2017, നവംബർ 17, വെള്ളിയാഴ്‌ച

സാമ്പത്തിക സംവരണത്തിലെ ഫാസിസ ഉപരി വിപ്ലവം!?

2004 കാലകഘട്ടത്തിലെ അവകാശ പ്രഖ്യാപനതൊടപ്പം മുസ്ലിം സംവരണത്തെ അട്ടിമറിച്ചത് സംവരണ വിരുദ്ധ മനോഭാവം LDF നെ ബാധിച്ചതിനാലാണ്!! udf മന്ത്രിസഭയിലെ മുസ്ലിം ലീഗ് മന്ത്രിയായ ജനാബ് കുഞ്ഞാലിക്കുട്ടിയുടെ മേൽ റജീന കേസ് ആരോപിച്ചുമാണ് സിപിഐഎം LDF മുന്നണി നേരിട്ടത്!! സംവരണനയം ഭൂരിപക്ഷ സമുദായ കോപത്തെ പെരുക്കി കാണിച്ചതും ഭൂരിപക്ഷ സമുദായ സാമ്പത്തിക സംവരണം നടപ്പാക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്!അന്നത്തെ നയം നടപ്പിലാക്കാൻ 15 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു! അത്താ തുർക്കിയിൽ കമാൽ പാഷ നടപ്പാക്കിയ സാമൂഹിക സാമ്പത്തിക നയം പരിഷ്കരിച്ചു കേരളത്തിൽ നടപ്പാക്കുന്നത് പിന്നോക്ക ന്യൂനപക്ഷ അവകാശങ്ങളിൽ കടന്നു കയറ്റം തന്നെ!! ഇതിന്റെ അനന്തര ഫലം ഇന്നത്തെ കമ്മ്യൂണിസ ബുദ്ധിജീവികൾ കാണാതെ പോയതോ... അതോ കാണാത്തതായി അഭിനയിക്കുന്നതോ?? കാനം രാജേന്ദ്രേനെയോ tv ആക്ടർ ജയശങ്കറിനേയോ ഫേസ് ബുക്കിൽ ചീത്തപറയുന്നതിനെക്കാളും പിണറായി വിജയൻ സർക്കാരിനെ ചീത്ത പറഞ്ഞു ഇതിനെ എതിർകേണ്ടത് തന്നെ!! സാമ്പത്തിക നയം കേരളത്തിൽ ദൂരെ വ്യാപകമായി കൊണ്ടുവരാൻ കഴിയാത്തത് ഭരണഘടന യാക്കിർക്കുന്നത് കൊണ്ടത്രേ!! അതിനാൽ ഈ പിണറായി സർക്കാർ ഭരണ ഘടന പരിഷ്കരത്തിന് മോദിയോട് അവശ്യപ്പെടുമെത്രെ?? കലികാലം എന്നല്ലാതെ എന്ത് പറയാൻ!! ദേവസ്വം വകുപ്പിൽ പരീക്ഷണം സംവരണത്തെ തള്ളിപ്പറയുന്ന സംഘ് പരിവാർ കുടുംബത്തിന്റെ ആദർശം പ്രചാരണം പിണറായി വിജയനിലൂടെ ഇൻഡ്യയിൽ ആദ്യമായി നടപ്പാക്കി!! ഉത്തരേന്ത്യൻ ഫാസിസ സർക്കാർ കൊണ്ടുവരാൻ പോലും ഭയക്കുന്ന ഈ സംവരണം RSS തിണ്ണ നിറങ്ങികളായ ചില സംഘ് സഖാക്കൾ മുന്നിട്ടിറങ്ങിയിരിക്കുന്നു!! സ്വാതന്ത്ര്യ ഇൻഡ്യയിൽ RSS നു നടപ്പാക്കാൻ കഴിയാത്തത് പിണറായി നടപ്പാക്കാൻ സാധിച്ചതിന് ഫാസിസ പരിവാർ കുടുംബത്തിന്റെ കയ്യടി നേടിയതിനു #നമോവാകം @വിപ്ലവശംസകൾ നേരുന്നു!!

