവർത്തന സുകൃതം!! ഉമ്മൻ‌ചാണ്ടി എന്ന മനുഷ്യന്റെ ശാപം!! ഹിറ്റ്ലറുടെ കരിമ്പൂച്ച പേടിക്കു തുല്യമായി പിണറായി ഏകാധിപതിക്ക്  മാധ്യമ ക്യാമറ പേടി തന്നെയാണ് ഉള്ളത്!? സിപിഎം പാർട്ടിയിലെ തലമുതിർന്ന നേതാവ് vs അച്യുതാനന്തനും തമ്മിലുള്ള ശീതസമര കാലങ്ങളിൽ അന്നത്തെ പാർട്ടി സെക്രട്ടറി പിണറയിയുടെ ക്യാമറ പേടി ഇന്നും നിലനിൽകുന്നു!!മാറിയിട്ടില്ല! അന്നു ആട്ടിപ്പുറത്താക്കിയ മാധ്യമങ്ങൾക്ക് സെക്രട്ടറിയേറ്റിൽ കണ്ടു പോകരുത് എന്നു ഏകാധിപതി തീരുമാനിച്ചിരിക്കുന്നു!! ഇന്ന് മാധ്യമ പ്രവർത്തനത്തിനെതിരെ അപ്രഖ്യാപിത മാധ്യമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ ഓരോ കേരളീയനും അപലപിക്കട്ടെ!! ഇന്ന് കേരള ജനങ്ങൾ പിണറായിയോട് പറയാൻ കൊതിച്ചവാക്ക് @കടക്ക് പുറത്ത് @മാറിനിൽക്ക് എത്രയും പെട്ടെന്നു പൂവണിയട്ടെ എന്നാശംസിക്കുന്നു!!!! ഇതിലും വലിയ മാധ്യമ വിചാരണ നേരിട്ട മുന്ഖ്യന്മാരെ മനസ്സിൽ ധ്യാനിച്ച് cpim പാർട്ടി മാധ്യമ ത്തണലിൽ വളർന്നതല്ലയെന്ന  സഖാക്കളുടെസ്ഥിരം പല്ലവി തുടരട്ടെ!!തുടരുന്നതാണ്!! എല്ലാ ന്യായീകരണം സഖാകൾക്കും മാധ്യമങ്ങൾക്കും വിപ്ലവശംസകൾ നേരുന്നു!!

2017, ജൂലൈ 21, വെള്ളിയാഴ്‌ച

താമര(BJP)പൂവിന്റെ സുഗന്ധം

താമരക്കുളത്തില്‍ ഒരു താമര മാത്രം വിരിഞ്ഞത് കേരള ജനതയുടെ ഭാഗ്യം. 
മുഴുവൻ താമരയും വിരിഞ്ഞിരുന്നു എങ്കില്‍ കേരളം തന്നെ ഇവന്മാര്‍ അടിച്ചുമാറ്റിയേനെ!!. കൈക്കൂലിയും ഹവാലപണവും പുട്ടടിച്ചവൻ മേൽശാന്തി പുണ്യാളനും; പണപ്പെട്ടി പിടിച്ചവൻ കള്ളനും കീഴാളനും എന്ന പുതിയ സമവാക്യം കേരള ബിജെപിയിൽ ഉടലെടുത്തു!!

കേരള നേതൃത്ത അറിവോടെ ഡൽഹിയിലെ ബിജെപി തമ്പ്രാമാർക്കു വേണ്ടി മെഡിക്കൽ കോളേജിന്റെ പേരിൽ അഴിമതി നടത്തിയതിൽ ബിജെപി പ്രവർത്തകരും അനുഭാവികളും. കർക്കിടക രാമായണ മാസത്തിൽ കണ്ണീരിൽ കുതിർന്ന നമോ ജപം! പാർട്ടി റിപ്പോർട്ടുകൾ ഉഹാപോഹമെന്ന ബിജെപി സംസ്ഥാന കുമ്മനം സന്യാസിവര്യൻ രാവിലെ അരുൾപാടിയതും.; വൈകുന്നേരം നാമജപമായി മാറിയതും ഗോമാതാ തൊഴുത്തില്കുത്തു കൊണ്ടാണെന്ന സംഘിപരിവാര(HIV)ക്കാരുടെ കണ്ടത്തെൽ അതിരസകവുമായി!!

പശുത്തൊഴുത്തിലെ (കൈക്കൂലി) കറവക്കാരനു കറവ അറിയാത്തതിനു തൊഴുത്തു ക്ലീനാക്കുന്നവനെ ജോലിയിൽ 
നിന്നും പുറത്താകുന്ന മാതിരി തീരുമാനം ബിജെപി കേരള ഘടകത്തിന് പുതിയ മുതൽ ക്കൂട്ട്തന്നെ! കൈക്കൂലി ഹവാല പണത്തിന്റെ മുകളിൽ കയറിയിരുന്നു; അഴിമതിക്കെതിരെ കൈ രേഖ കാണിച്ചു വീരപ്രസംഗം നടത്തിയും പോരാടാം!!!!ജയ്ജയ് !!ജയ്ജയ്

വാജ്‌പേയി ഭരണകാലത്ത്‌ പെട്രോൾ പമ്പുകളും ഗ്യാസ്‌ ഏജൻസികളും അനുവദിപ്പിക്കാൻ കോടികളായിരുന്നു കേരളത്തിലെ ബിജെപി നേതാക്കൾ കൈപ്പറ്റിയിരുന്നത്‌. അന്നത്തെ പാർട്ടിയിലെ ഗ്രൂപ്പ്‌ വഴക്കിന്റെ പ്രധാന കാരണവും ഈ കോഴപ്പണം വീതം വെക്കുന്നതിന്റെ പിന്നിലെ തർക്കമായിരുന്നു. അതുമൂലം ദളിതനായ അഖിലേന്ത്യ പാർട്ടി പ്രസിഡന്റ് ബങ്കാരു ലക്ഷ്മണൻ തെഹല്ക ഓപ്പറേഷനിൽ രാജിവെച്ചതും ഓര്മിക്കപ്പെടേണ്ടതുതന്നെ!!!


നരേന്ദ്ര മോഡി ഭരിക്കുമ്പോൾ ഇപ്പോഴിതാ മെഡിക്കൽ കോളേജുകൾ അനുവദിപ്പിക്കുന്നതിനായും മറ്റും വീണ്ടും ബിജെപി നേതാക്കൾ കോടികൾ കോഴ വാങ്ങുന്നു. അത്‌ കുഴൽപ്പണമായി പലയിടത്തേക്ക്‌ കടത്തുന്നു. പണം തികയാതെ വരുമ്പോൾ സ്വന്തമായി കള്ള നോട്ടടിയും ഉണ്ടല്ലോ. ബിജെപി നേതാക്കളുടെ അഴിമതി, കള്ളപ്പണം, കുഴൽപ്പണം, കള്ളനോട്ടടി എന്നിങ്ങനെയുള്ള രാജ്യദ്രോഹ പ്രവൃത്തികളെകുറിച്ച് ബിജെപിക്ക് അഭിമാനിക്കാം!! 

രഹസ്യമായി അന്വേഷണം നടത്തിയ കമ്മീഷൻ റിപ്പോർട്ട് കുമ്മനം എതിരാളികൾ പരസ്യപെടുത്തിയതിന് ഗോമാതാവിനെ പ്രണാമിച്ചു മാരാർ സെന്ററിൽ നിന്നും ചില സ്വായംസേവകർ പല്ലിളിച്ചു കാണിക്കുന്നത് കാണുമ്പോൾ ഹസ്ത വേതന ദക്ഷിണ കുമ്മനത്തിനു മനോ- വേദനയായി!! നരഹത്യക്ക് ബലമേകാൻ കള്ളനോട്ടടിക്ക് പുറമേ കോടികളുടെ കൈക്കൂലിയും പോരാത്തതിന് ഹവാലയും. ' 

നഴ്‌സറിത്തുടങ്ങി പരിചയമില്ലാത്തവർ സർക്കാർ നിബന്ധനകളെ മറികടന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് കേന്ദ്രത്തിൽ നിന്ന് അനുമതി വാങ്ങിച്ചു കൊടുക്കാൻ ബി ജെ പി സംസ്ഥാന  നേതാക്കളായ mtരമേശ്‌അടക്കം കോടികൾ കൈക്കൂലി വാങ്ങിച്ചുപോലും!! കുമ്മനത്തിന്റെ സെക്രട്ടറിയും ഡൽഹിയിലെ പി ആർ ഒ യും അടക്കം നടത്തിയ കോഴ ഇടപാട് ദശകോടികൾ വരും. ഞെട്ടിക്കുന്ന
വിവരം അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയതാകട്ടെ, സി പി എമ്മോ, കോൺഗ്രസോ; നിയമ ഏജൻസിയോ അല്ല;; വിവരം ബി ജെ പിയുടെ തന്നെ നേതാക്കൾ. കോഴപ്പണം മാത്രമല്ല, ഹവാല ഇടപാടുകൾ വേറെയുമുണ്ട്. !!!

