2017, മേയ് 29, തിങ്കളാഴ്‌ച

ഇരട്ട നീതിയോ

കേരളം ഭരിക്കുന്നതാര്??
കേരളം ഭരിക്കപ്പെടുന്നതാർക്ക് വേണ്ടി ??
ഒരു വർഷമായി ഉത്തരം കിട്ടാതെ പോകുന്നു;??
ന്യൂനപക്ഷത്തെ സഹായിക്കാമെന്ന് പറഞ്ഞു സത്യസരണിയിലും കാരന്തുരിലും കോണോംപാറയിലും പലവിധ ആശയപാപ്പരത്തം   ബാധിച്ചവർ വഴികൂടെ കിടപ്പുകാരോടും സിപിഎം പാർട്ടിക്കും സെക്രട്ടറിക്കും മറ്റും kt ജലീൽ വഴി സത്യം ചെയ്യിപ്പിച്ചു. :മറുതലക്കൽ ചങ്ങനാശ്ശേരി മനയിൽചെന്ന് സുകുമാരസ്ത്രോത്രവും പാടി  മനസ്സിൽ എള്ളോളം കള്ളവുമില്ല എന്ന കള്ളൻപിള്ള വഴി നാരായണ മന്ത്രത്തിൽ ഭൂരിപക്ഷ സഹായവും ഉറപ്പിച്ചു:: തത്ഫലം Rss കാഷായവേശധാരികൾ വിഷം ഛർദിപ്പിച്ചും ഛർദ്ദിച്ചും മുന്നേറിi! സർക്കാര നോക്കു കുത്തിയയായി നോക്കിനിന്നു!i ഫേസ്ബുക്കിന്റെ പേരിൽ പല ന്യൂനപക്ഷ സഹോദരന്മാരെ വഴിയാതാരമാക്കിയപ്പോൾ വർഗ്ഗീയ ധ്രൂവീകരണത്തിന് വേണ്ടി ഫേസ്ബുക്കിൽ കേരളത്തിൽ നടക്കാത്ത ഇല്ലാകഥകൾ മൂലം ശ്രമിച്ച ബിജെപി സംസ്ഥാന സെക്രട്ടറി സുരേന്ദ്രനെതിരെ (ചീഞ്ഞ ഉള്ളി സുരക്കെതിരെ vt  ബൽറാം ഭാഷയിൽ) എന്തുനിലപാട് എടുത്തു ഈ  സർക്കാർ?? ഒന്നു കണ്ണുരുട്ടി പേടിപ്പിക്കാനെങ്കിലും കഴിഞ്ഞോ പൊലീസിന്!? ഐക്യം തകർക്കുന്ന ഐക്യവേദിക്കെതിരെ പൊലീസ് ഉറഞ്ഞു തുള്ളിയപ്പോൾ ഇലാഹി ചിന്ത കൈകൊണ്ട സൈബർ മാപ്പിള സഖാക്കൾ  പോത്തിറച്ചി വിതരണത്തിലായിരുന്നു കഷ്ടം!!! പാർട്ടി ഓഫീസുകൾ വഴി കല്യാണ നടത്തികൊടുത്തു ആര്യസമാജത്തിന് ആളെ കൂട്ടി കൊടുക്കുന്ന Dyfi സിപിഐഎം sfi #ഹാദിയ വിഷയത്തിൽ മൗനം പൂകിയത് ഇരട്ടചങ്കിനു പകരം ഇരട്ട (---)യ്ക്ക് പിറന്നവരായതിനാലല്ലേ?? ഈ സർക്കാർ Rss നെ പ്രതിരോധിക്കുന്നതിന് പകരം സർപ്പയഞ്ജംനടത്തി വിഷ പാമ്പുകൾക്ക് പാൽകൊടുത്തു പൂജിക്കുകയാണ്!!

