ഇടുക്കിയിലെ മൂന്നാറിൽ നിന്നും താമരശ്ശേരി ചുരം കയറി വയനാട് എത്തി നിൽക്കുന്ന തുരപ്പൻ പെരുച്ചാഴി സർക്കാർ ഇനി എവിടെയെല്ലാം തുരപ്പൻ പണി എടുക്കും ആവോ?? നായനാർ സർക്കാരിന്റെ കാലം തൊട്ട് ഇന്നും തുരപ്പൻ പണി യഥേഷ്ടം നടക്കുന്നുണ്!! കുപ്രസിദ്ധ രവീന്ദ്രൻ പട്ടയം ഇതിനുദാഹരണമാണ്!! അണികൾ പോലും ഇല്ലാത്ത സ്ഥലങ്ങളിൽ പോലും കപട ആദർശം പേറുന്ന സിപിഐ ഇന്നും റവന്യൂ വകുപ്പിൽ നീരാളി പിടിത്തം നടത്തുന്നുണ്ടെങ്കിലും അത് ഇടതുപക്ഷ മുന്നണിയുടെ അപചയം തന്നെ!!ഇടതുപക്ഷ സിപിഐഎം ഭരണത്തിൽ സിപിഐ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന കാലത്തെല്ലാം വൻകിട മുതലാളിമാർ മുതൽ ചുരുക്കം സാധാരണക്കാർ വരെ സർക്കാർ ഭൂമി കയ്യേറ്റം ചെയ്യാറുണ്ട്!!
വയനാട്ടിൽ ആയാലും മലയോര മേഖലയിലയാലും വളച്ചു കെട്ടി സർക്കാർ ഭൂമിയും വനഭൂമിയും കയ്യേറുന്നത് സ്വാഭാവിക നടപടി വത്കരണം എന്ന മുദ്ര കുത്തൽ ഭയാനകം തന്നെയാണ്!! കിടക്കുവാൻ ഒരു ചായിപ്പ് പോലോത്ത കുടിൽ കെട്ടുവാനോ മരിച്ചാൽ ശവ സംസ്കാരം നടത്തുവാനും നിയമത്തിന്റെ ചുവപ്പു നാടയിൽ പെടുത്തി ഭൂമി അനുവദികാത്ത അധികാരി വർഗ്ഗം കാശിനു മുമ്പിൽ സ്ത്രോത്രം ചെല്ലി വിനീതരാവുന്നത് കാണുമ്പോൾ പുച്ഛവും സഹതാപവും ആണ്!!
മൂന്നാറിലെ രവീന്ദ്രൻ പട്ടയം മുതൽ കോട്ടയത്തെ മെത്രാൻ കായൽ പോക്കുവരവു വരെയുള്ളള ഭൂമി കൈയേറ്റങ്ങളിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന സിപിഐ വയനാട്ടിലെ ഭൂ കയ്യേറ്റങ്ങളിലും പ്രതിസ്ഥാനത്തു വന്നത് യഥാർക്ഷികമല്ല!! കേരളത്തിൽ ഏറ്റവുമധികം കാലം റവന്യൂ ഭരണം കൈയാളിയ സിപിഐ. വൻകിട കൈയേറ്റക്കാരുടെ ഏതു സ്വാധീനത്തിനും സിപിഐ മന്ത്രിയുടെ\മന്ത്രിമാരുടെ കീഴിൽ റവന്യൂ വകുപ്പു കീഴ്പ്പെടുമെന്ന യാഥാർത്ഥ്യമാണ് ഈ വിവാദങ്ങളുടെ ആകെ തുക!!
വിവാദമായ രവീന്ദ്രൻ പട്ടയ വിതരണം നടക്കുമ്പോൾ സിപിഐ നേതാവ് കെ ഇ ഇസ്മായിലായിരുന്നു റവന്യൂ മന്ത്രി!! മുന്നൂറ്റി എഴുപതോളം ഏക്കർ മെത്രാൻ കായൽ പോക്കുവരവു നടന്നപ്പോൾ വകുപ്പു ഭരിച്ചത് കെ പി രാജേന്ദ്രൻ. വയനാട്ടിലെ ഭൂ കയ്യേറ്റം നടന്നത് നടക്കുന്നത് ഇന്നത്തെ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ആയതും കാലത്തിന്റെ വിധി ഫലമോ??മുൻ മന്ത്രിമാരുടെ കാലത്തെ കള്ളക്കളി വെളിപ്പെട്ടിട്ടും നിയമവിരുദ്ധമായ പോക്കു വരവു റദ്ദാക്കാനോ ഭൂമി സർക്കാരിലേക്ക് കണ്ടു കെട്ടാൻ റവന്യൂ മന്ത്രി ഈ ചന്ദ്രശേഖരൻ വൈമനസ്യവും വൈമുഖ്യവും കാണിച്ചത് സംശയം വർധിപ്പിക്കുന്നു!!
സാർക്കാരെ കേരളത്തെ വിറ്റു തലക്കാതെരിക്കൂ?? നിയമ സഭയെയും ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളേയും വിൽപന നടത്താതെ ഇരുന്നാൽ കേരള സമൂഹത്തിന്റെ ഭാഗ്യം!! ഇങ്ങനെ പോയാൽ പെരുച്ചാഴി സർക്കാർ അതും നടത്തിയേക്കും!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