2017, ഓഗസ്റ്റ് 12, ശനിയാഴ്‌ച

ചാണക തൊഴുത്തിലെ #യോഗിആദിത്യാ#മനുഷ്യജന്മങ്ങളിലേക്ക് കണ്ണുതുറക്ക്!!!



ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ സര്‍ക്കാര്‍  ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാനില്ല പോലും,ആശുപത്രി ഓക്സിജന്‍ നല്‍കുന്ന കമ്പനിക്ക്  കുടിശിഖ വരുത്തിയത് 67 ലക്ഷം രൂപ,, മൂന്നു ദിവസമായി ഓക്സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയാണ് ചോദിച്ചപ്പോള്‍,, മുഖ്യമന്ത്രി അറിഞ്ഞില്ല എന്നുപറയുന്നു,,ഈ പ്രസ്താവന മുഖ്യമന്ത്രിയുടെ വ്യക്തമായ ഭരണ പരാജയമല്ലേ തെളിയിക്കുന്നത് ഇദേഹം ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുവാന്‍ യോഗ്യനാണോ? ബിജെപിയും നരേന്ദ്ര മോഡിയും മറുപടി പറയണം..ഈ പിഞ്ചുകുഞ്ഞുങ്ങളുടെ മരണം ഒരിക്കലും ന്യായീകരിക്കുവാന്‍ പറ്റാത്ത വിഷയമാണ്,മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് തന്‍റെ സര്‍ക്കാരിനു പറ്റിയ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു ധാര്‍മികത എന്നൊന്നുണ്ടെങ്കില്‍  മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുവാന്‍ തയ്യാറാകണം..

         സര്‍ക്കാരിന്റെ കെടുകാര്യസ്ഥയാണ് ദാരുണമായി സംഭവത്തില്‍ കലാശിക്കാൻ കാരണം സർക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും തന്നെ!!ഹൃദയത്തെ പിടിച്ചുകുലുക്കുന്ന ദുരന്തമാണിത്. സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒഴിയാനാവില്ല.ഉത്തർപ്രേദേശിലെയോഗി ഏകാധിപതി പശുക്കൾക്ക് AC ആംബുലൻസ് കൊടുക്കാൻ കാട്ടിയ ഉത്സാഹം മനുഷ്യജന്മങ്ങൾക്ക്  2ഓക്സിജൻ കുറ്റിയങ്കിലും കൊടുത്തിരുന്നെങ്കിൽ പിഞ്ചു കുഞ്ഞുങ്ങൾ ദാരുണമായി മരിക്കില്ലായിരുന്നു!!
         
            പശുവിനുവേണ്ടി ഭരിക്കുന്ന സർക്കാർ വല്ലപ്പോഴും മനുഷ്യജന്മങ്ങളോട് കനിവ് കാട്ടുമോ!!??പശുവിന് Ac റൂമും പരിചാരകരും;ചികിത്സിക്കാൻ ഉന്നതനിലവിവരമുള്ള മനുഷ്യഡോക്ടർമാരെ നിയമിക്കുന്ന സർക്കാർ മനുഷ്യന് വേണ്ടി ഹനുമാൻഡോക്ടരെയെങ്കിലും നിയമിക്കുമോ?? പശുക്കളിൽ നിന്ന്ചാണകവും മൂത്രവും വേണ്ടപ്പെട്ടവർ ഉപയോഗിച്ചാലും ഉപയോഗിക്കാത്ത പശുവിൻ പാലും ലോകത്തെ പുതിയ കണ്ടുപിടിത്ത ഓക്സിജനുമെങ്കിലും പാവപെട്ട മനുഷ്യന് നല്കാൻ നാൽക്കാലി ഗോ സർക്കാർ മുന്നിട്ടിറങ്ങുമോ???

ഈ മരിച്ചത് വല്ല ദളിത് മുസ്ലിം സമുദായക്കാരുടെ കാലി തൊഴുത്തിലെ പശുകുട്ടിയാണെങ്കിൽ  എന്തായിരിക്കും സ്ഥിതി?? കേരളമടക്കമുള്ളമറ്റുസംസ്ഥാനങ്ങളിൽ ആയിരുന്നു ഇത് സംഭവച്ചിരുന്നുവെങ്കിൽ അരുൺജെയ്റ്റിലി മുതൽ സന്ദർശന പ്രവാഹവും ഗവര്ണറുടെ വിളിച്ചുവരുത്തലും രാഷ്‌ട്രപതി ഭരണത്തിനുവേണ്ടി മുറവിളിയും നടത്താൻ RSS ബിജെപി പരിവാരങ്ങൾ മുന്നിൽ നിന്നേനെ !!ചാണക തൊഴുത്തിലെ #യോഗിആദിത്യ പിഞ്ചുകുഞ്ഞുങ്ങൾക്ക് താൻ ആദരാഞ്ജലികളർപ്പിക്കുമോ ??വല്ലസമയത്തുംഅദ്വൈത വാക്യങ്ങൾ മനസ്സിൽ വരുമ്പോൾ തന്റെ ഈപാപഭാരം മൂലം ഏതു ഗംഗയിൽ ഒഴുക്കിക്കളയും!!!

4 അഭിപ്രായങ്ങൾ:

  1. Upസർക്കാരിനും കേന്ദ്രസർക്കാരിനും ഒരു കുലുക്കവുമില്ല!!പോർച്ചുഗൽ കാട്ടു തീപിടുത്തം ഉണ്ടായപ്പോൾ അനുസേചനം രേഖപ്പെടുത്തിയ മോഡി പിഞ്ചുകുഞ്ഞുങ്ങളുടെ വേർപാടിൽ ഒരു വരി അനുസേചനം രേഖപ്പെടുത്താൻ സമയമില്ലാഞ്ഞിട്ടല്ല!!അഹങ്കാരം തലക്ക് പിടിച്ചിട്ടുതന്നെയാണ്!!
    ##ഷെയിംമോഡി ആദിത്യ

    മറുപടിഇല്ലാതാക്കൂ