2018, ഫെബ്രുവരി 3, ശനിയാഴ്‌ച

മലർ പൊടിക്കാരന്റെ കേന്ദ്ര ബജറ്റ്



മോദി_അരുൺ ജെയ്റ്റ്‌ലി കൂട്ടുകെട്ടിന്റെ കേന്ദ്ര ബജറ്റിനെ ജനപ്രിയ ബജറ്റ്‌ എന്നു പാടി നടന്ന സംഘി കുട്ടികൾ വരെ ശൂലം അണ്ണാക്കിൽ കയറിയ പെരുവത്തിലായി. കോപറേറ്റ് ഭീമന്മാർക്ക് കൊള്ളയടിക്കാൻ പാകത്തിൽ ബജറ്റ് അവതരിപ്പിച്ചു ഈ സർക്കാർ പവപ്പെട്ടവന്റെയും ഇടത്തരക്കാരന്റെയും നടുവൊടിച്ചു. നോട്ടു നിരോധനത്തിൽ ആനന്ദം കണ്ടത്തിയ മോഡി സർക്കാർ സമ്പത് വ്യവസ്ഥയെ കാലി തൊഴുത്തിൽ കൂട്ടി കെട്ടി. 2017 _18ൽ  ധനക്കമ്മി 3.2 എത്തിക്കുമെന്ന് പറഞ്ഞു നടന്നതും 2018_19ൽ 4.1 ലേക്ക് കൂപ്പുകുത്തിയതും ഭരണ പരാജയം തന്നെയാണ്. പെട്രോളിയം ബാരലിന്റെ വില 30രൂപ താഴെ രേഖപെടുത്ത്തിയ കാലത്തും ധനക്കമ്മി ഉയർന്നത് അപകടകരമാണ്. മുൻ കാലങ്ങളിൽ ആഗോള പെട്രോളിയം വിലവർദ്ധന വിലങ്ങു തടിയായി നിലനിന്നിട്ടു പോലും ഇന്ത്യൻ സാമ്പത്തിക രംഗം പിടിച്ചു നിന്നതിന് കോണ്ഗ്രസ്സ് സർക്കാരിനെ അഭിനന്ദിക്കണം നാമോരോരുത്തരും!! ആഗോള വിപണിയിൽ വൻ മാന്ദ്യം ഉണ്ടായപ്പോഴും വിപണി പിടിച്ചു നിരത്തിയും കർഷക കടവും  വിദ്യാഭ്യാസ വായ്‌പയും എഴുതി തള്ളിയ മൻമോഹൻ സിങ് സർക്കാർ തന്നെയാണ് കൊലമാസ്!! നോട്ടു നിരോധനത്തിൽ മാർക്കറ്റിൽ നിന്നും രൂപ കഷ്ടപ്പെടുന്നതിന്റെ അവസ്‌ഥ ഈ ബജറ്റിൽ നിന്നും വായിക്കാവുന്നതാണ്!! 3 ലക്ഷം കോടി രൂപയുടെ ആവശ്യകത മാർക്കറ്റിൽ രൂപക്ക് അവശ്യമുള്ളതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പെട്രോളിയം വിലവർദ്ധനവിൽ പൊതുജനം അറ്റമില്ല കയത്തിൽ മുങ്ങിത്താഴുമ്പോൾ മോദി സർക്കാർ പെട്രോളിയം സെസിൽ ചെറിയ തോതിൽ കുറക്കുകയും അതേപടി സർക്കാർ അവശ്യ ഘടകങ്ങലിലേക്ക് മാറ്റി ഒരു തരത്തിൽ പൊതു ജനത്തെ പറ്റിച്ചു. ഈ മോദി സർക്കാർ കൈകൊണ്ട പദ്ധതികൾ എല്ലാം പരാജയപ്പെട്ടു. കർഷക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വേണ്ടി PMFBY എന്ന ഫസൽ ഭീമ യോജന എന്ന പദ്ധതി കോപറേറ്റ് കമ്പനിക്ക് വളക്കൂറായി മാറി. 21500 കോടി സർക്കാരിൽ നിന്നും കർഷകരിൽനിന്നും കമ്പനിയിലേക്ക് ഒഴുകുകയും ചെയ്‌തു. അതിൽ നിന്നും 741 കോടി 3.5%താഴെ മാത്രമാണ് കർഷകർക്ക് വിതരണം ചെയ്തത്. കോപറേറ്റ് ഭീമന്മാർക്ക് ഭീമ യോജന ഭീമകര ലഭമായി മാറി. മോഡി സർക്കാർ പൊതു പണം കുത്തക കമ്പനികൾക്ക് തീറെഴുതി കൊടുത്തു പിടിച്ചത് കൊണ്ടു തന്നെയാവാം 5 കോടി ജനങ്ങൾക്ക് 5ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടിപ്പുമായി വന്നിരിക്കുന്നത്. ഇൻഷുറൻസ് പരിരക്ഷ ഒന്നാന്തരം ലീഗൽ അഴിമതി തന്നെയെന്നു ജനങ്ങൾ പറഞ്ഞാൽ കേന്ദ്ര സർക്കാറിന് മറുപടി ഉണ്ടാകുകയില്ല. 5 ലക്ഷം പേർക്ക്  ഇൻഷുറൻസ് പരിരക്ഷക്ക് മോഡി സർക്കാർ കണ്ടത്തിയ തുക 4 ലക്ഷം കോടി രൂപയാണ്. ചുരുക്കം പറഞ്ഞാൽ ആരോഗ്യമില്ലാത്ത സർക്കാരിൽ നിന്നും പൊതുജനത്തിന് ആരോഗ്യം പ്രതീക്ഷിക്കേണ്ട!!