2017, മേയ് 26, വെള്ളിയാഴ്‌ച

കന്നുകാലികൾ ഭരിക്കുന്ന നാട്

കന്നുകാലി വിഷയത്തിൽ ഇരുകാലികളോട് കന്നുകാലിസർക്കാർ ദ്രോഹം ചെയ്തു മുന്നേറുന്നു!! ഭരിക്കുന്നവർ എപ്പോഴും ജനക്ഷേമത്തിന് വേണ്ടിയായിരിക്കണം ഭരിക്കേണ്ടത് എന്നയാഥാർത്ഥ്യം മറന്നുപോകുന്നു!!ജനങ്ങളുടെ ഇൻഗിതമറിഞ്ഞുള്ള ഭരണത്തിൽ നാൽക്കാലികൾക്ക് സുരക്ഷഒരുക്കുന്നതിന് മുമ്പ് ഇരുകാലികളായ മനുഷ്യർക്ക് സുരക്ഷ ഒരുക്കണം;ആവാസ വ്യവസ്ഥതിയിൽ പ്രബഞ്ചം തന്നെ മനുഷ്യരാശിക്ക് ജീവിതോത്പാതനം നൽകിയത് മനസ്സിലാക്കാൻസവർണ്ണകോമരങ്ങൾ വിവേകാനന്ത ചര്യ പിൻപറ്റുക!!നാല്കാലികൾക്ക് ac റൂമും;മിനുസമുള്ള തണുപ്പുള്ള പ്രതലവും പരിചരിക്കാൻ പ്രഗത്ഭരായ ഡോക്ടർമാരും ഭക്ഷിക്കാൻ വിറ്റാമിൻകാലവറകളും നൽകുമ്പോൾ .പാവപെട്ട മനുഷ്യൻ തെരുവിൽ ഭക്ഷണംപോലും ഇല്ലാതെ നാൽക്കാലി ജീവിതം നയിക്കുന്നത് കന്നുകാലി സർക്കാർ കാണുകയില്ല!!ഇന്ത്യൻ ജനതയെ ഭക്ഷണത്തിന്റെയും ഭാഷയുടെയുംസംസ്കാരത്തിന്റെയും പേരുപറഞ്ഞു കൊറിയൻ മാതൃകയിൽ വിഭജിക്കാൻ ഈ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ?? കേന്ദ്രം ഭരിക്കുന്നവർ വല്ലപ്പോഴും ഇന്ത്യയുടെ ഭരണഘടന  (Constitution of India) വായിക്കുന്നത് നന്നായിരിക്കും. മൗലികാവകാശങ്ങൾ (Fundamental Rights) എന്ന ഭാഗത്ത് ജാതി, മത, ദേശ, ഭാഷകൾക്കതീതമായി ഇന്ത്യയിലെ എല്ലാ പൗരൻമാർക്കും (കന്നുകാലികൾക്കല്ല) ഭരണകൂടം ഉറപ്പു വരുത്തേണ്ട ചില കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.  കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പരിധിയിൽ വരുന്ന വിഷയങ്ങളും മറ്റൊരു ഭാഗത്ത് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്.ഭരിക്കുന്നവർ വല്ലപ്പോഴും ഈ പുസ്തകം വായിക്കുകയും പഠിക്കുകയും അതനുസരിച്ചുഭരിക്കുകയുംചെയ്താൽഭരിക്കപ്പെടുന്ന നമുക്ക് മണ്ടൻ ഉത്തരവുകൾക്കെതിരെ പ്രതിഷേധിക്കേണ്ടിവരില്ലയിരുന്നു::ഇന്ത്യയിലെ ദളിദ് -ന്യൂനപക്ഷസമൂഹം ദേശത്തിന് വേണ്ടി നടത്തിയപോരാട്ടങ്ങളെ സവർണ്ണ കോമരങ്ങൾ വിസ്മരിക്കരുത്""അടിച്ചമർത്തപെടാമെന്ന വ്യാമോഹം പൂണൂലിൽ സ്‌മൃതിയടഞ്ഞുപോകും!!രാജ്യത്ത് അത:സ്ഥിത വിഭാഗംസ്വാതന്ത്ര്യ സമരത്തിന് വേണ്ടി ചെയ്ത ത്യാഗങ്ങൾ അതിനിയും ചെയ്യാൻ തയ്യാറായേക്കും!!മൂന്നാം സ്വാതന്ത്ര്യസമരത്തിന്  രജ്യത്തെ പാകപ്പെടുത്താൻ ഭരണാധികാരികൾ തയ്യാറടുപ്പിക്കാതരിക്കട്ടെ!!