കെ സുരേന്ദ്രനടക്കമുള്ള നേതാക്കളുടെ അടുത്ത സുഹൃത്തും കള്ളപ്പണത്തിനെതിരെയുള്ള ജാഥയിലെ മുഖ്യനുമായ ബി ജെ പി ജില്ലാനേതാവിന്റെ കള്ളനോട്ടടി പിടിച്ചിട്ട് നാളുകളേ ആയിട്ടുള്ളൂ എന്നോർക്കണം. ഒരേ ഒരു എം എൽ എ ഉണ്ടായപ്പോഴുള്ള സ്ഥിതിയാണിത്. ഇവന്മാരെങ്ങാനും കേരളം ഭരിക്കാൻ തുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ. സെക്രട്ടേറിയറ്റ് കെട്ടിടം തന്നെ വിഴുങ്ങിക്കളയില്ലേ? അതിർത്തിയിൽ സൈനികർ വീരമൃത്യുവരിക്കുമ്പോൾ അവർക്കുവേണ്ട ശവപെട്ടി കുംഭകോണവും, മുങ്ങിക്കപ്പലും, പൊട്ടത്ത കളിത്തോക്കു കുംഭകോണവും ബിജെപി പാർട്ടിയുടെ മുഖമുദ്രയാണ്!! അധികാരം അകലങ്ങളിൽ ആണാണെങ്കിലും അഴിമതി  അടുക്കളയിൽ  തന്നെയുണ്ട് ,,,,,
നമോവാകം!!

2017, ജൂലൈ 15, ശനിയാഴ്‌ച

പിണറായിമാടമ്പി സർക്കാരായി തരം താഴ്ന്നു??


തൊഴിലാളികളുടെ വിയർപ്പിന്റെ ഉപ്പുരസം കുടിച്ചു വളർന്നവരാണ് ഇന്നത്തെ കമ്മ്യൂണിസ സർക്കാരും നേതാക്കന്മാരും എന്ന വസ്തുത മറന്നു കുത്തക ആശുപത്രി മുതലാളിമാരുടെ ചെരുപ്പ് നക്കികൊടുക്കുന്ന തരത്തിലേക്ക് തരം താഴുന്നത് കാണുവാൻ ഒരുകയ്യിൽ ചെങ്കൊടിപിടിച്ചും മറുകയ്യിൽഅരിവാൾ പിടിച്ചും പ്രസ്ഥാനത്തെ ചെങ്കിലേറ്റിയ കമ്മ്യൂണിസ പ്രവർത്തകർക്ക് സാധിച്ചെന്നുവരില്ല !!സഖാവ് എന്നുവിളിച്ച നാവുകൊണ്ട് തിരുത്തിവിളിക്കുന്ന കാലംവുദൂരവുമല്ല!!

          നാടിനോ വീടിനോ സമൂഹത്തിനോ ഉപദ്രവമല്ലാത്ത സരിതയുടെ പാവാട കയർ ഊരിയതിന് സെക്രട്ടറിയേറ്റിൽ ലക്ഷങ്ങൾവരുന്നപ്രവർത്തകരെ പങ്കെടുപ്പിച്ചു സമരം ചെയ്തതും ആരോപറഞ്ഞതുപോലെ ബാത്റൂമിൽ പോകേണ്ടതിനാൽ സമരം പരാജയപ്പെട്ടതും തൊഴിലാളികളുടെഅസ്‌ഥിത്തിനു വേണ്ടിയായിരുന്നില്ല!!ബിജു രമേശ് എന്ന ബാറുകാരനുവേണ്ടി നിയമസഭയിൽ കറുത്ത അദ്ധ്യായം സിപിഎം Ldf സംഘടിപ്പിച്ചത് പൊതുജനത്തിനു വേണ്ടിയായിരുന്നില്ല!!പാർട്ടികളുടെ നിലനില്പിനുവേണ്ടിയല്ലായിരുന്നോ????അടിസ്‌ഥാന ശമ്പളത്തിന്  വേണ്ടി നേഴ്‌സുമാർസമരം ചെയ്യുന്നത് നീതിക്കുചേർന്നതല്ലപോലും;;സമരംഅംഗീകരിക്കാൻ
പറ്റില്ലപോലും!
                           അഞ്ചുകൊല്ലം വിലവർദ്ധിക്കില്ല എന്നുപറഞ്ഞുഅധികാരത്തിൽകയറിയത്  തൊഴിലാളികളുടെ     നിലനിൽപ്പിന്റെഅസ്ഥികളെ തല്ലിയൊടിക്കുന്നതിൽ മാത്രമായിരിക്കരുത്!!പൊതുമാർക്കറ്റുകളിൽ ആവശ്യസാധനങ്ങളുടെവില ഉയർന്നത് കാണാത്ത സർക്കാർ;സർക്കാരുകളെയും തദ്ദേശഭരണകേന്ദ്രങ്ങളെയും നോക്കുകുത്തിയാക്കി പ്രവർത്തിക്കുന്ന കുത്തകാശുപത്രി മുതലാളിമാരുടെ രോദനമാണോകേൾക്കുന്നത് !!
       
         ചാനൽചർച്ചയിൽ വന്നുമുതിർന്നതുംചെറുതുമായ സഖാക്കൾ സർക്കാർ നേഴ്സുമാരോട്കാണിക്കുന്ന സ്നേഹം പുലമ്പുമ്പോൾ: അവരുടെ ശമ്പളത്തിൽ ആയിരങ്ങൾ  കൂട്ടികൊടുത്താൽസർക്കാരിനു പോതുഖജനാവിന് നഷ്ട്ടമൊന്നുമില്ലല്ലോ!!AkG സെന്ററിൽ ഭൂകമ്പം ഉണ്ടാകുമോ!!വിപണിയിൽ ആവശ്യസാധനത്തിന് വിലകയറ്റമുണ്ടാകുമോ സർക്കാരേ??ലാവ്ലിനുവേണ്ടി ലക്ഷങ്ങളും;സെൻകുമാർ കേസിൽ പതിനായിരങ്ങളും ഖജനാവിൽ നിന്നും ധൂർത്തടിച്ച സർക്കാരിന് പാവപ്പെട്ട തൊഴിലാളുകളുടെ സമരവും കഷ്ടപ്പാടും സർക്കാരിനും LDFമുന്നണിക്കുംഅലോസരമായിരിക്കും!!അധികാരത്തിൽകയറാൻകാൽകഴുകിവെള്ളംകുടിച്ചസർക്കാരുംമുന്നണിയുംഇന്ന് അധികാരംനിലനിർത്തൻകുതികാൽവെട്ടുന്നു !ഈസർക്കാരിനെയും;കുറുക്കന്മാരായമുതലാളിമാരെയും മാലാഖകുഞ്ഞുങ്ങൾസൂക്ഷിച്ചാൽനന്നായിരിക്കും
പൊതുജനത്തിന് ഭാരമല്ലാത്ത തീരുമാനങ്ങൾ എത്രയും പെട്ടെന്ന് ഉണ്ടാവട്ടെ!!സമരത്തിന് വിജയാശംസകളും നേരുന്നു