#ഫോട്ടോ കടപ്പാട് ചന്ദ്രിക

2018, ജനുവരി 13, ശനിയാഴ്‌ച

മതേതര ഇന്ത്യയുടെ നെടുംതൂണും തുരുമ്പെടുക്കുന്നുവോ?

ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും ഗുരുതരമായ അധികാര ദുർവിനിയോഗം നടത്തിയ സർട്ടിഫികറ്റുകൾ വാരിക്കൂട്ടിയ ചീഫ് ജസ്റ്റിസ് എന്ന പേരിൽ ദീപക് മിശ്ര അറിയപ്പെടും!! ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ ഔദാര്യം വേണ്ടുവോളം ലഭിച്ചതും ചീഫ് ജസ്റ്റിസ് എന്ന പദവിയിലേക്ക് നാറിയ കളികൾ കളിച്ചതും അധികാരത്തിൽ ഇരിക്കുന്നവരുടെ കുശാഗ്രബുദ്ധിതന്നെ ആയിരുന്നോ?? സർക്കാരിന്റെ കണ്ണിലുണ്ണി ആയത് കൊണ്ട് ഇൻപീച്മെന്റു പോലോത്തതും നടക്കുമെന്ന വിശ്വാവും വേണ്ട പൊതു സമൂഹമേ!! സ്വന്തം അഴിമതി കറകൾ മായ്ച്ചു തേച്ചു കളയാൻ വേണ്ടി ദേശീയ ഗാന വിധിയിൽ രാജ്യ സ്നേഹമെന്ന ഫാസിസ്റ്റ് കാപട്യം സ്വയം അണിഞ്ഞവനത്രെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര!! രാജ്യത്തിന് വേണ്ടിയും സുപ്രിംകോടതിയുടെ മേലിൽ പൊതുജനത്തിനുള്ള വിശ്വാസം നിലനിർത്താനും ചീഫ് ജസ്റ്റിസ് എന്ന സ്ഥാനം അങ്ങു രാജിവെച്ചു പുറത്തു പോകുക!!

ചീഫ് ജസ്റ്റിസ് എന്ന അങ്ങയുടെ പ്രവർത്തനം തന്നെ സംശയത്തോടെ നിരീക്ഷിക്കാൻ മാത്രമേ പൊതു ജനത്തിന് സാധിക്കൂ!! ജുഡീഷ്യൽ വിശ്വാസം ഇന്ത്യയിൽ തകർന്നാൽ മതേതര ഇന്ത്യ ഏകാധിപത്യ കരങ്ങളിൽ ഭദ്രമാകില്ലേ?!
ആരോപണ വിധേയനായ ബിജെപി പാർട്ടിയുടെ നായകൻ അമിത്ഷായുടെ സെഹ്‌റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് പുനരന്വേഷണ ഹരജി പോലും ചീഫ് ജസ്റ്റിസ് സ്ഥാനത്തിരുന്നു കടപ്പാടിന്റെ പേരിൽ തച്ചു തകർത്തുവെന്നു പൊതു ജനം മനസ്സിലാക്കിയാൽ കുറ്റം പറയാൻ പറ്റില്ല!! കേന്ദ്ര സർക്കാരിനെതിരെ സുപ്രിംകോടതി യിൽ വന്ന പല ഹര്ജികളും വെട്ടിനിരത്തി സർക്കാരിന് അടിമ പണി ചെയ്യുന്ന തരത്തിൽ കളങ്കിതമാക്കിയത്തിന് വല്ല കാരണവും ഉണ്ടായിരുന്നോ!? (( For ex: CBI സ്‌പെഷ്യൽ ഡയറക്ടർ നിയമനം,, ആധാർ സംബന്ധിച്ചും ഇലക്ഷൻ കമ്മീഷനെതിരെയുള്ള കേസുകൾ)) ഭരണഘടന ബെഞ്ചു അനന്തമാക്കി നീട്ടി നൽകി സർക്കാരിന്റെ മനസ്സറിഞ്ഞുള്ള ഇംഗിതം നടത്തികൊടുത്തു!!

