വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക പ്രതിബദ്ധതയുള്ള കേരളത്തിൽ ഫാസിസ്റ്റ് വളർച്ചക്ക് വിലങ്ങുതടിയാണ്!!ആഭ്യന്തര നിയമ വകുപ്പിൽ ഒരു പരിധിവരെ ഫാസിസ്റ്റ് ചിന്താഗതി കയറി കൂടിയിട്ടുണ്ടെങ്കിലും സാമൂഹിക മണ്ഡലങ്ങളിൽ ഫാസിസ്റ്റ് വിരുദ്ധ പ്രചാരണം തന്നെയാണ് നടക്കുന്നത്!!ഇൻഡ്യയിൽ സ്വാതന്ത്ര്യ സമരം നടത്തി സമ്പത്തും ഐശ്വര്യവും രാജ്യത്തിന് നൽകിയ നെഹ്റുവിനെ അസഹിഷ്ണുതയുടെ പേരിൽ ഫാസിസ്റ്റുകൾ ഭരിക്കുന്ന സംസ്ഥാനത്ത് സ്കൂൾ പുസ്തകത്തിൽ നിന്നും നീക്കം ചെയ്ത് വിദ്യഭ്യസത്തിൽ ഫാസിസ്റ്റ് വരവ് ദൃഢമാക്കി!!വാജ്പേയി സർക്കാരിന്റെ കാലത്ത് RSS നടത്തിയ ചരിത്ര തിരുത്തലുകൾ ഇന്നും തുടരുന്നു!!അന്ന് സാസ്കാരിക നഗര,_കേന്ദ്രങ്ങളുടെ പേരു മാറ്റി തുടങ്ങി ഇന്ന് അവയുടെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്നു!!
ബി ജെ പി ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്ന അജണ്ടകളെല്ലാം അതിവേഗം നടപ്പാവുന്ന സംസ്ഥാനമായി കേരളം മാറുന്നുണ്ടോ? ഉദാഹരണം::യോഗദിനാചരണം അത്തരമൊരു പരിപാടിയല്ല!!എന്നിട്ടും പാര്‍ട്ടിക്കും പൊലീസിനുമൊക്കെ സ്വീകാര്യമാണ് എന്നനിലപാടാണ് സർക്കാർ എടുക്കുന്നത്!! ബംഗാളിൽ മമതപോലും തള്ളിക്കളയുന്ന പദ്ധതികള്‍ ഇവിടത്തെ ഇടതുപക്ഷ ഗവണ്‍മെന്റിന് പ്രിയങ്ങളും!! സ്കോളർഷിപ്പിന്റെ പേരിൽ യുക്തിരഹിതമായ സംഘ് പരിവാർ ആശയങ്ങൾ കൊയിലാണ്ടി സ്കൂളിൽ നടപ്പിലാക്കാൻ ശ്രമിച്ചത് കാണാതിരുന്നുകൂടാ!!സംഘ് പരിവരത്തിന് ശാഖയിൽ പഠിപ്പിക്കാൻ സ്വാതന്ത്ര്യം ഉള്ളത് പോലെ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ളിൽ മൗനനുവാദം കൊടുത്ത രീതി അംഗീകരിക്കാൻ സാധിക്കില്ല!!
കഴിഞ്ഞ വര്‍ഷ(2016)മായിരുന്നു ദീൻ ദയാലിന്റെ ജന്മശതാബ്ദി ആഘോഷിക്കാൻ കേന്ദ്രം തീരുമാനിച്ചത്!ഇപ്പോള്‍ മാനവ വിഭവശേഷി വകുപ്പ് സെക്രട്ടറി അയച്ച (No.QIP (2) 53349/ 2017 /DPI dated 31 -08 -2017 )അര്‍ദ്ധ ഔദ്യോഗിക അറിയിപ്പിന്റെ ബലത്തിലാണ് നമ്മുടെ വിദ്യാഭ്യാസ വകുപ്പ് ആര്‍ എസ് എസ് പ്രചാരണം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്!! ദീന ദയാല്‍ ഉപാദ്യ ആരായിരുന്നുവെന്നോ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലോ രാഷ്ട്ര നിര്‍മാണത്തിലോ ബന്ധപ്പെട്ടിരുന്നുവോ ഗവണ്‍മെന്റ് ശ്രദ്ധിച്ചില്ല!! മഹാത്മാ ഗാന്ധി സർവകലാശാലയിൽ PG യിൽ പോലും സവർക്കരുടെ ചരിത്രം പഠിപ്പിക്കാൻ തീരുമാനിച്ചത് ഈ സർക്കാരിന്റെ ഭരണ നേട്ടവും സംഘ് പരിവാറിനു സർക്കാർ വക സമ്മാനവുമാണ്!!
രാജ്യത്തിന് വേണ്ടി ഒരു നല്ല കാര്യം ചെയ്യാത്ത ദീൻ ദയാൽ ഉപദ്യയുടെ ജന്മ ദിനം ആചരിച്ചു ചരിത്രം വളച്ചൊടിക്കാൻ കേന്ദ്ര സർക്കാർ വിവാദ ഉത്തരവി മേൽ കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് ആശങ്കജനം തന്നെ!! ഈ കേരള സർക്കാരിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി കാവി അണിഞ്ഞ പ്രവർത്തകനാണോ!!? ചെറുപ്പത്തിലുള്ള ശീലം ഇപ്പോഴും തുടരുകയാണോ?? തന്റെ വകുപ്പിലെ ഉത്തരവ് പോലും കാണാത്ത മനസ്സിലാക്കാൻ പോലും കഴിവുകേട്ട പ്രഫസർ ആണോ ഇദ്ദേഹം!?ഡിപിഐ യുടെ മേൽ കുറ്റം ചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ഇടതുപക്ഷ മുന്നണിയും സർക്കാരും!!സഖാക്കൾ പോലും ലജ്ജിച്ചു തല താഴ്ത്തി!! കേരള സംഘ് പരിവാർ ആഹ്ലാദ കൊടുമുടിയിലുമാണ്!!