2017, നവംബർ 20, തിങ്കളാഴ്‌ച

വഖഫ് ബോർഡിനോട് വർഗ്ഗീയ വിവേചനം!!

അഴിമതി വഖഫ് വകുപ്പിലായാലും ദേവസ്വം ബോർഡിലായാലും മന്ത്രി മന്ദിരത്തിലായാലും എതിർക്കപ്പെടണം!! വഖ്ഫ് ബോർഡിലെ നിയമനം PSC വഴി പൊതുവത്കരണനം നടത്തുന്നത് സർക്കാരിന്റെ ഔദ്യോഗിക വിശുദ്ധി ചോദ്യം ചെയ്യപ്പെടുന്നു!! ഭൂരിപക്ഷ സമൂഹത്തിലെ മുന്നോക്കത്തിൽ പിന്നോക്ക വിഭാഗത്തിനു സംവരണം ഏർപ്പർടുത്തുകയും ചെയ്തു സർക്കാർ മനസ്സിലിരുപ്പ് രേഖപ്പെടുത്തി!! പിണറായി സർക്കാർ ദേവസ്വം ബോർഡ് നിയമനം psc വിടാതെ വഖഫ് ബോർഡ് നിയമനം psc വിട്ടു കടുത്ത വിവേചനം കാട്ടി!! ദേവസ്വം ബോർഡ് വിഭാഗകാരോട് പെറ്റുമ്മ നയവും വഖഫ് ബോര്ഡിനോട് പോറ്റുമ്മ നയവും കാട്ടി വർഗ്ഗീയ ഫാസിസ്റ്റ് വിവേചനം നടപ്പാക്കി ഈ സർക്കാർ കേന്ദ്ര ഫാസിസ്റ്റ് സർക്കാരിന്റെ നയങ്ങൾ പിന്തുടർന്നു!! ന്യൂനപക്ഷ ദളിതു സംവരണ നടപ്പാക്കുന്നതിനേ സ്വാതന്ത്ര്യനന്തര ഇൻഡ്യയിൽ RSS സംഘ് പരിവാരത്തോടപ്പം  എതിർത്തിരുന്നത് കമ്മ്യൂണിസ, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും ബുദ്ധിജീവികളും ആയിരുന്നു!! ന്യൂനപക്ഷ ദളിതു സംവരണം ഇന്ത്യൻ പ്രമാണി അധികാരി വർഗ്ഗത്തിന്റെ ഔദാര്യമല്ല അവകാശമായിരുന്നു!! സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത് കൊണ്ടു തന്നെയാണ് മുസ്ലിം വിഭാഗം പിന്നോട്ട് പോയതന്ന സത്യം സർക്കാരും ഇടതുപക്ഷ പ്രവർത്തകരും മറക്കരുത്!! സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ സമൂഹത്തിൽ പിന്നോക്കം പോയതിന് ഉത്തരവാദിത്വം രാജ്യത്തിനുണ്ട്!!

ദേവസ്വം ബോർഡിന്റെ അഴിമതി കാണാത്ത സർക്കാർ വഖഫ് ബോർഡിലെ അഴിമതി ആരോപണത്തിന് മരുന്നുമായി വരുന്നത് സംശയം തന്നെ!!ദേവസ്വം വകുപ്പും psc വിട്ട് കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കാൻ തയ്യാറാകണം!! Psc വഴി നിയമനം നടത്തിയാൽ അഴിമതി രഹിതമാകുമെന്ന സർക്കാരിന്റെ കാഴ്ചപ്പാട്  കുരുടൻ ആനയെ കണ്ട മാതിരി ആയിരിക്കും!!അഴിമതികർക്കും കയ്യേറ്റകർക്കും ഓശാന പാടുന്ന ഈ സർക്കാർ vs അച്ചുതാനന്ദൻ ഭരണ കാലത്ത് വഖഫ് ബോര്ഡിന്റെ ക്യാഷ് സമ്മേളനം നടത്താൻ ഉപയോഗിച്ചിരുന്നുവെന്ന ആരോപണം വന്നിരുന്നതും ഓർക്കണം!! എന്തായാലും psc നിയമനത്തിന്റെ മറവിലും മുന്നോക്കത്തിലെ പിന്നോക്കത്തിലും സംവരണ വിരുദ്ധത തന്നെ!!

2017, നവംബർ 17, വെള്ളിയാഴ്‌ച

സാമ്പത്തിക സംവരണത്തിലെ ഫാസിസ ഉപരി വിപ്ലവം!?