അതുകൊണ്ടല്ലേ കഴിവ് കൊണ്ടും അര്ഹതകൊണ്ടും ചീഫ് ജസ്റ്റിസ് സ്ഥാനത്തിരിക്കേണ്ടവരും ഒരു നൂലിൽ കോർത്ത മുത്തുമണികളെ പോലെ പ്രവർത്തിക്കേണ്ട സഹപ്രവർത്തകരും ഈ കൊള്ളാരാഴ്മക്കെതിരെ ഗതികെട്ടു പാണരെ പാട്ടുപോലെ വിളിച്ചു പറഞ്ഞതും പൊതുജനം അറിഞ്ഞതും!! പരമോന്നത നീതി പീഠം സുപ്രീംകോടതിയിലെ വിഴുപ്പലക്കുകളും മറ്റും എല്ലാം ശരിയാവുമെന്ന വിശ്വാസം മുറുകെ പടിച്ചു പൊതുജനങ്ങളും കാത്തിരിക്കുകയാണ് !! ജയ് ജയ് ഹിന്ദ്!

2018, ജനുവരി 10, ബുധനാഴ്‌ച

KT ജലീലിന്റെ മന്ത്രിസ്ഥാനം കമ്മ്യൂണിസ_ഫാസിസ്റ്റ് കൾക്ക് വഖ്ഫ് സ്വത്തുക്കൾ തട്ടിയെടുക്കാൻ ഉള്ളതോ??

നല്ല ഉദ്ദേശ്യം മനസ്സിൽ വിചാരിച്ചു വ്യക്തികളും സംഘടനകളും നൽകുന്ന വസ്തുക്കൾ ആണ് വഖഫ് വസ്തുക്കൾ!! ഇന്ന് വരെ കേന്ദ്ര_സംസ്ഥാന സർക്കാർ സഹായം സ്വീകരിക്കാതെ ഒരു സമുദായ ശരീഹത്ത് വ്യവസ്ഥതിക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ഭരണമാണ് വഖഫിൽ നടന്നു കൊണ്ടിരിക്കുന്നതും യാഥാർഥ്യം തന്നെ!! ശരീഹത്ത് വ്യവസ്ഥകൾ അംഗീകരിക്കാത്ത ഒരുവർക്ക് വഖഫ് ഭരണം നൽകുന്നത് തെറ്റായ സന്ദേശം നൽകും!! സർക്കാർ ഖജനാവിൽ നിന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന പള്ളി മഖ്ബറ പുനരുദ്ധാരണത്തിന് നൽകുന്ന അപ്പകഷ്ണം കൊണ്ട് വഖഫ് ഭൂമി തട്ടിപ്പ് നടത്തിയ രീതി ജലീൽ മന്ത്രിയെ ശിഖണ്ഡിയാക്കി പിണറായി സർക്കാരും തുനിയുകയാണ്!!



ജലീൽ മന്ത്രിയുടെ ഇപ്പോഴത്തെ കണ്ടെത്തൽ വഖഫ് ബോർഡിൽ ഭാഷ പാണ്ഡിത്യം ഇല്ലാവർ ഇല്ലായന്നതാണ് പോലും!! അതിന് വിദ്യാ സമ്പന്നരായവരെ നിയമിച്ചു പരിഹരിക്കുന്നതിനു പകരം വഖഫ് ബോർഡിലും നിരീശ്വര ജബ്രമാരെ നിയമിക്കാൻ എന്തേ ഒരു ഉത്സാഹം പിണറായി സർക്കാരിനും ജലീൽ മന്ത്രിക്കും!! ദേവസ്വം ബോർഡിന്റെ നിയമങ്ങൾ കേവലം സംവരണത്തിൽ ഒതുക്കുന്നത് ഈ സർക്കാരിന്റെ മൃതു ഹിന്തുത്വാമാണ്!! സർക്കാർ ഖജനാവിൽ നിന്നും കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ വേണ്ടുവോളം സർക്കാർ നികുതിപണംനല്കിയിട്ട് പോലും ഇരട്ട താപ്പ് നയം നടപ്പാക്കുന്നത് ഫാസിസം എന്നല്ലതെ എന്തുപറയും!!??


