2018, സെപ്റ്റംബർ 1, ശനിയാഴ്‌ച

പിണറായി ഭക്ത കേരളം

ദുരിതാശ്വാസ നിധിയിലേക്ക് നമ്മളുടെ കയ്യിന്റെ പരമാവധി സംഭാവന നൽകി സർക്കാറിനെ സഹായിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. സർക്കാർ ഈ പ്രളയ കാലത്ത് കാണിച്ച പ്രവർത്തിയെ വിമര്ശിക്കരുത് എന്ന ഹിജൻ അജണ്ട അംഗീകരിക്കാൻ ബുദ്ധമുട്ടുണ്ടുതാനും. കഴിഞ്ഞ udf ഭരണ കാലത്ത് പിസി ജോർജ് ചീഫ്‌വിപ്പ് സ്ഥാനത്തിനെതിരെ പാതിരാ കുറുക്കന്മാരെ മാതിരി കൂകിയ ഇടതുപക്ഷ മുന്നണി ദുരിത കാലത്ത് ക്യാബിനറ്റ് റാങ്കോടെ സിപിഐക്ക് ഓണ സമ്മാനം നൽകിയത് ചോദിക്കാൻ പാടില്ല പോലും. അധികാര ദുർവിനിയോഗം മൂലം കുടുംബപുരാണം നടപ്പിലാക്കിയത്തിന്റെ പേരിൽ പുറത്താക്കിയ ചിറ്റപ്പൻ സഖാവിനെ അധികാര ചെങ്കോൽ ഏല്പിച്ചതിലെ ധാർമികത എന്താണെന്ന് ചോദിക്കാൻ പാടില്ലത്രേ. വിദ്യഭ്യാസ വകുപ്പിനെ LKG\UKG എന്ന തരത്തിൽ വെട്ടിക്കീറി കേരളം കണ്ടതിൽ വെച്ചു നാണം കെട്ട തദ്ദേശ സ്വയംഭരണ മന്ത്രി എന്ന തൂലിക ചാർത്തിയ സഖാക്കളുടെ മലപ്പുറം സുൽത്താനെ വിദ്യാഭ്യാസ വകുപ്പിലെ UKG വകുപ്പ് നൽകി അധിക മന്ത്രിസ്ഥാനം നൽകിയത് എന്തിനാണ് എന്നു ചോദിച്ചാൽ സംഘി സുഡാപ്പി പട്ടം നൽകി ആദരിക്കുന്ന സഖാക്കളോട് ഒന്നും ചോദിക്കാൻ പാടില്ല പോലും.

20 മന്ത്രി മാർക്ക് പുറമെ ക്യാബിനറ്റ് റാങ്കോടെ മുന്നോക്ക വികസന ചെയർമാൻ, ഭരണ പരിഷ്കരണ കമീഷൻ ചെയർമാൻ ഒപ്പം ചീഫ് വിപ്പ് സ്ഥാനവും സൃഷ്ടിച്ചു സർക്കാർ മന്ത്രിസഭ 23 ൽ എത്തിയില്ലേ എന്ന് ചോദിച്ചാൽ വല്ലാത്ത പുകിൽ തന്നെയാണ്. പ്രവാസി എന്ന കറവ വറ്റിയ പശുവിനോട് സർക്കാർ കാണിക്കുന്നത് ഒരു തരത്തിൽ പറഞ്ഞാൽ ക്രൂരത തന്നെയാണ്. 6 മാസ ശമ്പളം നൽകുമെന്ന് പറഞ്ഞ പിണറായി സർക്കാർ ഏതെങ്കിലും പ്രവാസിക്ക് ഒരുമാസത്തെ അല്ലങ്കിൽ ഒരു ദിവസത്തെ ശമ്പളം കൊടുത്തിട്ടുണ്ടോ?? എന്നിട്ടും വേണം പ്രവാസിയുടെ സഹായം ഹസ്തം. ഈ പ്രവാസിയുടെ നൊമ്പരം കേൾക്കുവാനും അവന്റെ പ്രശ്ന പരിഹാരത്തിനോ ഒന്നുംതന്നെ ഇല്ല എന്ന വസ്തുതക്ക് ഒരു പരിഹാരം നവകേരള പദ്ധതിയിൽ ഉള്പെടുത്തുമോ സർക്കാരെ??ആകെയുള്ളത് പ്രവാസിയുടെ പ്രയാസം നിറഞ്ഞ പ്രവാസി ക്ഷേമനിധിയാണ് അത് തന്നെ ഒന്നു കിട്ടാൻ അട്ടയുടെ പുക്കൾ കൊടി കണ്ടുപിടിക്കേണ്ട വിധമുള്ള നൂലാമാലകൾ നിറഞ്ഞതുമാണ്.

സ്വന്തം മന്ത്രിസഭയിലെ പല ക്യാബിനറ്റ് റാങ്കിലുള്ള ചെയർമാൻമാരും ഉപജാപക ഉപദേശകന്മാരും അനകൃതമായി കൈപ്പറ്റുന്ന ശമ്പളം തന്നെ നിർത്തലാക്കാൻ ഇമ്മാതിരി വകുപ്പുകൾ പിരിച്ചു വിട്ട് അത്യാവശ്യമായ പ്രളയ ദുരിതാശ്വാസ നവകേരള സൃഷ്ടിക്ക് ഒരു വകുപ്പ് ഉണ്ടാക്കാൻ സർക്കാർ തയ്യാറാകണം. പ്രാളയത്തിന്റെ മറവിൽ ഒടിഞ്ഞു തൂങ്ങിയ ധനകാര്യ വകുപ്പിന്റെ ജനങ്ങളുടെ മേലിൽ ഇരുട്ടടി ഇല്ലാതാക്കാൻ ശ്രമിക്കുമോ സർക്കാരെ? കേരള ജനത ഒരു മാസത്തെ ശമ്പളം നൽകണം എന്ന സർക്കാർ അഭിപ്രായങ്ങൾ പൊതുജനം കയ്യടിച്ചു സ്വീകരിക്കാൻ തയ്യാറാകുമ്പോൾ മറുവശത്ത് ധനകാര്യ വകുപ്പ് GST യിൽ സെസ്സ് ഏര്പെടുത്തുമെന്ന മുന്നറിയിപ്പ് ദുരിത പ്രളയത്തിന് ശേഷമുള്ള ദുരിതമായിരിക്കും സമൂഹമേ. പ്രതികരണവും പ്രതിഷേധവും നടത്തിയാൽ പോലും രക്ഷ ഇല്ലാത്ത ഇക്കാലത്തു മിണ്ടാതിരുന്നു കൂട സമൂഹമേ::
ഉയരാത്ത നാവും പൊങ്ങാത്ത കൈകളും അധികാര വർഗത്തിന്റെ അടിമത്ത ലക്ഷണമാണ്..
✍✍✍✍താനാരി,✍✍✍

2018, ജൂൺ 25, തിങ്കളാഴ്‌ച

ബൂർഷോസികളുടെ ജനകീയ സർക്കാരോ??





#ദേശീയ_ജനാധിപത്യ_വിപ്ലവ പ്രസ്ഥാനത്തിൽ(സിപിഐ)ൽ നിന്നും ജന്മി ബൂർഷോസി മാഫിയക്കെതിരെ പോരാടാൻ  #ജനകീയ_ജനാധിപത്യ_വിപ്ലവത്തിന് വേണ്ടി സിപിഐയുടെ 7മത്തെ പാർട്ടി കോണ്ഗ്രസ്സിൽ നിന്നു ഇറങ്ങിപോന്ന vs അച്യുതാനന്ദൻ കേരളം ഭരിച്ച കാലത്ത് കെട്ടിഘോഷിച്ച തണ്ണീർവയൽ സംരക്ഷണ നിയമം അതേ vs അച്യുതാനന്ദനെ സഭയിൽ ഇരുത്തി ഭൂ ബൂർഷോസി മാഫിയക്ക് വേണ്ടി നിയമം തിരുത്തിയ പിണറായി അഭിനവ #ഡാങ്കോ ആണ്!!

തിടുക്കപ്പെട്ട് പിണറായി സർക്കാർ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ കത്തിവെച്ചതിൽ ആരെ സംരക്ഷിക്കാനാണ്?? അധികാരത്തിൽ വന്ന് ആദ്യമായി ചെയ്‌ത കത്തിവെച്ചു അറുത്തത് ബാറു മുതലാളിമർക്ക് വേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തിൽ ആയിരുന്നു!! അതിന്റെ മറവിൽ ഭൂമാഫിയയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പിണറായി സർക്കാർ ഈ കടുംകൈ ചെയ്തത് സമൂഹമേ!! കെട്ടിഘോഷിച്ചു പരസ്യം ചെയ്ത #ഹരിത_കേരളം പദ്ധതിയും പെൻഷൻ വീട്ടിൽ എത്തിച്ചു നൽകുമെന്ന ഓരോ പദ്ധതിയും സമൂഹം കയ്യടിച്ചു പ്രോത്സാഹനം നല്കിയതെല്ലാം വരുതെയായോല്ലോ സഖാക്കളെ?? മാത്രമല്ല അധികാരത്തിൽ കയറി ആറുമാസത്തിനകം എല്ലാ പഞ്ചായത്തിലും ഡാറ്റ ബാങ്ക് നടപ്പിലാക്കും എന്ന് പറഞ്ഞ സർക്കാർ ഡാറ്റ ബാങ്ക് സംവിധാനം അട്ടിമറിക്കുകയും ചെയ്തത് ഈ കൊടും ചതിക്കുവേണ്ടി ആയിരുന്നോ??