2017, മേയ് 24, ബുധനാഴ്‌ച

കയ്യടിക്കണോ?????

#വിചിത്രമായകോടതിവിധി!!
നിയമത്തിന്റെ മാലാഖമാരെ അഭിനന്ദിക്കുന്നു::ഇഷ്ട്ടപെട്ടവന്റെ കൂടെ മതങ്ങൾക്കപ്പുറം കല്യാണത്തലേന്നും പിറ്റേന്നുമായി ഇറങ്ങി തിരിച്ചവർക്കെതിരെ മുൻകാല പ്രാബല്ല്യത്തോട് കൂടിയുള്ളതാണോ ഈവിധി?? മുന്കാലപ്രാബല്യത്തോടെയുള്ളതാവണം!! അതോ മതേതര കാഴ്ച്ചപ്പാടുംവ്യക്തിഗത-ആവിഷ്കാര സ്വാതന്ത്ര്യവും ഒരുകൂട്ടർക്കു മാത്രമായി നീതി പീഠം കനിഞ്ഞു നല്കിയതോ?? ഏകസിവിൽകോഡ് അപ്രഖ്യാപിതമായി നിലവിൽ വന്നോ?? ആണുംപെണ്ണും തങ്ങളെപോറ്റി വലുതാക്കിയ രക്ഷിതാക്കളെയും സഹോദരങ്ങളെയും കണ്ണീരിലാഴ്ത്തുകയും അതിലുപരി കുടുംബ-ബന്തുമിത്രാദിക്കാരുടെയും നാട്ടുകാരുടെയും പരിഹാസ മേറ്റുവാങ്ങിയ #ഒടുക്കത്തെ ജീവിതവിധി #ആവിധിക്ക് പരിഹാരമാവട്ടെ ഈവിധി??  ഇനി കോടതിയുടെ പരിഗണയിലുള്ള മറ്റ് പ്രശ്ങ്ങൾക്കും ഇത്തരത്തിലുള്ള ജഡജ്മെൻറ് തന്നെ  നമുക്ക് പ്രതീക്ഷിക്കാം...?                                                                                                                                                                                                                                                         മതേതരത്വ ഇന്ത്യയിൽ ഇഷ്ടമതം സ്വീകരിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്! ആസ്വാതന്ത്ര്യത്തെ തല്ലിച്ചതാക്കാൻ കോടതികൾക്ക് അധികാരമുണ്ടോ!? ഇഷ്ടപെട്ട പുരുഷന്റെ കൂടെ ജീവിക്കാൻ വ്യക്ത സ്വതന്ത്ര്യത്തിന്റെ പരിധിയിൽ കോടതി മുഖാന്തിരം അനുവദിച്ചതും കോടതി പുനഃപരിശോധിക്കുമോ!? പരിശോധിക്കണം:: റെയിൽപാലത്തിലും ആളൊഴിഞ്ഞ സ്ഥലത്തും അജ്ഞാത മൃതശരീരം കാണപ്പെടാറുണ്ട്; ഇന്ത്യയിലെ ഐസിസ് ആയ സങ്കിപരിവാരങ്ങളുടെ ഘർവാപ്പസിയുടെ ഇരകളാണ് എന്ന യാഥാർഥ്യത്തെ വല്ലപ്പോഴും സ്മരിക്കണം!! നീതിപീഠങ്ങൾ!!!