വഖഫ് സ്വത്തുക്കൾ അന്യായപ്പെട്ടുപോകാതിരിക്കാനും പരാതികൾ പരിഹരിക്കാനും 1995ലെ മുസ്ലിം ലീഗ് എംപി മർഹും ബാനത്ത് വാല സാഹിബ് ബില്ലിന്മേൽ കേന്ദ്രം നിയമ നിർമാണം നടത്തിയതും ഇന്നും നിലവിലുണ്ട് സാർക്കാരെ,ജലീലുമാരെ!! ഉദ്യോഗസ്ഥ നിയമനത്തിന് മാനദണ്ഡങ്ങൾ ഉള്ളതും ജലീലുമാർ മറക്കേണ്ട!! വഖഫ്_ദേവസ്വം ബോർഡിന്റെയും നിയമനം psc ക്ക് വിടുവാൻ ഈ പിണറായി സർക്കാർ തീരുമാനം എടുത്തത്  ദേവസ്വം ബോർഡിന്റെ എതിർപ്പ് ശക്തമായി തുടരുന്നതിനാൽ പിൻവലിക്കുകയും വഖഫിൽ psc നിലനിർത്തുകയും ചെയ്തത് ആരെ പ്രീതി പെടുത്താൻ ആണ്!കാവി വത്കരിക്കുന്ന ഉദ്യോഗ വർഗ്ഗത്തിന്റെ ഉപദേശം ചെവികൊണ്ടിട്ട് ആണ് വഖഫ് സ്വത്തിൽ കയ്യ് വെക്കുന്നതെങ്കിൽ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്!! വഖഫ് സ്വത്ത് മുസ്ലിമിന്റേത് ആണ്!! അതിൽ കയ്യിട്ടു വാരാൻ സമ്മതിക്കില്ല!! ഉദ്ദ്യോഗ നിയമനമാണ് സർക്കാരിനും കാവി ഫാസിസത്തിനും ഇടങ്കോലെങ്കിൽ അന്യായമായ നിയമനം നടന്നിട്ടുണ്ടുവെങ്കിൽ കോടതിയെ സമീപിക്കുക!!

മുസ്ലിം സമൂഹമേ?? കാവി വൽക്കരണത്തിനെതിരെ പോരാടാൻ സമയം അതിക്രമിച്ചിരിക്കുന്നു!! ഉണരുക!! സമുദായത്തിന് വേണ്ടി ഉണർന്നു പ്രവർത്തിക്കുവിൻ

2017, ഡിസംബർ 21, വ്യാഴാഴ്‌ച

CAG യിൽ നിന്നും പലതും പഠിക്കേണ്ടതുണ്ട്

C A G യുടെ അഭിപ്രായം പ്രകാരം2ജി അഴിമതി ആരോപണം  ഇൻഡ്യയോട്ടാകെ മുൻ UPA മൻമോഹൻ സർക്കാരിനെതിരെ അലയടിപ്പിക്കാൻ വിനോദ് റായിയെ കൂട്ടുപിടിച്ചും അന്നത്തെ PSG ചെയർമാൻ മുരളി മനോഹർ ജോഷി യുടെ നേതൃത്വവും ഇന്നത്തെ മോദി സർക്കാറിന് തുണയായിട്ടുണ്ട്!! അഴിമതി ആരോപണങ്ങൾ CAGഉന്നയിച്ചാൽ മാത്രം പോര!!CAG യുടെ കണ്ടത്തൽ പ്രകാരം 1.75 കോടി രൂപ അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ കോടതി മുഖാന്തിരം തിരിച്ചു പിടിക്കേണ്ട കടമയും ഈ മോഡി സർക്കാരിനുണ്ട്!!

രാഷ്ട്രീയ ദുരുദ്ദേശത്തോടെ സി.എ.ജി. ഒരു കണക്ക് തയ്യാറാക്കുകയും അത് മാധ്യമങ്ങൾ ഒന്നേമുക്കാൽ ലക്ഷം കോടിയുടെ ക്രമക്കേട് എന്ന് വരുത്തിത്തീർത്ത് അഴിമതിയാക്കി ചിത്രീകരിക്കുമ്പോഴും കോൺഗ്രസ്സിനെ അഴിമതിപ്പാർട്ടിയാക്കി പ്രതിപക്ഷപാർട്ടികൾ നാണം കെടുത്തുമ്പോഴും അതിനെ പ്രതിരോധിക്കാനോ സത്യാവസ്ഥ ജനങ്ങളോട് പറയാനോ കോൺഗ്രസ്സുകാർ തയ്യാറായില്ല എന്നത് ഒരു വസ്തുതന്നെയാണ്!! ചെയ്യാത്ത ലേലത്തിനു എങ്ങനെ നഷ്ടം വരും,  ഇല്ലാത്ത നഷ്ടം എങ്ങനെ ക്രമക്കേട് ആകും അതെങ്ങനെ അഴിമതിയാകും എന്ന് ചോദിക്കാൻ ഒരു കോൺഗ്രസ്സുകാരന്റെയും നാവ് കപട ആദർശം കെട്ടിപിടിച്ചത് കൊണ്ടു പൊങ്ങിയതുമില്ല!!. എന്റെ മുൻഗാമി പ്രമോദ് മഹാജൻ സ്വീകരിച്ച ടെലികോം നയം ഞാൻ പിൻപറ്റുക മാത്രമാണ് ചെയ്തത് എന്ന്.  അപ്പോഴും അന്ന് ടെലികോം മന്ത്രി ആയിരുന്ന ഏ രാജ പറയുന്നുണ്ടായിരുന്നു!! പക്ഷെ രാജയുടെ വാക്കുകൾ അന്നത്തെ ബഹളത്തിൽ മുങ്ങിപ്പോയി!! കുറ്റക്കാരൻ ആക്കാൻ അന്നത്തെ പ്രതിപക്ഷത്തോടപ്പം കോണ്ഗ്രസ്സും മത്സരിച്ചു!!