2017, ജൂലൈ 5, ബുധനാഴ്‌ച

മൂന്നാർ കമ്മ്യൂണിസവും ഇടത് സർക്കാരും

വ്യാജപട്ടയമുപയോഗിച്ചു ഭൂമി കയ്യേറിയ MLA സ:രാജേന്ദ്രന് വേണ്ടി ഡബിൾ മണി വക്കാലത്ത് ഏറ്റടുക്കുന്നത് എന്തിനു വേണ്ടി??? ശ്രീറാംവെങ്കിട്ടരാമനെ പിണ്ഡംവെക്കാൻ!!ഇത് പാർട്ടിയുടെ അറിവോടെയാണോ സഖാക്കളേ???പാർട്ടിആശയമാണോ???പാർട്ടി ഭൂമാഫിയക്കാർക്ക് വേണ്ടിയാണോ ഇപ്പോൾ നിലകൊള്ളുന്നത്???അതെ ഇടുക്കിയുടെ നാടൻഭാഷാപണ്ഡിത ഭൂമാഫിയയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ!! നമ്മളുകൊയ്യും വയലും ഭൂമിയും നമ്മളുടെതാ എന്ന വിശ്വപ്രസിദ്ധമായ മുദ്രാവാക്യം വിളിപ്പിച്ചിരുന്നത് സർക്കാർഭൂമി കയ്യേറാനാണോസഖാക്കളേ???പാവപെട്ട തൊഴിലാളികൾ ഒരുതുണ്ട്ഭൂമിക്ക് വേണ്ടി (ചെങ്ങറ)പോരാടിയപ്പോൾ ആസമരത്തെ തള്ളിപ്പറഞ്ഞത് സഖാക്കൾമറന്നുപോയോ???മുൻUDFസർക്കാർ പട്ടയംകൊടുക്കാൻ തീരുമാനിച്ചപ്പോൾ അതിന് ഉദ്ദ്യോഗസ്ഥ പ്രമാണികളെഉപയോഗിച്ച് തുരങ്കം വെച്ചതെന്തിന് വേണ്ടി???vs സർക്കാരിന്റെ കാലത്തു ഭൂമാഫിയക്കാർക്കെതിരെ നടപടിയെടുക്കാൻതുനിഞ്ഞപ്പോൾ സിപിഐഎം പാർട്ടി അട്ടിമറിച്ചത് ആരെ സഹായിക്കാനായിരുന്നു???മുതലാളിത്ത വ്യവസ്ഥാതിത്വത്തിനെതിരെ പോരാടിയിരുന്നകമ്മ്യൂണിസം മുതലാളിത്തനവലിബേറിയൻ ആശയത്തിലേക്ക് കൂപ്പുകുത്തുന്നത് ആശയപാപ്പരത്തമൂലമല്ലേ??? അഹങ്കാരവും അഹന്തതയും മുതലാളിത്ത സംസ്കാരമെന്നു പഠിപ്പിച്ച കാറൽമാക്സ് സിന്താന്തം കമ്മ്യൂണിസ നേതാക്കൾക്ക് യോജിച്ചതാണോ??? മതമല്ലാപ്രശ്നം"എരിയുന്ന് വയറാണ് പ്രശനമെന്നുവിളിച്ചുപറയുന്ന തൊഴിലാളിയുംതൊഴിലാളിവർഗ്ഗവും കമ്മ്യൂണിസ അടിത്തറ എന്നുപഠിപ്പിച്ച ചെഗുവോരയോട് സിപിഐഎം പാർട്ടി മുതലകണ്ണീരെല്ലേ ഇപ്പോഴത്തെ സംഭവവികാസത്തിലൊഴുക്കുന്നത്????കമ്മ്യൂണിസ ആശയങ്ങൾ ഇന്ന് കമ്മ്യൂണിസ പാർട്ടിയിൽ നിലനിക്കുന്നുണ്ടോ??????ഭൂ കൊള്ളക്കാർക്കും കള്ളന്മാർക്കുമെതിരെ പോരാടിയ ചില സർക്കാരുദ്യോഗസ്ഥന്മാരെ കാരംസ് കളി മാതിരി തട്ടിതെറിപ്പിച്ച പിണറായിസർക്കാർ ചാണകംമുക്കിയ കോണകം ഉടുത്തു വീണ്ടും മാതൃകയായി!!മുതലാളിമാരോട് കൂറ് ഇനിയും തുടരും!!ന്യായികരിക്കാൻ പാർട്ടി തള്ളിപ്പറഞ്ഞ സൈബർ സഖാക്കളും സാക്ഷി!!vs സർക്കാരിന്റെകാലത്തു 3പൂച്ചകളെ പുറത്താക്കിയവർ ഇന്ന് ശ്രീറാംഎന്ന നാരിയെയുംപുറത്താക്കി!!എറണാകുളത്തു ഭൂമാഫിയക്കാർക്കെതിരെ പോരാടിയ ഡോ:അദീലഅബ്ദുല്ല എന്നപെൺപുലിയെ സഖാക്കൾ കെണിവെച്ചുവീഴ്ത്തിയതും ഓര്മയിലിരിക്കട്ടെ !!കഴിവുംമാനദണ്ഡവുംനോക്കാതെ MM
മാണിയുടെ സഹോദരനെ ദേവികുളം സബ് കളക്ടറായി നിയമിച്ചേക്ക്!!വിപ്ലവാഭിവാദ്യങ്ങൾ

2017, ജൂലൈ 3, തിങ്കളാഴ്‌ച

വിളിക്കടോ::സഖാക്കളേ:: ഇങ്കിലാബ്?? ബാറുകൾതുറന്നു;; വിപ്ലവമുയരട്ടെ??


ഭക്ഷണം കൊടുക്കാത്ത പിണറായി!!
കുടിക്കാൻ വെള്ളം കൊടുക്കാത്ത പിണറായി!! ചികിത്സക്ക് മരുന്ന് കൊടുക്കാത്ത പിണറായി!!
ഭക്ഷണത്തിനും കുടിവെള്ളത്തിനും മരുന്നിനും ബദലായി ബാറിലെ മദ്യം കൊടുക്കുന്നു പിണറായി!! അതിൽ എല്ലാം അടങ്ങിയിട്ടുണ്ട് പോലും 😀😀 ഇലക്ഷൻ കാലത്തെ മദ്യവർജ്ജനം അധികാര ലഹരി പൂണ്ട് ജനകീയ സർക്കാരിന്റെ  ഉപകാരം ബാറുകളിൽ കൂടി മദ്യം ഒഴുക്കി വർജ്ജനം പോലും: ആഗോള ബൂർഷോ മുതലാളിത്ത നയം പിന്തുടരുന്ന പിണറായി സർക്കാർ കേരളത്തിനപമാനമാണ്: കേരളത്തെ വീണ്ടുംവീണ്ടുംകുടിപ്പിക്കുക;കുടിപ്പിച്ചു രോഗിയാക്കുക: രോഗിയായി ക്കഴിഞ്ഞാൽ കുത്തക മുതലാളിമാർക്ക് അടിമപ്പെടുത്തുകയും ചെയ്യാം!? ഇനി ബാറിൽ ചെന്നാൽ ഗ്ലാസിൽ മദ്യം ആരോഗ്യത്തിന് ഉത്തമം എന്ന പരസ്യത്തോടപ്പം ഒഴിച്ചു തരുന്നതായിരിക്കും??

അടച്ചുപൂട്ടിയ ബാറുകൾ തുറക്കുന്ന സർക്കാരല്ല മറിച്ചു പൂട്ടിയ സ്കൂളുകൾ തുറക്കുന്ന സർക്കാരെന്നു മേന്മ നടിച്ച സഖാക്കളുടെ മുഖത്തടിച്ചു??? ബാറുകൾ പൂട്ടാനാണോ തുറക്കാനാണോ#
കോഴ കൊടുക്കൽ എന്നു കേരളജനങ്ങള്ക്ക്സംശയം!! കോഴ വാങ്ങിത്ആരാ? നോട്ടുകൾ എണ്ണുന്ന മെഷീനുകൾ എവിടെ?? AkG സെന്ററിൽ ആണോ? നോട്ടുകെട്ടുകളുടെ തൂക്കത്തിനു അനുസരിച്ചു  കടപ്പാടിന്റെ മൂല്യം പിണറായി സർക്കാര് ബോറൻ ബാറു മുതലാളി മാർക്ക് വേണ്ടി ബാറിൽ (പാപത്തിന്റെ) അർച്ചന അർപ്പിച്ചു:: മുൻകാല ഇടതുപക്ഷ സർക്കാരുകളുടെ മദ്യമെന്ന ജന ദ്രോഹ ഭൂതം പിണറായി പാറപ്പുറത്തുകരനെയും പിടികൂടി: ബാറില്ലാത്ത സർക്കാരിന് വിറച്ചിട്ടു നിൽക്കാൻ സാധിക്കുന്നില്ല പോലും!! തുടരണം ഇമ്മാതിരി ഭരണ പരിഷ്‌കാരം!!വിപ്ലവാഭിവാദ്യങ്ങൾ😷😷😷




2017, ജൂലൈ 2, ഞായറാഴ്‌ച

മദ്യം ഇടതുപക്ഷത്തിന്റെ ലഹരിയോ?????



ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നാൽ പഞ്ചായത്തു_ രാജു വരെ മദ്യരാജാക്കന്മാര്ക്ക് വേണ്ടി അട്ടിമറിക്കുമെന്ന മുൻ ധാരണ ഇപ്പോഴും ഈ സർക്കാരും നിലനിർത്തികൊണ്ടിരിക്കുന്നു!!
1995ൽ ആന്റണി സർക്കാർ മദ്യദുരന്തം നിർമാർജ്ജനം ചെയ്യാൻ ചാരായം നിരോധിക്കുകയും,ഷാപ്പുകളുടെ നിയന്ത്രണാധികാരം തദ്ദേശഭരണങ്ങൾക്ക് നൽകുന്ന ഓർഡിനൻസ് പാസാക്കുകയും ചെയ്തു!തുടർന്നുവന്ന നായനാർസർക്കാർ ആ നിയമം റദ്ദാക്കി!! ചാരായ നിരോധനത്തിന് പകരം സഹകരണ മേഖലയിൽ കൂടി കള്ളുഷാപ്പുകൾ അനുവദിച്ചും,ബാറുകൾ അധികരിപ്പിച്ചും മദ്യരാജാക്കന്മാരെ സന്തോഷിപ്പിച്ചു::

