താമരക്കുളത്തില്‍ ഒരു താമര മാത്രം വിരിഞ്ഞത് കേരള ജനതയുടെ ഭാഗ്യം.
മുഴുവൻ താമരയും വിരിഞ്ഞിരുന്നു എങ്കില്‍ കേരളം തന്നെ ഇവന്മാര്‍ അടിച്ചുമാറ്റിയേനെ!!. കൈക്കൂലിയും ഹവാലപണവും പുട്ടടിച്ചവൻ മേൽശാന്തി പുണ്യാളനും; പണപ്പെട്ടി പിടിച്ചവൻ കള്ളനും കീഴാളനും എന്ന പുതിയ സമവാക്യം കേരള ബിജെപിയിൽ ഉടലെടുത്തു!!
കേരള നേതൃത്ത അറിവോടെ ഡൽഹിയിലെ ബിജെപി തമ്പ്രാമാർക്കു വേണ്ടി മെഡിക്കൽ കോളേജിന്റെ പേരിൽ അഴിമതി നടത്തിയതിൽ ബിജെപി പ്രവർത്തകരും അനുഭാവികളും. കർക്കിടക രാമായണ മാസത്തിൽ കണ്ണീരിൽ കുതിർന്ന നമോ ജപം! പാർട്ടി റിപ്പോർട്ടുകൾ ഉഹാപോഹമെന്ന ബിജെപി സംസ്ഥാന കുമ്മനം സന്യാസിവര്യൻ രാവിലെ അരുൾപാടിയതും.; വൈകുന്നേരം നാമജപമായി മാറിയതും ഗോമാതാ തൊഴുത്തില്കുത്തു കൊണ്ടാണെന്ന സംഘിപരിവാര(HIV)ക്കാരുടെ കണ്ടത്തെൽ അതിരസകവുമായി!!
പശുത്തൊഴുത്തിലെ (കൈക്കൂലി) കറവക്കാരനു കറവ അറിയാത്തതിനു തൊഴുത്തു ക്ലീനാക്കുന്നവനെ ജോലിയിൽ
നിന്നും പുറത്താകുന്ന മാതിരി തീരുമാനം ബിജെപി കേരള ഘടകത്തിന് പുതിയ മുതൽ ക്കൂട്ട്തന്നെ! കൈക്കൂലി ഹവാല പണത്തിന്റെ മുകളിൽ കയറിയിരുന്നു; അഴിമതിക്കെതിരെ കൈ രേഖ കാണിച്ചു വീരപ്രസംഗം നടത്തിയും പോരാടാം!!!!ജയ്ജയ് !!ജയ്ജയ്
വാജ്‌പേയി ഭരണകാലത്ത് പെട്രോൾ പമ്പുകളും ഗ്യാസ് ഏജൻസികളും അനുവദിപ്പിക്കാൻ കോടികളായിരുന്നു കേരളത്തിലെ ബിജെപി നേതാക്കൾ കൈപ്പറ്റിയിരുന്നത്. അന്നത്തെ പാർട്ടിയിലെ ഗ്രൂപ്പ് വഴക്കിന്റെ പ്രധാന കാരണവും ഈ കോഴപ്പണം വീതം വെക്കുന്നതിന്റെ പിന്നിലെ തർക്കമായിരുന്നു. അതുമൂലം ദളിതനായ അഖിലേന്ത്യ പാർട്ടി പ്രസിഡന്റ് ബങ്കാരു ലക്ഷ്മണൻ തെഹല്ക ഓപ്പറേഷനിൽ രാജിവെച്ചതും ഓര്മിക്കപ്പെടേണ്ടതുതന്നെ!!!