2004 കാലകഘട്ടത്തിലെ അവകാശ പ്രഖ്യാപനതൊടപ്പം മുസ്ലിം സംവരണത്തെ അട്ടിമറിച്ചത് സംവരണ വിരുദ്ധ മനോഭാവം LDF നെ ബാധിച്ചതിനാലാണ്!! udf മന്ത്രിസഭയിലെ മുസ്ലിം ലീഗ് മന്ത്രിയായ ജനാബ് കുഞ്ഞാലിക്കുട്ടിയുടെ മേൽ റജീന കേസ് ആരോപിച്ചുമാണ് സിപിഐഎം LDF മുന്നണി നേരിട്ടത്!! സംവരണനയം ഭൂരിപക്ഷ സമുദായ കോപത്തെ പെരുക്കി കാണിച്ചതും ഭൂരിപക്ഷ സമുദായ സാമ്പത്തിക സംവരണം നടപ്പാക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്!അന്നത്തെ നയം നടപ്പിലാക്കാൻ 15 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു! അത്താ തുർക്കിയിൽ കമാൽ പാഷ നടപ്പാക്കിയ സാമൂഹിക സാമ്പത്തിക നയം പരിഷ്കരിച്ചു കേരളത്തിൽ നടപ്പാക്കുന്നത് പിന്നോക്ക ന്യൂനപക്ഷ അവകാശങ്ങളിൽ കടന്നു കയറ്റം തന്നെ!! ഇതിന്റെ അനന്തര ഫലം ഇന്നത്തെ കമ്മ്യൂണിസ ബുദ്ധിജീവികൾ കാണാതെ പോയതോ... അതോ കാണാത്തതായി അഭിനയിക്കുന്നതോ?? കാനം രാജേന്ദ്രേനെയോ tv ആക്ടർ ജയശങ്കറിനേയോ ഫേസ് ബുക്കിൽ ചീത്തപറയുന്നതിനെക്കാളും പിണറായി വിജയൻ സർക്കാരിനെ ചീത്ത പറഞ്ഞു ഇതിനെ എതിർകേണ്ടത് തന്നെ!! സാമ്പത്തിക നയം കേരളത്തിൽ ദൂരെ വ്യാപകമായി കൊണ്ടുവരാൻ കഴിയാത്തത് ഭരണഘടന യാക്കിർക്കുന്നത് കൊണ്ടത്രേ!! അതിനാൽ ഈ പിണറായി സർക്കാർ ഭരണ ഘടന പരിഷ്കരത്തിന് മോദിയോട് അവശ്യപ്പെടുമെത്രെ?? കലികാലം എന്നല്ലാതെ എന്ത് പറയാൻ!! ദേവസ്വം വകുപ്പിൽ പരീക്ഷണം സംവരണത്തെ തള്ളിപ്പറയുന്ന സംഘ് പരിവാർ കുടുംബത്തിന്റെ ആദർശം പ്രചാരണം പിണറായി വിജയനിലൂടെ ഇൻഡ്യയിൽ ആദ്യമായി നടപ്പാക്കി!! ഉത്തരേന്ത്യൻ ഫാസിസ സർക്കാർ കൊണ്ടുവരാൻ പോലും ഭയക്കുന്ന ഈ സംവരണം RSS തിണ്ണ നിറങ്ങികളായ ചില സംഘ് സഖാക്കൾ മുന്നിട്ടിറങ്ങിയിരിക്കുന്നു!! സ്വാതന്ത്ര്യ ഇൻഡ്യയിൽ RSS നു നടപ്പാക്കാൻ കഴിയാത്തത് പിണറായി നടപ്പാക്കാൻ സാധിച്ചതിന് ഫാസിസ പരിവാർ കുടുംബത്തിന്റെ കയ്യടി നേടിയതിനു #നമോവാകം @വിപ്ലവശംസകൾ നേരുന്നു!!

2017, നവംബർ 1, ബുധനാഴ്‌ച

ഗെയിൽ_വിരുദ്ധ_സമരത്തിലെ പൊരുതുന്ന ജനതക്കൊപ്പം.


#ഗെയിൽ_വിരുദ്ധ_സമരത്തിനൊപ്പം

#പൊരുതുന്ന ജനതക്കൊപ്പം.

ക്രൂരവും ഭയാനകവും ആയ നരനായാട്ട് നടന്നത് സിറിയയിലല്ല സഖാക്കളെ !!???2007ൽ പദ്ധതി ഒപ്പുവെച്ച എളമരം കരീമിന്റെയും
കേരളത്തിലെ സഖാക്കളുടെ മൂക്കിന് ചുവട്ടിലെ മുക്കം എന്ന പ്രദേശത്താണ് ഭരണകൂട ഭീകരാക്രമണം നടന്നത്!!. കോഴിക്കോട് എരഞ്ഞിമാവിൽ ഗെയിൽ പൈപ്പുലൈൻ വിരുദ്ധ സമരത്തിനെ തിരെ നടന്ന അതിരൂക്ഷമായ പോലീസ് മർദ്ദനത്തെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു!! പ്രതീക്ഷയോടെ പിണറായിയെ അധികാരത്തിൽ കയറ്റി കൊടുത്ത ജനതക്ക് പ്രസ്ഥാനങ്ങൾക്ക് പിണറായിപോലീസ് വക #ലാത്തി സമ്മാനം !!ഇരട്ടചങ്കന്റെ ഭരണം ഫാസിസ ഏകാധിപതി റോൾ മോഡലിലേക്ക് തന്നെയാണ് പോകുന്നത് സഖാക്കളേ??മോദിയുടെ അടിച്ചമർത്തൽ നയം പിണറായിയും കൊണ്ടുനടക്കുന്നു!