ശത്രുക്കളെ പ്രതിരോധിക്കാൻ കോൺഗ്രസ്സ് പാർട്ടിക്ക് ത്രാണി ഇല്ലാത്തത് കൊണ്ടാണു  ഏത് കാര്യത്തിലും കോൺഗ്രസ്സ് വേട്ടയാടപ്പെട്ടത്!! പാർട്ടിക്ക് പ്രതിരോധം തീർക്കേണ്ടവർ ആദർശ കുപ്പായത്തിന് കളങ്കം ഏൽപിക്കാൻ തയ്യാറാകാതെ മാളത്തിൽ ഒളിച്ചു!! രാഷ്ട്രീയ ശത്രുക്കൾ നീചമായി ആക്രമിക്കുമ്പോൾ മാന്യതയും കുലീനതയും കൊണ്ട് അനങ്ങാതിരുന്നാൽ  കോൺഗ്രസ്സിനു പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന വസ്തുത എന്നാണ് കോണ്ഗ്രസും ഘടക കക്ഷികളും പഠിക്കുക!! അത് തന്നെയാണു സംഭവിക്കുന്നതും?? ശത്രുക്കളെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കോൺഗ്രസ്സ് പഠിക്കേണ്ടിയിരുന്നു!! ഇന്നിപ്പോൾ കോടതി മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയപ്പോൾ വിനോദ് റായ് ജനങ്ങളോട് മാപ്പ് പറയണം എന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടിട്ട് എന്ത് കാര്യം?? തോന്നേണ്ടത് തോന്നേണ്ട സമയത്ത് തോന്നണം!പറയേണ്ടത് പറയേണ്ടടിത്തു പറയുകയും വേണം!! അതിന് പുതിയ നേതൃത്വത്തിന് സാധിക്കട്ടെ!!

NB::ഇന്നത്തെ pSG ചെയര്മാന് kv തോമസ് സാറിന് പലതും ഇനിയും പഠിക്കേണ്ടതുണ്ട്!! റാഫേൽ അഴിമതി അമിത്ഷാ മകൻ വഴി നടത്തിയ വികസനം  മോദിയുടെ ദേശാടനവും ദൂർത്തും etc!!കാണാതെ ഉറക്കം  തൂങ്ങി കാലം കഴിയട്ടെ

2017, നവംബർ 20, തിങ്കളാഴ്‌ച

വഖഫ് ബോർഡിനോട് വർഗ്ഗീയ വിവേചനം!!