ഡാറ്റ ബാങ്ക്‌ പ്രസിദ്ധീകരിക്കാത്ത നൽവയലുകൾ തണ്ണീർ തടങ്ങൾ അതിന്റെ വിലയുടെ 50%അടച്ചാൽ ആർക്കും എത്ര വേണമെങ്കിലും നികത്താൻ സാധിക്കും!! 10സെന്റിൽ നികത്താൻ സർക്കാർ മാനദണ്ഡം എന്നു പറയുന്നത് കുളമോ,കിണറോ വെള്ളം ഒലിച്ചു പോകുന്ന തരത്തിലുള്ള കൈത്തോടുകളോ മറ്റോ ഉണ്ടെങ്കിൽ നികത്താനുദ്ദേശിക്കുന്നവർക്ക് ഒരുപ്രയാസവും ഈ ഓർഡിനൻസ് ഉദ്ദേശിക്കുന്നില്ല എന്നുകൂടി മനസ്സിലാക്കാം!! സർക്കാർ നീക്കത്തെ ജനങ്ങൾ മുന്നിട്ടിറങ്ങി തിരുത്തിയില്ലെങ്കിൽ കേരളം പരിസ്ഥിതി ദുരന്തങ്ങളുടെയും കാലാവസ്ഥ വ്യതിയാനങ്ങളുടെയും വരൾച്ചയുടെയും ദുരന്തഭൂമിയായി മാറും!! കേരളത്തിലെ പരിസ്ഥിതി സന്തുലിതാവസ്ഥ തകിടം മറിക്കുന്ന ഈ വിവാദ ഓർഡിനൻസ് സർക്കാർ ഉടൻ പിൻവലിക്കുക!!

2018, ഏപ്രിൽ 9, തിങ്കളാഴ്‌ച

സ്വയാശ്രയ മാനേജ്‌മെന്റുകൾക്ക് വേണ്ടി കേരള സർക്കാർ സുപ്രിംകോടതിയിൽ നിന്നും ചോദിച്ചു വാങ്ങിയ അടി

കരുണ_അഞ്ചരക്കണ്ടി_മലബാർ സ്വയാശ്രയ മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് നടത്തിയ തെമ്മാടിത്തരം കേരളവും കേരളത്തിലെ സർക്കാരും നേരിട്ടറിഞ്ഞതാണ്!! ഓൺലൈനായി സ്വയാശ്രയ അപേക്ഷ പോലും തലവരി പണത്തിന് മുകളിൽ തച്ചുടച്ചു സർക്കാർ സംവിധാനത്തെ വെല്ലുവിളിച്ചു സമാന്തര സർക്കാർ ഭരണം നടത്തിയത് നാം മറന്നുകൂടാ!! ക്വാളിഫൈഡ് കുട്ടികളെ പോലും ക്വാളിഫൈഡ് ഇല്ലാത്ത കുട്ടികൾക്ക് പ്രവേശനം നൽകുന്നതിന് വേണ്ടി അസന്മാർഗ്ഗിക മാർഗ്ഗം ഉപയോഗിച്ച് സ്വയാശ്രയ മാനേജ്‌മെന്റ് നടപ്പിലാക്കിയിരുന്നു!! 181 അർഹരായ കുട്ടികളെ എടുത്താൽ പൊങ്ങാത്ത കാശിന്റെ പേരിൽ പുറത്തിരുത്തി എന്നു മനസ്സിലാക്കാം!! അനർഹരായ കുട്ടികൾക്ക് വേണ്ടി നോട്ടു കെട്ടുകളുടെ തൂക്കത്തിനനുസരിച്ചു പ്രഫഷണൽ രംഗം കുരുതികളമാക്കി!! സ്വയാശ്രയ കോളേജ് എന്നു കേൾക്കുമ്പോൾ ഹാലിളകിയിരുന്ന SFI\DYFI സിപിഐഎം പാർട്ടിക്കാർ പോലും കുട്ടികളുടെ കണ്ണിനീറിന്റെ പേരിൽ ബൂർഷോസി മുതലാളിമാരുടെ കണ്ണുനീർ തുടക്കാൻ വെമ്പൽ കൊള്ളുന്നത് കാണാതിരുന്നു കൂടാ!!

സർക്കാരിനെ വെല്ലുവിളിച്ചു സ്വന്തം നിലയിൽ പ്രവേശനം നടത്തിയ മാനേജ്‌മെന്റ് ബൂർഷോസികളെ പിടിച്ചു പെരുമാറേണ്ട അവസരം നിയമസഭയിലെ താപ്പനകൾ കരുണയില്ലാത്ത സ്വയാശ്രയക്കാരോട് കരുണ കാട്ടി!! കുറെ കാലങ്ങൾക്ക് ശേഷം സുപ്രീംകോടതി ശക്തവും അത്യാവശ്യവുമായ ഒരു വിധി പ്രഖ്യാപനം നടത്തി!! കള്ള കൊള്ള മുതലാളിത്തത്തിന് കഞ്ഞിവെക്കാനുള്ളതല്ല നിയമനിർമാണ സഭ എന്നു വ്യക്തമാക്കുന്ന ഒരു അത്യുജ്വല വിധി!! കയ്യിൽ കാശുണ്ടായൽ പാവപ്പെട്ടവന്റെ ആനുകൂല്യങ്ങൾ കയ്യിട്ടു വരുന്നവർക്ക് മുന്നറിയിപ്പായി ഈ വിധിയെ കാണാം!! ജസ്റ്റിസ് ജയിംസ് കണ്ടത്തിയ കണ്ടത്തലുകൾ ശരിയെന്നു സുപ്രിംകോടതി കണ്ടത്തി!! തലവരി കോഴ നടത്തിയവരും കൊടുത്തവരും കുറ്റക്കാർ തന്നെയാണ്!! അർഹമായ യോഗ്യത ഉള്ളവരെ മുൻ നിർത്തി അനര്ഹമായവരെ സംരക്ഷണം നൽകാൻ തുനിയുന്ന സർക്കാരുകൾക്ക് ഇതൊരു പാഠമാവട്ടെ!!

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ കൂത്തുപറമ്പ് വെടിവെപ്പും തന്മൂലമുണ്ടായ രക്തസാക്ഷികളും,ജീവിക്കുന്ന രക്തസാക്ഷിയും സംബന്ധിച്ച ചരിതങ്ങൾ SFi_DYFI,കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!! കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിവെച്ച സ്വയാശ്രയ വിദ്യാഭ്യാസ മാനദണ്ഡങ്ങൾക്ക് പരിമിതിയും പോരാഴ്മയും ഉണ്ടെങ്കിലും അതിനെല്ലാം പാര പണിഞ്ഞ പ്രസ്ഥാനം LDF തന്നെയാണ്! ആ അവരാണ് സ്വാശ്രയ കോളേജുകളുടെ കണ്ണുനീരിൽ അലിവ് കാണിച്ചത്!! സോയശ്രയത്തിൽ നിങ്ങളുടെ ഇടതുപക്ഷ കാഴ്ച്ചപ്പാട് എന്നു മുതലാണ് മാറിയത്!! മറ്റുള്ളവർ കൈ പൊക്കി എന്നോ സർക്കാർ തീരുമാനം പ്രതിപക്ഷം വിമര്ശിക്കാത്തതോ സിപിഎംനു ന്യായീകരണ മാനദണ്ഡമല്ല എന്നും കൂടി മനസ്സിലാക്കുക!! പിണറായി സർക്കാർ അധികാരത്തിൽ വന്നു ആദ്യമായി ചെയ്തത് സോയശ്രയത്തിൽ വെള്ളം ചേർത്തു പണം ഉത്പാദിപ്പിക്കുന്ന പാനപാത്രം ദക്ഷിണയായി കുത്തക മുതലാളിമാർക്ക് നൽകി എന്നത് തന്നെയാണ്!!

കുറഞ്ഞ നിരക്കിൽ മുൻ സർക്കാരുകളുടെ കാലത്ത് അർഹരായ പാവപെട്ട കുട്ടികൾക്ക് പഠിക്കാൻ സാധിക്കുന്ന തരത്തിലുള്ള സ്വയാശ്രയ ഫീസ് കുത്തനെ ഉയർത്തി കോഴക്ക് വളം നൽകിയത് പിണറായി സർക്കാർ തന്നെയാണ്!! 5.5ലക്ഷം രൂപക്ക് ക്രിസ്ത്യൻ_MES മാനേജ്‌മെന്റുകൾ തയ്യാറായിട്ടും 11ലക്ഷംരൂപ ഫീസ് ഘടന പ്രഖ്യാപിച്ചു സർക്കാർ മാനേജുമെന്റുകളോട് ഇലക്ഷൻ കാലത്തെ ഉപകാരത്തിന് പ്രത്യുപകാരമായി നിലകൊണ്ടു!!പല പ്രാവശ്യം സര്‍ക്കാരിനെയും ആരോഗ്യമന്ത്രിയേയും മെഡിക്കല്‍കോളേജ് ഫീസില്‍ വ്യക്തത വരുത്താനും ഫീസിൽ നിലകൊണ്ട പിടിവാശി ഒഴിവാക്കാനും വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷം  നിയമസഭയിലും,അകത്തും പുറത്തും ആവശ്യപ്പെട്ടതാണ്!!സ്വാശ്രയ മെഡിക്കല്‍കോളേജ് ഫീസ്‌ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ സമരങ്ങളും സംഘടിപ്പിച്ചു!! നിയമസഭയിലും പുറത്തും പ്രതിപക്ഷത്തെ പരിഹസിച്ച LDF ഉം വിവരദോഷികളായ ശൈലജ മന്ത്രിയും പിണറായി വിജയനും ഇപ്പോള്‍ ആരായി?? വീണ്ടും ശശിയായില്ലേ!!??എല്ലാം ശരിയാക്കില്ലേ!!??

2018, ഏപ്രിൽ 4, ബുധനാഴ്‌ച

മൂന്നാറിൽ നിന്നും വയനാട്ടിൽ എത്തി നിൽക്കുന്ന ഇടതുപക്ഷ തുരപ്പൻ പിണറായി സർക്കാർ

ഇടുക്കിയിലെ മൂന്നാറിൽ നിന്നും താമരശ്ശേരി ചുരം കയറി വയനാട്  എത്തി നിൽക്കുന്ന തുരപ്പൻ പെരുച്ചാഴി സർക്കാർ ഇനി എവിടെയെല്ലാം തുരപ്പൻ പണി എടുക്കും ആവോ?? നായനാർ സർക്കാരിന്റെ കാലം തൊട്ട് ഇന്നും തുരപ്പൻ പണി യഥേഷ്ടം നടക്കുന്നുണ്!! കുപ്രസിദ്ധ രവീന്ദ്രൻ പട്ടയം ഇതിനുദാഹരണമാണ്!! അണികൾ പോലും ഇല്ലാത്ത സ്ഥലങ്ങളിൽ പോലും കപട ആദർശം പേറുന്ന സിപിഐ ഇന്നും റവന്യൂ വകുപ്പിൽ നീരാളി പിടിത്തം നടത്തുന്നുണ്ടെങ്കിലും അത് ഇടതുപക്ഷ മുന്നണിയുടെ അപചയം തന്നെ!!ഇടതുപക്ഷ സിപിഐഎം ഭരണത്തിൽ സിപിഐ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന കാലത്തെല്ലാം വൻകിട മുതലാളിമാർ മുതൽ ചുരുക്കം സാധാരണക്കാർ വരെ സർക്കാർ ഭൂമി കയ്യേറ്റം ചെയ്യാറുണ്ട്!!