പോലീസ് സമരപന്തൽ പൊളിച്ചു മാറ്റുകയും സമരസമിതി പ്രവർത്തകരെയും നാട്ടുകാരെയും ലാത്തിച്ചാർജ് ചെയ്യുകയും  അവർക്കു നേരെ ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തുകൊണ്ട് ഒരു ജനതയുടെ അതിജീവന സമരത്തെയാണ് ഇടതുപക്ഷം എന്ന് വിളിക്കുന്ന ഗവണ്മെന്റ് ചോരയിൽ മുക്കിയിരിക്കുന്നത്‌ . തങ്ങളുടെ വാസസ്ഥലത്തു കൂടി ഗെയിലിന്റെ പൈപ്പ് ലൈൻ വരുന്നതിനെതിരെ സമരം ചെയ്തു എന്നതിനാണ് ഈ വിധത്തിലുള്ള ഭരണകൂട ഭീകരത അഴിച്ചു വിട്ടിരിക്കുന്നത് . ജനകീയ സമരങ്ങളുടെ നേർക്ക് ഇടതുപക്ഷ ഗവണ്മെന്റ് കഴിഞ്ഞ കാലങ്ങളിൽ സ്വീകരിച്ച നിലപാടുകളുടെ തുടർച്ച തന്നെയണ് ഇതും .അധികാരമില്ലാത്ത കാലത്തു ഇടതുപക്ഷ കമ്യൂണിസ്റ്റ് പാർട്ടി ഭയപ്പാട് കുത്തി നിറച്ചു തെരുവിലേക്കിറക്കിയ ഈ സാധു ജനങ്ങളെ,, അധികാരം കയ്യിൽ കിട്ടിയാൽ ജനങ്ങളുടെ തല തല്ലിപ്പൊളിച്ചു കൊണ്ടുള്ള വികസനം നയമാണ് ഇടതു കമ്യൂണിസ്റ്റ് പാർട്ടിയുടെ മുദ്രാവാക്യം!!!?? പക്ഷെ ജനങ്ങൾ  ജനങ്ങളാൽ സംഘടിക്കുമ്പോൾ മാത്രം ആണ് ചരിത്രം പിറവിയെടുക്കുക എന്ന കമ്മ്യൂണിസ തത്വം,,പിണറായി ഗവണ്മെന്റ് മറന്നു പോയിരിക്കുന്നു!! അതോ ചരിത്ര തത്വം മുതലാളിത്ത നവ ലിബരൻ ആശയത്തിന് പണയം വെച്ചോ?? ലാത്തി കൊണ്ട് നേരിട്ടാൽ ഗെയിൽ സമരം അവസാനിക്കും എന്ന് ആരും കരുതണ്ട ഇത് പിറന്ന മണ്ണിൽ ജീവിക്കാനുള്ള ഒരു ജനതയുടെ പോരാട്ടമാണ്!

ഉയരാത്ത മുഷ്ടിയുംപൊങ്ങാത്ത നാവും അടിമത്തത്തിന്റെ ലക്ഷണമാണ് എന്നു പഠിപ്പിച്ച കമ്മ്യൂണിസ്റ്റു വിപ്ലവ മുദ്രാവാക്യങ്ങൾ സഖാക്കൾ ഇരട്ടചങ്കനുവേണ്ടി അടിയറവ് വെച്ചോ.;;;?
അധികാരം കമ്മ്യുണിസക്കാർക്ക് അലങ്കാരമല്ല!!എന്ന കാലം അവസാനിച്ചു കൊണ്ടിരിക്കുന്നു!!കയ്യൂരും_ പേരുവെള്ളൂരിന്റെയും
സമര ജീവിതം നയിച്ച കമ്മ്യുണിസ പാരമ്പര്യം ചുംബന സമരത്തിനും മാനിഫെസ്റ്റോതള്ളിയ കള്ളുസമരത്തിന് വേണ്ടി വഴിമാറി:: ഇന്ന് അധികാര മത്ത്‌ തലക്കുപിടിച്ചവനെ വീരപുരുഷനാക്കുന്ന തലമുറയിൽനിന്നും മാനുഷിക മുഖം പ്രതീക്ഷിക്കണ്ട സമര യോദ്ധാക്കളെ;; തൊഴിലാളിവർഗ്ഗമെന്നു നിങ്ങൾകരുതിയ നിങ്ങളുടെ വിപ്ലവപ്രസ്ഥാനം മുതലാളിത്ത ബൂർഷോകളുടെ കയ്യിലെ വെറും കളിപ്പാവയാണ് !! അറസ്റ്റു ചെയ്തവരോട് പിണറായി പോലീസ് കാണിച്ച ചെറ്റത്തരം ഒരു തീവൃവാദിയും കാണിക്കില്ല;;ഓ വിപ്ലവസമൂഹമേ;;;;ഉറക്കംനടിച്ചു കിടന്നാൽ കാലിൻചുവട്ടിലെ മണ്ണ് ഫാസിസ കളസം കൊണ്ടുപോകും!! പിന്നെ ഇരുന്നു കഴുതകണ്ണീർ വാർത്തിട്ട് കാര്യമില്ല!! ഉറക്കത്തിൽനിന്നും എന്നീക്കൂ സമൂഹമേ ??പ്രതികരിക്കൂ!!

