ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കോണ്ഗ്രസ്സ് മുക്ത ഭാരതം എന്ന വിശ്വ പ്രസിദ്ധ മുദ്രാവാക്യം ഇന്ന് ത്രിപുരയിലും യാഥാർത്ഥ്യമായി!! ഇന്ത്യൻ ജനാധിപത്യത്തിൽ വറ്റി വരണ്ട ഫാസിസത്തിന് വളവും വെള്ളവും നൽകി ജൈവ താമര കൃഷി നടത്തി പരിഭോശിപ്പിച്ചതിന്റെ ക്രെഡിറ്റ് സിപിഐഎം എന്ന കമ്മ്യൂണിസത്തിന് തന്നെ!! ഇ.എം.എസ് നടപ്പാക്കിയ താമര കൃഷിയിൽ ചൊറി പിടിച്ചത് കോണ്ഗ്രസ്സ് കൈകൾക്ക് തന്നെ എന്ന യാഥാർത്ഥ്യം വിസ്മരിച്ചു കൂടാ!! അനുഭവിക്കുന്നത് ഇന്ത്യൻ പൊതു സമൂഹവും!! വിഷം നിറഞ്ഞ ചെളികുണ്ടിലെ താമര അറുത്തു മാറ്റുവാൻ ഇന്നത്തെ സാഹചര്യത്തിൽ ഇ.എം.എസ് നമ്പൂതിരിപ്പാട് എന്ന രാഷ്ട്രീയ ചാണക്യൻ ഉയിർത്തെഴുന്നേറ്റു വന്നാൽ മാത്രമേ താമര വാടുകയുള്ളൂ എന്ന തരത്തിലേക്ക് താമര കൃഷി വളർന്നു!! വിദ്യാഭ്യാസ പുരോഗതിയുള്ള ത്രിപുരയിൽ ബിജെപി സംസ്ഥാന കമ്മറ്റിയും കേന്ദ്ര കമ്മറ്റിയും സോഷ്യൽ മീഡിയ ഉപയോകിച്ചു സർക്കാർ വിരുദ്ധതയും പ്രലോഭനങ്ങളും പൊതുജനങ്ങളിൽ കുത്തി നിറച്ചത് കാണാതെ പോയത് തന്നെയാണ് ബിജെപി വിജയം!! ആദിവാസി ഊരുകളിൽ അല്ലെങ്കിൽ ഗോത്ര വർഗ്ഗങ്ങളുടെ ഇടയിൽ സിപിഐഎം നെതിരെ നില നിൽക്കുന്ന അസഹിഷ്ണുത എന്ന സ്വത്വ രാഷ്ട്രീയം അന്തക വേഷത്തിൽ തിരിഞ്ഞു കുത്തി! സ്വത്വ രാഷ്ട്രീയ പക ത്രിപുരയിൽ സർക്കാരിനെതിരെ നീറുന്ന സമയത്തു ഫാസിസ്റ്റുകാർ തക്ക സമയത്തു സംരക്ഷകരായി അവതരിപ്പിച്ചത് എത്ര കാലം നിലനിൽക്കുമെന്ന് അറിഞ്ഞുകൂടാ!!
ബിജെപിയും സിപിഐഎം ഉം നേരിട്ട് ഏറ്റുമുട്ടൽ നടന്ന ത്രിപുരയിൽ ബിജെപി ജയിക്കികയും കോണ്ഗ്രസ്സ് ബിജെപി ഏറ്റുമുട്ടിയ നാഗാലാൻഡ്,, മേഘാലയ എന്നിവടങ്ങളിൽ ബിജെപിക്ക് ശക്തി കിട്ടാതെ പോയതും ഇതൊടപ്പം നാം പരിശോദിക്കണം, മനനസ്സിലാക്കണം!! സിപിഎം ഉള്ളടങ്ങളിൽ ബിജെപി വളറില്ല എന്ന യമണ്ഡൻ സിദ്ധാന്തം ചീട്ടു കൊട്ടാരം പോലെ ഈ ഇലക്ഷനോടെ തകർന്നു വീണു!! 2%മാത്രം ഉണ്ടായിരുന്ന ബിജെപി ത്രിപുരയിൽ ഇന്ന് അധികാരത്തിൽ വന്നിട്ടുണ്ടെങ്കിൽ അതിൽ നിന്നും പലതും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരളത്തിന് പഠിക്കാനുണ്ട് താനും!! ബിജെപിക്ക് 15% വോട്ടുള്ള കേരളത്തിൽ അധികാരത്തിൽ വരുന്ന തരത്തിലുള്ള പ്രവർത്തന രീതിയുമായി മുന്നേറുന്ന പിണറായി സർക്കാർ സർക്കാർ അധികം വൈകാതെ കേരളവും ബിജെപിക്ക് അടിയറവ് വെക്കുന്നതാണ്!! കേരളത്തിൽ പകുതിയോളം വരുന്ന ന്യൂനപക്ഷത്തെ ഫാസിസ്റ്റ് ബിജെപി കാർഡ് കാണിച്ചു ഭയപ്പെടുത്തി ഭരിക്കുന്ന തന്ത്രം ഒരു ഭാഗത്തു കേരള ക്യാമ്മ്യൂണിസ്റ്റു പാർട്ടിയും പിണറായി സർക്കാരും നടപ്പാക്കാൻ തുനിയുന്നത് അധികാരം നിലനിർത്തുക എന്ന തന്ത്രം തന്നെയാണ്!! മറുഭാഗത്ത് മൃദു ഹിന്ദുത്വം നടപ്പാക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്!! സിപിഐഎം കോണ്ഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നത് തന്നെ ബിജെപിയുടെ വളർച്ചക്ക് വേണ്ടിയാണ്!!