വയനാട്ടിൽ ആയാലും മലയോര മേഖലയിലയാലും വളച്ചു കെട്ടി സർക്കാർ ഭൂമിയും വനഭൂമിയും കയ്യേറുന്നത് സ്വാഭാവിക നടപടി വത്കരണം എന്ന മുദ്ര കുത്തൽ ഭയാനകം തന്നെയാണ്!! കിടക്കുവാൻ ഒരു ചായിപ്പ് പോലോത്ത കുടിൽ കെട്ടുവാനോ മരിച്ചാൽ ശവ സംസ്കാരം നടത്തുവാനും നിയമത്തിന്റെ ചുവപ്പു നാടയിൽ പെടുത്തി ഭൂമി അനുവദികാത്ത അധികാരി വർഗ്ഗം കാശിനു മുമ്പിൽ സ്ത്രോത്രം ചെല്ലി വിനീതരാവുന്നത് കാണുമ്പോൾ പുച്ഛവും സഹതാപവും ആണ്!!


മൂന്നാറിലെ രവീന്ദ്രൻ പട്ടയം മുതൽ കോട്ടയത്തെ മെത്രാൻ കായൽ പോക്കുവരവു വരെയുള്ളള ഭൂമി കൈയേറ്റങ്ങളിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന സിപിഐ വയനാട്ടിലെ ഭൂ കയ്യേറ്റങ്ങളിലും പ്രതിസ്ഥാനത്തു വന്നത് യഥാർക്ഷികമല്ല!! കേരളത്തിൽ ഏറ്റവുമധികം കാലം റവന്യൂ ഭരണം കൈയാളിയ സിപിഐ. വൻകിട കൈയേറ്റക്കാരുടെ ഏതു സ്വാധീനത്തിനും സിപിഐ മന്ത്രിയുടെ\മന്ത്രിമാരുടെ കീഴിൽ റവന്യൂ വകുപ്പു കീഴ്പ്പെടുമെന്ന യാഥാർത്ഥ്യമാണ് ഈ വിവാദങ്ങളുടെ ആകെ തുക!!

വിവാദമായ രവീന്ദ്രൻ പട്ടയ വിതരണം നടക്കുമ്പോൾ സിപിഐ നേതാവ് കെ ഇ ഇസ്മായിലായിരുന്നു റവന്യൂ മന്ത്രി!! മുന്നൂറ്റി എഴുപതോളം ഏക്കർ മെത്രാൻ കായൽ പോക്കുവരവു നടന്നപ്പോൾ വകുപ്പു ഭരിച്ചത് കെ പി രാജേന്ദ്രൻ. വയനാട്ടിലെ ഭൂ കയ്യേറ്റം നടന്നത് നടക്കുന്നത് ഇന്നത്തെ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ആയതും കാലത്തിന്റെ വിധി ഫലമോ??മുൻ മന്ത്രിമാരുടെ കാലത്തെ കള്ളക്കളി വെളിപ്പെട്ടിട്ടും നിയമവിരുദ്ധമായ പോക്കു വരവു റദ്ദാക്കാനോ ഭൂമി സർക്കാരിലേക്ക് കണ്ടു കെട്ടാൻ റവന്യൂ മന്ത്രി ഈ ചന്ദ്രശേഖരൻ വൈമനസ്യവും വൈമുഖ്യവും കാണിച്ചത് സംശയം വർധിപ്പിക്കുന്നു!!

സാർക്കാരെ കേരളത്തെ വിറ്റു തലക്കാതെരിക്കൂ?? നിയമ സഭയെയും ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളേയും വിൽപന നടത്താതെ ഇരുന്നാൽ കേരള സമൂഹത്തിന്റെ ഭാഗ്യം!! ഇങ്ങനെ പോയാൽ പെരുച്ചാഴി സർക്കാർ അതും നടത്തിയേക്കും!!




2018, മാർച്ച് 25, ഞായറാഴ്‌ച

ആറന്മുളയിൽ നിന്നും കീഴാറ്റൂരിലേക്കുള്ള സിപിഐഎംന്റെ അപജയം ദൂരം എത്ര ????


നെൽവയൽ കിളികൾക്കെതിരെ സിപിഐഎം പട നയിക്കുന്നത് അഹന്തത കയറികൂടിയത് തന്നെയാണ്!! സ്വന്തം നാട്ടിലെ കണ്ടൽ കാടുകൾ നശിപ്പിച്ചു പാർക്കുകളും മറ്റും ഉണ്ടാക്കി കണ്ണൂർ ലോബി മുന്നോട്ടു തന്നെ!! നെല്‍ വയലിനും, തണ്ണീര്‍ തടത്തിനും, മെത്രാന്‍ കായലിലെ നെല്‍ വയലുകളുടെ സ്നേഹത്തിന്റെ പേരും പറഞ്ഞു യുഡിഎഫ്  ഭരണ കാലത്ത് കേരളത്തിലെ സാംസ്കാരിക ബുദ്ധി ജീവികളെയും സംഘ് പരിവാരത്തെയും അണിനിരത്തി സമരം ചെയ്ത സിപിഎം സഖാക്കളാണ് ഇപ്പോള്‍ നെല്‍വയലിനു വേണ്ടിയും കണ്ടല്‍ക്കാട് സംരക്ഷിക്കുന്നതിനു വേണ്ടിയും കിഴാറ്റൂരിൽ സമരം ചെയ്യുന്നവരെ അടിച്ചോടിക്കുന്നതും പരിഹസിക്കുന്നത്!! എന്തൊരു വിരോധാഭാസമാണ് സഖാക്കളേ!!


വെറും നാലാളുകൾ സമരമെന്ന് കീഴാറ്റൂർ സമരത്തെ അപഹസിക്കുന്നത് എന്തിന്റെ പേരിലാണ്!! നെൽവയൽ സംരക്ഷണ നിയമ കേരളത്തിൽ നടപ്പാക്കിയതും ആറന്മുള വിമാനത്താവളം കരാർ ഒപ്പുവെച്ചതും  VS അച്യുതാനന്ദൻ സർക്കാർ ആയിരുന്നു!! കീഴാറ്റൂർ സമരക്കാരെ അവഹേളിക്കുന്നത് ഇന്നലെകളിൽ കേരള വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയ സിപിഐഎംനു കാലം നൽകിയ പ്രതികാരമാണ്!! മാത്രമല്ല കീഴാറ്റൂർ സമരത്തിന് നാട്ടുകാരെ ഇറക്കി കീഴാറ്റൂരിൽ നെൽവയൽ സംരക്ഷണ സമരം തുടങ്ങിയ സിപിഎം ഇന്ന് സമരത്തിന് എതിരെ ബൈപ്പാസ് സംരക്ഷണ കാവൽ സമരം നടത്തുന്നതും സിപിഐഎം തന്നെയാണ് എന്നതും വിരോധാഭാസം തന്നെ!!

സിപിഐഎം ഉൾപ്പെടുന്ന സമരം ജനകീയ സമരമെന്ന് വിളിക്കാം എന്നു അണികളെ ഉൽബോധനം നടത്തുന്ന സിപിഎം ആറന്മുളയിൽ ഭൂ ഉടമകൾ ഭൂമി വിട്ടുകൊടുത്തിരുന്നു എന്ന വസ്തുത മനസ്സിലാക്കണം!! എന്നിട്ട് പോലും വികസന മാഫിയ എന്ന മുദ്രാവാക്യമാണ് ആറന്മുളയിൽ കുമ്മനം പിണറായി കൂട്ടു കെട്ടിൽ പ്രചരിപ്പിച്ചിരുന്നത്!! ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുകൊടുത്താൽ ആറന്മുളയിൽ നികത്താൻ പാടില്ല എന്നും കീഴാറ്റൂരിൽ നികത്താൻ പറ്റുമെന്നത് തന്നെ ഇരട്ടമുഖമാണ്!! ആറന്മുളയിൽ സമരം ചെയ്തിരുന്നവരെ സിപിഎം ഉള്പെട്ടത് കൊണ്ടു തന്നെ ജനകീയ സമരം എന്നു വിളിക്കണം!! കീഴാറ്റൂരിൽ സമരത്തെ മാവോയിസ്റ്റ് സമരം എന്നും തീവ്രവാദി സമരം എന്നും വിളിപ്പിക്കും ഈ സിപിഎം!!

കേരളത്തിൽ ദേശീയ പാത വികസനത്തിന്റെ പേരും പറഞ്ഞു മൈത്രൻ കായലിനോട് സ്നേഹം പ്രകടിച്ചു ചാലക്കുടിയിൽ ഫ്ളൈ ഓവറിനെതിരെ സമരം നടത്തിയത് ഗോവിന്ദൻ മാസ്റ്റരുടെ നേതൃത്വത്തിൽ സിപിഎം ആയിരുന്നു!! ഇന്ന് കണ്ണൂരിൽ തളിപ്പറമ്പിൽ ഫ്ലൈ ഓവർ വരുന്നതിനെ സ്വാഗതം ചെയ്യുന്നതും ഈ ഗോവിന്ദൻമാരുടെ നേതൃത്വം തന്നെയാണ്!! കണ്ണൂരിന് പുറത്തു വികസനത്തിനെതിരെ സമരം നടത്തുന്ന സിപിഎം കണ്ണൂരിൽ വികസനത്തിന് വേണ്ടി പ്രകൃതിയെ കടക്കൽ കത്തിവെച്ചുകൊണ്ടു സമരം നടത്തുന്നത് കേരള സമൂഹം മനസ്സിലാക്കണം!