അഴിമതി വഖഫ് വകുപ്പിലായാലും ദേവസ്വം ബോർഡിലായാലും മന്ത്രി മന്ദിരത്തിലായാലും എതിർക്കപ്പെടണം!! വഖ്ഫ് ബോർഡിലെ നിയമനം PSC വഴി പൊതുവത്കരണനം നടത്തുന്നത് സർക്കാരിന്റെ ഔദ്യോഗിക വിശുദ്ധി ചോദ്യം ചെയ്യപ്പെടുന്നു!! ഭൂരിപക്ഷ സമൂഹത്തിലെ മുന്നോക്കത്തിൽ പിന്നോക്ക വിഭാഗത്തിനു സംവരണം ഏർപ്പർടുത്തുകയും ചെയ്തു സർക്കാർ മനസ്സിലിരുപ്പ് രേഖപ്പെടുത്തി!! പിണറായി സർക്കാർ ദേവസ്വം ബോർഡ് നിയമനം psc വിടാതെ വഖഫ് ബോർഡ് നിയമനം psc വിട്ടു കടുത്ത വിവേചനം കാട്ടി!! ദേവസ്വം ബോർഡ് വിഭാഗകാരോട് പെറ്റുമ്മ നയവും വഖഫ് ബോര്ഡിനോട് പോറ്റുമ്മ നയവും കാട്ടി വർഗ്ഗീയ ഫാസിസ്റ്റ് വിവേചനം നടപ്പാക്കി ഈ സർക്കാർ കേന്ദ്ര ഫാസിസ്റ്റ് സർക്കാരിന്റെ നയങ്ങൾ പിന്തുടർന്നു!! ന്യൂനപക്ഷ ദളിതു സംവരണ നടപ്പാക്കുന്നതിനേ സ്വാതന്ത്ര്യനന്തര ഇൻഡ്യയിൽ RSS സംഘ് പരിവാരത്തോടപ്പം  എതിർത്തിരുന്നത് കമ്മ്യൂണിസ, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും ബുദ്ധിജീവികളും ആയിരുന്നു!! ന്യൂനപക്ഷ ദളിതു സംവരണം ഇന്ത്യൻ പ്രമാണി അധികാരി വർഗ്ഗത്തിന്റെ ഔദാര്യമല്ല അവകാശമായിരുന്നു!! സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത് കൊണ്ടു തന്നെയാണ് മുസ്ലിം വിഭാഗം പിന്നോട്ട് പോയതന്ന സത്യം സർക്കാരും ഇടതുപക്ഷ പ്രവർത്തകരും മറക്കരുത്!! സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ സമൂഹത്തിൽ പിന്നോക്കം പോയതിന് ഉത്തരവാദിത്വം രാജ്യത്തിനുണ്ട്!!

ദേവസ്വം ബോർഡിന്റെ അഴിമതി കാണാത്ത സർക്കാർ വഖഫ് ബോർഡിലെ അഴിമതി ആരോപണത്തിന് മരുന്നുമായി വരുന്നത് സംശയം തന്നെ!!ദേവസ്വം വകുപ്പും psc വിട്ട് കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കാൻ തയ്യാറാകണം!! Psc വഴി നിയമനം നടത്തിയാൽ അഴിമതി രഹിതമാകുമെന്ന സർക്കാരിന്റെ കാഴ്ചപ്പാട്  കുരുടൻ ആനയെ കണ്ട മാതിരി ആയിരിക്കും!!അഴിമതികർക്കും കയ്യേറ്റകർക്കും ഓശാന പാടുന്ന ഈ സർക്കാർ vs അച്ചുതാനന്ദൻ ഭരണ കാലത്ത് വഖഫ് ബോര്ഡിന്റെ ക്യാഷ് സമ്മേളനം നടത്താൻ ഉപയോഗിച്ചിരുന്നുവെന്ന ആരോപണം വന്നിരുന്നതും ഓർക്കണം!! എന്തായാലും psc നിയമനത്തിന്റെ മറവിലും മുന്നോക്കത്തിലെ പിന്നോക്കത്തിലും സംവരണ വിരുദ്ധത തന്നെ!!

2017, നവംബർ 17, വെള്ളിയാഴ്‌ച

സാമ്പത്തിക സംവരണത്തിലെ ഫാസിസ ഉപരി വിപ്ലവം!?

