2017, ഒക്‌ടോബർ 4, ബുധനാഴ്‌ച

സമൂഹം സിപിഐഎം നെ കണ്ടറിഞ്ഞാൽ ബിജെപിയോട് കൊണ്ടറിയേണ്ടി വരില്ല!!

യു.പിയില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷം കാരണം മൂന്നുജില്ലകളില്‍ നിരോധനാജ്ഞ നിലനില്‍ക്കെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലേക്കു ജനരക്ഷാമാര്‍ച്ച് നടത്താന്‍ വന്നത്. യോഗി ആദിത്യ നാഥ് നു ചുവപ്പു പരവതാനി വിരിച്ചു പിണറായി സർക്കാർ സ്വീകരിച്ചു!! ഈ വിഷവിത്തിനെ ക്രമസമാധാന പ്രശ്നം പറഞ്ഞു എന്ത് കൊണ്ട് തിരിച്ചയച്ചു കൂടാ എന്നുമാത്രം ചോദിക്കരുത്!! സിപിഎം ഉള്ളടങ്ങളിൽ ബിജെപി ഉണ്ടാകില്ല എന്ന ഓരോ സഖാവിന്റെയും മറുപടിയിൽ തൃപ്തിപ്പെടുക!!

ഈ സംഭവങ്ങളെല്ലാം UDF ഭരണ കാലത്തായിരുന്നുവെങ്കിൽ എന്തായിരിക്കും പുകിലുകൾ!! ഇങ്ങനെ ഒരു സ്വീകരണ കീഴ്‌വഴക്കം എവിടെയും കണ്ടിട്ടില്ല പുതിയതായിരിക്കുമല്ലേ??അമിത് ഷാക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുന്നവർക്ക് ഇതെന്ത് ??എത്ര എത്ര ചോദ്യങ്ങൾ ചോദിക്കുമായിരുന്നു സഖാക്കൾ!!ഒരുതലക്കൽ ബിജെപി മെമ്പർഷിപ്പ് വരെ സംസ്ഥാന സെക്രട്ടറി മുതൽ ലോക്കൽ പ്രവർത്തകർ വരെ കൊടുത്തിട്ടുണ്ടാവും!! വേരെ ഒന്നും ചോദിക്കുന്നില്ല സഖാക്കളെ മാപ്പിള സഖാക്കളെ!! പട്ടിയെ എറിയുന്ന തരത്തിൽ ഭോപ്പാലിൽ നിന്നും സുരക്ഷയുടെ പേരിൽ അട്ടിയോടിച്ചത് പിണറായി വിജയണെന്ന കേരള മുഖ്യനെ ആയിരുന്നുവെന്ന ഓർമ വേണമായിരുന്നു!! സഖാക്കളെ ഈ വിഷ വിത്ത് രാഷ്ട്രീയ പ്രവർത്തനത്തിന് വേണ്ടിയാണ് കേരളത്തിലേക്ക് വന്നത്!! അല്ലാതെ കേരള മോഡൽ ഭരണം പഠിക്കാനല്ല!!

പയ്യന്നൂരിൽ വികസനം നടത്താൻ തീരുമാനിച്ചത് അമിത്ഷാ അളിയനും കുട്ടികളുടെ കാലൻ യോഗിയും വന്നതിനാലാണോ എന്നു സാധാരണക്കാരൻ ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റുമോ!!കോണ്ഗ്രസ്സ് തളരേണ്ടതും ബിജെപി വളരേണ്ടതും ഇന്നത്തെ അവസ്ഥയിൽ സിപിഐഎംനു അത്യന്താപേക്ഷിതമാണ്!! ന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്ത്തി വോട്ടുകളെ സംരക്ഷിക്കാൻ സിപിഎം നെ സഹായിക്കാൻ ബിജെപി കൂട്ടുകെട്ടിനു സാധിക്കും!! കൂട്ടത്തിൽ ന്യൂനപക്ഷ നിലവാര തകർച്ചക്ക് ആക്കം കൂട്ടുകയും ആവാം!! രാജ്യത്തു കോണ്ഗ്രസ്സ് അനുകൂല സഹജര്യങ്ങൾ വളർന്നു വരുമ്പോൾ കോണ്ഗ്രസ്സ് മുക്ത ഭാരതം എന്ന സൈന്ത്യന്തിക സിദ്ധാന്തം നിലനിർത്താൻ ഈ തീരുമാനം ഒരളവുവരെ സാധിക്കും!! ശരാശരി ഓരോ കമ്മ്യൂണിസകാരനും സംഘ് പ്രവർത്തനത്തിൽ ആകൃഷ്ടരായി മാറുന്നതിന് ബിജെപിയേയും സഹായിക്കും!! ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജൈവ താമര കൃഷി നടത്തി വിജയിപ്പിച്ചതിന്റെ അനുഭവം മുതൽ കൂട്ടുമാണ്!!ബിജെപി വൈരുദ്ധ്യം കൊണ്ടുനടക്കുന്ന സിപിഐഎം നേതാക്കന്മാരെ മൂലക്കിരുത്തുന്ന മണ്ടൻ തീരുമാനങ്ങൾ കേരളം ഘടകം കൈക്കൊള്ളുന്നത് ബിജെപി സംഘ് പരിവാർ പാർട്ടികളെ സഹായിക്കാനുമാണ്!! ഉദാ: യെച്ചൂരിയെ കോണ്ഗ്രസ് പിന്തുണയിൽ രാജ്യസഭക്കകത്ത് എത്തിക്കാതെരിക്കാൻ ശ്രമിച്ചത് കേരള ഘടകത്തിന്റെ പിടിവാശിയായിരുന്നു!

ബീഫ് ഫെസ്റ്റിവൽ തന്നെ ഒരു പോറാട്ട് നാടകവും ന്യൂനപക്ഷ കപട സ്നേഹവുമാകുന്നുവെന്ന UDF ആരോപണം ശരിവെക്കുന്ന തരത്തിലുമാണ് ഹാദിയ കേസ്!! കേസ് അനന്തമായി നീട്ടി കൊണ്ടു പോകാനും മനുഷ്യവകാശ കമ്മീഷനെ നോക്കികുത്തിയാക്കുന്ന നടപടിക്രമങ്ങൾ സർക്കാർ സ്വീകരിച്ചത് ഇതിന് ഉത്തരമാണ്!!പോലീസ് മേധാവി ഉത്തരേന്ത്യൻ പോലീസിന് പഠിക്കുന്ന തരത്തില് പെരുമാറിയത് പിണറായി മുഖ്യമന്ത്രിയുടെ കീഴിലുമാണ്!!ബിജെപിക്ക് വളരാൻ ശേഷിയില്ലാത്ത മുങ്ങി താഴുമ്പോൾ അരിവാൾ ചുറ്റികയിൽ പിടിവള്ളി കൊടുത്തു സിപിഐഎം സഹായിക്കുന്നത് മതേതര സമൂഹം കണ്ടെറിയണം!! കണ്ടെറിഞ്ഞാൽ ബിജെപിയോട് കൊണ്ടറിയേണ്ടി വരില്ല!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