2018, മാർച്ച് 7, ബുധനാഴ്‌ച

#ശുഹൈബ്_വധം ഹൈക്കോടതിയുടെ സി.ബി.ഐ.അന്വേഷണം ഉത്തരവ് പിണറായി സർക്കാറിന്റെ പരാജയവും ,,#K_സുധാകരന്റെ (ഐക്യമുന്നണി) സമരം വിജയവും...

സുഹൈബ് കൊലക്കേസിലെ കുരുത്തം കെട്ട കണ്ണൂർ സഖാക്കളെ 
പാഠം പഠിപ്പിക്കാൻ ഇറങ്ങി തിരിച്ച K_സുധാകരനു അഭിവാദ്യവും സംരക്ഷിക്കാൻ പാട്പെടുന്ന പിണറായി സഖാവിനു പരാജയ വിപ്ലവവും നേരുന്നു!! സർക്കാർ ധാരണ പ്രകാരം പട്ടിക ജാതി മന്ത്രിയെ അല്ലങ്കിൽ മന്ത്രിസഭയിലെ രണ്ടാമൻ ബാലൻ സഖാവിന്റെ നേതൃത്വത്തിൽ നടന്ന കണ്ണൂർ ഉടമ്പടിയിൽ പറഞ്ഞ കാര്യങ്ങള്പോലും നിയമസഭയിൽ തള്ളി സിബിഐ അന്വേഷണത്തെ എതിർത്തും കയർത്തും പിണറായി പാർട്ടി കൂർ കാണിച്ചത് വ്യക്തമായ കണക്കുകൂട്ടലുകളിൽ തന്നെയായിരുന്നു!! അല്ലങ്കിൽ  കോടതിയിൽ ഹാജരായ അഡ്വക്കറ്റ്മാരിൽ അവസാനനിമിഷം വരെയുള്ള വിശ്വാസവും ആയിരിക്കാം!!


കൊലകേസുകൾ സിബിഐ അന്വേഷണം നടത്തുന്നത് ആദ്യമായല്ല!! കൊലകേസുകൾ സിബിഐ ഏറ്റടുക്കൽ മസങ്ങളോ വര്ഷങ്ങളോ കഴിഞ്ഞായിരിക്കും!! സുഹൈബ് കേസ് ഇത്ര പെട്ടെന്ന് തന്നെ സിബിഐ അന്വേഷണം നടത്താൻ സഹായിച്ചത് സിപിഐഎം സംസ്ഥാന,കണ്ണൂർ ജില്ല നേതൃത്വം ഭയപ്പെടുന്ന K. സുധാകരൻ എന്ന കോണ്ഗ്രസ്സ് നേതാവിനോട് കടപെട്ടിരിക്കുന്നു ഓരോ മതേതര വിശ്വാസിയും കേരള പൊതുസമൂഹവും!!ഒറ്റത്തിരിഞ്ഞും ഒളിതിരിഞ്ഞും K സുധാകരന്റെ അടിത്തറ ഇളക്കാൻ വെമ്പൽ കൊള്ളുന്ന സിപിഐഎം ന്റെയും ശക്തമായ പ്രതിരോധവും സർക്കാർ മേഷിനറികളും തള്ളിമാറ്റി തന്നെയാണ് ഇത് സാധിച്ചത് എന്നത് വിജയത്തിന് മാറ്റു കൂട്ടും!!

സിപിഐഎം ജില്ല നേതാക്കന്മാർക്കും സംസ്ഥാന സമിതിയിലെ കോടതി സ്വമേധയാ കേസെടുത്തു ശിക്ഷിച്ച നേതാവിനും വ്യക്തമായ പങ്കുണ്ട് എന്നു അന്വേഷണ സംഘത്തിന് വിവരം കിട്ടിയിരുന്നുവെന്നു പൊലീസിനുള്ളിലെ പാട്ടാണ്!! അത് കൊണ്ട് തന്നെയാണ് പോലീസ് റൈഡിനിറങ്ങുന്ന വിവരം സിപിഐഎം നേതാക്കൾക്ക് ഒറ്റികൊടുത്തു വലാട്ടിയത്!! സുഹൈബ്_വധം പോലീസ് അന്വേഷണം അട്ടിമറിച്ചു പൊലീസിലെ കള്ളന്മാർ സിപിഐഎം പാർട്ടിക്ക് ദാസ്യവേല ചെയ്യുന്നത് കൊണ്ടു തന്നെയാണ് പോലീസിനോട് അപ്പണി നിർത്തി പോകാൻ കോടതി പറയാതെ പറഞ്ഞത്!! കേസ് അന്വേഷണം സിബിഐ ക്ക് വിടാൻ പിണറായി തമ്പ്രാൻ തയ്യാറാകാതെ വാശി പിടിച്ചപ്പോഴും ഡമ്മി പ്രതികളെ ജയരാജൻ ഹാജരാക്കി ഈ കേസ് ഒതുക്കുന്നത് വെട്ടി കൊലപ്പെടുത്തി ആനന്ദം കണ്ടെത്തുന്ന യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്നു എന്ന പൊതു ജന ഉത്കണ്ഠയാണ് കോടതി അംഗീകരിച്ചത്!! അല്ലാതെ ഡമ്മികളായ പ്രതികളെ അല്ല ആവശ്യം എന്ന കോടതി നിലപാടും!! കൊലക്കേസിന് ഗൂഢാലോചന നടത്തിയവരെയും കൊലക്ക് നേതൃത്വം കൊടുത്ത യഥാർത്ഥ പ്രതികളെ കണ്ടെത്താൻ തന്നെയാണ് സിബിഐ അന്വേഷണം കോടതി വിധിച്ചത്!! രാഷ്ട്രീയ കൊലപാതകവും ഗൂഢാലോചനങ്ങളും കേരളത്തിൽ\കണ്ണൂരിൽ ഇല്ലാതെരിക്കാൻ വിധി  ഒരു നിമിത്തം ആവട്ടെ!!

2018, മാർച്ച് 3, ശനിയാഴ്‌ച

കോണ്ഗ്രസ്സ് മുക്ത ഭാരതമെന്ന താമര കൃഷി തിരിഞ്ഞു കുത്തുന്നു!!




ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കോണ്ഗ്രസ്സ് മുക്ത ഭാരതം എന്ന വിശ്വ പ്രസിദ്ധ മുദ്രാവാക്യം ഇന്ന് ത്രിപുരയിലും യാഥാർത്ഥ്യമായി!! ഇന്ത്യൻ ജനാധിപത്യത്തിൽ വറ്റി വരണ്ട ഫാസിസത്തിന് വളവും വെള്ളവും നൽകി ജൈവ താമര കൃഷി നടത്തി പരിഭോശിപ്പിച്ചതിന്റെ ക്രെഡിറ്റ് സിപിഐഎം എന്ന കമ്മ്യൂണിസത്തിന് തന്നെ!! ഇ.എം.എസ് നടപ്പാക്കിയ താമര കൃഷിയിൽ ചൊറി പിടിച്ചത് കോണ്ഗ്രസ്സ് കൈകൾക്ക് തന്നെ എന്ന യാഥാർത്ഥ്യം വിസ്മരിച്ചു കൂടാ!! അനുഭവിക്കുന്നത് ഇന്ത്യൻ പൊതു സമൂഹവും!! വിഷം നിറഞ്ഞ ചെളികുണ്ടിലെ താമര അറുത്തു മാറ്റുവാൻ ഇന്നത്തെ സാഹചര്യത്തിൽ ഇ.എം.എസ് നമ്പൂതിരിപ്പാട് എന്ന രാഷ്ട്രീയ ചാണക്യൻ ഉയിർത്തെഴുന്നേറ്റു വന്നാൽ മാത്രമേ താമര വാടുകയുള്ളൂ എന്ന തരത്തിലേക്ക് താമര കൃഷി വളർന്നു!! വിദ്യാഭ്യാസ പുരോഗതിയുള്ള ത്രിപുരയിൽ ബിജെപി സംസ്ഥാന കമ്മറ്റിയും കേന്ദ്ര കമ്മറ്റിയും സോഷ്യൽ മീഡിയ ഉപയോകിച്ചു സർക്കാർ വിരുദ്ധതയും പ്രലോഭനങ്ങളും പൊതുജനങ്ങളിൽ കുത്തി നിറച്ചത് കാണാതെ പോയത് തന്നെയാണ് ബിജെപി വിജയം!! ആദിവാസി ഊരുകളിൽ അല്ലെങ്കിൽ ഗോത്ര വർഗ്ഗങ്ങളുടെ ഇടയിൽ സിപിഐഎം നെതിരെ നില നിൽക്കുന്ന അസഹിഷ്ണുത എന്ന സ്വത്വ രാഷ്ട്രീയം അന്തക വേഷത്തിൽ തിരിഞ്ഞു കുത്തി! സ്വത്വ രാഷ്ട്രീയ പക ത്രിപുരയിൽ സർക്കാരിനെതിരെ നീറുന്ന സമയത്തു ഫാസിസ്റ്റുകാർ തക്ക സമയത്തു സംരക്ഷകരായി അവതരിപ്പിച്ചത് എത്ര കാലം നിലനിൽക്കുമെന്ന് അറിഞ്ഞുകൂടാ!!