2011ലെ ഉമ്മൻചാണ്ടിസർക്കാർ ബാറുകൾ പൂട്ടുകയും ബാറുകളുടെയും കള്ളുഷാപ്പുകളുടെയും നിയന്ത്രണാധികാരം പഞ്ചായത്തുകളടക്കമുള്ള തദ്ദേശ സ്വയംഭരണങ്ങൾക്ക് നൽകി മാതൃക കാട്ടുകയും ചെയ്തു!! പിന്നീട് അധികാരത്തിൽ വന്ന പിണറായി സർക്കാരും നായനാർ സർക്കാരിനെ തോൽപ്പിക്കും വിധം മുൻസിപ്പാലിറ്റി/പഞ്ചായത്തുരാജ് തകിടം മറിക്കുകയാണ് ഇന്ന് ചെയ്യുന്നത്!! ത്രിതല പഞ്ചായത്തു തദ്ദേശ ഭരണകൂടത്തിന്റെ അധികാരപരിധികളെ നോക്കി കുത്തികളാക്കാൻ ഓർഡിനൻസ് കൊണ്ടുവരുന്നു പോലും!! 2012ൽപരം കള്ളുഷാപ്പുകള്‍ക്കു ലൈസൻസ്,100ല്‍പ്പരം ബാറുകള്‍ക്ക് ലൈസന്‍സ്,പുതിയ ലൈസൻസിനുള്ള അപേക്ഷകള്‍ കിട്ടുന്ന മുറക്ക് പുതിയ ബാറുകള്‍ക്ക് പിണറായി സര്‍ക്കാര്‍ അനുമതി നല്‍കും,,

ഞങ്ങള്‍ പൂട്ടിയബാറുകള്‍ അല്ല തുറക്കുന്നത് പൂട്ടിയ സ്കൂളുകളാണ് തുറക്കുന്നത് എന്ന വീരവാദം മുഴക്കി നടന്നവരെ കാണ്മാനില്ല!! സഖാക്കളുടെ തെരഞ്ഞെടുപ്പു കാലത്തെ മുദ്രാവാക്യം കേരളജനത മറന്നിട്ടില്ല!! LDFമദ്യവർജ്ജിത പരസ്യമോഡലുകളായ ലളിതച്ചേച്ചിയും ഇന്നസെന്റും ഇന്നും ജീവിച്ചിരിപ്പുണ്ട്!!അവരെ കൊണ്ട് തന്നെബാറുകൾ തുറന്നു ഉദ്‌ഘാടിച്ചാൽ കൊന്നാൽ പാപം തിന്നാൽ തീരുമല്ലോ സർക്കാരേ??

പിണറായി സർക്കാർ ബാർ ക്കേസ് അട്ടിമറിച്ചും,മദ്യമുതലാളിത്ത കാട്ടു കള്ളന്മാരായ ബിജുരമേശന്മാരെ  സഹായിച്ചുപൂട്ടിയ ബാറുകൾ തുറക്കാനും സംസ്ഥാനപാതകളെ തദ്ദേശപാതകളാക്കി മാറ്റി! തദ്ദേശവകുപ്പ് കൈകാര്യം ചെയ്യുന്ന KT ജലീൽ അധികാരത്തിൻ വീഞ്ഞ് കുടിച്ചു മയക്കത്തിലുമാണ്""!! ബാറുമന്ത്രി സഖാവ് മൊയ്തീൻ കള്ളുകച്ചവടക്കാരന് വാറ്റു ഉണ്ടാക്കികൊടുക്കുന്നതിരക്കിലും ആണ് എന്നു പൊതുജനം തെറ്റുദ്ധരിച്ചതിനു കുറ്റംപറയാനൊക്കില്ല !കാലുകൾ വിറച്ചിട്ടു നില്ക്കാൻ കഴിയാത്ത പിണറായി സർക്കാരിന് ബാറിൽ നിന്നും കൂപ്പുകൈ വിപ്ലവാശംസകൾ ഓരോ മദ്യപാനിയും അർപ്പിച്ചേക്കാം!! ബാറുമുതലാളി -കുടിയന്മാരുടെ സന്തോഷവുംകണ്ണീരിൽ കുതിർന്ന കുടുംബത്തിന്റെ സങ്കടങ്ങളും പിണറായി സർക്കാരിന്റ നേട്ടവും ആനന്ദവുമാണ്!! ചുരുട്ടിയ കൈകളുയർത്തി ഓരോ സഖാവും അഭിവാദ്യമർപ്പിക്കേണ്ടതാണ്!!

2017, ജൂൺ 28, ബുധനാഴ്‌ച

നേഴ്‌സുമാർക്ക് ശമ്പളം കൊടുത്തു തുലഞ്ഞആശുപത്രികൾ ഏത്???

ജീവിക്കാൻ ജീവിത സമരവുമായി ഇറങ്ങിയ ദൈവത്തിന്റെ നാട്ടിലെ മാലാഖ കുഞ്ഞുങ്ങളുടെ സമരത്തിന് #ഐക്യദാർഢ്യം!!സമരം എത്രമാത്രം പൊതുജനത്തിന് ഉപദ്രവം ആകും എന്ന പൊതുബോധത്തിൽ നിന്നുകൊണ്ട്തന്നെയാണ് support ചെയ്യുന്നതും!!6വർഷമായി ചികിത്സിക്കുന്നഒരുകുട്ടിയെ ഫാദർഎന്നനിലക്ക്തന്നെയാണ് ഈമാലാഖമാർക്ക് സപ്പോർട്ട്!!കേരളത്തിലെ സ്വാകാര്യ ആശുപത്രികളിൽ കഷ്ടപ്പെടുന്നത് കീഴാള വിഭാഗമായി പണിഎടുക്കുന്നത് നേഴ്സുമാർതന്നെ??ഹോസ്പിറ്റൽ പരസ്യത്തിൽ ഡോക്ടർമാരുടെ മേന്മ കാണിച്ചുള്ളപരസ്യത്തിൽ മാന്യശമ്പളംകൊടുത്തു പണിയെടുക്കുന്ന നേഴ്‌സുമാരുടെ പരസ്യവും പൊതുജനം ആഗ്രഹിക്കുന്നു!!അംങ്ങീകരിക്കും!!പരസ്യമില്ലെങ്കിലും മാന്യ ശമ്പളം കൊടുക്കൂ !!അധികാരി വർഗ്ഗങ്ങളെ???സർക്കാർ കണ്ണുതുറന്നാൽ സർക്കാരിന് നന്ന്!!സ്വയാശ്ര മാനേജ്‌മെന്റിന് കോഴ്സിന് നിയമാസൃത ചാകര പ്രഖ്യാപിച്ച സർക്കാർ പാവപെട്ട നേഴ്‌സുമാരുടെ പ്രശ്നപരിഹാരത്തിന് എത്രയുംപെട്ടെന്ന് തീരുമാനം കാണണം!!അതും മാനേജുമെന്റുകളോട് ഇലെക്ഷൻ സ്നേഹം പ്രകടിക്കുമോ??കണ്ണിൽ ചോരയില്ലാത്ത സർക്കാരായി അധ:പതിക്കാതരിക്കട്ടെ!!!
ഹോസ്പിറ്റൽ മാനേജ്‌മെന്റ് എല്ലാആനുകൂല്യങ്ങളും ജീവിതസൗഖ്യങ്ങളുംകൈപറ്റിജീവിക്കുമ്പോൾ ജോലിയുടെ വേതനം വേദനായികടിച്ചമർത്തിജീവിക്കുന്നവരെ കണ്ടില്ലന്നു നടിക്കാൻ സാധിക്കില്ല!!ഭൂമിയിലെ മാലാഖമാർക്കു ജീവിക്കാൻ ക്യാഷ് തെന്നെമതിയാകൂ!!!

2017, ജൂൺ 27, ചൊവ്വാഴ്ച

ലോകതീവ്രവാദികൾക്കെതിരെ പോരാടുംമുമ്പ് !! RSS തീവൃവാദികൾക്കെതിരെ കൈകൊണ്ട നടപടികൾ എന്ത്???