5 അഭിപ്രായങ്ങൾ:

  1. //Rupesh kumar writes :- ഈ മുന്നോക്കക്കാരുടെ പത്ത് ശതമാനം സംവരണം ആണല്ലോ പുതിയ വിപ്ലവം. കൊടുക്കണം പിണറായി സഖാവേ കൊടുക്കണം. ഇപ്പൊ കൊടുക്കുന്നത് മാത്രം പോര. ഇനിയും കൊടുക്കണം.

    കേരളത്തിലെ റോഡ്‌ ടാറിംഗ് പണിയില്‍ പത്തു ശതമാനം സംവരണം നമ്പൂരിമാര്‍ക്ക് കൊടുക്കണം. ശ്വാസം മുട്ടി പലരും മരിച്ച തോട്ടിപ്പണിയില്‍ നൂറു ശതമാനം സംവരണം മുന്നോക്ക്കാര്‍ക്ക് മുഴുവനായി തന്നെ കൊടുക്കണം. പാലം പണിയിലും ഫ്ലാറ്റ് പണിയിലും സിമന്റ് ചുമക്കാന്‍ അവരെ വിളിക്കണം. കള്ള് ഷാപ്പില്‍ ബീഫ് വിളമ്പാന്‍ മുന്നോക്കക്കാരെ വിളിക്കണം, സഖാക്കള്‍ തന്നെ സൌത്ത് ആഫ്രിക്ക എന്ന് വിളിച്ചു കളിയാക്കുന്ന ലക്ഷം വീട് കോളനി മുഴുവന്‍ ആയി മുന്നോക്കക്കര്‍ക്ക് എഴുതി കൊടുക്കണം. സാമ്പത്തീക സംവരണം ചരിത്ര സംഭവം എന്നൊക്കെ തള്ളുന്ന കൈരളി ടി വി യില്‍ കക്കൂസ് കഴുകുന്ന വര്‍ക്കില്‍ മുന്നോക്കക്കാര്‍ക്കു മൊത്തമായി സംവരണം കൊടുക്കണം. "പൊലയന്‍ ക്രിസ്ത്യാനി, പൊലയന്‍ ക്രിസ്ത്യാനി" എന്ന് തെറി പോലെ വിളിക്കുന്നവരുടെ പള്ളികളില്‍ പിന്‍ ബെന്ചിലെങ്കിലും അവരെ ഇരുത്തണം. . മിട്ടായിച്ചന്തയിലെ ഉള്ളി ചാക്ക് ചുവക്കുന്ന ചുമട്ടുകാരെ മുഴുവന്‍ പിരിച്ചു വിട്ടു നായന്മാര്‍ക്ക് മുഴുവനായി പതിച്ചു കൊടുക്കണം. "നമ്മുടെ നാട്ടില്‍ തെങ്ങ് കേറാന്‍ ആളെ കിട്ടുന്നുണ്ടോ?" എന്ന് പ്രസങ്ങിക്കുന്ന പിള്ള മാരെ പിടിച്ച് തെങ്ങ് കെറ്റാന്‍ പഠിപ്പിക്കണം.
    "പുലയാടിച്ചി ഓട്ടോ ഓടിക്കുന്നോ?" എന്ന് നിങ്ങള്‍ സഖാക്കള്‍ വിളിച്ച ചിത്ര ലേഖയുടെ കൂടെ അന്തര്‍ജനങ്ങളെ ഓട്ടോ ഓടിക്കാന്‍ ക്ഷണിച്ച് സാമൂഹിക വിപ്ലവം നടത്തി പൊളിക്കണം.
    ഒരു ദിവസം മുഴുവന്‍ മൂത്രമൊഴിക്കാതെ മീന്‍ വിക്കുന്ന മീങ്കാരി പെണ്ണുങ്ങളുടെ കൂടെ മുന്നോക്കക്കാരെ മീന്‍ വിക്കാന്‍ പറഞ്ഞയക്കണം. അങ്ങനെ എണ്ണിയാലോടുങ്ങാത്ത ആയിരം സ്ഥലങ്ങളില്‍ ഈ "മുന്നോക്കക്കാര്‍ക്ക്" സംവരണം കൊടുത്തു കൈ പിടിച്ചു നടത്തി സോഷ്യലിസ്റ്റ് വിപ്ലവം പൊളിക്കണം,