ബിജെപിയും സിപിഐഎം ഉം നേരിട്ട് ഏറ്റുമുട്ടൽ നടന്ന ത്രിപുരയിൽ ബിജെപി ജയിക്കികയും കോണ്ഗ്രസ്സ് ബിജെപി ഏറ്റുമുട്ടിയ നാഗാലാൻഡ്,, മേഘാലയ എന്നിവടങ്ങളിൽ  ബിജെപിക്ക് ശക്തി കിട്ടാതെ പോയതും ഇതൊടപ്പം നാം പരിശോദിക്കണം, മനനസ്സിലാക്കണം!! സിപിഎം ഉള്ളടങ്ങളിൽ ബിജെപി വളറില്ല എന്ന യമണ്ഡൻ സിദ്ധാന്തം ചീട്ടു കൊട്ടാരം പോലെ ഈ ഇലക്ഷനോടെ തകർന്നു വീണു!! 2%മാത്രം   ഉണ്ടായിരുന്ന ബിജെപി ത്രിപുരയിൽ ഇന്ന് അധികാരത്തിൽ വന്നിട്ടുണ്ടെങ്കിൽ അതിൽ നിന്നും പലതും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരളത്തിന് പഠിക്കാനുണ്ട് താനും!! ബിജെപിക്ക് 15% വോട്ടുള്ള കേരളത്തിൽ അധികാരത്തിൽ വരുന്ന തരത്തിലുള്ള പ്രവർത്തന രീതിയുമായി മുന്നേറുന്ന പിണറായി സർക്കാർ സർക്കാർ അധികം വൈകാതെ കേരളവും ബിജെപിക്ക് അടിയറവ് വെക്കുന്നതാണ്!! കേരളത്തിൽ പകുതിയോളം വരുന്ന ന്യൂനപക്ഷത്തെ ഫാസിസ്റ്റ് ബിജെപി കാർഡ് കാണിച്ചു ഭയപ്പെടുത്തി ഭരിക്കുന്ന തന്ത്രം ഒരു ഭാഗത്തു കേരള ക്യാമ്മ്യൂണിസ്റ്റു പാർട്ടിയും പിണറായി സർക്കാരും നടപ്പാക്കാൻ തുനിയുന്നത് അധികാരം നിലനിർത്തുക എന്ന തന്ത്രം തന്നെയാണ്!! മറുഭാഗത്ത് മൃദു ഹിന്ദുത്വം നടപ്പാക്കുന്ന കാഴ്ചയാണ്  കാണാൻ സാധിക്കുന്നത്!! സിപിഐഎം കോണ്ഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നത് തന്നെ ബിജെപിയുടെ വളർച്ചക്ക് വേണ്ടിയാണ്!!



1850 രൂപ ബാങ്ക് ആസ്തിയുമായി സൈക്കിളിൽ മേൽ യാത്ര ചെയ്‌തും പരിപ്പുവടയും കട്ടൻ ചായയും കഴിച്ചു ലാളിത്യം കാണിച്ചാൽ വോട്ട് കിട്ടില്ല എന്നു മനസ്സിലാക്കി തന്ന ഇലക്ഷനെ വോട്ടു ശതമാനം കൊണ്ട് ന്യായീകരിക്കാം സഖാക്കളെ!! കണ്ണൂരിൽ നടപ്പാക്കുന്ന മാവോയുടെ ചൈനമോഡലും, തകർന്ന് തരിപ്പനമായ സോവിയറ്റ് യൂണിയൻ റഷ്യൻ മോഡലും, മിസൈൽമാന് കൊറിയൻ മോഡലും ഒരു തരത്തിൽ ത്രിപുരയിലും സിപിഐഎം നടപ്പാക്കിയിട്ടുണ്ട്!! അതിന്റെ യഥാർത്ഥ അനുഭാവസ്ഥർ കോണ്ഗ്രസ്സുമാണ്!! ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന കോണ്ഗ്രസ്സ് പോലോത്ത പാർട്ടികളെ അടിച്ചമർത്തി ഭരിച്ചാൽ പൊതുജനത്തിന് നിഷ്‌ക്രിയത്വം ബാധിക്കും!! ഫാസിസവും മാർക്കിസവും തമ്മിലുള്ള അന്തരം മനസ്സിലാവാതെ വന്നാൽ അവിടം വിഷ വിത്തുകൾ കയറി ഇരിക്കും!!ഇന്ന് അധികാരത്തിൽ വന്നവർ ശിവ താണ്ഡവമാടി സൗര്യവിരഹം നടത്തിയാൽ ആർക്കും തടുക്കുവാൻ കഴിയില്ല എന്നത് യാഥാർഥ്യവും തന്നെ!! ത്രിപുരകാർക്ക് സമാധാനവും സന്തോഷവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു!!

2018, ഫെബ്രുവരി 24, ശനിയാഴ്‌ച

പടവലം മാതിരി കേരളം NO: 1👎👎

കൊലപാതകം, അഴിമതി, കെടുകാര്യസ്ഥത, രാജ്യാന്തര തട്ടിപ്പ് മുതൽ സ്ത്രീ പീഡനം, ദളിത്_ന്യൂനപക്ഷ പീഡനം എല്ലാത്തിലും കേരളം ഒന്നാമത്..പിണറായി വിജയന്റെ സർക്കാരിന് വിപ്ലവത്തിൽ പൊതിഞ്ഞ അഭിനന്ദനങ്ങൾ👈👈👈


പിണറായി സർക്കാർ പാർട്ടി സമ്മേളനത്തിന് നൽകുന്ന പരിഗണന പോലും പൊതു ജന ക്ഷേമത്തിന് നൽകുന്നില്ല!! സർക്കാരിന്റെ പാർട്ടി ഗുണ്ടാ കൊലപാതക സ്റ്റാലിനിസ്റ്റ് സിദ്ധാന്തം മുറുകെ പിടിച്ചു സമാന്തര സർക്കാർ ആയി പ്രവർത്തിക്കുന്നത് കൊണ്ട് തന്നെയാണ് ഉത്തരേന്ത്യ മോഡൽ ആൾക്കൂട്ട ആക്രമണത്തിന് തുനിയുന്നത്!! നിയമ പാലകരുടെ പോലീസിന്റെ നിയന്ത്രണവും പ്രവർത്തനവും കണ്ണൂരിന്റെ അഴിക്കോടൻ മന്ദിരത്തിൽ നിന്നും നിയന്ത്രിക്കുന്ന തരത്തിൽ കേരള ഭരണം കൂപ്പുകുത്തി!! ചോട്ടാ സഖാക്കന്മാർ നരേന്ദ്ര മോഡി ക്ക് പഠിച്ചത് മൂലം ഗർഭം കലക്കൽ നടത്തിയത് ഒരുഭാഗത്ത് തുടരുമ്പോൾ മറുഭാഗത്ത് ആശയം കൊണ്ടു നേരിടാൻ കഴിയാത്തതിന്റെ ഫാസിസ മനോഭാവം 51 വീട്ടിൽ നിന്നും 40 വെട്ടിലേക്ക് ചുരുക്കി കൊലപാതകത്തിന് നേതൃത്വം നൽകുന്നു!! ഉദ്യോഗസ്ഥ മെഷിനറികൾ പോലും ആള്കൂട്ട _രാഷ്ട്രീയ കൊലപാതത്തിന് കിടക്കപ്പായ പങ്കിടുന്നു!!

രാഷ്ട്രീയ ആദർശം കൊണ്ടു നേരിടാൻ സിപിഐഎംനു സാധിക്കാത്തത് കൊണ്ടു തന്നെയാണ് സുഹൈബു എന്ന ചെറുപ്പകാരനെ അരിവാൾ പാർട്ടി അറിവാൾ കൊണ്ടു അരിഞ്ഞു കൊലപ്പെടുത്തിയത്!! സിപിഐഎം പാർട്ടിയുടെ രാഷ്ട്രീയ അടിത്തറ കുലംകുത്തിയായി മാറിയതും അഞ്ചിൽ ഒന്നു പേർ പാർട്ടി വിട്ടുപോകുന്നതും മുൻകാല പ്രവർത്തന ഫലമാണ്!!
കൊന്നു തള്ളിയതിന്റെ കണക്കുകൾ കൊണ്ടു തന്നെയാണ് 575 സഖാക്കളെ രക്തസാക്ഷി മണ്ഡപത്തിൽ അടക്കം ചെയ്തത്!! രക്തസാക്ഷി ആകുവാനും ദീപശിഖ ഏറ്റുവാങ്ങി കൊണ്ടു നടക്കുവാനും പാവപ്പെട്ടവനും കുടുംബവും, മറുഭാഗത്ത് പാർട്ടി നേതാക്കന്മാരുടെ മക്കൾ കോടീശ്വര ശീതള ഛായായിൽ അങ് കോപ്പറേറ്റ് രാജ്യത്ത് സുഖമായി ജീവിക്കുന്നത് മുൻകാല പാർട്ടി നേതാക്കളുടെ കമ്യൂണിസ ജീവിതത്തിന് എതിർ തന്നെയാണ്??

പല സർക്കാരുകളും ആദിവാസി പ്രോജക്ടുകൾ തയ്യാറാക്കിയത് വിസ്മരിക്കാനാവില്ല!! സന്നദ്ധ സംഘടനകളും ഇടനിലക്കാരും സർക്കാർ ഉദ്യോഗ പ്രമാണികളും ഈ പദ്ധതി കൊണ്ടു തടിച്ചു കൊഴുക്കുമ്പോൾ ആദിവാസി മെലിഞ്ഞു ശോഷിച്ചു പോകുന്നത് യുദ്ധ കാലാടിസ്ഥാനത്തിൽ സർക്കാർ തീരുമാനമെടുക്കണം!! എംപിയും എംഎൽഎ തുടങ്ങി ത്രിതല പഞ്ചായത്തു സംവിധാനം ഒരേ കുടക്കു കീഴിൽ നിന്നും ബാർ മുതളിമാർക്ക് വേണ്ടി തച്ചുടച്ചതിന്റെ പരിണിത ഫലം ഫലമാണ് ആദിവാസി മധു!! ആദിവാസികൾ ഭക്ഷണവും വസ്ത്രവും മരുന്നും കിട്ടാതെ അലയുന്നവർ പ്രകൃതരല്ല എന്ന ഓർമ പരിഷ്കാരി പ്രകൃതർക്ക് ഓര്മവേണം!! പിണറായി അധികാരത്തിൽ വന്ന ശേഷംദളിത് സ്ത്രീയെ പാർട്ടിക്കും വേണ്ടി കള്ളകേസിൽ കുടുക്കി തുടക്കം കുറിച്ചതിന് ശേഷം വിനായകൻ എന്ന പ്ലസ് ടൂ വിദ്യാർത്ഥിയെ പോലീസ് മുഖാന്തിരം ആത്മഹത്യ പ്രേരണ നൽകി കൊലപ്പെടുത്തിയത് മാത്രം മതി സർക്കാരിന്റെ ദളിത് സ്നേഹം മനസ്സിലാക്കാൻ!! പതിമൂന്നിൽ പരം ആദിവാസി ദളിത് കൊലപാതക ആത്മഹത്യ നടന്നിട്ട് സന്ദർശിക്കാൻ പിണറായി മുഖ്യനും മന്ത്രിമാർക്കും സമയം കിട്ടിയിട്ടില്ല എന്നതും കൂട്ടി വായിക്കേണ്ടതാണ്!