വിദേശത്തു അലഞ്ഞു തിരിഞ്ഞുനടക്കുന്ന 56 ഇഞ്ചു നെഞ്ചളവുള്ള ബഹുമാന്യ വായിച്ചറിയുവാൻ സോമാലിയൻ പ്രയാസി എഴുതുന്നത്!!സുഖമാണോയെന്നുചോദിച്ചുബുദ്ധിമുട്ടിക്കുന്നില്ല!!സുഖമായത്കൊണ്ടാണല്ലോ യാത്രകളെല്ലാം!!
ഇങ്ങള് അവിടെയുമി വിടെയും വീമ്പിളക്കി നടക്കുന്നത് ഇങ്ങളെ ഇഷ്ടം!!അതിന്റെ ക്യാഷ് ഇങ്ങളെ തറവാട്ടില്നിന്നോ അല്ലങ്കിൽ രാജ്യസ്നേഹം ഒലിപ്പിക്കുന്ന സങ്കി ആസ്ഥാനങ്ങളിൽനിന്നോ എടുത്തു കൊള്ളണം!!സ്കൂളിൽ പഠിക്കുന്ന സമയത്തു ടൂർ പോകാൻ കഴിയാത്തതിന്റെ ക്ഷീണം ഒരുമാതിരി ദേശാടനകിളിപോലെ പകരംവീട്ടരുത്!! നാട്ടിൽ നടക്കുന്ന അക്രമങ്ങളെ പറ്റി താങ്കൾ അറിയുന്നുണ്ടോ??സർജിക്കൽ സ്ട്രെയ്ക്കുംപറഞ്ഞുനടക്കുമ്പോൾ ഇന്ത്യയുടെ കിഴക്കൻമേഖലയിൽ പട്ടിയിറച്ചി തിന്നുന്ന ചൈനക്കാരൻ ഭൂമിതട്ടിയെടുത്തത് അറിഞ്ഞോ!!നാഥുല ചുരം ചൈന അടച്ചത്
അറിഞ്ഞോ??ദേശസ്നേഹമൊലിപ്പിക്കുന്ന താങ്കളും പ്രസ്ഥാനവും സൈനികരെപറ്റിവല്ലപ്പോഴുംഅവരുടെഅവസ്ഥയെപ്പറ്റി ആലോചിക്കാറുണ്ടോ??ദീപാവലിക്ക് പടക്കം പൊട്ടിക്കാൻപറ്റാത്ത കളിത്തോക്ക് കൊണ്ട് രാജ്യത്തിനുവേണ്ടി പോരാടുന്ന സൈനികർ വീരമൃത്യു അടയുന്നന്ത് അറിഞ്ഞോ??പശുവിന്റെ ഇറച്ചിപേരുംപറഞ്ഞു രാജ്യസ്നേഹം പ്രകടിച്ചവർ നായഇറച്ചി തിന്നുന്നവർക്കെതിരെ ശബ്ദിക്കാത്തത് അറിഞ്ഞോ??ബീഫിന്റെപേരിൽ മനുഷ്യമാംസവും രക്തവുംകുടിക്കുന്ന താങ്കളുടെ ഇളം-മുതുതലമുറകൾ കാണിക്കുന്ന വീര സങ്കി ഫലിതങ്ങൾ വല്ലതും അറിഞ്ഞോ??നാട്ടിലെ ഫാസിസ സങ്കി തീവ്ര-ഭീകരവാദികൾക്കെതിരെ എന്തുനിയമ നടപടി  എടുത്തിട്ടുണ്ട് താങ്കൾ??ഇന്ത്യഎന്ന സ്വന്തം  കുടുംബത്തിലെ തെഴുത്തിൽ കുത്തുനിർത്തിയിട്ടുപോരെ ആരാന്റെ വീട്ടിലെ തൊഴുത്തിൽ കുത്തു നിർത്താൻ??ഇന്ത്യയിലെ ദളിദന്റെയും ന്യൂനപക്ഷക്കാരന്റെയും സ്വസ്ഥത നിലനിർത്തിയിട്ടു പോരെ മറ്റുള്ളവരുടെ അസ്വസ്ഥത തുടച്ചുനീക്കൽ!!!ഇന്ത്യയിൽ സ്വൈര്യമായിജീവിക്കാൻ സാഹചര്യം ഉണ്ടാക്കിയിട്ടുപോരെ മറ്റുള്ളവർക്ക് ??????ഗുജറാത്തിൽ നടത്തിയ താങ്കളുടെനേതൃത്വത്തിൽനടത്തിയ സങ്കി തീവ്രവാദം നടത്തിയത് മറന്നോ??അതിന്റെ കോലാഹലങ്ങൾ ഇന്നും ജീവിച്ചിരിപ്പുണ്ട്??അതിനെതിരെ താങ്കൾ എന്ത് കൈകൊണ്ടിരുന്നു??Rss ഭീകരവാദികൾക്കെതിരെ നടപടിയെടുത്തിട്ടുപോരെ മറ്റുരാഷ്ട്രങ്ങളിലെ തീവൃവാദികൾക്കെതിരെ പോരാട്ടം??ഒരുകയ്യിൽRSS തീവ്രവാദവും  മറുകയ്യിൽ തീവ്രവാദവിരുദ്ധതയും കൊണ്ടുനടക്കുന്നത് ഇരട്ടത്താപ്പല്ലേ??മോദിജി!!ഇഷ്ടമില്ലാത്തത് വല്ലതും എഴുതിയിട്ടുണ്ടെങ്കിൽ ഗോമാതാവിനെ ഓർത്തു പൊരുത്തപ്പെട്ടാലും!!!                                                                                    
                                         എന്ന്      
                                    സൊമാലിയൻപ്രയാസി(പ്രവാസി)

2017, ജൂൺ 26, തിങ്കളാഴ്‌ച

ബാറുകളുടെ സമയ ദൈർഘ്യം കൂട്ടുന്നതിന് പകരം ആശുപത്രി പ്രവർത്തന ദൈർഘ്യം കൂട്ടി മാതൃക കാണിക്കൂ !!സർക്കാരേ

പനിച്ചുവിറച്ചും മരിച്ചും കേരളം!! മരണത്തിലും ഈ
 സർക്കാർകൂടെയുണ്ട്??മുൻസർക്കാരുകൾക്ക് കിട്ടാത്തഭാഗ്യം ഈ സർക്കാരിന്!!അത്യാവശ്യ മരുന്നുകൾ പോലും ആശുപത്രികളിൽ ഇല്ല!!അതിനുവേണ്ട നടപടികൾ കൈകൊള്ളുന്നുമില്ല!"മുൻസർക്കാരിനെ ഏഷണിപറഞ്ഞുംകുറ്റംപറഞ്ഞും ഈസർക്കാരിലെമന്ത്രി തടിയൂരുമ്പോൾ പൊതുജനം ആരെ കുറ്റംപറയും??കൊതുകു  മന്ത്രിച്ചിഏഷണി പേടിക്കാതെ മൂളിപ്പായുന്നു!!മന്ത്രിശിരോമണികൾ കലക്ടറേറ് ബംഗ്ളാവിൽ ചായകുടിച്ചു പിരിയുന്നതല്ലാതെ മറ്റെന്നും കാണുന്നില്ല!!വലിയവായിൽ വലിയവർത്തമാനപറച്ചിലും ബാക്കി!!
ഈ സർക്കാരിന്റ സ്വാപ്ന പദ്ധതിയായ ആരോഗ്യരംഗം  മുങ്ങിത്താഴുന്നത് അംഗീകരിക്കാനാവില്ല!!കേരളമോഡൽ ആരോഗ്യരംഗമെന്ന വീമ്പുപറച്ചിൽ ഈസർക്കാർ തന്നെ പനിപിടിപ്പിച്ചു വെന്റിലേറ്ററിൽ കയറ്റിയത് മിച്ചം!!
ഉദ്ദ്യോഗമെഷിനറികളെ ഏകോപിക്കാതെ സർക്കാർ നട്ടംതിരിയുന്നു!!സർക്കാർആരോഗ്യഉദ്ദ്യോഗസ്ഥന്മാരെനിയമിക്കതിരിക്കുയും
ഉള്ളവരെ ശമ്പളംകൊടുത്തുകിടത്തി ഉറക്കുകയുംചെയ്യുന്നു!ബാറിനോട്കാണിക്കുന്നസ്നേഹംആരോഗ്യത്തിനോട്കാണിച്ചാൽഎത്രനന്നായിരുന്നു!!ആരോഗ്യമേഖല സജീകരിക്കാൻ യുവജന പ്രസ്ഥാനങ്ങൾ മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!
യുവജനപ്രസ്ഥാനങ്ങൾക്ക് മണ്ണിന്റെ വാസന അലർജിയും:
സർക്കാരിന് കൂറ് ഇപ്പോഴും പിടക്കുന്ന നോട്ടിനോടും ബാറുമുതലാളിമാരോടും തന്നെയാക്കരുത് !!?ബാറിനോടകാണിക്കുന്നസ്നേഹംപൊതുജനത്തിനോട് കാണിക്കൂ സർക്കാരേ!!??ബാറുകളുടെ സമയ ദൈർഘ്യം കൂട്ടുന്നതിന് പകരം ആശുപത്രി പ്രവർത്തന ദൈർഘ്യം കൂട്ടി മാതൃക കാണിക്കൂ !!സർക്കാരേ???!