2017, ഒക്‌ടോബർ 26, വ്യാഴാഴ്‌ച

വിദ്യഭ്യാസത്തിലൂടെ കാവി വത്കരണമോ??



വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക  പ്രതിബദ്ധതയുള്ള കേരളത്തിൽ ഫാസിസ്റ്റ് വളർച്ചക്ക്   വിലങ്ങുതടിയാണ്!!ആഭ്യന്തര നിയമ വകുപ്പിൽ ഒരു പരിധിവരെ ഫാസിസ്റ്റ് ചിന്താഗതി കയറി കൂടിയിട്ടുണ്ടെങ്കിലും സാമൂഹിക മണ്ഡലങ്ങളിൽ ഫാസിസ്റ്റ് വിരുദ്ധ പ്രചാരണം തന്നെയാണ് നടക്കുന്നത്!!ഇൻഡ്യയിൽ സ്വാതന്ത്ര്യ സമരം നടത്തി സമ്പത്തും ഐശ്വര്യവും രാജ്യത്തിന് നൽകിയ നെഹ്റുവിനെ അസഹിഷ്ണുതയുടെ പേരിൽ ഫാസിസ്റ്റുകൾ ഭരിക്കുന്ന സംസ്ഥാനത്ത് സ്കൂൾ പുസ്തകത്തിൽ നിന്നും നീക്കം ചെയ്ത് വിദ്യഭ്യസത്തിൽ ഫാസിസ്റ്റ് വരവ് ദൃഢമാക്കി!!വാജ്പേയി സർക്കാരിന്റെ കാലത്ത് RSS നടത്തിയ ചരിത്ര തിരുത്തലുകൾ ഇന്നും തുടരുന്നു!!അന്ന് സാസ്കാരിക നഗര,_കേന്ദ്രങ്ങളുടെ പേരു മാറ്റി തുടങ്ങി ഇന്ന് അവയുടെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്നു!!
       
ബി ജെ പി ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്ന അജണ്ടകളെല്ലാം അതിവേഗം നടപ്പാവുന്ന സംസ്ഥാനമായി കേരളം മാറുന്നുണ്ടോ? ഉദാഹരണം::യോഗദിനാചരണം അത്തരമൊരു പരിപാടിയല്ല!!എന്നിട്ടും പാര്‍ട്ടിക്കും പൊലീസിനുമൊക്കെ സ്വീകാര്യമാണ് എന്നനിലപാടാണ് സർക്കാർ എടുക്കുന്നത്!! ബംഗാളിൽ മമതപോലും തള്ളിക്കളയുന്ന പദ്ധതികള്‍ ഇവിടത്തെ ഇടതുപക്ഷ ഗവണ്‍മെന്റിന് പ്രിയങ്ങളും!! സ്കോളർഷിപ്പിന്റെ പേരിൽ യുക്തിരഹിതമായ സംഘ് പരിവാർ ആശയങ്ങൾ കൊയിലാണ്ടി സ്കൂളിൽ നടപ്പിലാക്കാൻ ശ്രമിച്ചത് കാണാതിരുന്നുകൂടാ!!സംഘ് പരിവരത്തിന് ശാഖയിൽ പഠിപ്പിക്കാൻ  സ്വാതന്ത്ര്യം ഉള്ളത് പോലെ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ളിൽ മൗനനുവാദം കൊടുത്ത രീതി അംഗീകരിക്കാൻ സാധിക്കില്ല!!

കഴിഞ്ഞ വര്‍ഷ(2016)മായിരുന്നു ദീൻ ദയാലിന്റെ ജന്മശതാബ്ദി ആഘോഷിക്കാൻ കേന്ദ്രം തീരുമാനിച്ചത്!ഇപ്പോള്‍ മാനവ വിഭവശേഷി വകുപ്പ് സെക്രട്ടറി അയച്ച (No.QIP (2) 53349/ 2017 /DPI  dated 31 -08 -2017 )അര്‍ദ്ധ ഔദ്യോഗിക അറിയിപ്പിന്റെ ബലത്തിലാണ് നമ്മുടെ വിദ്യാഭ്യാസ വകുപ്പ് ആര്‍ എസ് എസ് പ്രചാരണം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്!! ദീന ദയാല്‍ ഉപാദ്യ  ആരായിരുന്നുവെന്നോ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലോ രാഷ്ട്ര നിര്‍മാണത്തിലോ ബന്ധപ്പെട്ടിരുന്നുവോ ഗവണ്‍മെന്റ് ശ്രദ്ധിച്ചില്ല!! മഹാത്മാ ഗാന്ധി സർവകലാശാലയിൽ  PG യിൽ പോലും  സവർക്കരുടെ ചരിത്രം പഠിപ്പിക്കാൻ തീരുമാനിച്ചത് ഈ സർക്കാരിന്റെ ഭരണ നേട്ടവും സംഘ് പരിവാറിനു സർക്കാർ വക സമ്മാനവുമാണ്!!