1850 രൂപ ബാങ്ക് ആസ്തിയുമായി സൈക്കിളിൽ മേൽ യാത്ര ചെയ്‌തും പരിപ്പുവടയും കട്ടൻ ചായയും കഴിച്ചു ലാളിത്യം കാണിച്ചാൽ വോട്ട് കിട്ടില്ല എന്നു മനസ്സിലാക്കി തന്ന ഇലക്ഷനെ വോട്ടു ശതമാനം കൊണ്ട് ന്യായീകരിക്കാം സഖാക്കളെ!! കണ്ണൂരിൽ നടപ്പാക്കുന്ന മാവോയുടെ ചൈനമോഡലും, തകർന്ന് തരിപ്പനമായ സോവിയറ്റ് യൂണിയൻ റഷ്യൻ മോഡലും, മിസൈൽമാന് കൊറിയൻ മോഡലും ഒരു തരത്തിൽ ത്രിപുരയിലും സിപിഐഎം നടപ്പാക്കിയിട്ടുണ്ട്!! അതിന്റെ യഥാർത്ഥ അനുഭാവസ്ഥർ കോണ്ഗ്രസ്സുമാണ്!! ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന കോണ്ഗ്രസ്സ് പോലോത്ത പാർട്ടികളെ അടിച്ചമർത്തി ഭരിച്ചാൽ പൊതുജനത്തിന് നിഷ്‌ക്രിയത്വം ബാധിക്കും!! ഫാസിസവും മാർക്കിസവും തമ്മിലുള്ള അന്തരം മനസ്സിലാവാതെ വന്നാൽ അവിടം വിഷ വിത്തുകൾ കയറി ഇരിക്കും!!ഇന്ന് അധികാരത്തിൽ വന്നവർ ശിവ താണ്ഡവമാടി സൗര്യവിരഹം നടത്തിയാൽ ആർക്കും തടുക്കുവാൻ കഴിയില്ല എന്നത് യാഥാർഥ്യവും തന്നെ!! ത്രിപുരകാർക്ക് സമാധാനവും സന്തോഷവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു!!
നൃപൻ ചക്രവർത്തിയെ ഓർമയുണ്ടോ സഖാക്കൾക്ക്? ത്രിപുരയുടെ മുൻ മുഖ്യമന്ത്രി? അവിടുത്തെ ആദ്യ കമ്മ്യൂണിസ്റ്റു മുഖ്യമന്ത്രി? പാർട്ടിയിൽ നിന്നും പുറത്താക്കിയതിനെ തുടർന്ന് ഒറ്റപ്പെട്ട് ആരാലും ശ്രദ്ധിക്കപ്പെടാതെ ദുരിതപൂര്ണമായ ജീവിതം നയിച്ചു അങ്ങനെതന്നെ മരണപ്പെട്ടുപോയ ആ സഖാവിനെ? 2004 ലെ ക്രിസ്ത്മസ് ദിനത്തിൽ മരണപ്പെട്ട ആ സഖാവിന്റെ ചരമദിനം ആദ്യമായി ആചരിക്കപ്പെട്ടത് ഇത്തവണയാണ്. അത് ചെയ്തത് സി പി എമ്മല്ല, ബിജെപിയാണ്. ഡിസംബർ 25 നായിരുന്നു അദ്ദേഹത്തിന്റെ ചരമദിനം. ആ ചടങ്ങായിരുന്നു ബിജെപിയുടെ ത്രിപുരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടനം എന്നു വേണമെങ്കിൽ പറയാം.
മറുപടിഇല്ലാതാക്കൂബിജെപി എങ്ങനെയൊക്കെയാണ് നിങ്ങളുടെ കോട്ടയിലേക്ക് ഇരച്ചു കയറിയത് എന്നതിന് ഒരുദാഹരണം മാത്രമാണിത്.
കടപ്പാട്, Al Ameen Muhammad A
കോണ്ഗ്രസ്സിനോട് ചോദ്യം ചോദിക്കുന്നവരോട്:കോൺഗ്രസിന്റെ കഴിഞ്ഞതവണത്തെ6 mLA മാർ ത്രണമൂൽ ഉണ്ടാക്കി അതിന് ശേഷം അവർ BJP യിൽ പോയി 10 മുൻ MLA മാർ മൽസരിച്ച പത്തിടത്തും: - കോൺഗ്രസ് cpm ന് പിന്തുണ കൊടുത്തു.പത്തിടത്തും cpm വിജയിച്ചു കോൺഗ്രസ് തകർന്നടിഞ്ഞെങ്കിലും വർഗ്ഗീയ വാദികൾക്കെതിരെ തന്ത്രപരമായ നിലപാടെടുത്ത കോൺഗ്രസിനും അഭിമാനിക്കാം
മറുപടിഇല്ലാതാക്കൂ