2017, ജൂൺ 24, ശനിയാഴ്‌ച

വർഗ്ഗീയ ഫാസിസ്റ്റു കൊലവിളി


സ്വതന്ത്രഇന്ത്യയുടെ രാജ്യത്തിന്റെ യമകാലൻ Rss നരഭോജികൾതന്നെ!!ജുനൈദ് എന്ന16വയസ്സുള്ള കൗമാരക്കാരനായ പ്രിയപ്പെട്ടവനെ കുത്തിമലർത്തിയത് എന്തിനാണ്  ??ഫാസിസത്തെ  എണീറ്റു ബഹുമാനിക്കാൻ ഇന്ത്യൻ ട്രെയിൻ നിങ്ങളുടെ ഗോമാതാവ് വഴി കാളകൂറ്റൻ തന്തമാർക്ക് സ്ത്രീധനം കിട്ടിയതാണോ??കൗമാരക്കാരനായ ആ പ്രിയപെട്ട സഹോദരന് ഉമ്മനൽകിയ 1500രൂപ പാരിതോഷികം സ്വീകരിച്ചു പെരുന്നാളിന് പുത്തൻവാങ്ങാൻപോയത് മയ്യത്തുനൽകി ആകുടുംബത്തിനോട് ഗോമാതാപുത്രന്മാർ മാതൃകകാട്ടി?അവന്റെസ്വപ്നം;അവന്റെലോകം;അവന്റെനിറങ്ങൾ;അവന്റെപ്രണയങ്ങൾ;അവന്റെ ആകുലതകൾ നിറവേറ്റാൻ  കഴിയാത്തതിന് മാപ്പ്മാപ്പ്😂😂ശ്രീഹരിക്കോട്ടയിൽനിന്നും100ഉപഗ്രഹങ്ങൾ ഒന്നിച്ചു ബഹിരാകാശത്തുവിക്ഷേപിക്കുമ്പോൾ ഭാരതീയനായ നാമടക്കമുള്ളവർ കയ്യടിക്കുമ്പോൾനമ്മുടെ കയ്യിൽ രക്തക്കറഉണങ്ങിപ്പിടിച്ചിരിക്കുന്നു!!??അതെപതിനാറുകാരന്റെ/പതിനാറുകാരന്മാരുടെ രക്തക്കറകൾ????സതാനന്ദ മൂല്യശോഷണവും മാനസികവുംബാധിച്ച കാട്ടാള നരഭോജികൾ നാൽക്കാലിമാംസത്തിന് പകരം മുസ്ലിം മജ്ജയുംമാംസവും തിന്നു മെതിച്ചു നടക്കുന്നത് കാൺപൂരിലെ ആശ്രമനിർഗുണപാഠശാലകൾ മുഖേനയാണോ??ലോകസമസ്ത സുഖിലോപ ബന്തു എന്ന സദാനന്ദ മൂല്യം ലോകത്തിന് സംഭവനനൽകിയരാജ്യത്തുനിന്നും കാട്ടാളകുരുടൻ ഹൈന്ദവ മതത്തെചെളിവാരിത്തേക്കാൻ ഈതീവ്രവാദികൾക്ക്കഴിഞ്ഞു??ഈ പെരുന്നാളിനും നിങ്ങൾക്ക് സുഖമായി ഉറങ്ങാനും ആഘോഷിക്കാനും സാധിക്കുന്നുണ്ടെങ്കിൽ സഹോ::::നിങ്ങളുടെ തലക്ക് എന്തോ കുഴപ്പമുണ്ട്!!??

2017, ജൂൺ 22, വ്യാഴാഴ്‌ച

കുമ്മനടിക്കുന്ന കാലമായടീ തിയാമ്മേ!!കാശിന്റെ ക്ഷാമംതീർന്നടി തീയാമ്മേ!!


തൃശ്ശൂരിൽ കള്ളനോട്ടു നിർമാണ കമ്പനിയിൽ പെട്ടവരെപോലീസ് അറസ്റ്റു ചെയ്തു!! കൊള്ളപ്പണവും കള്ളപ്പണവും വട്ടിപലിശയടക്കം വിതരണം ചെയ്യുന്ന ബിജെപിയുടെ ശക്തരായ പ്രവർത്തകരുടെ വീട്ടിൽനിന്നുമീ കാഴ്ച ഞെട്ടിക്കുന്നതാണ്!നോട്ടുനിരോദനത്തിന്റെ മറവിൽ കള്ള-കൊള്ള -വ്യാജ നോട്ടുകൾക്കെതിരെ പകൽ വ്യാജ ദേശസ്നേഹംപ്രകടിപ്പിക്കുകയും  രാത്രിയുടെ മറവിൽ RSs ശാഖാ പ്രവർത്തനത്തോടപ്പം കള്ളനോട്ടുല്പാദനവും വിതരണവും ദേശവിരുദ്ധത പ്രവർത്തനം നടത്തി സ്വാതന്ത്ര്യ ഇന്ത്യയെ ഗോമാതാക്കളുടെ മക്കൾ വിദേശ ചാരന്മാർക്ക് ബിജെപി നേതാക്കൾവഴി ഒറ്റികൊടുത്തു എന്നു സംശയിച്ചാൽ തെറ്റുപറയാനാവില്ല!! 

സ്വതന്ത്ര ഇന്ത്യയെ ഒറ്റികൊടുത്തവർ ഇന്നും ആപ്പണി തുടർന്നുകൊണ്ടിരിക്കുന്നു???
കള്ളൻമാർ ഏതുസമൂഹത്തിലും കാണപ്പെടും?? പേരിനോട് കൂടെ മുസ്ലിം -ക്രിസ്ത്യൻ പേരുകളോ മറ്റുമോ ആയിരുന്നേൽ പാകിസ്ഥാൻ/ഇറ്റാലിയൻ ആരോപണ മുന്നയിച്ചുകൊണ്ട് കാസർകോട് മുതൽ തിരുനന്തപുരം വരെയോ അല്ലങ്കിൽ കേരളം മുതൽ കാശ്മീർ വരെ ചാണകം തിന്നും ഗോമൂത്രം കുടിച്ചും സങ്കിക്കോമരങ്ങൾ ആട്ടം തുള്ളിയേനെ?? UAPA ചുമത്തിപ്പിക്കുകയും ചെയ്യുമായിരുന്നു!! എന്നാൽ കാവി കോണക മുടുത്തവന്റെ മേലേ ദേശവിരുദ്ധ കേസുകൾ എടുക്കുവാനും UAPA ചുമത്തുവാനും സർക്കാരുകൾക്ക് കൈകാലുകൾ വിറക്കുന്നു!! മാധ്യമ സമൂഹത്തിന്റെ കണ്ണുകൾ ഉറക്കം തൂങ്ങി അഭിനയിക്കുന്നതുമാണ് പൊതുസമൂഹത്തിന് കാണാൻ 
സാധിക്കുന്നത്!! 

നോട്ടു നിരോദനത്തിന് ഉത്തരം നൽകാൻ മോദിക്കും റിസർവ്ബാങ്കിനും കഴിയാത്തത് RSS പ്രവത്തകർക്ക് കഴിഞ്ഞു!! ഇനി റിസർവ്‌ ബാങ്കിനു രാജ്യ കറൻസി അച്ചടിക്കുവാൻ സങ്കിപുത്രന്മാർ ഇറക്കിയ മെഷിനുകൾ ഉപയോഗിച്ച് നോക്കാവുന്നതാണ്!! അല്ലങ്കിൽ അതെല്ലാം ഭാരതാംബക്ക് വേണ്ടി കണ്ടുകെട്ടണം!!രാജ്യ സ്നേഹ പ്രകടിപ്പിക്കുന്ന സങ്കി ഗോമാതാ പുത്രന്മാർ  നോട്ടു നിരോധിതകാലത്തെ പുളുവടികൾ എന്തല്ലാമായിരുന്നു?? ഭൂമിന്റെടിയിൽ കുഴിച്ചിട്ടാലും,; കടലിന്റെടിയിൽ കൊണ്ടുവെച്ചാലും; ചന്ദ്രനിലും ചൊവ്വയിലും അയച്ചാലും കാണുന്ന #ചിപ്പുവെച്ചനോട്ടു ;;; വ്യജ നിർമിക്കാൻ സാധിക്കാത്ത നോട്ട് ::;ഇതെല്ലാം ഒറ്റവാക്കിൽ ഉത്തരം തന്നിരിക്കുന്നു ഗോമാതാ സങ്കിപുത്രൻ!??UDF -LDF നേതാക്കളുടെ കൂടെ ക്രിമിനൽ പക്ഷാതലമുള്ളവർ സെല്ഫിയെടുത്താൽ  മാഞ്ചേശ്വരത്തിൽ നിന്നും പാലക്കാടിൽനിന്നും വിശകല-അസുര-ശോഭം എന്നിവർ നേതാക്കളുടെ മേൽ അന്തിചർച്ചയിൽ ദേശവിരുദ്ധത പട്ടം ചാർത്തി കൊടുക്കുമായിരുന്നു!! 

കുറ്റവാളികളെ ബിജെപി ജില്ലാ-സംസ്ഥാന നേതാക്കളുടെ അരമനക്കുള്ളിൽ സൂക്ഷിച്ചരിക്കുകയാണോ്!!?? ബിജെപി പാർട്ടിയുടെ വരുമാന സ്രോതസ്സ് കള്ള_ കൊള്ളപ്പണവുമാണോ?? അന്വേഷിക്കാൻ സർക്കാർ തയ്യാറാകണം?? തിരുവനന്തപുരം-കാസർകോട്-തൃശൂർ-കോഴിക്കോട്തുടങ്ങിയ വിടങ്ങളിലെ ബിജെപി നേതാക്കൾ നോട്ടടിക്കാരുടെ പങ്കുപറ്റുന്നവർ ആണോയെന്നും അന്വേഷിക്കേണ്ടതാണ്?? എന്തായാലും MAKE IN INDIA പദ്ധതിയിലൂടെ കമ്മട്ടിപ്പാടം യാഥ്യാർത്യമാവുകയാണോ???