രാജ്യത്തിന് വേണ്ടി ഒരു നല്ല കാര്യം ചെയ്യാത്ത ദീൻ ദയാൽ ഉപദ്യയുടെ ജന്മ ദിനം ആചരിച്ചു  ചരിത്രം വളച്ചൊടിക്കാൻ കേന്ദ്ര സർക്കാർ വിവാദ ഉത്തരവി മേൽ കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് ആശങ്കജനം തന്നെ!! ഈ കേരള സർക്കാരിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി കാവി അണിഞ്ഞ പ്രവർത്തകനാണോ!!? ചെറുപ്പത്തിലുള്ള ശീലം ഇപ്പോഴും തുടരുകയാണോ?? തന്റെ വകുപ്പിലെ ഉത്തരവ് പോലും കാണാത്ത മനസ്സിലാക്കാൻ പോലും കഴിവുകേട്ട പ്രഫസർ ആണോ ഇദ്ദേഹം!?ഡിപിഐ യുടെ മേൽ കുറ്റം ചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ഇടതുപക്ഷ മുന്നണിയും സർക്കാരും!!സഖാക്കൾ പോലും ലജ്ജിച്ചു തല താഴ്ത്തി!! കേരള സംഘ് പരിവാർ ആഹ്ലാദ കൊടുമുടിയിലുമാണ്!!

2017, ഒക്‌ടോബർ 17, ചൊവ്വാഴ്ച

അമിത്ഷാ ജി സംവാദത്തിൽ പരാജയപ്പെട്ടാൽ ദിഗംബര സന്യാസം സ്വീകരിക്കുമോ??

അമിത്ഷാ ജി വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു ഓരോ കേരളീയരും!!നേരം കാലവും അറിയിച്ചാൽ മതി!!സഹിഷ്ണുതയോടെ മതേതര കേരളത്തിന്റെ വികസനം ചർച്ച ചെയ്യുന്നത് മാരാർ സെന്ററിലോ അതോ കാൻപൂരിലെ RSS ആസ്ഥാനത്തോ ആകാം!!അവിടെ ആകുമ്പോൾ മണ്ടന്മാരായ സംഘ് പരിവാർ പ്രവർത്തകർ ബലോ നമോ വകം വിളികൾ കൊണ്ട് താങ്കൾക്ക് പിന്തുണയും കിട്ടും!!സംഘ് പരിവാർ പ്രവർത്തകർ എന്നെങ്കിലും ചിന്തിക്കുന്ന ഒരു ദിവസം വന്നാൽ ഒരു ഉപകരമാകുകയും ചെയ്യും!!എന്നു സംഘ് പരിവാരം സഹിഷ്ണുതയോടെ ചിന്തിക്കുന്നുവോ അന്ന് കോഴിക്ക് മുലവരും അത് കണ്ടു കാക്ക മലർന്നു പറക്കും!!ചിന്തിക്കാത്ത ബുദ്ധി മരവിച്ച സംഘ് കുട്ടികളെ താങ്കൾ കണ്ടിട്ടൊള്ളു!!അമിത്ഷാ ജി കേരളത്തിലെ സ്കൂൾ കുട്ടികളോട് പോലും സംവദിക്കാൻ താങ്കൾക്ക് ഇന്ന് ശക്തിയില്ല!!അതിന് ഇത്തിരി പുളിക്കും!!!വികസനം എന്തെന്നറിയാത്ത അമിത്ഷാ കേരളത്തിലെ കക്കൂസുകളുടെ കണക്കുകൾ മാത്രം മതി സംവദിക്കാൻ!! വർഗ്ഗീയത കൊണ്ടും ഫാസിസം കൊണ്ടും ഞങ്ങൾ കേരളക്കാരെ സംവാദത്തിന് വിളിച്ചാൽ ഞങ്ങൾ വരില്ല!!കാരണം താങ്ങളുടെ നാട്ടിലെ ഗര്ഭസ്‌ത്ത ശിശുക്കൾ പോലും ഫാസിസ്റ്റ് വർഗ്ഗീയതയിൽ ജൻമം കൊണ്ടവരാണ്!!അതിൽ ഞങ്ങൾ കേരളക്കാർ പിന്നോക്കമാണ്!!അത് അംഗീകരിക്കുന്നതിൽ കേരളകാർക്ക് ഒരു മടിയുമില്ല!!അഭിമാനമേ ഉള്ളൂ!!!ഇനി താങ്കൾ വന്നു ഏതെങ്കിലും സാധു ജന്മങ്ങൾക്ക് വിഷം കുത്തിവച്ചു കേരളക്കരയും അങ്ങു ഓലത്താമെന്ന ധാരണ മാറ്റിവെച്ചെക്ക്!!പഴശ്ശിരാജയും ആലിമുസ്ലിയാന്മാരും ജീവിച്ച മണ്ണിൽ നാരായണഗുരുവും ശിഹാബ് ബാഖഫിമാരും മാത്രോ_ബാവമാരുടെ ഇടപെടലിൽ കേരള്ത്തിലെ ഒറ്റുകാരായ വിഷ സർപ്പങ്ങളെ കൈകാര്യം ചെയ്തിരുന്നത് ഒന്നു മനസ്സിലാക്കി പഠിക്കുക!! കേരള ചരിത്രം പഠിച്ചാല് മനസ്സിൽ കയറിക്കൂടിയ വിഷമയം ഇല്ലാതെയാകും!ഇല്ലെങ്കിൽ താങ്കളും ദിഗംബരർ സന്യാസം സ്വീകരിച്ചു  രാജ്യത്തെ രക്ഷിക്കണം!!

