2017, ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

സ്വയാശ്രയ മുതലാളിമാരുട പിണറായി സർക്കാർ??



നീറ്റ്‌ മെറിറ്റിൽ നീറ്റലായി വിദ്യാർത്ഥികൾ!!പിണറായി സർക്കാർ വിദ്യാർത്ഥികളുടെ ആസനത്തിൽ മുളകരച്ചു തേച്ചുകൊടുത്തും, സ്വയശ്രയ മുതലാളിമാർക്ക് ആസനം കഴുകി കൊടുക്കുന്ന തരത്തിലേക്ക് അത:പാധിച്ചു,!!നീറ്റിൽ പ്രവേശനം നടത്താൻ അനുമതി ലഭിച്ചിട്ടും സർക്കാർ സ്വയശ്രയമുതലാളിമാർക്ക് കൊള്ളയടി ഫീസ് വാങ്ങാൻ കൂട്ടുനില്കുകയാണ് ചെയ്തത്!!സർക്കാർ ഉപദേശികൾ ഈ സർക്കാരിനെ ഉപദേശിച്ചു ഒരുപരുവത്തിൽ എത്തിക്കും

5.5ലക്ഷം രൂപക്ക് ക്രിസ്ത്യൻ മാനേജ്‌മെന്റ് തയ്യാറായിട്ടും 11ലക്ഷംരൂപ ഫീസ് ഘടന പ്രഖ്യാപിച്ചു സർക്കാർ മാനേജുമെന്റുകളോട് ഇലക്ഷൻ കാലത്തെ ഉപകാരത്തിന് പ്രത്യുപകാരമായി പ്രഖ്യാപിച്ചു!പല പ്രാവശ്യം സര്‍ക്കാരിനെയും ആരോഗ്യമന്ത്രി _, യേയും മെഡിക്കല്‍കോളേജ് ഫീസില്‍ വ്യക്തത വരുത്താനും,വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷം  നിയമസഭയിലും,അകത്തും പുറത്തും ആവശ്യപ്പെട്ടതാണ്!!സ്വാശ്രയ മെഡിക്കല്‍കോളേജ് ഫീസ്‌ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ സമരങ്ങളും സംഘടിപ്പിച്ചു!! നിയമസഭയിലും പുറത്തും പ്രതിപക്ഷത്തെ പരിഹസിച്ച LDF ഉം വിവരദോഷികളായ ശൈലജ മന്ത്രിയും പിണറായി വിജയനും ഇപ്പോള്‍ ആരായി?? വീണ്ടും ശശിയായില്ലേ!!??എല്ലാം ശരിയാക്കില്ലേ!!??

ഈ സർക്കാർ വിവാദ ഉത്തരവുകൾ ഇറക്കി കളിച്ചിരുന്ന സമയത്തു നീറ്റ് അലോട്ട്‌മെന്റ് നടത്തിയിരുന്നെങ്കിൽ ഇന്ന് സർക്കാരിനും വിദ്യാർത്ഥികൾക്കും ഭാരമായി വരുമായിരുന്നോ??സർക്കാർ സ്വയാശ്രയ മേനേജ്‌മെന്റ്പ്രീണനം അവസാനിപ്പിക്കാൻ തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!ഇടതുപക്ഷത്തിന്റ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ മെക്സിക്കയിലേക്ക് കൂടിയേറി പാർക്കാൻ പോയിരിക്കുന്നുവെന്നു തോന്നി പോകുന്നു!!വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് സർക്കാരിനെ നിലനിർത്താൻ ഒരു ബാധ്യതയും ഇല്ല!!ഈ കൊള്ള ഫീസുകൾക്കെതിരെ പ്രതിഷേധം അറിയിക്കാൻ നിങ്ങളുടെ വിപ്ലവവീര്യം അധികാരവർഗ്ഗത്തിനു അടിമപ്പെടുത്തിയി ട്ടുണ്ടോ!ഉയരാത്ത മുഷ്ടികളും പൊങ്ങാത്ത നാവും അടിമത്ത ലക്ഷണമാണ്!!
     ഉണരൂ!!വിദ്യാർത്ഥി പൊതു സമൂഹമേ!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