2004 കാലകഘട്ടത്തിലെ അവകാശ പ്രഖ്യാപനതൊടപ്പം മുസ്ലിം സംവരണത്തെ അട്ടിമറിച്ചത് സംവരണ വിരുദ്ധ മനോഭാവം LDF നെ ബാധിച്ചതിനാലാണ്!! udf മന്ത്രിസഭയിലെ മുസ്ലിം ലീഗ് മന്ത്രിയായ ജനാബ് കുഞ്ഞാലിക്കുട്ടിയുടെ മേൽ റജീന കേസ് ആരോപിച്ചുമാണ് സിപിഐഎം LDF മുന്നണി നേരിട്ടത്!! സംവരണനയം ഭൂരിപക്ഷ സമുദായ കോപത്തെ പെരുക്കി കാണിച്ചതും ഭൂരിപക്ഷ സമുദായ സാമ്പത്തിക സംവരണം നടപ്പാക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്!അന്നത്തെ നയം നടപ്പിലാക്കാൻ 15 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു! അത്താ തുർക്കിയിൽ കമാൽ പാഷ നടപ്പാക്കിയ സാമൂഹിക സാമ്പത്തിക നയം പരിഷ്കരിച്ചു കേരളത്തിൽ നടപ്പാക്കുന്നത് പിന്നോക്ക ന്യൂനപക്ഷ അവകാശങ്ങളിൽ കടന്നു കയറ്റം തന്നെ!! ഇതിന്റെ അനന്തര ഫലം ഇന്നത്തെ കമ്മ്യൂണിസ ബുദ്ധിജീവികൾ കാണാതെ പോയതോ... അതോ കാണാത്തതായി അഭിനയിക്കുന്നതോ?? കാനം രാജേന്ദ്രേനെയോ tv ആക്ടർ ജയശങ്കറിനേയോ ഫേസ് ബുക്കിൽ ചീത്തപറയുന്നതിനെക്കാളും പിണറായി വിജയൻ സർക്കാരിനെ ചീത്ത പറഞ്ഞു ഇതിനെ എതിർകേണ്ടത് തന്നെ!! സാമ്പത്തിക നയം കേരളത്തിൽ ദൂരെ വ്യാപകമായി കൊണ്ടുവരാൻ കഴിയാത്തത് ഭരണഘടന യാക്കിർക്കുന്നത് കൊണ്ടത്രേ!! അതിനാൽ ഈ പിണറായി സർക്കാർ ഭരണ ഘടന പരിഷ്കരത്തിന് മോദിയോട് അവശ്യപ്പെടുമെത്രെ?? കലികാലം എന്നല്ലാതെ എന്ത് പറയാൻ!! ദേവസ്വം വകുപ്പിൽ പരീക്ഷണം സംവരണത്തെ തള്ളിപ്പറയുന്ന സംഘ് പരിവാർ കുടുംബത്തിന്റെ ആദർശം പ്രചാരണം പിണറായി വിജയനിലൂടെ ഇൻഡ്യയിൽ ആദ്യമായി നടപ്പാക്കി!! ഉത്തരേന്ത്യൻ ഫാസിസ സർക്കാർ കൊണ്ടുവരാൻ പോലും ഭയക്കുന്ന ഈ സംവരണം RSS തിണ്ണ നിറങ്ങികളായ ചില സംഘ് സഖാക്കൾ മുന്നിട്ടിറങ്ങിയിരിക്കുന്നു!! സ്വാതന്ത്ര്യ ഇൻഡ്യയിൽ RSS നു നടപ്പാക്കാൻ കഴിയാത്തത് പിണറായി നടപ്പാക്കാൻ സാധിച്ചതിന് ഫാസിസ പരിവാർ കുടുംബത്തിന്റെ കയ്യടി നേടിയതിനു #നമോവാകം @വിപ്ലവശംസകൾ നേരുന്നു!!

2017, നവംബർ 1, ബുധനാഴ്‌ച

ഗെയിൽ_വിരുദ്ധ_സമരത്തിലെ പൊരുതുന്ന ജനതക്കൊപ്പം.


#ഗെയിൽ_വിരുദ്ധ_സമരത്തിനൊപ്പം

#പൊരുതുന്ന ജനതക്കൊപ്പം.

ക്രൂരവും ഭയാനകവും ആയ നരനായാട്ട് നടന്നത് സിറിയയിലല്ല സഖാക്കളെ !!???2007ൽ പദ്ധതി ഒപ്പുവെച്ച എളമരം കരീമിന്റെയും
കേരളത്തിലെ സഖാക്കളുടെ മൂക്കിന് ചുവട്ടിലെ മുക്കം എന്ന പ്രദേശത്താണ് ഭരണകൂട ഭീകരാക്രമണം നടന്നത്!!. കോഴിക്കോട് എരഞ്ഞിമാവിൽ ഗെയിൽ പൈപ്പുലൈൻ വിരുദ്ധ സമരത്തിനെ തിരെ നടന്ന അതിരൂക്ഷമായ പോലീസ് മർദ്ദനത്തെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു!! പ്രതീക്ഷയോടെ പിണറായിയെ അധികാരത്തിൽ കയറ്റി കൊടുത്ത ജനതക്ക് പ്രസ്ഥാനങ്ങൾക്ക് പിണറായിപോലീസ് വക #ലാത്തി സമ്മാനം !!ഇരട്ടചങ്കന്റെ ഭരണം ഫാസിസ ഏകാധിപതി റോൾ മോഡലിലേക്ക് തന്നെയാണ് പോകുന്നത് സഖാക്കളേ??മോദിയുടെ അടിച്ചമർത്തൽ നയം പിണറായിയും കൊണ്ടുനടക്കുന്നു!


