കന്നുകാലി വിഷയത്തിൽ ഇരുകാലികളോട് കന്നുകാലിസർക്കാർ ദ്രോഹം ചെയ്തു മുന്നേറുന്നു!! ഭരിക്കുന്നവർ എപ്പോഴും ജനക്ഷേമത്തിന് വേണ്ടിയായിരിക്കണം ഭരിക്കേണ്ടത് എന്നയാഥാർത്ഥ്യം മറന്നുപോകുന്നു!!ജനങ്ങളുടെ ഇൻഗിതമറിഞ്ഞുള്ള ഭരണത്തിൽ നാൽക്കാലികൾക്ക് സുരക്ഷഒരുക്കുന്നതിന് മുമ്പ് ഇരുകാലികളായ മനുഷ്യർക്ക് സുരക്ഷ ഒരുക്കണം;ആവാസ വ്യവസ്ഥതിയിൽ പ്രബഞ്ചം തന്നെ മനുഷ്യരാശിക്ക് ജീവിതോത്പാതനം നൽകിയത് മനസ്സിലാക്കാൻസവർണ്ണകോമരങ്ങൾ വിവേകാനന്ത ചര്യ പിൻപറ്റുക!!നാല്കാലികൾക്ക് ac റൂമും;മിനുസമുള്ള തണുപ്പുള്ള പ്രതലവും പരിചരിക്കാൻ പ്രഗത്ഭരായ ഡോക്ടർമാരും ഭക്ഷിക്കാൻ വിറ്റാമിൻകാലവറകളും നൽകുമ്പോൾ .പാവപെട്ട മനുഷ്യൻ തെരുവിൽ ഭക്ഷണംപോലും ഇല്ലാതെ നാൽക്കാലി ജീവിതം നയിക്കുന്നത് കന്നുകാലി സർക്കാർ കാണുകയില്ല!!ഇന്ത്യൻ ജനതയെ ഭക്ഷണത്തിന്റെയും ഭാഷയുടെയുംസംസ്കാരത്തിന്റെയും പേരുപറഞ്ഞു കൊറിയൻ മാതൃകയിൽ വിഭജിക്കാൻ ഈ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ?? കേന്ദ്രം ഭരിക്കുന്നവർ വല്ലപ്പോഴും ഇന്ത്യയുടെ ഭരണഘടന (Constitution of India) വായിക്കുന്നത് നന്നായിരിക്കും. മൗലികാവകാശങ്ങൾ (Fundamental Rights) എന്ന ഭാഗത്ത് ജാതി, മത, ദേശ, ഭാഷകൾക്കതീതമായി ഇന്ത്യയിലെ എല്ലാ പൗരൻമാർക്കും (കന്നുകാലികൾക്കല്ല) ഭരണകൂടം ഉറപ്പു വരുത്തേണ്ട ചില കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പരിധിയിൽ വരുന്ന വിഷയങ്ങളും മറ്റൊരു ഭാഗത്ത് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്.ഭരിക്കുന്നവർ വല്ലപ്പോഴും ഈ പുസ്തകം വായിക്കുകയും പഠിക്കുകയും അതനുസരിച്ചുഭരിക്കുകയുംചെയ്താൽഭരിക്കപ്പെടുന്ന നമുക്ക് മണ്ടൻ ഉത്തരവുകൾക്കെതിരെ പ്രതിഷേധിക്കേണ്ടിവരില്ലയിരുന്നു::ഇന്ത്യയിലെ ദളിദ് -ന്യൂനപക്ഷസമൂഹം ദേശത്തിന് വേണ്ടി നടത്തിയപോരാട്ടങ്ങളെ സവർണ്ണ കോമരങ്ങൾ വിസ്മരിക്കരുത്""അടിച്ചമർത്തപെടാമെന്ന വ്യാമോഹം പൂണൂലിൽ സ്‌മൃതിയടഞ്ഞുപോകും!!രാജ്യത്ത് അത:സ്ഥിത വിഭാഗംസ്വാതന്ത്ര്യ സമരത്തിന് വേണ്ടി ചെയ്ത ത്യാഗങ്ങൾ അതിനിയും ചെയ്യാൻ തയ്യാറായേക്കും!!മൂന്നാം സ്വാതന്ത്ര്യസമരത്തിന് രജ്യത്തെ പാകപ്പെടുത്താൻ ഭരണാധികാരികൾ തയ്യാറടുപ്പിക്കാതരിക്കട്ടെ!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