2017, മേയ് 9, ചൊവ്വാഴ്ച

പ്രൊ:MK കാദർ മൊയ്‌ദീൻ ആരാണ് ??അറിയണം നാംഓരോരുത്തരും???

ഇന്ത്യൻ പാർലിമെന്റിൽ വിനയാന്വിതനായ ഒരു പണ്ഡിത പ്രഭ ഉണ്ടായിരുന്നു,
Dr. മൻമോഹൻ സിംഗിന്റെയും പ്രണബ് കുമാർ മുഖർജിയുടെയും അടുത്ത കൂട്ടുകാരിൽ ഒരാൾ , തമിഴ്‌നാട് രാഷ്ട്രീയത്തിൽ അണ്ണാദുരൈ യും എംജിആറും സ്നേഹത്തോടെ നോക്കിയിരുന്ന ഒരാൾ
കരുണാനിധിയുടെ വിശ്വസ്തരിൽ ഏറ്റവും അടുത്ത ആൾ
സോണിയാഗാന്ധിയും രാഹുൽഗാന്ധിയും എ കെ ആന്റണിയും ഇദ്ദേഹത്തെ കാണുമ്പോഴേക്കും ആദരവോടെ  എഴുന്നേറ്റുനിൽക്കുന്ന വ്യക്തിത്വം.
തമിഴ്‌നാട്ടിലെ ഏറ്റവും മികച്ച കോളേജ് ഏതാണെന്നു അന്വേഷിച്ചാൽ കിട്ടുന്ന ഉത്തരം തിരുച്ചിറപ്പള്ളി ജമാൽ മുഹമ്മദ് ഗവണ്മെന്റ് കോളേജ് എന്ന നാമമായിരിക്കും അവിടുത്തെ ഹിസ്റ്ററി ഡിപാർട്മെന്റ് ലക്ച്ചർ ആയി തുടങ്ങി
ഡിപാർട്മെന്റ് തലവനും കോളേജിൽ പ്രിൻസിപ്പൽ ആയി മാറിയ വിദ്യാഭ്യാസ നവോത്ഥാനകൻ.
പാരമ്പര്യമായി നടതിപ്പോന്ന ലധർ കച്ചവടത്തിന്റെ വലിയ സാമ്പത്തിക ലാഭത്തിന്റെ കണക്കുകളിൽ അഭിനിവേശം കാണിക്കാതെ തമിഴ് പിന്നോക്ക ഉന്നമന രാഷ്ട്രീയത്തിൽ സജീവമായി ഇന്ത്യൻ പാർലിമെന്റ് വരെ എത്തിയ അമൂല്യപ്രതിഭ. സ്വതസിദ്ധമായ ഭാഷയിൽ സദാ പുഞ്ചിരിതൂകി മനോഹരമായ ഇംഗ്ലീഷിൽ പ്രസംഗിച്ചു അനുവചകരുടെയും രാഷ്‌ട്രീയ എതിരാളികളുടെയും കയ്യടി വാങ്ങുന്ന പരിണിതപ്രജ്ഞനായ നേതാവ്.
അവസാനം കഴിഞ്ഞ മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മലപ്പുറത്ത് വെച് ആദ്യമായി നേരിൽ കണ്ടു പരിചയപ്പെട്ടപ്പോൾ കോഴികോട് ലോ കോളേജിൽ പടിക്കുകയാണെന്നു പറഞ്ഞപ്പോൾ താൻ പാർലിമെന്റ് അംഗമായപ്പോൾ ഭരണഘടനഭേദഗതി ബില്ലുമായി ബന്ധപ്പെട് ഒരുപാട് സംസാരിച്ചിട്ടുണ്ടെന്നും മറ്റും ആവേശത്തോടെ പറഞ്ഞ ഒന്നുമല്ലാത്ത ഈ വിനീതനോട് ഒരുപാട് സമയം സംസാരിക്കാൻ നിന്ന ആ വിനയത്തിന്റ് പ്രകാശഗോപുരം,
മഹാനായ സിഎച്ച് പറഞ്ഞത് എത്ര അന്വർത്ഥമാണ് കിതാബ് ചുമക്കുന്ന കഴുതകളെ ഞങ്ങൾക് ഇപ്പോൾ കാണേണ്ടി വന്നല്ലോ 
   മി.വടച്ചേറീ നിങ്ങൾക്ക് ദഹിക്കില്ല
കാരണം ഈ നേതാവ് , Prof. MK കാദർ മൊയ്‌തീൻ എന്ന നാമത്തിലെ 'MK' എടുത്ത് ബെൻസ് കാറിന്റെ റെജിസ്‌ട്രേഷൻ  ചെയ്തിട്ടില്ല. താനൊരു സുൽത്താൻ ആണെന്ന് മറ്റുള്ളവരെ കൊണ്ട് ഒരിക്കൽ പോലും പറയിപ്പിച്ചിട്ടില്ല.തന്റെ 77 മത്തെ വയസ്സിലും ഇന്ത്യൻ രാഷ്‌ടീയതിൽ നിറഞ്ഞു നിക്കുന്ന തമിഴ് രാഷ്ട്രീയത്തിലെ ഈ നേതാവിനെ താങ്കൾക്ക് ഒരു നേതാവിന്ന്റെയും കാൽ കഴുകികിട്ടുന്ന പ്രശംസ വേദികളിൽ കാണാൻ കഴിയില്ല. അത് കൊണ്ട്  താങ്കൾക്ക് ദഹിക്കാൻ ഇത്തിരി ഇത്തിരി പ്രയാസം കാണും,

      ആരോ അയച്ച മെസ്സേജിൽ ഇപ്രകാരം പറയുന്നുണ്ട് സമസ്ത ഐക്യം നടന്നാൽ താങ്കളെ ഒക്കെ സമുദായം അംഗീകരിക്കേണ്ടി വരുമല്ലോ എന്നോർത്തിട്ടാണ് സങ്കടം .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