2017, മേയ് 22, തിങ്കളാഴ്‌ച

കപടസ്നേഹികൾ

മുസ്ലിം സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തിന് വേണ്ടികണ്ണീരോഴിക്കുന്ന സങ്കികൾ സ്വന്തംമതത്തിൽപെട്ടവരോട്അയിത്തംകല്പിക്കുന്നത് എന്തിനുവേണ്ടി???ദളിതന്റെ ന്യൂനപക്ഷക്കാരന്റെ വീട്ടിലെ ഭക്ഷണം ബിജെപിക്കാരന് അയിത്തമെങ്കിൽ ഈ കപട സ്നേഹംനിർത്തിക്കൂടേ??എന്തുകഴിക്കണം:ഏത് തരംവസ്ത്രമണിയണം:ഏതുതര വിശ്വാസപ്രമാണംസ്വീകരിക്കണംഎന്നു തീരുമാനിക്കുന്ന ഫാസിസ്റ്റു മനോഭാവം സവർണ്ണമേലാള വർഗ്ഗത്തിന് ബാധകമല്ലാത്തത് എന്തുകൊണ്ട്???ന്യൂനപക്ഷമുസ്ലിം വിശ്വാസപീഡനം നിയമപാലക ടൂൾ ഉപയോഗിക്കുമ്പോൾ ഹൈന്ദവ വിശ്വാസങ്ങളിലെ പീഡനങ്ങൾ നിയമപാലക ടൂളിൽ ഉൾപ്പെടില്ലേ??ഉള്പെടുത്തണ്ടേ???സ്വമേധയാ ഭരണഘടന ബെഞ്ചു സ്വീകരിക്കേണ്ടതല്ലേ???വസ്ത്രമണിയാത്ത പാകൃത ചിന്താഗതിക്കാരെപുരോഗമനതലത്തിലേക്ക് ഉയർത്തേണ്ടതും രാജ്യകടമയല്ലേ!??രാജ്യത്ത് രാജ്യത്തിൻറെ യശസ്സ് ഉയത്തിപിടിക്കുന്നതോടപ്പം ഇതര വിശ്വാസ ആചാരങ്ങളെ ബഹുമാനിക്കാൻ സങ്കി-സവർണ്ണ മേലാളന്മാർ തയ്യാറാകണം

2017, മേയ് 21, ഞായറാഴ്‌ച

ഉമ്മൻ‌ചാണ്ടി കാരുണ്യംകൊണ്ട് പിണറായി ഉത്ഘാടിച്ചു കുഴങ്ങിയോ??

ഉമ്മൻചാണ്ടി മന്ത്രിസഭാ തീരുമാന പ്രകാരം ഭൂരഹിത കേരള പദ്ധതി ആവിഷ്കരിക്കുകയും::പട്ടയമേള നടത്തുകയും ചെയ്ത് കേരളമോഡൽ യാഥാർഥ്യമാക്കി!!നിർഭാഗ്യപരമായ ആരോപണമുന്നയിച്ചുപദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചു!!!ഉമ്മൻചാണ്ടിസർക്കാരിന്റെ നന്മ പിണറായിലൂടെ മധുരപ്രതികാരം ചോദിക്കുന്നു!! 5500പേർക്ക് പട്ടയവിതരണംനടത്താൻ ഈ സർക്കാരിന് സാധിച്ചത് ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ ഭരണനേട്ടം തന്നെ!!പാവപ്പെട്ടവൻ മണ്ണിന്റെ അവകാശിയാണ് എന്നുഉറക്കെ പ്രഖ്യാപിച്ച ഇ.എം.എസ് സർക്കാരിന്റെ അന്തരാവകാശികളയവർ ഇന്ന് ഭൂമാഫിയകാരായി മാറിയതും വിരോദാഭാസമോ???പട്ടയമറവിന്റെ പേരിൽ അനർഹരായപാർട്ടിഭൂമാഫിയക്കാർക്കുംപട്ടയവിതരണംചെയ്‌പ്പെട്ടിട്ടുണ്ടോ എന്നു അനേഷിക്കേണ്ടതാണ്!!

2017, മേയ് 9, ചൊവ്വാഴ്ച

പ്രൊ:MK കാദർ മൊയ്‌ദീൻ ആരാണ് ??അറിയണം നാംഓരോരുത്തരും???