പോലീസ് സമരപന്തൽ പൊളിച്ചു മാറ്റുകയും സമരസമിതി പ്രവർത്തകരെയും നാട്ടുകാരെയും ലാത്തിച്ചാർജ് ചെയ്യുകയും  അവർക്കു നേരെ ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തുകൊണ്ട് ഒരു ജനതയുടെ അതിജീവന സമരത്തെയാണ് ഇടതുപക്ഷം എന്ന് വിളിക്കുന്ന ഗവണ്മെന്റ് ചോരയിൽ മുക്കിയിരിക്കുന്നത്‌ . തങ്ങളുടെ വാസസ്ഥലത്തു കൂടി ഗെയിലിന്റെ പൈപ്പ് ലൈൻ വരുന്നതിനെതിരെ സമരം ചെയ്തു എന്നതിനാണ് ഈ വിധത്തിലുള്ള ഭരണകൂട ഭീകരത അഴിച്ചു വിട്ടിരിക്കുന്നത് . ജനകീയ സമരങ്ങളുടെ നേർക്ക് ഇടതുപക്ഷ ഗവണ്മെന്റ് കഴിഞ്ഞ കാലങ്ങളിൽ സ്വീകരിച്ച നിലപാടുകളുടെ തുടർച്ച തന്നെയണ് ഇതും .അധികാരമില്ലാത്ത കാലത്തു ഇടതുപക്ഷ കമ്യൂണിസ്റ്റ് പാർട്ടി ഭയപ്പാട് കുത്തി നിറച്ചു തെരുവിലേക്കിറക്കിയ ഈ സാധു ജനങ്ങളെ,, അധികാരം കയ്യിൽ കിട്ടിയാൽ ജനങ്ങളുടെ തല തല്ലിപ്പൊളിച്ചു കൊണ്ടുള്ള വികസനം നയമാണ് ഇടതു കമ്യൂണിസ്റ്റ് പാർട്ടിയുടെ മുദ്രാവാക്യം!!!?? പക്ഷെ ജനങ്ങൾ  ജനങ്ങളാൽ സംഘടിക്കുമ്പോൾ മാത്രം ആണ് ചരിത്രം പിറവിയെടുക്കുക എന്ന കമ്മ്യൂണിസ തത്വം,,പിണറായി ഗവണ്മെന്റ് മറന്നു പോയിരിക്കുന്നു!! അതോ ചരിത്ര തത്വം മുതലാളിത്ത നവ ലിബരൻ ആശയത്തിന് പണയം വെച്ചോ?? ലാത്തി കൊണ്ട് നേരിട്ടാൽ ഗെയിൽ സമരം അവസാനിക്കും എന്ന് ആരും കരുതണ്ട ഇത് പിറന്ന മണ്ണിൽ ജീവിക്കാനുള്ള ഒരു ജനതയുടെ പോരാട്ടമാണ്!

ഉയരാത്ത മുഷ്ടിയുംപൊങ്ങാത്ത നാവും അടിമത്തത്തിന്റെ ലക്ഷണമാണ് എന്നു പഠിപ്പിച്ച കമ്മ്യൂണിസ്റ്റു വിപ്ലവ മുദ്രാവാക്യങ്ങൾ സഖാക്കൾ ഇരട്ടചങ്കനുവേണ്ടി അടിയറവ് വെച്ചോ.;;;?
അധികാരം കമ്മ്യുണിസക്കാർക്ക് അലങ്കാരമല്ല!!എന്ന കാലം അവസാനിച്ചു കൊണ്ടിരിക്കുന്നു!!കയ്യൂരും_ പേരുവെള്ളൂരിന്റെയും
സമര ജീവിതം നയിച്ച കമ്മ്യുണിസ പാരമ്പര്യം ചുംബന സമരത്തിനും മാനിഫെസ്റ്റോതള്ളിയ കള്ളുസമരത്തിന് വേണ്ടി വഴിമാറി:: ഇന്ന് അധികാര മത്ത്‌ തലക്കുപിടിച്ചവനെ വീരപുരുഷനാക്കുന്ന തലമുറയിൽനിന്നും മാനുഷിക മുഖം പ്രതീക്ഷിക്കണ്ട സമര യോദ്ധാക്കളെ;; തൊഴിലാളിവർഗ്ഗമെന്നു നിങ്ങൾകരുതിയ നിങ്ങളുടെ വിപ്ലവപ്രസ്ഥാനം മുതലാളിത്ത ബൂർഷോകളുടെ കയ്യിലെ വെറും കളിപ്പാവയാണ് !! അറസ്റ്റു ചെയ്തവരോട് പിണറായി പോലീസ് കാണിച്ച ചെറ്റത്തരം ഒരു തീവൃവാദിയും കാണിക്കില്ല;;ഓ വിപ്ലവസമൂഹമേ;;;;ഉറക്കംനടിച്ചു കിടന്നാൽ കാലിൻചുവട്ടിലെ മണ്ണ് ഫാസിസ കളസം കൊണ്ടുപോകും!! പിന്നെ ഇരുന്നു കഴുതകണ്ണീർ വാർത്തിട്ട് കാര്യമില്ല!! ഉറക്കത്തിൽനിന്നും എന്നീക്കൂ സമൂഹമേ ??പ്രതികരിക്കൂ!!