    അല്ലാതെ ഈ പാവങ്ങള്‍ കോളേജ് പ്രോഫെസര്മാരായും മന്ത്രിമാരായും രശ്മി നായരായും പിള്ളമാരായും ഇല്ലം നിവാസികലായും ടി വി അവതാരകരായും അമ്പലം പണിക്കാരായും ചോര തൂറി കരഞ്ഞു ജീവിച്ചാല്‍ മാത്രം
    പോരല്ലോ. അവരും സുയിക്കട്ടെന്നു.
    അഭിമാനം എന്നത് ഈ നാട്ടിലെ ദളിതരുടെയും പിന്നോക്കകാരുടെയും മാത്രം കുത്തക അല്ലല്ലോ. ജാതിയില്ല ലോകത്ത്മു മുന്നോക്കക്കാരും അഭിമാനിക്കട്ടെന്നു.

    അത് കൊണ്ട്
    പിണറായി സഖാവേ,
    പത്ത് ശതമാനം മാത്രല്ല, മുഴുവനായിട്ടും അങ്ങ് കൊട്ക്കണം.
    പാവങ്ങള്‍ ഒരു നേരത്തെ കഞ്ഞി കുടിച്ചു അഭിമാനത്തോടെ തല ഉയര്‍ത്തി ജീവിക്കെട്ടെന്ന്‍.

    മറുപടിഇല്ലാതാക്കൂ
  2. സാമ്പത്തിക സംവരണം തെറ്റായ ഒരാശയമാണ്. അത് ഭരണഘടനയിലെ സംവരണ തത്ത്വത്തോട് ചേർന്നു പോകുന്ന ഒന്നല്ല.സംവരണം മുന്നോട്ടുവയ്ക്കുന്നത് പ്രാതിനിധ്യാവകാശത്തിന്റെ പ്രശ്നമാണ്, അല്ലാതെ സംവരണ വിഭാഗങ്ങളിലെ ദാരിദ്ര്യത്തിന്റെ പ്രശ്നമല്ല. സവർണ്ണ വിഭാഗങ്ങളിലും സംവരണ വിഭാഗങ്ങളിലും ദാരിദ്ര്യം നിലനിൽക്കുന്നുണ്ട്. സവർണ്ണ വിഭാഗങ്ങളിൽ ഉള്ളതിന്റെ പല മടങ്ങ് ദാരിദ്ര്യവും പിന്നോക്കാവസ്ഥയും ദളിത് വിഭാഗങ്ങളിൽ ഇപ്പോഴുമുണ്ട്. അത് സംവരണം കൊണ്ട് പരിഹരിക്കാനാവുന്ന ഒന്നല്ല. രാഷ്ട്രീയ ജനാധിപത്യത്തോടൊപ്പം വരേണ്ട സാമ്പത്തിക ജനാധിപത്യത്തിന്റെ അഭാവത്തിൽ ദാരിദ്ര്യം പരിഹൃതമാവില്ല എന്നതാണ് യാഥാർത്ഥ്യം. ഭരണഘടനയിലെ സംവരണ തത്ത്വത്തിന് അടിസ്ഥാനം സാമൂഹ്യനീതിയാണ്.അതിനെ ദാരിദ്ര്യവുമായി കൂട്ടിയിണക്കുന്നത് ശരിയല്ല.