NB::: ജൈനമതത്തിൽ രണ്ടു വിഭാഗക്കാരുണ്ട്[2].
1)ശ്വേതംബരർ - പേര് സൂചിപ്പിക്കുന്ന പോലെ ശ്വേതംബരർ വെള്ളവസ്ത്രം ധരിക്കുന്നു.
2)ദിഗംബരർ - വസ്ത്രങ്ങളേ ധരിക്കാത്ത ജൈനവിഭാഗം - ദിക്കുകളെ വസ്ത്രമാക്കുന്നവർ എന്നർത്ഥമുള്ള ദിഗംബരർ വസ്ത്രങ്ങളെ അവിശുദ്ധമായി കണക്കാക്കുകയും നഗ്‌നരായി ജീവിക്കുകയും ചെയ്യുന്നു

2017, ഒക്‌ടോബർ 9, തിങ്കളാഴ്‌ച

പുലർവേള സ്വപ്നങ്ങൾ!! തുടർ ഭരണ സ്വപ്നങ്ങളോ!!??

ഇൻഡ്യ ഭരിക്കുന്ന ടീമും കേരളം ഭരിക്കുന്ന ടീമും കൊലവിളിച്ചു മുന്നേറുമ്പോൾ പഴയ RSS വീഞ്ഞ് പുതിയ ഇൻഡ്യൻ പ്രസിഡന്റിന് കേരളത്തോട് തോന്നിയ മുഹബത്തിന് തേനിനെക്കാൾ മധുരം!!സിപിഎം_ പത്രമാധ്യമങ്ങളും അസ്തമയ ജന രക്ഷാ മാർച്ചിന്റെ നെഗറ്റീവ് വശങ്ങൾ പെരുപ്പിച്ചു കാട്ടി മാർച്ചിന് ശ്രദ്ധ കൊടുക്കുന്ന തിരക്കിലും!!ബിജെപി മുരളീധരൻ നേതാവിന്റെ മുൻ വിധി പ്രകാരം നടത്തിയ കൊലവിളി മുദ്രാവാക്യത്തിന് ശക്തി പകരുന്നത് കേരള സർക്കാറിന്റെ മുൻ നിലപാടുകൾ തന്നെ!!കുമ്മനം ,സുരേന്ദ്രൻ മുതൽ വിഷകല_ശോഭമാരുടെ മുൻ കാല വെല്ലു വിളികൾ ക്കെതിരെ മൗനം പൂണ്ടത് ബിജെപി RSS വിഭാഗത്തിന് വളമേകി!!
പ്രസിഡന്റിന്റെ പ്രസംഗം കേട്ടപ്പോൾ ഓരോ കേരളീയനും രോമാഞ്ച പുളകിതനുമായി!!പ്രായം ചെന്ന പ്രവർത്തന പരിചയം ഉള്ള സംഘ് പരിവാർ പ്രവർത്തകൻ കോവിന്ത്  കാണാത്ത എന്ത് ജിഹാദി പ്രവർത്തനമാണ് അമിത്ഷാ ആദിത്യ നാഥുമാർ കേരളത്തിൽ കണ്ടത് !!??ഉത്തരം താ കേരള സംഘ് ബിജെപി പ്രവർത്തകരെ!!? പ്രസിഡന്റ് സാർ ആദ്യം കേരളത്തിലേക്ക് വന്ന സംഘ് പരിവാരത്തിനും മാധ്യമ സിങ്കികിടികൾക്കും കേരള ചരിത്രം പഠിപ്പിച്ചു കൊടുക്കണമായിരുന്നു!!