ഇന്ത്യൻ പാർലിമെന്റിൽ വിനയാന്വിതനായ ഒരു പണ്ഡിത പ്രഭ ഉണ്ടായിരുന്നു,
Dr. മൻമോഹൻ സിംഗിന്റെയും പ്രണബ് കുമാർ മുഖർജിയുടെയും അടുത്ത കൂട്ടുകാരിൽ ഒരാൾ , തമിഴ്‌നാട് രാഷ്ട്രീയത്തിൽ അണ്ണാദുരൈ യും എംജിആറും സ്നേഹത്തോടെ നോക്കിയിരുന്ന ഒരാൾ
കരുണാനിധിയുടെ വിശ്വസ്തരിൽ ഏറ്റവും അടുത്ത ആൾ
സോണിയാഗാന്ധിയും രാഹുൽഗാന്ധിയും എ കെ ആന്റണിയും ഇദ്ദേഹത്തെ കാണുമ്പോഴേക്കും ആദരവോടെ  എഴുന്നേറ്റുനിൽക്കുന്ന വ്യക്തിത്വം.
തമിഴ്‌നാട്ടിലെ ഏറ്റവും മികച്ച കോളേജ് ഏതാണെന്നു അന്വേഷിച്ചാൽ കിട്ടുന്ന ഉത്തരം തിരുച്ചിറപ്പള്ളി ജമാൽ മുഹമ്മദ് ഗവണ്മെന്റ് കോളേജ് എന്ന നാമമായിരിക്കും അവിടുത്തെ ഹിസ്റ്ററി ഡിപാർട്മെന്റ് ലക്ച്ചർ ആയി തുടങ്ങി
ഡിപാർട്മെന്റ് തലവനും കോളേജിൽ പ്രിൻസിപ്പൽ ആയി മാറിയ വിദ്യാഭ്യാസ നവോത്ഥാനകൻ.
പാരമ്പര്യമായി നടതിപ്പോന്ന ലധർ കച്ചവടത്തിന്റെ വലിയ സാമ്പത്തിക ലാഭത്തിന്റെ കണക്കുകളിൽ അഭിനിവേശം കാണിക്കാതെ തമിഴ് പിന്നോക്ക ഉന്നമന രാഷ്ട്രീയത്തിൽ സജീവമായി ഇന്ത്യൻ പാർലിമെന്റ് വരെ എത്തിയ അമൂല്യപ്രതിഭ. സ്വതസിദ്ധമായ ഭാഷയിൽ സദാ പുഞ്ചിരിതൂകി മനോഹരമായ ഇംഗ്ലീഷിൽ പ്രസംഗിച്ചു അനുവചകരുടെയും രാഷ്‌ട്രീയ എതിരാളികളുടെയും കയ്യടി വാങ്ങുന്ന പരിണിതപ്രജ്ഞനായ നേതാവ്.
അവസാനം കഴിഞ്ഞ മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മലപ്പുറത്ത് വെച് ആദ്യമായി നേരിൽ കണ്ടു പരിചയപ്പെട്ടപ്പോൾ കോഴികോട് ലോ കോളേജിൽ പടിക്കുകയാണെന്നു പറഞ്ഞപ്പോൾ താൻ പാർലിമെന്റ് അംഗമായപ്പോൾ ഭരണഘടനഭേദഗതി ബില്ലുമായി ബന്ധപ്പെട് ഒരുപാട് സംസാരിച്ചിട്ടുണ്ടെന്നും മറ്റും ആവേശത്തോടെ പറഞ്ഞ ഒന്നുമല്ലാത്ത ഈ വിനീതനോട് ഒരുപാട് സമയം സംസാരിക്കാൻ നിന്ന ആ വിനയത്തിന്റ് പ്രകാശഗോപുരം,
മഹാനായ സിഎച്ച് പറഞ്ഞത് എത്ര അന്വർത്ഥമാണ് കിതാബ് ചുമക്കുന്ന കഴുതകളെ ഞങ്ങൾക് ഇപ്പോൾ കാണേണ്ടി വന്നല്ലോ 
   മി.വടച്ചേറീ നിങ്ങൾക്ക് ദഹിക്കില്ല
കാരണം ഈ നേതാവ് , Prof. MK കാദർ മൊയ്‌തീൻ എന്ന നാമത്തിലെ 'MK' എടുത്ത് ബെൻസ് കാറിന്റെ റെജിസ്‌ട്രേഷൻ  ചെയ്തിട്ടില്ല. താനൊരു സുൽത്താൻ ആണെന്ന് മറ്റുള്ളവരെ കൊണ്ട് ഒരിക്കൽ പോലും പറയിപ്പിച്ചിട്ടില്ല.തന്റെ 77 മത്തെ വയസ്സിലും ഇന്ത്യൻ രാഷ്‌ടീയതിൽ നിറഞ്ഞു നിക്കുന്ന തമിഴ് രാഷ്ട്രീയത്തിലെ ഈ നേതാവിനെ താങ്കൾക്ക് ഒരു നേതാവിന്ന്റെയും കാൽ കഴുകികിട്ടുന്ന പ്രശംസ വേദികളിൽ കാണാൻ കഴിയില്ല. അത് കൊണ്ട്  താങ്കൾക്ക് ദഹിക്കാൻ ഇത്തിരി ഇത്തിരി പ്രയാസം കാണും,