പ്രവാസ ജീവിതത്തിൽ നിന്നും ജീവിതം കരകയറുവൻ പാടുപെടുന്ന പ്രവാസികളെ കൊഞ്ഞനം കുത്തി കളിയാക്കുന്ന സർക്കാർ ചതുപ്പു ചുവപ്പു നാട ശക്തമാക്കി ആത്മഹത്യ ചെയ്യാൻ നിർബന്ധിത സഹചര്യമൊരുക്കുന്നു!! അതിന്റെ നേർ സാക്ഷ്യമാണ് കൊല്ലം ജില്ലയിലെ പത്തനാപുരം പുനലൂർ സ്വദേശി സുഗതന്റെ ആത്മഹത്യ!! കായൽ ചാണ്ടിമാർക്കും, ചതുപ്പു നിലം സിഗരറ്റ് മുതലാളിമാർക്കും, മലകളും കുന്നുകളും അൻവർമാർക്കും നികത്താനും കൈയ്യേറാനും വമ്പൻ പദ്ധതികൾ ആസൂത്രണം ചെയ്തു പ്രവർത്തിപ്പിക്കാനും സർക്കാരിനോ സർക്കാരിന്റെ പാർട്ടിക്കാർക്കോ ഒരു ബുദ്ധിമുട്ടും ഇല്ല!! കയ്യേറ്റം നടത്തുന്നവന്റെ നാലണ അണ്ണാക്കിൽ തിരുകി കിട്ടിയാൽ കൊടി നാട്ടൽ നാടകവും സമരവും കാണാനും കിട്ടില്ല!!

ഓരോ പ്രവാസിയേയും മോഹം നൽകി പിണറായി വഞ്ചിച്ചു!! പ്രവസത്തിൽ നിന്നും പ്രവാസി തിരിച്ച് വന്നാൽ 6മാസത്തെ ശമ്പളം തരാമെന്നു പറഞ്ഞത് പ്രവാസികൾ മറന്നിട്ടില്ല!?ഏതെങ്കിലും ഒരു പ്രവാസിക്ക് പിണറായി ശമ്പളം കിട്ടിയിട്ടുണ്ടോ?? പ്രവാസികൾക്ക് ക്ഷേമനിധി പെൻഷൻ ആനുകൂല്യങ്ങൾ വാരി പ്രഖ്യാപിച്ചു എന്നല്ലാതെ നിലവിൽ വരുത്താൻ സാധിച്ചിട്ടില്ല!! പ്രവാസി കുറി സ്വപ്നം കാണുന്ന സാർക്കാരെ !!പ്രവാസികൾക്ക് നട്ടെല്ല് പണയം വെക്കാതെ അധ്വാനിച്ചു ജീവിക്കുവാൻ മാത്രം ചുവപ്പ് നാട ഒന്നു ഒഴിവാക്കി തന്നാൽ മതി! സർക്കാർ പ്രഖ്യാപനം നടത്തി പാണരെ പാട്ട് ഫേസ്ബുക്കിലും tv പ്രോഗ്രാമുകളിലും നിറയട്ടെ!!

NB: ബൂർഷോസി കമ്മ്യൂണിസ്റ്റുകരായ cpi ആദ്യം സ്വാന്തം വകുപ്പിലെ വന ഉദ്യോഗസ്‌ഥരെ ക്യാപിറ്റൽ പണിഷ്മെന്റ് ചെയ്തിട്ട് മതി പാർട്ടി സമ്മേളനത്തിൽ ആദിവാസി മധുവിന്റെ ഫോട്ടോ വെച്ചുള്ള പരസ്യം!!



2018, ഫെബ്രുവരി 10, ശനിയാഴ്‌ച

ഇന്ത്യൻ നയതന്ത്രത്തിന്റെ പരാജയമാണ് റാഫേൽ യുദ്ധ വിമാന കരാർ!!

മോദി സാർക്കാരെ??
ഇന്ത്യൻ ജനത എല്ലാവരും ചാണകം ഭുജിക്കുന്നവരോ ഗോമൂത്രം കുടിക്കുന്നവരോ അല്ല!! റാഫേൽ വിമാന ഇടപാടിൽ താങ്കളോട് വിവരണം ചോദിച്ചാൽ അതിന് മറുപടി പറയേണ്ട ബാധ്യത അങ്ങേക്കും അങ്ങയുടെ മന്ത്രിസഭക്കും ഉണ്ട്!! നയതന്ത്ര ആസൂത്രണ പോരാഴ്മ മറച്ചു വെക്കാൻ ദേശസ്നേഹം ഉപയോഗിക്കുന്നത് പോലും മോദി സർക്കാരിന്റെ പിടിപ്പുകേട് തന്നെയാണ്!! മുൻ ബിജെപി സർക്കാരിന്റെ കാലത്തു ദേശ സ്നേഹം മൂലം ശവപ്പെട്ടി കുംഭകോണം നടത്തിയത് ഇന്ത്യൻ ജനത മറന്നിട്ടില്ല!! ഓഹരി കുംഭകോണം നടത്തി ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യം വിളിച്ചു കൂവി ബിജെപിയുടെ ദേശസ്നേഹം ഇൻഡ്യൻ ജനത കണ്ടതാണ്!! മോദിയുടെ പ്രധാനമന്ത്രി കസേരക്ക് ബദലായി അംബാനി കുടുംബത്തിന് റാഫേൽ വിമാന കരാർ വഴി മോദി സർക്കാർ അഴിമതി കുംഭകോണത്തിന് തറക്കല്ലിട്ടു എന്നു പൊതു ജനം പറഞ്ഞാൽ രാജ്യദ്രോഹി എന്നു വിളിച്ചു മൂലക്കിരുത്താമെന്നു വിചാരിക്കരുത്!!

യുപിഎ സര്‍ക്കാരിന്റെ കാലത്ത് എത്തിച്ചേര്‍ന്ന ധാരണപ്രകാരം ഒരു വിമാനത്തിന്റെ വില 8.095 കോടി ഡോളറായിരുന്നു (526.1 കോടി രൂപ)!! മോഡിസര്‍ക്കാര്‍ നല്‍കുന്നത് 24.17 കോടി ഡോളറാണ് (1570.8 കോടി രൂപ). മാത്രമല്ല, 2012ലെ പ്രാഥമിക കരാര്‍പ്രകാരം 126 വിമാനം 54,000 കോടി രൂപയ്ക്ക് ലഭ്യമാക്കാന്‍ ഫ്രഞ്ച് കമ്പനി #ദാസ്സൂദ് തയ്യാറായിരുന്നു!! മോഡി സര്‍ക്കാരിന്റെ അന്തിമ കരാര്‍ പ്രകാരം 59,000 കോടി രൂപയ്ക്ക് 36 വിമാനം മാത്രമാണ് ലഭിക്കുക. ഇക്കാര്യത്തിലും സര്‍ക്കാര്‍ നിലപാട് ദുരൂഹമാണ്?? 126 വിമാനം വാങ്ങുന്നതിന്റെ സാമ്പത്തിക ഭാരം കണക്കിലെടുത്താണ് കരാര്‍ 36 വിമാനത്തിന്റേതായി വെട്ടിക്കുറച്ചതെന്ന് മോദി സര്‍ക്കാര്‍ നേരത്തെ വിശദീകരിച്ചിരുന്നു. 126 വിമാനത്തിന്റെ വിലയേക്കാള്‍ കൂടുതലാണ് 36 എണ്ണത്തിന് ദസ്സൂദ് കമ്പനിയുമായി മോദി കരാർ ഒപ്പുവെച്ചത്!!

സുരക്ഷാകാര്യ സമിതിയുടെ അനുമതി വാങ്ങാതെയാണ് പ്രധാനമന്ത്രി മോഡി 2015 ഏപ്രിലില്‍ പാരീസില്‍ കരാര്‍ പ്രഖ്യാപിച്ചതെന്ന വിവരവും പുറത്തുവന്നിരിക്കുന്നു!!ഇക്കാര്യത്തിലും വിശദീകരണം നല്‍കാന്‍ പ്രതിരോധമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പോലും തയ്യാറായില്ല!. UAPA യുടെ കരാര്‍പ്രകാരം 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിര്‍മിച്ചുനല്‍കാനും ശേഷിക്കുന്ന 118 എണ്ണം സാങ്കേതികവിദ്യകൈമാറ്റത്തോടെ ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു പദ്ധതി. മോദിയുടെ പുതിയ കരാര്‍പ്രകാരം സാങ്കേതിക വിദ്യ കൈമാറ്റമില്ല. #മുകേഷ്_ അനില്‍ അംബാനിമാരുടെ സ്ഥാപനങ്ങള്‍ക്ക് നിര്‍മാണപ്രക്രിയയില്‍ പങ്കാളിത്തം ലഭിക്കുകയും ചെയ്തു!!. സർക്കാർ ചെലവിൽ മോഡി ടൂറിൽ കോപറേറ്റ് മുതലാളിമാർ ആനന്ദം കണ്ടെത്തുന്നത് പൊതുജനത്തിന് മനസ്സിലാക്കാം!! 36 വിമാനം വാങ്ങുന്നതിനാല്‍ സാങ്കേതികവിദ്യ കൈമാറ്റം എന്നതിന് വാണിജ്യപരമായ സാധുതയില്ലെന്നാണ് പ്രതിരോധമന്ത്രി സീത രാമയ്യയുടെ നിലപാട് കിണറ്റിൽ വീണ പൂച്ചയെ പോലെയാണ്!! രാജ്യത്തിന്റെ ഭാവി ആവശ്യങ്ങള്‍ക്കായി റാഫേല്‍ വിമാനങ്ങളുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്ന കാഴ്ചപ്പാടാണ് തുടക്കത്തില്‍ വ്യോമസേനയ്ക്ക് ഉണ്ടായിരുന്നത്. ഇതെല്ലാം തകിടംമറിച്ചാണ് ഉയര്‍ന്ന വിലയില്‍ 36 വിമാനം വാങ്ങുന്നത്.

