ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നാൽ പഞ്ചായത്തു_ രാജു വരെ മദ്യരാജാക്കന്മാര്ക്ക് വേണ്ടി അട്ടിമറിക്കുമെന്ന മുൻ ധാരണ ഇപ്പോഴും ഈ സർക്കാരും നിലനിർത്തികൊണ്ടിരിക്കുന്നു!!
1995ൽ ആന്റണി സർക്കാർ മദ്യദുരന്തം നിർമാർജ്ജനം ചെയ്യാൻ ചാരായം നിരോധിക്കുകയും,ഷാപ്പുകളുടെ നിയന്ത്രണാധികാരം തദ്ദേശഭരണങ്ങൾക്ക് നൽകുന്ന ഓർഡിനൻസ് പാസാക്കുകയും ചെയ്തു!തുടർന്നുവന്ന നായനാർസർക്കാർ ആ നിയമം റദ്ദാക്കി!! ചാരായ നിരോധനത്തിന് പകരം സഹകരണ മേഖലയിൽ കൂടി കള്ളുഷാപ്പുകൾ അനുവദിച്ചും,ബാറുകൾ അധികരിപ്പിച്ചും മദ്യരാജാക്കന്മാരെ സന്തോഷിപ്പിച്ചു::
2011ലെ ഉമ്മൻചാണ്ടിസർക്കാർ ബാറുകൾ പൂട്ടുകയും ബാറുകളുടെയും കള്ളുഷാപ്പുകളുടെയും നിയന്ത്രണാധികാരം പഞ്ചായത്തുകളടക്കമുള്ള തദ്ദേശ സ്വയംഭരണങ്ങൾക്ക് നൽകി മാതൃക കാട്ടുകയും ചെയ്തു!! പിന്നീട് അധികാരത്തിൽ വന്ന പിണറായി സർക്കാരും നായനാർ സർക്കാരിനെ തോൽപ്പിക്കും വിധം മുൻസിപ്പാലിറ്റി/പഞ്ചായത്തുരാജ് തകിടം മറിക്കുകയാണ് ഇന്ന് ചെയ്യുന്നത്!! ത്രിതല പഞ്ചായത്തു തദ്ദേശ ഭരണകൂടത്തിന്റെ അധികാരപരിധികളെ നോക്കി കുത്തികളാക്കാൻ ഓർഡിനൻസ് കൊണ്ടുവരുന്നു പോലും!! 2012ൽപരം കള്ളുഷാപ്പുകള്‍ക്കു ലൈസൻസ്,100ല്‍പ്പരം ബാറുകള്‍ക്ക് ലൈസന്‍സ്,പുതിയ ലൈസൻസിനുള്ള അപേക്ഷകള്‍ കിട്ടുന്ന മുറക്ക് പുതിയ ബാറുകള്‍ക്ക് പിണറായി സര്‍ക്കാര്‍ അനുമതി നല്‍കും,,
ഞങ്ങള്‍ പൂട്ടിയബാറുകള്‍ അല്ല തുറക്കുന്നത് പൂട്ടിയ സ്കൂളുകളാണ് തുറക്കുന്നത് എന്ന വീരവാദം മുഴക്കി നടന്നവരെ കാണ്മാനില്ല!! സഖാക്കളുടെ തെരഞ്ഞെടുപ്പു കാലത്തെ മുദ്രാവാക്യം കേരളജനത മറന്നിട്ടില്ല!! LDFമദ്യവർജ്ജിത പരസ്യമോഡലുകളായ ലളിതച്ചേച്ചിയും ഇന്നസെന്റും ഇന്നും ജീവിച്ചിരിപ്പുണ്ട്!!അവരെ കൊണ്ട് തന്നെബാറുകൾ തുറന്നു ഉദ്‌ഘാടിച്ചാൽ കൊന്നാൽ പാപം തിന്നാൽ തീരുമല്ലോ സർക്കാരേ??
ഞങ്ങള്‍ പൂട്ടിയബാറുകള്‍ അല്ല തുറക്കുന്നത് പൂട്ടിയ സ്കൂളുകളാണ് തുറക്കുന്നത് എന്ന വീരവാദം മുഴക്കി നടന്നവരെ കാണ്മാനില്ല!! സഖാക്കളുടെ തെരഞ്ഞെടുപ്പു കാലത്തെ മുദ്രാവാക്യം കേരളജനത മറന്നിട്ടില്ല!! LDFമദ്യവർജ്ജിത പരസ്യമോഡലുകളായ ലളിതച്ചേച്ചിയും ഇന്നസെന്റും ഇന്നും ജീവിച്ചിരിപ്പുണ്ട്!!അവരെ കൊണ്ട് തന്നെബാറുകൾ തുറന്നു ഉദ്‌ഘാടിച്ചാൽ കൊന്നാൽ പാപം തിന്നാൽ തീരുമല്ലോ സർക്കാരേ??
പിണറായി സർക്കാർ ബാർ ക്കേസ് അട്ടിമറിച്ചും,മദ്യമുതലാളിത്ത കാട്ടു കള്ളന്മാരായ ബിജുരമേശന്മാരെ സഹായിച്ചുപൂട്ടിയ ബാറുകൾ തുറക്കാനും സംസ്ഥാനപാതകളെ തദ്ദേശപാതകളാക്കി മാറ്റി! തദ്ദേശവകുപ്പ് കൈകാര്യം ചെയ്യുന്ന KT ജലീൽ അധികാരത്തിൻ വീഞ്ഞ് കുടിച്ചു മയക്കത്തിലുമാണ്""!! ബാറുമന്ത്രി സഖാവ് മൊയ്തീൻ കള്ളുകച്ചവടക്കാരന് വാറ്റു ഉണ്ടാക്കികൊടുക്കുന്നതിരക്കിലും ആണ് എന്നു പൊതുജനം തെറ്റുദ്ധരിച്ചതിനു കുറ്റംപറയാനൊക്കില്ല !കാലുകൾ വിറച്ചിട്ടു നില്ക്കാൻ കഴിയാത്ത പിണറായി സർക്കാരിന് ബാറിൽ നിന്നും കൂപ്പുകൈ വിപ്ലവാശംസകൾ ഓരോ മദ്യപാനിയും അർപ്പിച്ചേക്കാം!! ബാറുമുതലാളി -കുടിയന്മാരുടെ സന്തോഷവുംകണ്ണീരിൽ കുതിർന്ന കുടുംബത്തിന്റെ സങ്കടങ്ങളും പിണറായി സർക്കാരിന്റ നേട്ടവും ആനന്ദവുമാണ്!! ചുരുട്ടിയ കൈകളുയർത്തി ഓരോ സഖാവും അഭിവാദ്യമർപ്പിക്കേണ്ടതാണ്!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