നരേന്ദ്ര മോഡി ഭരിക്കുമ്പോൾ ഇപ്പോഴിതാ മെഡിക്കൽ കോളേജുകൾ അനുവദിപ്പിക്കുന്നതിനായും മറ്റും വീണ്ടും ബിജെപി നേതാക്കൾ കോടികൾ കോഴ വാങ്ങുന്നു. അത് കുഴൽപ്പണമായി പലയിടത്തേക്ക് കടത്തുന്നു. പണം തികയാതെ വരുമ്പോൾ സ്വന്തമായി കള്ള നോട്ടടിയും ഉണ്ടല്ലോ. ബിജെപി നേതാക്കളുടെ അഴിമതി, കള്ളപ്പണം, കുഴൽപ്പണം, കള്ളനോട്ടടി എന്നിങ്ങനെയുള്ള രാജ്യദ്രോഹ പ്രവൃത്തികളെകുറിച്ച് ബിജെപിക്ക് അഭിമാനിക്കാം!!
രഹസ്യമായി അന്വേഷണം നടത്തിയ കമ്മീഷൻ റിപ്പോർട്ട് കുമ്മനം എതിരാളികൾ പരസ്യപെടുത്തിയതിന് ഗോമാതാവിനെ പ്രണാമിച്ചു മാരാർ സെന്ററിൽ നിന്നും ചില സ്വായംസേവകർ പല്ലിളിച്ചു കാണിക്കുന്നത് കാണുമ്പോൾ ഹസ്ത വേതന ദക്ഷിണ കുമ്മനത്തിനു മനോ- വേദനയായി!! നരഹത്യക്ക് ബലമേകാൻ കള്ളനോട്ടടിക്ക് പുറമേ കോടികളുടെ കൈക്കൂലിയും പോരാത്തതിന് ഹവാലയും. '
നഴ്‌സറിത്തുടങ്ങി പരിചയമില്ലാത്തവർ സർക്കാർ നിബന്ധനകളെ മറികടന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് കേന്ദ്രത്തിൽ നിന്ന് അനുമതി വാങ്ങിച്ചു കൊടുക്കാൻ ബി ജെ പി സംസ്ഥാന നേതാക്കളായ mtരമേശ്‌അടക്കം കോടികൾ കൈക്കൂലി വാങ്ങിച്ചുപോലും!! കുമ്മനത്തിന്റെ സെക്രട്ടറിയും ഡൽഹിയിലെ പി ആർ ഒ യും അടക്കം നടത്തിയ കോഴ ഇടപാട് ദശകോടികൾ വരും. ഞെട്ടിക്കുന്ന
വിവരം അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയതാകട്ടെ, സി പി എമ്മോ, കോൺഗ്രസോ; നിയമ ഏജൻസിയോ അല്ല;; വിവരം ബി ജെ പിയുടെ തന്നെ നേതാക്കൾ. കോഴപ്പണം മാത്രമല്ല, ഹവാല ഇടപാടുകൾ വേറെയുമുണ്ട്. !!!
കെ സുരേന്ദ്രനടക്കമുള്ള നേതാക്കളുടെ അടുത്ത സുഹൃത്തും കള്ളപ്പണത്തിനെതിരെയുള്ള ജാഥയിലെ മുഖ്യനുമായ ബി ജെ പി ജില്ലാനേതാവിന്റെ കള്ളനോട്ടടി പിടിച്ചിട്ട് നാളുകളേ ആയിട്ടുള്ളൂ എന്നോർക്കണം. ഒരേ ഒരു എം എൽ എ ഉണ്ടായപ്പോഴുള്ള സ്ഥിതിയാണിത്. ഇവന്മാരെങ്ങാനും കേരളം ഭരിക്കാൻ തുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ. സെക്രട്ടേറിയറ്റ് കെട്ടിടം തന്നെ വിഴുങ്ങിക്കളയില്ലേ? അതിർത്തിയിൽ സൈനികർ വീരമൃത്യുവരിക്കുമ്പോൾ അവർക്കുവേണ്ട ശവപെട്ടി കുംഭകോണവും, മുങ്ങിക്കപ്പലും, പൊട്ടത്ത കളിത്തോക്കു കുംഭകോണവും ബിജെപി പാർട്ടിയുടെ മുഖമുദ്രയാണ്!! അധികാരം അകലങ്ങളിൽ ആണാണെങ്കിലും അഴിമതി അടുക്കളയിൽ തന്നെയുണ്ട് ,,,,,
നമോവാകം!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