2017, ജൂൺ 19, തിങ്കളാഴ്‌ച

ഫാസിസ കളസം പേറിയ പിണറായി ഭരണകൂടം

കാണണംസഖാക്കൾ!!!വൈപ്പിൻ സമര യോദ്ധാക്കളെ!!
#കേൾക്കണം ഓരോവാക്കുകളും?!!??
സമരതീജ്വാലയിൽ പുതുവൈപ്പിൻ.
വൈപ്പിനിലെ എല്‍ പി ജി ടെര്‍മിനലിനെതിരെയുള്ള സമരത്തിലെ പെണ്‍കരുത്ത്,,പിണറായി സര്‍ക്കാരിനെതിരെ ഏറ്റവും കൂടുതല്‍ ജനകീയ സമരങ്ങള്‍ നടത്തിയത് സ്ത്രീകളാണ്,,ഇവര്‍ സ്ത്രീ സുരക്ഷ മുദ്രാവാക്യമാക്കി അധികാരത്തില്‍ വന്നവരാണെന്നും കൂടി  പ്രത്യേകം ഓര്‍ക്കണം...കേരളത്തിലെ സ്ത്രീ സമൂഹത്തിനു അപമാനമായി മാറിക്കഴിഞ്ഞു പിണറായി സര്‍ക്കാര്‍..
പ്രതീക്ഷയോടെ പിണറായിയെഅധികാരത്തിൽ കയറ്റികൊടുത്തതിന് അണികൾക്ക് പിണറായിപോലീസ് വക #ലാത്തി സമ്മാനം !!ഇരട്ടചങ്കന്റെ ഭരണം ഫാസിസ വിപ്ലവം റോൾമോഡലിലേക്ക് തന്നെയാണ് പോകുന്നത് സഖാക്കളേ??മോദിയുടെ അടിച്ചമർത്തൽ നയം പിണറായിയും കൊണ്ടുനടക്കുന്നു!!ഉയരാത്ത മുഷ്ടിയുംപൊങ്ങാത്ത നാവും അടിമത്തത്തിന്റെ ലക്ഷണമാണ് എന്നു പഠിപ്പിച്ച കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോ സഖാക്കൾ അടിയറവ് വെച്ചോ.;;;;ഇരട്ടചങ്കനുവേണ്ടി?
അധികാരം കമ്മ്യുണിസക്കാർക്ക് അലങ്കാരമല്ല ആ കാലം അവസാനിച്ചു,!!കയ്യൂരിന്റെയുംപേരുവെള്ളൂരിന്റെയും
സമരജീവിതംനയിച്ച കമ്മ്യുണിസപാരമ്പര്യം ചുംബനസമരത്തിനും മാനിഫെസ്റ്റോതള്ളിയ കള്ളുസമരത്തിന് വേണ്ടി വഴിമാറി::
ഇന്ന്അധികാരമത്ത്‌ തലക്കുപിടിച്ചവനെ വീരപുരുഷനാക്കുന്ന തലമുറയിൽനിന്നും മാനുഷികമുഖം പ്രതീക്ഷിക്കണ്ട സമര യോദ്ധാക്കളെ;;തൊഴിലാളിവർഗ്ഗമെന്നു നിങ്ങൾകരുതിയ നിങ്ങളുടെ
വിപ്ലവപ്രസ്ഥാനം മുതലാളിത്തബൂർഷോകളുടെ കയ്യിലെ വെറുംകളിപ്പാവയാണ് !! അറസ്റ്റുചെയ്തവരോട്പിണറായിപോലീസ് കാണിച്ചചെറ്റത്തരംഒരുതീവൃവാദിയുംകാണിക്കില്ല;;സ്ത്രീമൂത്ര മൊഴിക്കുന്നത് കാമകണ്ണുകൊണ്ട് ഒളിഞ്ഞുകാണാൻ ശ്രമിക്കുന്നത് പോലീസിനുള്ളിലെ ഭീകരവാദി നിലനിൽക്കുന്നതിനാൽ അല്ലെ!!??
ഓ വിപ്ലവസമൂഹമേ;;;;ഉറക്കംനടിച്ചു കിടന്നാൽ കാലിൻചുവട്ടിലെ മണ്ണ് ഫാസിസ കളസം കൊണ്ടുപോകും!!പിന്നെ കഴുതകണ്ണീർവർത്തിട്ട് കാര്യമില്ല!!ഉറക്കത്തിൽനിന്നും എന്നീക്കൂ സഖാക്കളേ??പ്രതികരിക്കൂ??

2017, ജൂൺ 17, ശനിയാഴ്‌ച

അസുഖം അടങ്ങാത്ത മുഹബത്ത് തന്നെ!!തമ്പ്രാനോട്???

#മോഡി പ്രധാനമന്ത്രി!!!
#കുമ്മനം മുഖ്യമന്ത്രി?????
#പിണറായി പാദസേവകൻ??
സങ്കികൾ ഇന്നു ആർത്തുചിരിച്ചു::😀😀സഖാക്കൾ കരഞ്ഞു തേങ്ങിതേങ്ങിയും മോങ്ങിയും ഏങ്ങിയുംക്കരഞ്ഞ ദിവസണ് 😂😂😂😂: വല്ല്യ തബ്രാനോട് അടങ്ങാത്ത മുഹബത്തുമായി പിണറായി പാറപുറത്തുകാരൻ;;ഇന്നു അടങ്ങാത്ത മുഹബത്ത് സ്വന്തം കൂടെപ്പിറപ്പുകളോടു പോലും പറയാതെ മംഗളമായൊരു ദിനത്തിൽ തംബ്രാന് മുട്ടിൽ നിരങ്ങി ഇഴഞ്ഞുകാഴ്ചവെച്ചു; അടിമപ്പെട്ടു; കീഴടങ്ങി;;
തന്റേടം; ആദർശം; അഭിമാനം; ഉണ്ടെങ്കിൽ പിണറായി സർക്കാരിനെ പടിയടച്ചു പിണ്ഡം വെക്കാൻ സഖാക്കൾക്ക് ഉളുപ്പുണ്ടോ??ഉപദേശകരും പാർട്ടി ഉപദേശികളും അന്തികള്ളൂമോന്തി മുട്ടിലിഴഞ്ഞു സന്കിസംസ്കാരം ഉപേദേശിക്കുമ്പോൾ അരിവാളും പിടിച്ചു കോമരം തള്ളിയിട്ട് കാര്യാമുണ്ടോ സഖാക്കളേ??സെക്യൂരിറ്റി പ്രശ്നം ഉന്നയിച്ചു അഹങ്കാരത്തിന് കയ്യുംകാലുംവെച്ചവർക്ക് സലൂട്ട് അടിച്ചിട്ട് നിയീകരിക്കേണ്ട ഗതികേട് ഈ സർക്കാരിന്റെ ഗതികേട്തന്നെ.. മുഖമുദ്രത്തന്നെ!!അന്യത്തൊഴിലാളികളോട് പിണറായി കാണിച്ച സ്നേഹം അവരുടെ പെറ്റതള്ളപോലും കാണിച്ചിരിക്കില്ല!!പ്രസംഗത്തിൽ അറിയാതെപോലും ഉമ്മൻചാണ്ടിയുടെ പേരുപോലും ഉച്ചരിക്കാതെ സങ്കി മുഖ്യൻ മാതൃകകാട്ടി!!
ഡല്ഹിയില്നിന്നും സെൽഫിമാമൻ  തള്ളിത്തള്ളിവരുന്നത് പ്രെഫഷണൽ ക്യാമറയുമായിട്ടാണ്!! മാമൻ ചിരിക്കുമ്പോൾ കേരള സഖാക്കൾ ചാണകകുഴിയിൽ എടുത്തു ചാടേണ്ടിവരും!!
ലാൽസലാം!! സഖാക്കളേ!!
സർക്കാർ കൂടെയുണ്ട് സങ്കിപരിവാരത്തിനൊപ്പം;;