നയതന്ത്ര ആസൂത്രണ പരാജയത്തിൽ നിന്നും രക്ഷപ്പെടാൻ മോദി ലോക സഭയിൽ ഹിറ്റ്‌ലർ സംസ്കാരത്തിന്റെ ഗീബൽസ്യൻ തന്ത്രം പയറ്റിയത് റാഫേൽ അഴിമതി ആരോപണത്തിൽ നിന്നും രക്ഷപ്പെടാൻ തന്നെയായിരുന്നു എന്നു സമൂഹം ചിന്തിച്ചാൽ ന്യായീകരിക്കാൻ RSS ആസ്ഥാനം മതിയാവില്ല!! ഫ്രഞ്ചു കമ്പനി ദസ്സൂദ് ഖത്തറിന് ഒരു വിമാനം ഏകദേശം 700 കോടി രൂപയ്ക്കു (9 കോടി യൂറോ) നൽകുമ്പോൾ, അതേ വിമാനത്തിന് ഇന്ത്യ ഇരട്ടിയിലേറെ (24 കോടി യൂറോ– കരാർകാലത്തെ വിനിമയനിരക്കിൽ 1526 കോടി രൂപ) നൽകണം!. ഈ കരാറിൽ അഴിമതി നടന്നെന്ന പ്രതിപക്ഷ ആരോപണത്തിനു വിശ്വാസ്യതക്ക് കൂടുതൽ എന്തു വേണം!!

റഫാൽ വിമാനങ്ങൾ മുൻപു വാങ്ങിയ രണ്ടു രാജ്യങ്ങൾ ഈജിപ്തും ഖത്തറുമാണ് എന്ന വാർത്ത പുറത്തുവന്നിരിക്കുന്നു!!. ഈജിപ്ത് 24 എണ്ണം 520 കോടി യൂറോയ്ക്കാണു വാങ്ങിയത്. ഒരു വിമാനത്തിനു ചെലവായത് 21.70 കോടി യൂറോ. 12 വിമാനങ്ങൾ കൂടി വാങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഖത്തർ ആദ്യഘട്ടമായി 630 കോടി യൂറോയ്ക്ക് 24 വിമാനങ്ങൾ വാങ്ങി– ഒരു വിമാനവില 26.2 കോടി യൂറോ!!എന്നാൽ ഖത്തർ ഇപ്പോൾ 12 വിമാനങ്ങൾ കൂടി വാങ്ങിയപ്പോൾ ഒരെണ്ണത്തിന്റെ വില 9 കോടി യൂറോ മാത്രം. ആകെ വാങ്ങിയ 36 വിമാനത്തിന്റെ ശരാശരി കൂട്ടിയാലും 20.5 കോടി യൂറോ.

രണ്ടാം ഘട്ടത്തിൽ വാങ്ങുമ്പോൾ വില അൽപം കുറയുക പതിവാണെങ്കിലും ഖത്തറുമായുള്ള കരാറിലെ പുതിയ വിലയും ശരാശരി വിലയും പരിഗണിക്കുമ്പോൾ ഇന്ത്യ ഒരു വിമാനത്തിന് 24 കോടി യൂറോ നൽകേണ്ടി വന്നത് ആരോപണങ്ങളുടെ മൂർച്ച കൂട്ടും!! പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്ത് 58,000 കോടി രൂപയ്ക്കാണ് (780 കോടി യൂറോ) 36 വിമാനങ്ങൾക്കു കരാർ ഒപ്പിട്ടത്. റഫാലിന്റെ കരുത്ത്, മികവ്, വില എന്നിവയിൽ ആശങ്കകളില്ലെന്നാണ് ആരോപണം ഉയർന്ന ദിവസങ്ങളിൽ പുറത്തുവന്ന വിശദീകരണങ്ങളെങ്കിൽ, ഇപ്പോൾ വിലയിലും നഷ്ടക്കച്ചവടമായെന്നാണു ഖത്തർ കരാർ നൽകുന്ന സൂചന. ചായ മാക്കാനിയിയിൽ പോലും റാഫേൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത് രാജ്യസ്നേഹം തന്നെയാണ് സാർക്കാരെ!!

##കടപ്പാട് അറിവും പത്ര മാധ്യമങ്ങൾ#$

2018, ഫെബ്രുവരി 3, ശനിയാഴ്‌ച

മലർ പൊടിക്കാരന്റെ കേന്ദ്ര ബജറ്റ്



മോദി_അരുൺ ജെയ്റ്റ്‌ലി കൂട്ടുകെട്ടിന്റെ കേന്ദ്ര ബജറ്റിനെ ജനപ്രിയ ബജറ്റ്‌ എന്നു പാടി നടന്ന സംഘി കുട്ടികൾ വരെ ശൂലം അണ്ണാക്കിൽ കയറിയ പെരുവത്തിലായി. കോപറേറ്റ് ഭീമന്മാർക്ക് കൊള്ളയടിക്കാൻ പാകത്തിൽ ബജറ്റ് അവതരിപ്പിച്ചു ഈ സർക്കാർ പവപ്പെട്ടവന്റെയും ഇടത്തരക്കാരന്റെയും നടുവൊടിച്ചു. നോട്ടു നിരോധനത്തിൽ ആനന്ദം കണ്ടത്തിയ മോഡി സർക്കാർ സമ്പത് വ്യവസ്ഥയെ കാലി തൊഴുത്തിൽ കൂട്ടി കെട്ടി. 2017 _18ൽ  ധനക്കമ്മി 3.2 എത്തിക്കുമെന്ന് പറഞ്ഞു നടന്നതും 2018_19ൽ 4.1 ലേക്ക് കൂപ്പുകുത്തിയതും ഭരണ പരാജയം തന്നെയാണ്. പെട്രോളിയം ബാരലിന്റെ വില 30രൂപ താഴെ രേഖപെടുത്ത്തിയ കാലത്തും ധനക്കമ്മി ഉയർന്നത് അപകടകരമാണ്. മുൻ കാലങ്ങളിൽ ആഗോള പെട്രോളിയം വിലവർദ്ധന വിലങ്ങു തടിയായി നിലനിന്നിട്ടു പോലും ഇന്ത്യൻ സാമ്പത്തിക രംഗം പിടിച്ചു നിന്നതിന് കോണ്ഗ്രസ്സ് സർക്കാരിനെ അഭിനന്ദിക്കണം നാമോരോരുത്തരും!! ആഗോള വിപണിയിൽ വൻ മാന്ദ്യം ഉണ്ടായപ്പോഴും വിപണി പിടിച്ചു നിരത്തിയും കർഷക കടവും  വിദ്യാഭ്യാസ വായ്‌പയും എഴുതി തള്ളിയ മൻമോഹൻ സിങ് സർക്കാർ തന്നെയാണ് കൊലമാസ്!! നോട്ടു നിരോധനത്തിൽ മാർക്കറ്റിൽ നിന്നും രൂപ കഷ്ടപ്പെടുന്നതിന്റെ അവസ്‌ഥ ഈ ബജറ്റിൽ നിന്നും വായിക്കാവുന്നതാണ്!! 3 ലക്ഷം കോടി രൂപയുടെ ആവശ്യകത മാർക്കറ്റിൽ രൂപക്ക് അവശ്യമുള്ളതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പെട്രോളിയം വിലവർദ്ധനവിൽ പൊതുജനം അറ്റമില്ല കയത്തിൽ മുങ്ങിത്താഴുമ്പോൾ മോദി സർക്കാർ പെട്രോളിയം സെസിൽ ചെറിയ തോതിൽ കുറക്കുകയും അതേപടി സർക്കാർ അവശ്യ ഘടകങ്ങലിലേക്ക് മാറ്റി ഒരു തരത്തിൽ പൊതു ജനത്തെ പറ്റിച്ചു. ഈ മോദി സർക്കാർ കൈകൊണ്ട പദ്ധതികൾ എല്ലാം പരാജയപ്പെട്ടു. കർഷക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വേണ്ടി PMFBY എന്ന ഫസൽ ഭീമ യോജന എന്ന പദ്ധതി കോപറേറ്റ് കമ്പനിക്ക് വളക്കൂറായി മാറി. 21500 കോടി സർക്കാരിൽ നിന്നും കർഷകരിൽനിന്നും കമ്പനിയിലേക്ക് ഒഴുകുകയും ചെയ്‌തു. അതിൽ നിന്നും 741 കോടി 3.5%താഴെ മാത്രമാണ് കർഷകർക്ക് വിതരണം ചെയ്തത്. കോപറേറ്റ് ഭീമന്മാർക്ക് ഭീമ യോജന ഭീമകര ലഭമായി മാറി. മോഡി സർക്കാർ പൊതു പണം കുത്തക കമ്പനികൾക്ക് തീറെഴുതി കൊടുത്തു പിടിച്ചത് കൊണ്ടു തന്നെയാവാം 5 കോടി ജനങ്ങൾക്ക് 5ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടിപ്പുമായി വന്നിരിക്കുന്നത്. ഇൻഷുറൻസ് പരിരക്ഷ ഒന്നാന്തരം ലീഗൽ അഴിമതി തന്നെയെന്നു ജനങ്ങൾ പറഞ്ഞാൽ കേന്ദ്ര സർക്കാറിന് മറുപടി ഉണ്ടാകുകയില്ല. 5 ലക്ഷം പേർക്ക്  ഇൻഷുറൻസ് പരിരക്ഷക്ക് മോഡി സർക്കാർ കണ്ടത്തിയ തുക 4 ലക്ഷം കോടി രൂപയാണ്. ചുരുക്കം പറഞ്ഞാൽ ആരോഗ്യമില്ലാത്ത സർക്കാരിൽ നിന്നും പൊതുജനത്തിന് ആരോഗ്യം പ്രതീക്ഷിക്കേണ്ട!!

#ഫോട്ടോ കടപ്പാട് ചന്ദ്രിക

2018, ജനുവരി 13, ശനിയാഴ്‌ച

മതേതര ഇന്ത്യയുടെ നെടുംതൂണും തുരുമ്പെടുക്കുന്നുവോ?

ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും ഗുരുതരമായ അധികാര ദുർവിനിയോഗം നടത്തിയ സർട്ടിഫികറ്റുകൾ വാരിക്കൂട്ടിയ ചീഫ് ജസ്റ്റിസ് എന്ന പേരിൽ ദീപക് മിശ്ര അറിയപ്പെടും!! ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ ഔദാര്യം വേണ്ടുവോളം ലഭിച്ചതും ചീഫ് ജസ്റ്റിസ് എന്ന പദവിയിലേക്ക് നാറിയ കളികൾ കളിച്ചതും അധികാരത്തിൽ ഇരിക്കുന്നവരുടെ കുശാഗ്രബുദ്ധിതന്നെ ആയിരുന്നോ?? സർക്കാരിന്റെ കണ്ണിലുണ്ണി ആയത് കൊണ്ട് ഇൻപീച്മെന്റു പോലോത്തതും നടക്കുമെന്ന വിശ്വാവും വേണ്ട പൊതു സമൂഹമേ!! സ്വന്തം അഴിമതി കറകൾ മായ്ച്ചു തേച്ചു കളയാൻ വേണ്ടി ദേശീയ ഗാന വിധിയിൽ രാജ്യ സ്നേഹമെന്ന ഫാസിസ്റ്റ് കാപട്യം സ്വയം അണിഞ്ഞവനത്രെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര!! രാജ്യത്തിന് വേണ്ടിയും സുപ്രിംകോടതിയുടെ മേലിൽ പൊതുജനത്തിനുള്ള വിശ്വാസം നിലനിർത്താനും ചീഫ് ജസ്റ്റിസ് എന്ന സ്ഥാനം അങ്ങു രാജിവെച്ചു പുറത്തു പോകുക!!

ചീഫ് ജസ്റ്റിസ് എന്ന അങ്ങയുടെ പ്രവർത്തനം തന്നെ സംശയത്തോടെ നിരീക്ഷിക്കാൻ മാത്രമേ പൊതു ജനത്തിന് സാധിക്കൂ!! ജുഡീഷ്യൽ വിശ്വാസം ഇന്ത്യയിൽ തകർന്നാൽ മതേതര ഇന്ത്യ ഏകാധിപത്യ കരങ്ങളിൽ ഭദ്രമാകില്ലേ?!
ആരോപണ വിധേയനായ ബിജെപി പാർട്ടിയുടെ നായകൻ അമിത്ഷായുടെ സെഹ്‌റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് പുനരന്വേഷണ ഹരജി പോലും ചീഫ് ജസ്റ്റിസ് സ്ഥാനത്തിരുന്നു കടപ്പാടിന്റെ പേരിൽ തച്ചു തകർത്തുവെന്നു പൊതു ജനം മനസ്സിലാക്കിയാൽ കുറ്റം പറയാൻ പറ്റില്ല!! കേന്ദ്ര സർക്കാരിനെതിരെ സുപ്രിംകോടതി യിൽ വന്ന പല ഹര്ജികളും വെട്ടിനിരത്തി സർക്കാരിന് അടിമ പണി ചെയ്യുന്ന തരത്തിൽ കളങ്കിതമാക്കിയത്തിന് വല്ല കാരണവും ഉണ്ടായിരുന്നോ!? (( For ex: CBI സ്‌പെഷ്യൽ ഡയറക്ടർ നിയമനം,, ആധാർ സംബന്ധിച്ചും ഇലക്ഷൻ കമ്മീഷനെതിരെയുള്ള കേസുകൾ)) ഭരണഘടന ബെഞ്ചു അനന്തമാക്കി നീട്ടി നൽകി സർക്കാരിന്റെ മനസ്സറിഞ്ഞുള്ള ഇംഗിതം നടത്തികൊടുത്തു!!

അതുകൊണ്ടല്ലേ കഴിവ് കൊണ്ടും അര്ഹതകൊണ്ടും ചീഫ് ജസ്റ്റിസ് സ്ഥാനത്തിരിക്കേണ്ടവരും ഒരു നൂലിൽ കോർത്ത മുത്തുമണികളെ പോലെ പ്രവർത്തിക്കേണ്ട സഹപ്രവർത്തകരും ഈ കൊള്ളാരാഴ്മക്കെതിരെ ഗതികെട്ടു പാണരെ പാട്ടുപോലെ വിളിച്ചു പറഞ്ഞതും പൊതുജനം അറിഞ്ഞതും!! പരമോന്നത നീതി പീഠം സുപ്രീംകോടതിയിലെ വിഴുപ്പലക്കുകളും മറ്റും എല്ലാം ശരിയാവുമെന്ന വിശ്വാസം മുറുകെ പടിച്ചു പൊതുജനങ്ങളും കാത്തിരിക്കുകയാണ് !! ജയ് ജയ് ഹിന്ദ്!

2018, ജനുവരി 10, ബുധനാഴ്‌ച

KT ജലീലിന്റെ മന്ത്രിസ്ഥാനം കമ്മ്യൂണിസ_ഫാസിസ്റ്റ് കൾക്ക് വഖ്ഫ് സ്വത്തുക്കൾ തട്ടിയെടുക്കാൻ ഉള്ളതോ??

നല്ല ഉദ്ദേശ്യം മനസ്സിൽ വിചാരിച്ചു വ്യക്തികളും സംഘടനകളും നൽകുന്ന വസ്തുക്കൾ ആണ് വഖഫ് വസ്തുക്കൾ!! ഇന്ന് വരെ കേന്ദ്ര_സംസ്ഥാന സർക്കാർ സഹായം സ്വീകരിക്കാതെ ഒരു സമുദായ ശരീഹത്ത് വ്യവസ്ഥതിക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ഭരണമാണ് വഖഫിൽ നടന്നു കൊണ്ടിരിക്കുന്നതും യാഥാർഥ്യം തന്നെ!! ശരീഹത്ത് വ്യവസ്ഥകൾ അംഗീകരിക്കാത്ത ഒരുവർക്ക് വഖഫ് ഭരണം നൽകുന്നത് തെറ്റായ സന്ദേശം നൽകും!! സർക്കാർ ഖജനാവിൽ നിന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന പള്ളി മഖ്ബറ പുനരുദ്ധാരണത്തിന് നൽകുന്ന അപ്പകഷ്ണം കൊണ്ട് വഖഫ് ഭൂമി തട്ടിപ്പ് നടത്തിയ രീതി ജലീൽ മന്ത്രിയെ ശിഖണ്ഡിയാക്കി പിണറായി സർക്കാരും തുനിയുകയാണ്!!



ജലീൽ മന്ത്രിയുടെ ഇപ്പോഴത്തെ കണ്ടെത്തൽ വഖഫ് ബോർഡിൽ ഭാഷ പാണ്ഡിത്യം ഇല്ലാവർ ഇല്ലായന്നതാണ് പോലും!! അതിന് വിദ്യാ സമ്പന്നരായവരെ നിയമിച്ചു പരിഹരിക്കുന്നതിനു പകരം വഖഫ് ബോർഡിലും നിരീശ്വര ജബ്രമാരെ നിയമിക്കാൻ എന്തേ ഒരു ഉത്സാഹം പിണറായി സർക്കാരിനും ജലീൽ മന്ത്രിക്കും!! ദേവസ്വം ബോർഡിന്റെ നിയമങ്ങൾ കേവലം സംവരണത്തിൽ ഒതുക്കുന്നത് ഈ സർക്കാരിന്റെ മൃതു ഹിന്തുത്വാമാണ്!! സർക്കാർ ഖജനാവിൽ നിന്നും കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ വേണ്ടുവോളം സർക്കാർ നികുതിപണംനല്കിയിട്ട് പോലും ഇരട്ട താപ്പ് നയം നടപ്പാക്കുന്നത് ഫാസിസം എന്നല്ലതെ എന്തുപറയും!!??


വഖഫ് സ്വത്തുക്കൾ അന്യായപ്പെട്ടുപോകാതിരിക്കാനും പരാതികൾ പരിഹരിക്കാനും 1995ലെ മുസ്ലിം ലീഗ് എംപി മർഹും ബാനത്ത് വാല സാഹിബ് ബില്ലിന്മേൽ കേന്ദ്രം നിയമ നിർമാണം നടത്തിയതും ഇന്നും നിലവിലുണ്ട് സാർക്കാരെ,ജലീലുമാരെ!! ഉദ്യോഗസ്ഥ നിയമനത്തിന് മാനദണ്ഡങ്ങൾ ഉള്ളതും ജലീലുമാർ മറക്കേണ്ട!! വഖഫ്_ദേവസ്വം ബോർഡിന്റെയും നിയമനം psc ക്ക് വിടുവാൻ ഈ പിണറായി സർക്കാർ തീരുമാനം എടുത്തത്  ദേവസ്വം ബോർഡിന്റെ എതിർപ്പ് ശക്തമായി തുടരുന്നതിനാൽ പിൻവലിക്കുകയും വഖഫിൽ psc നിലനിർത്തുകയും ചെയ്തത് ആരെ പ്രീതി പെടുത്താൻ ആണ്!കാവി വത്കരിക്കുന്ന ഉദ്യോഗ വർഗ്ഗത്തിന്റെ ഉപദേശം ചെവികൊണ്ടിട്ട് ആണ് വഖഫ് സ്വത്തിൽ കയ്യ് വെക്കുന്നതെങ്കിൽ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്!! വഖഫ് സ്വത്ത് മുസ്ലിമിന്റേത് ആണ്!! അതിൽ കയ്യിട്ടു വാരാൻ സമ്മതിക്കില്ല!! ഉദ്ദ്യോഗ നിയമനമാണ് സർക്കാരിനും കാവി ഫാസിസത്തിനും ഇടങ്കോലെങ്കിൽ അന്യായമായ നിയമനം നടന്നിട്ടുണ്ടുവെങ്കിൽ കോടതിയെ സമീപിക്കുക!!

മുസ്ലിം സമൂഹമേ?? കാവി വൽക്കരണത്തിനെതിരെ പോരാടാൻ സമയം അതിക്രമിച്ചിരിക്കുന്നു!! ഉണരുക!! സമുദായത്തിന് വേണ്ടി ഉണർന്നു പ്രവർത്തിക്കുവിൻ