കേരളത്തിൽ രാഷ്ട്രീയ കലാപ രൂക്ഷിതത്തിന് വെള്ളവും വളവും നൽകുന്നതിൽ കമ്യൂണിസ്റ്റ് സംഘ് പരിവാർ കൂട്ടുകെട്ട് ഒരമ്മ പെറ്റ ഇരട്ടകൾ തന്നെ!ഇന്ന് കേരളത്തിൽ ജനരക്ഷ മാർച്ചും പുകിലുകളും മറ്റും കേന്ദ്ര_സംസ്ഥാന സർക്കാരുകളുടെ ഭരണ പരാജയം മറച്ചു പിടിക്കാനുള്ള ചെപ്പടി വിദ്യ തന്നെയാണ്!! ലോകം ആദരിക്കുന്ന മദർ തെരേസയെ ആക്ഷേപിച്ച ആദിത്യ നാഥിനു മുഖ്യമന്ത്രി തിലകം നൽകി ആദരിച്ച ബിജെപി സംഘ് പരിവാറിന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കി തരുവാൻ വേണ്ടി കേരള  ബിജെപിക്കാർ ജനരക്ഷ യാത്ര നടത്തേണ്ടതില്ലായിരുന്നു!!കൊല്ലുക കൊന്നു കൊലവിളിക്കുക എന്ന ഫാസിസം_ കമ്യൂണിസ്റ്റു ചെഗുവേര ,_ഹിറ്റ്‌ലർമാരുടെ  മുദ്രാവാക്യം കൊണ്ട് ഒരു ഭാഗത്ത് രക്ത സാക്ഷി നിർമാണം സിപിഎം അജണ്ട എങ്കിൽ മറു ഭാഗത്ത്‌ ബലിദാനി നിർമ്മിതി സംഘ് ആമാശയംതന്നെ!?


ഹോ കേരള പൊതു സമൂഹമേ!!??സിപിഎം അഡ്ജസ്റ്മെന്റ് രാഷ്ട്രീയം മൂലം ജനാതിപത്യ കേരളം ബിജെപിക്ക് തീറെഴുതി കൊടുക്കുന്ന തരത്തിലേക്ക് മറിക്കൊണ്ടിരിക്കാതെരിക്കാൻ പ്രതികരിക്കുക!!ബംഗാളിലെ മമത സർക്കാരിനെതിരെ പോരാടാൻ അവിടെ ബിജെപിയെ സഹായിക്കുന്ന നിലപാട് എടുക്കുന്ന സിപിഎം കേരളത്തിൽ കോണ്ഗ്രസ്സിനെ എതിർക്കാൻ ബിജെപിക്ക് മൈലേജ് ഉണ്ടാക്കി കൊടുക്കുന്നത് കാണാതിരിന്നു കൂടാ!!അഖിലെൻഡ്യ തലത്തിൽ സിപിഐഎം നെ ബിജെപി  ഉയർത്തി കാട്ടുകയും കോണ്ഗ്രസിനെ അവഹേളിക്കുകയും തകർക്കുകയും ചെയ്താൽ കേന്ദ്ര സർക്കാരിന്റെ ഭരണ തുടർച്ച ബിജെപി കണക്ക് കൂട്ടുന്നു!?കേരളത്തിൽ പിണറായി മറ്റൊരു ജ്യോതി ബസു സർക്കാർ ആയി മാറുകയും ചെയ്യും

2017, ഒക്‌ടോബർ 4, ബുധനാഴ്‌ച

സമൂഹം സിപിഐഎം നെ കണ്ടറിഞ്ഞാൽ ബിജെപിയോട് കൊണ്ടറിയേണ്ടി വരില്ല!!

യു.പിയില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷം കാരണം മൂന്നുജില്ലകളില്‍ നിരോധനാജ്ഞ നിലനില്‍ക്കെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലേക്കു ജനരക്ഷാമാര്‍ച്ച് നടത്താന്‍ വന്നത്. യോഗി ആദിത്യ നാഥ് നു ചുവപ്പു പരവതാനി വിരിച്ചു പിണറായി സർക്കാർ സ്വീകരിച്ചു!! ഈ വിഷവിത്തിനെ ക്രമസമാധാന പ്രശ്നം പറഞ്ഞു എന്ത് കൊണ്ട് തിരിച്ചയച്ചു കൂടാ എന്നുമാത്രം ചോദിക്കരുത്!! സിപിഎം ഉള്ളടങ്ങളിൽ ബിജെപി ഉണ്ടാകില്ല എന്ന ഓരോ സഖാവിന്റെയും മറുപടിയിൽ തൃപ്തിപ്പെടുക!!