2017, ജൂൺ 16, വെള്ളിയാഴ്‌ച

ഒരുകൊച്ചി മെട്രോയും പലവിധ ഫ്ലെക്സുകളും

ഡൽഹിക്ക് പുറത്തുഉൽഘടിക്കാനുംസെല്ഫിയെടുക്കാനും#selfiman മോദിക്ക്അവസരംകൊടുത്തു പിണറായി സർക്കാർ ബിജെപിവിധേയത്വംനിലനിർത്തി;;നേരേന്ദ്രമോദിയുടെഅച്ഛാദിനാഗയ പ്രഖ്യാപനബുള്ളറ്റ്പ്രൂഫ് ട്രെയിൻ ഉൽഘാടിക്കാൻ  സാധിക്കാത്തസങ്കടം കൊച്ചിമെട്രോ കൊണ്ട്മാറുമെങ്കിൽ സന്കിപരിവാരത്തിന് ആശ്വാസവുമാകും,ഒപ്പംഇന്ത്യയിലെഅവികസിതമേഖലയിൽ ഫ്ലെക്സിൽസൈക്ലിൽനിന്നുംവീണഓരുമതിരി ഇളിച്ചുനിൽക്കുന്നമോഡിഫോട്ടോയുംവെച്ചുബിജെപിക്ക് വികസനനേട്ടവുമാക്കാംഅല്ലങ്കിൽ വികസനനേട്ടമായി പ്രഖ്യാപിക്കുകയുമാവാം!!അധികാരത്തിൽവന്നനാൾമുതൽ മോഡിപ്രഭാവം മാധ്യമ സിൻഡിക്കേറ്റ്മുഖേനതിളങ്ങിനിൽക്കുന്നതിന് സഹായവുംആയേക്കും!!എല്ലാം പിണറായിസഖാവിന്റെ തൃകടാക്ഷം!!
അധികാരത്തിൽവന്നിട്ട് കൊണ്ടുവരുമെന്നുപറഞ്ഞ ബുള്ളറ്റ്പ്രൂഫ് ട്രെയിനിന്റെ സീറ്റ്ബെൽറ്റ് വരെ ഉണ്ടാക്കിപ്പിക്കാൻ സാധിക്കാത്തമഹാനു വേണ്ടി പിണറായി കഷ്‌ടപ്പെടുന്നതിന്റെ ലോജിക് മനസ്സിലാകുന്നില്ല!!വല്ല#സഖൂസിനും ഈലോജിക് മനസ്സിലായിട്ടുണ്ടോ???ആരോട്പറയാൻ; 13കൊല്ലംഗുജ്‌റാത്ത് ഭരിച്ചഈഏമാന് അവിടങ്ങളിൽ കക്കൂസ്ഉണ്ടാക്കികൊടുക്കാൻസാധിച്ചിട്ടില്ല;;അങ്ങനെയുള്ളവന്റെ അടുത്തുനിന്നും വല്ലവികസനവുംപ്രതീക്ഷിക്കുന്നത് തന്നെ മണ്ടത്തരമായേക്കാം😂😂😂😂😂
കടലാസ്ബോർഡുംതൂക്കിമെട്രോ ആസ്ഥാനത്ത് പണിമുടക്കിന് സമരംചെയ്തസഖാക്കൾ പിണറായി വീരചരിതം തെക്കൻപാണരെ പാട്ടിനെവെല്ലുന്നതരത്തിൽ പാടിപുകഴ്ത്തുന്ന തിരക്കിലുമാണ്!!ഫ്ലെക്സിൽ മീശവടിയനായപിണറായി ഫോട്ടോക്ക് കണ്ണേർ പറ്റാതെരിക്കാൻ ജില്ലാസഖാവുമുതൽ ലോക്കൽസഖാക്കൾവരെ ഇളിച്ചിരിക്കുന്ന ഇരിപ്പുകണ്ടാൽ ഫോട്ടോത്തിൽ ഇരിക്കുന്ന ചെഗുവേരയും കാറൽമാക്സ് -സ്റാലിൻമാരും പാവങ്ങളുടെപടത്തലവൻ AkGയുംഇറങ്ങിയോടും!!1999ൽ മെട്രോക്ക് സ:നായനാർ പഠനറിപ്പോർട്ട് തയ്യാക്കിയിരുന്നുപോലും!!നല്ലത് അതിനുശേഷംവന്ന ഇടതുപക്ഷസർക്കാർ മെക്സിക്കയിൽ ഒളിവിൽപോയിരിക്കുകയായിരുന്നോ???കുട്ടികളെച്ചേർക്കാൻ സ്കൂൾ അനേഷിച്ചുനടക്കുന്നത് സ്വാഭാവികവും;;എന്നിട്ട് സ്കൂളിൽ ചേർക്കാതെ വീട്ടില്ഇരുത്തുന്ന കൾച്ചെർ ഇല്ലാത്തവരെ പോലെ ഭരിച്ചതും സഖാക്കളുടെ KFC വിസ്‌ മുഖ്യനും ഇരട്ടചങ്കൻ പാർട്ടിസെക്രട്ടറിയുടെ കാലഘട്ടത്തിൽആയിരുന്നത് ഓർക്കണം സഖാക്കൾ!!ആകെപിണറായിസർക്കാർ മെട്രോയോട്ചെയ്തത് അവഹേളിക്കപെടുന്നനാലാംവിഭാഗത്തിന്ജോലികൊടുക്കാനുദ്ദേശിച്ചതാണ്:ഇപ്പോൾ കേന്ദ്ര-കേരളസർക്കാരുകൾപ്രസവമെടുത്ത ആശുപത്രിക്കാർ പിതൃത്വമേറ്റടുത്ത അവസ്ഥയിൽഎത്തി!!എത്തിച്ചേർന്നു!!!
NB::തന്റേടമുണ്ടെങ്കിൽ ചങ്കിന് ചെങ്കൂറ്റമുണ്ടെങ്കിൽ കോഴിക്കോട്ടെ ലൈറ്റ് മെട്രോ പണിതുടങ്ങി പൂർത്തീകരിച്ചു കാണിക്കൂ;;സാധ്യത പഠനം കഴിഞ്ഞിട്ടുണ്ട്::പ്ലാൻ വരച്ചിട്ടുമുണ്ട്;;
നമോവാകം
ലാൽസലാം

2017, ജൂൺ 13, ചൊവ്വാഴ്ച

ആദ്യംഎതിർക്കും!! പിന്നെ ന്യായീകരിക്കും!! ഈസഖാക്കൾ

ഇന്ത്യൻ സ്വതന്ത്ര്യത്തിന് ശേഷം നെഹ്‌റുജിയുടെ കാർക്കശ്യം കൊണ്ടും ഇന്ത്യൻ വികസനത്തിൽ സൂഷ്മത പാലിച്ചതിനാലും നിലവിൽ വന്ന isaro!!ആര്യഭട്ട എന്ന ഉപഗ്രഹം വിക്ഷേപണത്തെ അന്നു് ലോക മുറ്റുനോക്കിയപ്പോൾ ഇന്ത്യയിലെ അന്നത്തെ പ്രതിപക്ഷകക്ഷിയായ കമ്മ്യൂണിസപാർട്ടി ബഹിഷ്കരണവും എതിർപ്പുമായി സമരമുറകളുമായി മൂന്നേറുകയായിരുന്നു!! കാരണമായി അവര് പറഞ്ഞിരുന്നത് ദാരിദ്ര്യമായിരുന്നു!! അന്നു നെഹ്‌റു എടുത്ത തീരുമാനങ്ങൾ ഇന്നും ശരിയാണ് എന്നു വിശ്വസിക്കേണ്ട ഗതികേടിൽ എത്തി കമ്മ്യൂണിസം!?? ദരിദ്ര നിർമ്മാർജ്ജനത്തിനു നെഹ്‌റു കൈകൊണ്ട കാർഷിക വിപ്ലവത്തെയും എതിർത്തു #ഈകമ്മ്യൂണിസം?? ഇന്ത്യയിലെ കോണ്ഗ്ര്സ്സ്‌ സർക്കാറുകല്ലാത്തവർ ഈ ഉദ്ദ്യമത്തിൽ നിന്നും പിന്മാറി??? അതിന്ശേഷം വന്ന സാമൂഹിക രാഷ്ട സാമ്പത്തിക പരിഷ്കാരങ്ങള് എതിർത്തും പാരവെച്ചും ഇന്ത്യൻകമ്മ്യൂണിസം ആനന്ദം കണ്ടത്തിയപ്പോൾ രാജ്യം മുരടിപ്പിലാകുകയാണ് എന്ന സത്യം കമ്മ്യൂണിസക്കാർ കാണാതെപോയി?? തൊഴിലാളി പ്രസ്ഥാനമെന്ന ലേബലിൽ തൊഴിലാളികളെ അന്തികള്ളു കുടിപ്പിച്ചു സമരത്തിനിരക്കി ചാവേറുകളാക്കിയതിൽ #കമ്മ്യൂണിസത്തിന് ഒഴിഞ്ഞുമാറാനാവില്ല!! സമര നേട്ടങ്ങൾക്കപ്പുറം കോട്ടങ്ങൾ അനവാതിയായിരുന്നു😂😂 പഞ്ചായത്തുരാജ് ബില്ല് രാജീവ്ഗാന്ധി സർക്കാർ കൊണ്ടുവന്നപ്പോൾ ആബില്ലിനെ എതിർത്തവർ കാലങ്ങൾക്ക് ശേഷം ജനകീയാസൂത്രണ ലേബലിൽ കേരളത്തിൽ നടപ്പാക്കി ക്രെഡിറ്റുനേടി😎😎😎കംബ്യുട്ടർ വിപ്ലവത്തിന് തുടക്കംകുറിച്ചപ്പോൾ എതിർത്തവർ ഇന്ന് ചാനലും കംപ്യുട്ടര് മായിനടക്കുന്നു!!എങ്ങനെ 😀😀😀?? ഇങ്ങനെ നടക്കുന്നതിൽ സന്തോഷം!!😁😁ഇപ്പോൾ സൈബർ സഖാക്കളേ കാണുമ്പോൾ മേ ബഹുത്ഖുശിഹേ😀😀😋😋

shoukath thanari