    Sunil P Ilayidom

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. Vt ബൽറാം എഴുതുന്നത്
    പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന അന്നുതൊട്ട്‌ ഒരു പ്രതിപക്ഷ എംഎൽഎ എന്ന നിലയിലുള്ള ഉത്തരവാദിത്ത നിർവ്വഹണത്തിന്റെ ഭാഗമായി സർക്കാരിന്റെ ചെറുതും വലുതുമായ മിക്കവാറുമെല്ലാ വീഴ്ചകളും പോരായ്മകളും ചൂണ്ടിക്കാട്ടാനും "ഓഡിറ്റ്‌" ചെയ്യാനും നിയമസഭക്കകത്തും ഫേസ്ബുക്ക്‌ അടക്കമുള്ള മാധ്യമങ്ങളിലൂടെയും ശ്രമിച്ചുപോരാറുണ്ട്‌. അത്തരത്തിലുള്ള പല വിമർശനങ്ങളും രാഷ്ട്രീയവിരോധം വച്ചുള്ള ഊതിപ്പെരുപ്പിക്കലുകളാണെന്നും പിണറായിയേയും സിപിഎമ്മിനേയുമൊന്നും വിമർശിക്കാൻ എന്നേപ്പോലുള്ളവർക്ക്‌ അർഹതയില്ലെന്നും മറ്റുമുള്ള ആക്ഷേപം തുടക്കം തൊട്ടുതന്നെ തിരിച്ച്‌ ഇങ്ങോട്ടും കേൾക്കേണ്ടിവന്നിട്ടുണ്ട്‌. "ഓഡിറ്റർ" എന്ന പരിഹാസപ്പേര്‌ സൈബർ സഖാക്കൾ വക എനിക്ക്‌ വീണിട്ടുണ്ട്‌. അതിനുപുറമേ പലപ്പോഴും ട്രോളുകളും കേട്ടാലറക്കുന്ന തെറിയഭിഷേകങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട്‌. അതൊക്കെ അതുപോലെത്തന്നെ ഇനിയും തുടർന്നോട്ടെ, വിരോധമില്ല.

    എന്നാൽ ഇനി ഈ പറയുന്നതാണ്‌ പിണറായി സർക്കാരിനെതിരെയുള്ള എന്റെ ഏറ്റവും വലിയ വിമർശനം. അത്‌ സാമ്പത്തിക മാനദണ്ഡം വെച്ച്‌ സംവരണം ഏർപ്പെടുത്തിയത്‌ ഈ സർക്കാർ ഇന്നേവരെ എടുത്ത ഏറ്റവും തെറ്റായ, ഏറ്റവും വഞ്ചനാപരമായ, ഏറ്റവും അപകടകരമായ ഒരു തീരുമാനമാണ്‌ എന്നതാണ്‌. യഥാർത്ഥത്തിൽ പ്രതിഷേധത്തേക്കാൾ ദുഖവും നിരാശയുമാണ്‌ തോന്നുന്നത്‌.

    ഈ നാട്ടിലെ അധസ്ഥിത ജനവിഭാഗങ്ങളുടെ എത്രയോ പതിറ്റാണ്ടുകളുടെ സഹനങ്ങളും പോരാട്ടങ്ങളുമാണ്‌ ഈ ഒരൊറ്റ തീരുമാനത്തിലൂടെ പിണറായി വിജയനും സിപിഎമ്മും റദ്ദ്‌ ചെയ്തിരിക്കുന്നത്‌. സംവരണത്തിന്‌ ജാതിക്ക്‌ പകരം സാമ്പത്തിക മാനദണ്ഡം അംഗീകരിക്കപ്പെടുന്നത്‌ ഒരു വലിയ വ്യതിയാനമാണ്‌. പിന്നാക്കവിഭാഗക്കാരുടെ അവകാശങ്ങൾ നിലനിർത്തിക്കൊണ്ടാണിതെന്ന് പ്രത്യക്ഷത്തിൽ തോന്നിയേക്കാമെങ്കിലും ഇതിന്റെ പ്രത്യാഘാതം ദൂരവ്യാപകവും വിനാശകരവുമായിരിക്കും. കുടത്തിൽ നിന്ന് ഭൂതത്തെ തുറന്നുവിട്ടുകഴിഞ്ഞു, ഇനി കണ്ണടച്ചുതുറക്കുന്നതിന്‌ മുൻപ്‌ ജാതിസംവരണം എന്ന ഭരണഘടനാദത്ത അവകാശം ഇല്ലാതാകുന്നതിന്‌ നാം സാക്ഷ്യം വഹിക്കേണ്ടിവരും. ഉറപ്പ്‌.