      ആരോ അയച്ച മെസ്സേജിൽ ഇപ്രകാരം പറയുന്നുണ്ട് സമസ്ത ഐക്യം നടന്നാൽ താങ്കളെ ഒക്കെ സമുദായം അംഗീകരിക്കേണ്ടി വരുമല്ലോ എന്നോർത്തിട്ടാണ് സങ്കടം .....

2017, മേയ് 4, വ്യാഴാഴ്‌ച

ഖമറുത്താത്തയെ പാർട്ടിആദർശം പഠിപ്പിക്കണമോ??

#ഖമറുത്താത്ത രാഷ്രീയമറിയാത്ത സാധാരണക്കാരിയല്ല!!# രാഷ്ട്രീയത്തിലെ ചതിക്കുഴിയറിയാത്തവരുമല്ല!!! കാലമേറെയായി പൊതുപ്രവർത്തനംതുടങ്ങിയിട്ട്!! താത്താനെ രാഷ്ട്രീയം പഠിപ്പിക്കാൻ ഈയുള്ളവൻ അര്ഹതയുണ്ടോന്നറിയില്ല!!ഇന്നത്തെ സഹജര്യത്തിൽ മുസ്ലിം സ്ത്രീകൾക്ക് വ്യക്തമായ രാഷ്ട്രീയം അറിവുള്ളവരുമാണ്!! ഇലെക്ഷനിൽ മത്സരിച്ചാലോ/ജയിച്ചാലോ മാത്രെമേ കാര്യ ഗൗരവമുണ്ടാകുകയോള്ളൂയെന്നതുമില്ല??രാഷ്ട്രീയ പ്രവർത്തകരുടെ/പ്രവർത്തകയുടെ അരികിലേക്ക് പിരിവിന് രാഷ്ട്രീയ ഭേദമന്യേ എതിരാളികളും.വിഘടനവാദികളും വരുന്നത് സ്വാഭാവികം;; അവരുടെ പ്രചരണ ക്യാമ്പയിനുകൾ വിജയിപ്പിക്കേണ്ട ബാധ്യത കക്ഷിക്കില്ല?? വീട്ടിൽവന്നാൽ മാന്യതയോടു കൂടിപെരുമാറൽ വീട്ടുകാരുടെ മാന്യതയാണ്,, ആമാന്യതയെ അംഗീകരിക്കുന്നു!!! താനൂർ മണ്ഡലം ബിജെപിയുടെ പ്രവർത്തന ഫണ്ട് ഉദ്ഘാടനം ചെയ്ത് ബി ജെ പി കേരളത്തിനകത്തും പുറത്തും വളരുകയാണ്എന്നു പറഞ്ഞു കൊണ്ട്, നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിക്കട്ടെ എന്നുപറഞ്ഞു ഉത്‌ഘാടനംചെയ്യാൻ#ഖമറുന്നീസ താത്ത ബിജെപിയുടെ ദേശീയ നേതാവുമല്ലയുന്നോതോർക്കുന്നതു നന്നു??? ബിജെപിഅജണ്ട എന്താണ് എന്ന് അറിയില്ലേങ്കിൽ msf ന്റെ പെമ്പിള്ളാമാരോടു ചോദിച്ചുപഠിക്കണം!!?? അതുമോശമല്ല കാര്യവുമല്ല താത്ത?ആദരർശ്ശ് മറിയില്ലെങ്കിൽ പാർട്ടി ആദർശ്ശം പഠിപ്പിച്ചുകൊടുക്കണം?? അതല്ലാ പ്രായാധിക്യപ്രശനമാണേൽ പാർട്ടി റിട്ടയർമെന്റ് കൊടുക്കണം???? 
ഇത് പോലെപാർട്ടി വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരോട് വിശദീകരണം ചോദിച്ചിട്ട് നടപടിയെടുക്കാൻസംസ്ഥാന ലീഗ് കമ്മിറ്റി ആർജവം കാണിക്കണം!!!