2018, ജനുവരി 13, ശനിയാഴ്‌ച

മതേതര ഇന്ത്യയുടെ നെടുംതൂണും തുരുമ്പെടുക്കുന്നുവോ?

ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും ഗുരുതരമായ അധികാര ദുർവിനിയോഗം നടത്തിയ സർട്ടിഫികറ്റുകൾ വാരിക്കൂട്ടിയ ചീഫ് ജസ്റ്റിസ് എന്ന പേരിൽ ദീപക് മിശ്ര അറിയപ്പെടും!! ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ ഔദാര്യം വേണ്ടുവോളം ലഭിച്ചതും ചീഫ് ജസ്റ്റിസ് എന്ന പദവിയിലേക്ക് നാറിയ കളികൾ കളിച്ചതും അധികാരത്തിൽ ഇരിക്കുന്നവരുടെ കുശാഗ്രബുദ്ധിതന്നെ ആയിരുന്നോ?? സർക്കാരിന്റെ കണ്ണിലുണ്ണി ആയത് കൊണ്ട് ഇൻപീച്മെന്റു പോലോത്തതും നടക്കുമെന്ന വിശ്വാവും വേണ്ട പൊതു സമൂഹമേ!! സ്വന്തം അഴിമതി കറകൾ മായ്ച്ചു തേച്ചു കളയാൻ വേണ്ടി ദേശീയ ഗാന വിധിയിൽ രാജ്യ സ്നേഹമെന്ന ഫാസിസ്റ്റ് കാപട്യം സ്വയം അണിഞ്ഞവനത്രെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര!! രാജ്യത്തിന് വേണ്ടിയും സുപ്രിംകോടതിയുടെ മേലിൽ പൊതുജനത്തിനുള്ള വിശ്വാസം നിലനിർത്താനും ചീഫ് ജസ്റ്റിസ് എന്ന സ്ഥാനം അങ്ങു രാജിവെച്ചു പുറത്തു പോകുക!!

ചീഫ് ജസ്റ്റിസ് എന്ന അങ്ങയുടെ പ്രവർത്തനം തന്നെ സംശയത്തോടെ നിരീക്ഷിക്കാൻ മാത്രമേ പൊതു ജനത്തിന് സാധിക്കൂ!! ജുഡീഷ്യൽ വിശ്വാസം ഇന്ത്യയിൽ തകർന്നാൽ മതേതര ഇന്ത്യ ഏകാധിപത്യ കരങ്ങളിൽ ഭദ്രമാകില്ലേ?!
ആരോപണ വിധേയനായ ബിജെപി പാർട്ടിയുടെ നായകൻ അമിത്ഷായുടെ സെഹ്‌റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് പുനരന്വേഷണ ഹരജി പോലും ചീഫ് ജസ്റ്റിസ് സ്ഥാനത്തിരുന്നു കടപ്പാടിന്റെ പേരിൽ തച്ചു തകർത്തുവെന്നു പൊതു ജനം മനസ്സിലാക്കിയാൽ കുറ്റം പറയാൻ പറ്റില്ല!! കേന്ദ്ര സർക്കാരിനെതിരെ സുപ്രിംകോടതി യിൽ വന്ന പല ഹര്ജികളും വെട്ടിനിരത്തി സർക്കാരിന് അടിമ പണി ചെയ്യുന്ന തരത്തിൽ കളങ്കിതമാക്കിയത്തിന് വല്ല കാരണവും ഉണ്ടായിരുന്നോ!? (( For ex: CBI സ്‌പെഷ്യൽ ഡയറക്ടർ നിയമനം,, ആധാർ സംബന്ധിച്ചും ഇലക്ഷൻ കമ്മീഷനെതിരെയുള്ള കേസുകൾ)) ഭരണഘടന ബെഞ്ചു അനന്തമാക്കി നീട്ടി നൽകി സർക്കാരിന്റെ മനസ്സറിഞ്ഞുള്ള ഇംഗിതം നടത്തികൊടുത്തു!!

അതുകൊണ്ടല്ലേ കഴിവ് കൊണ്ടും അര്ഹതകൊണ്ടും ചീഫ് ജസ്റ്റിസ് സ്ഥാനത്തിരിക്കേണ്ടവരും ഒരു നൂലിൽ കോർത്ത മുത്തുമണികളെ പോലെ പ്രവർത്തിക്കേണ്ട സഹപ്രവർത്തകരും ഈ കൊള്ളാരാഴ്മക്കെതിരെ ഗതികെട്ടു പാണരെ പാട്ടുപോലെ വിളിച്ചു പറഞ്ഞതും പൊതുജനം അറിഞ്ഞതും!! പരമോന്നത നീതി പീഠം സുപ്രീംകോടതിയിലെ വിഴുപ്പലക്കുകളും മറ്റും എല്ലാം ശരിയാവുമെന്ന വിശ്വാസം മുറുകെ പടിച്ചു പൊതുജനങ്ങളും കാത്തിരിക്കുകയാണ് !! ജയ് ജയ് ഹിന്ദ്!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