    പിണറായി വിജയനോ മന്ത്രിസഭാംഗങ്ങൾക്കോ പോകട്ടെ, "ഇടതുപക്ഷ"ത്തിലെ പ്രധാനികളായ ഒരാൾക്ക്‌ പോലും ഇതിന്റെ അപകടം മനസ്സിലാവുന്നില്ല എന്നതിലാണ്‌ എന്റെ സങ്കടവും നിരാശയും. ഈ വിഷയത്തിൽ ഞാൻ നേരത്തേയിട്ട പോസ്റ്റിൽ കമന്റിടുന്ന 99 ശതമാനം സിപിഎമ്മുകാരും തെറിവിളിക്കുകയോ പരിഹസിക്കുകയോ ഇതിനെ ന്യായീകരിക്കുകയോ ചെയ്യുകയാണ്‌. ഈ സർക്കാരിന്റെ ഏറ്റവും വിപ്ലവകരമായ തീരുമാനമായാണ്‌ കൈരളിയും ദേശാഭിമാനിയും സൈബർ സഖാക്കളും ഇതിനെ കൊണ്ടാടുന്നത്‌. ആരും കാര്യമായി വായിച്ചിരിക്കാൻ ഇടയില്ലാത്ത പ്രകടനപത്രികയിലെ ഏതോ മൂലയിൽ ഇതിനേക്കുറിച്ച്‌ പറഞ്ഞിട്ടുണ്ടെന്നത്‌ ഒരു ഒഴിവുകഴിവുപോലും അല്ല. സിപിഐക്കാർക്കെങ്കിലും ഇതിൽ വ്യത്യസ്ത അഭിപ്രായമുണ്ടോ‌ എന്നുമറിയില്ല. വല്ല്യേട്ടൻ-ചെറ്യേട്ടൻ മൂപ്പിളമത്തർക്കത്തേക്കാളും തോമസ്‌ ചാണ്ടിയുടെ പേരുപറഞ്ഞുള്ള അധികാര വടംവലികളേക്കാളും നൂറിരട്ടി പ്രാധാന്യം ഇക്കാര്യത്തിനുണ്ട്‌.

    എല്ലായിടത്തും സാമ്പത്തിക സംവരണം കൊണ്ടുവരാൻ തൽക്കാലം ഭരണഘടന അനുവദിക്കാത്തത്‌ കൊണ്ടാണത്രേ ദേവസ്വം ബോർഡുകളിൽ മാത്രമായി ഇപ്പോഴിത്‌ നടപ്പിലാക്കുന്നത്‌! ബാക്കിയുള്ളിടത്തേക്ക്‌ ഇത്‌ വ്യാപിപ്പിക്കാൻ കേന്ദ്രത്തോട്‌ ആവശ്യപ്പെടുക കൂടി ചെയ്യുമത്രേ!! എത്ര നിർലജ്ജമായ നിലപാടാണിതെന്ന് ഇവർക്കാർക്കും തിരിച്ചറിയാൻ കഴിയുന്നില്ലേ? നാളെകളിൽ ജാതിസംവരണത്തിന്‌ പകരം സാമ്പത്തിക സംവരണത്തിനായി സംഘികൾ ഭരണഘടന പൊളിച്ചെഴുതാൻ നോക്കുമ്പോൾ അവർക്ക്‌ ഇന്നേ പിന്തുണ പ്രഖ്യാപിക്കുകയാണ്‌ ഫാഷിസ്റ്റ്‌ വിരുദ്ധതയുടെ ഹോൾസെയിൽ ഡീലർമാരായ പിണറായി വിജയനും സിപിഎമ്മും.

    ഏതായാലും മൂന്നിൽ രണ്ട്‌ ഭൂരിപക്ഷത്തോടെ ജാതി സംവരണ വിരുദ്ധരായ സംഘികൾ ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽപ്പോലും അവർക്ക്‌ ഇന്നേവരെ നടപ്പാക്കാൻ ധൈര്യം വരാത്ത ഒന്നാണ്‌ സാമ്പത്തിക സംവരണം. അതാണ്‌ പിണറായി വിജയന്റെ നേതൃത്ത്വത്തിലുള്ള ഒരു "ഇടതുപക്ഷ"സർക്കാർ ഇപ്പോൾ ഈ "പ്രബുദ്ധകേരള"ത്തിൽ കാര്യമായ ഒരെതിർപ്പുപോലുമുയരാതെ അനായാസമായി നടപ്പാക്കിയിരിക്കുന്നത്‌. സത്യത്തിൽ പുച്ഛം തോന്നുന്നത്‌ ഈ നമ്പർ വൺ കേരളത്തോടും അതിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധതാനാട്യങ്ങളോടും‌ തന്നെയാണ്‌.

    മറുപടിഇല്ലാതാക്കൂ
  5. Vt ബൽറാം എഴുതുന്നത്