2017, നവംബർ 1, ബുധനാഴ്‌ച

ഗെയിൽ_വിരുദ്ധ_സമരത്തിലെ പൊരുതുന്ന ജനതക്കൊപ്പം.


#ഗെയിൽ_വിരുദ്ധ_സമരത്തിനൊപ്പം

#പൊരുതുന്ന ജനതക്കൊപ്പം.

ക്രൂരവും ഭയാനകവും ആയ നരനായാട്ട് നടന്നത് സിറിയയിലല്ല സഖാക്കളെ !!???2007ൽ പദ്ധതി ഒപ്പുവെച്ച എളമരം കരീമിന്റെയും
കേരളത്തിലെ സഖാക്കളുടെ മൂക്കിന് ചുവട്ടിലെ മുക്കം എന്ന പ്രദേശത്താണ് ഭരണകൂട ഭീകരാക്രമണം നടന്നത്!!. കോഴിക്കോട് എരഞ്ഞിമാവിൽ ഗെയിൽ പൈപ്പുലൈൻ വിരുദ്ധ സമരത്തിനെ തിരെ നടന്ന അതിരൂക്ഷമായ പോലീസ് മർദ്ദനത്തെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു!! പ്രതീക്ഷയോടെ പിണറായിയെ അധികാരത്തിൽ കയറ്റി കൊടുത്ത ജനതക്ക് പ്രസ്ഥാനങ്ങൾക്ക് പിണറായിപോലീസ് വക #ലാത്തി സമ്മാനം !!ഇരട്ടചങ്കന്റെ ഭരണം ഫാസിസ ഏകാധിപതി റോൾ മോഡലിലേക്ക് തന്നെയാണ് പോകുന്നത് സഖാക്കളേ??മോദിയുടെ അടിച്ചമർത്തൽ നയം പിണറായിയും കൊണ്ടുനടക്കുന്നു!


പോലീസ് സമരപന്തൽ പൊളിച്ചു മാറ്റുകയും സമരസമിതി പ്രവർത്തകരെയും നാട്ടുകാരെയും ലാത്തിച്ചാർജ് ചെയ്യുകയും  അവർക്കു നേരെ ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തുകൊണ്ട് ഒരു ജനതയുടെ അതിജീവന സമരത്തെയാണ് ഇടതുപക്ഷം എന്ന് വിളിക്കുന്ന ഗവണ്മെന്റ് ചോരയിൽ മുക്കിയിരിക്കുന്നത്‌ . തങ്ങളുടെ വാസസ്ഥലത്തു കൂടി ഗെയിലിന്റെ പൈപ്പ് ലൈൻ വരുന്നതിനെതിരെ സമരം ചെയ്തു എന്നതിനാണ് ഈ വിധത്തിലുള്ള ഭരണകൂട ഭീകരത അഴിച്ചു വിട്ടിരിക്കുന്നത് . ജനകീയ സമരങ്ങളുടെ നേർക്ക് ഇടതുപക്ഷ ഗവണ്മെന്റ് കഴിഞ്ഞ കാലങ്ങളിൽ സ്വീകരിച്ച നിലപാടുകളുടെ തുടർച്ച തന്നെയണ് ഇതും .അധികാരമില്ലാത്ത കാലത്തു ഇടതുപക്ഷ കമ്യൂണിസ്റ്റ് പാർട്ടി ഭയപ്പാട് കുത്തി നിറച്ചു തെരുവിലേക്കിറക്കിയ ഈ സാധു ജനങ്ങളെ,, അധികാരം കയ്യിൽ കിട്ടിയാൽ ജനങ്ങളുടെ തല തല്ലിപ്പൊളിച്ചു കൊണ്ടുള്ള വികസനം നയമാണ് ഇടതു കമ്യൂണിസ്റ്റ് പാർട്ടിയുടെ മുദ്രാവാക്യം!!!?? പക്ഷെ ജനങ്ങൾ  ജനങ്ങളാൽ സംഘടിക്കുമ്പോൾ മാത്രം ആണ് ചരിത്രം പിറവിയെടുക്കുക എന്ന കമ്മ്യൂണിസ തത്വം,,പിണറായി ഗവണ്മെന്റ് മറന്നു പോയിരിക്കുന്നു!! അതോ ചരിത്ര തത്വം മുതലാളിത്ത നവ ലിബരൻ ആശയത്തിന് പണയം വെച്ചോ?? ലാത്തി കൊണ്ട് നേരിട്ടാൽ ഗെയിൽ സമരം അവസാനിക്കും എന്ന് ആരും കരുതണ്ട ഇത് പിറന്ന മണ്ണിൽ ജീവിക്കാനുള്ള ഒരു ജനതയുടെ പോരാട്ടമാണ്!

ഉയരാത്ത മുഷ്ടിയുംപൊങ്ങാത്ത നാവും അടിമത്തത്തിന്റെ ലക്ഷണമാണ് എന്നു പഠിപ്പിച്ച കമ്മ്യൂണിസ്റ്റു വിപ്ലവ മുദ്രാവാക്യങ്ങൾ സഖാക്കൾ ഇരട്ടചങ്കനുവേണ്ടി അടിയറവ് വെച്ചോ.;;;?
അധികാരം കമ്മ്യുണിസക്കാർക്ക് അലങ്കാരമല്ല!!എന്ന കാലം അവസാനിച്ചു കൊണ്ടിരിക്കുന്നു!!കയ്യൂരും_ പേരുവെള്ളൂരിന്റെയും
സമര ജീവിതം നയിച്ച കമ്മ്യുണിസ പാരമ്പര്യം ചുംബന സമരത്തിനും മാനിഫെസ്റ്റോതള്ളിയ കള്ളുസമരത്തിന് വേണ്ടി വഴിമാറി:: ഇന്ന് അധികാര മത്ത്‌ തലക്കുപിടിച്ചവനെ വീരപുരുഷനാക്കുന്ന തലമുറയിൽനിന്നും മാനുഷിക മുഖം പ്രതീക്ഷിക്കണ്ട സമര യോദ്ധാക്കളെ;; തൊഴിലാളിവർഗ്ഗമെന്നു നിങ്ങൾകരുതിയ നിങ്ങളുടെ വിപ്ലവപ്രസ്ഥാനം മുതലാളിത്ത ബൂർഷോകളുടെ കയ്യിലെ വെറും കളിപ്പാവയാണ് !! അറസ്റ്റു ചെയ്തവരോട് പിണറായി പോലീസ് കാണിച്ച ചെറ്റത്തരം ഒരു തീവൃവാദിയും കാണിക്കില്ല;;ഓ വിപ്ലവസമൂഹമേ;;;;ഉറക്കംനടിച്ചു കിടന്നാൽ കാലിൻചുവട്ടിലെ മണ്ണ് ഫാസിസ കളസം കൊണ്ടുപോകും!! പിന്നെ ഇരുന്നു കഴുതകണ്ണീർ വാർത്തിട്ട് കാര്യമില്ല!! ഉറക്കത്തിൽനിന്നും എന്നീക്കൂ സമൂഹമേ ??പ്രതികരിക്കൂ!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