ഈ സംഭവങ്ങളെല്ലാം UDF ഭരണ കാലത്തായിരുന്നുവെങ്കിൽ എന്തായിരിക്കും പുകിലുകൾ!! ഇങ്ങനെ ഒരു സ്വീകരണ കീഴ്‌വഴക്കം എവിടെയും കണ്ടിട്ടില്ല പുതിയതായിരിക്കുമല്ലേ??അമിത് ഷാക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുന്നവർക്ക് ഇതെന്ത് ??എത്ര എത്ര ചോദ്യങ്ങൾ ചോദിക്കുമായിരുന്നു സഖാക്കൾ!!ഒരുതലക്കൽ ബിജെപി മെമ്പർഷിപ്പ് വരെ സംസ്ഥാന സെക്രട്ടറി മുതൽ ലോക്കൽ പ്രവർത്തകർ വരെ കൊടുത്തിട്ടുണ്ടാവും!! വേരെ ഒന്നും ചോദിക്കുന്നില്ല സഖാക്കളെ മാപ്പിള സഖാക്കളെ!! പട്ടിയെ എറിയുന്ന തരത്തിൽ ഭോപ്പാലിൽ നിന്നും സുരക്ഷയുടെ പേരിൽ അട്ടിയോടിച്ചത് പിണറായി വിജയണെന്ന കേരള മുഖ്യനെ ആയിരുന്നുവെന്ന ഓർമ വേണമായിരുന്നു!! സഖാക്കളെ ഈ വിഷ വിത്ത് രാഷ്ട്രീയ പ്രവർത്തനത്തിന് വേണ്ടിയാണ് കേരളത്തിലേക്ക് വന്നത്!! അല്ലാതെ കേരള മോഡൽ ഭരണം പഠിക്കാനല്ല!!

പയ്യന്നൂരിൽ വികസനം നടത്താൻ തീരുമാനിച്ചത് അമിത്ഷാ അളിയനും കുട്ടികളുടെ കാലൻ യോഗിയും വന്നതിനാലാണോ എന്നു സാധാരണക്കാരൻ ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റുമോ!!കോണ്ഗ്രസ്സ് തളരേണ്ടതും ബിജെപി വളരേണ്ടതും ഇന്നത്തെ അവസ്ഥയിൽ സിപിഐഎംനു അത്യന്താപേക്ഷിതമാണ്!! ന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്ത്തി വോട്ടുകളെ സംരക്ഷിക്കാൻ സിപിഎം നെ സഹായിക്കാൻ ബിജെപി കൂട്ടുകെട്ടിനു സാധിക്കും!! കൂട്ടത്തിൽ ന്യൂനപക്ഷ നിലവാര തകർച്ചക്ക് ആക്കം കൂട്ടുകയും ആവാം!! രാജ്യത്തു കോണ്ഗ്രസ്സ് അനുകൂല സഹജര്യങ്ങൾ വളർന്നു വരുമ്പോൾ കോണ്ഗ്രസ്സ് മുക്ത ഭാരതം എന്ന സൈന്ത്യന്തിക സിദ്ധാന്തം നിലനിർത്താൻ ഈ തീരുമാനം ഒരളവുവരെ സാധിക്കും!! ശരാശരി ഓരോ കമ്മ്യൂണിസകാരനും സംഘ് പ്രവർത്തനത്തിൽ ആകൃഷ്ടരായി മാറുന്നതിന് ബിജെപിയേയും സഹായിക്കും!! ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജൈവ താമര കൃഷി നടത്തി വിജയിപ്പിച്ചതിന്റെ അനുഭവം മുതൽ കൂട്ടുമാണ്!!ബിജെപി വൈരുദ്ധ്യം കൊണ്ടുനടക്കുന്ന സിപിഐഎം നേതാക്കന്മാരെ മൂലക്കിരുത്തുന്ന മണ്ടൻ തീരുമാനങ്ങൾ കേരളം ഘടകം കൈക്കൊള്ളുന്നത് ബിജെപി സംഘ് പരിവാർ പാർട്ടികളെ സഹായിക്കാനുമാണ്!! ഉദാ: യെച്ചൂരിയെ കോണ്ഗ്രസ് പിന്തുണയിൽ രാജ്യസഭക്കകത്ത് എത്തിക്കാതെരിക്കാൻ ശ്രമിച്ചത് കേരള ഘടകത്തിന്റെ പിടിവാശിയായിരുന്നു!

ബീഫ് ഫെസ്റ്റിവൽ തന്നെ ഒരു പോറാട്ട് നാടകവും ന്യൂനപക്ഷ കപട സ്നേഹവുമാകുന്നുവെന്ന UDF ആരോപണം ശരിവെക്കുന്ന തരത്തിലുമാണ് ഹാദിയ കേസ്!! കേസ് അനന്തമായി നീട്ടി കൊണ്ടു പോകാനും മനുഷ്യവകാശ കമ്മീഷനെ നോക്കികുത്തിയാക്കുന്ന നടപടിക്രമങ്ങൾ സർക്കാർ സ്വീകരിച്ചത് ഇതിന് ഉത്തരമാണ്!!പോലീസ് മേധാവി ഉത്തരേന്ത്യൻ പോലീസിന് പഠിക്കുന്ന തരത്തില് പെരുമാറിയത് പിണറായി മുഖ്യമന്ത്രിയുടെ കീഴിലുമാണ്!!ബിജെപിക്ക് വളരാൻ ശേഷിയില്ലാത്ത മുങ്ങി താഴുമ്പോൾ അരിവാൾ ചുറ്റികയിൽ പിടിവള്ളി കൊടുത്തു സിപിഐഎം സഹായിക്കുന്നത് മതേതര സമൂഹം കണ്ടെറിയണം!! കണ്ടെറിഞ്ഞാൽ ബിജെപിയോട് കൊണ്ടറിയേണ്ടി വരില്ല!