2017, സെപ്റ്റംബർ 26, ചൊവ്വാഴ്ച

ജാലവിദ്യക്കാരൻ മോദിയുടെ തട്ടിപ്പുകൾ!!??


മോദിയുടെ ജാല വിദ്യാ തട്ടിപ്പ് തുടരുന്നു!!2017 മെയ് മാസം 1നു ഇന്ത്യയിൽ സമ്പൂർണ വൈദ്യുതി വത്കരണം നടത്തുമെന്ന് പ്രഖ്യാപിചിട്ടു 5 മാസം കഴിഞ്ഞു!!പ്രഖ്യാപച്ചത് വീണ്ടും പ്രഖ്യാപിക്കുക എന്ന അനുപല്ലവി തുടരുന്നു??ഒരുമാതിരി ചായ കടക്കാരന്റെ സ്വഭാവം!!എല്ലാ വീടുകളിലും വൈദ്യുതി 2018 ഡിസംബറിൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടു നാവ് വയായിൽ ഇടുന്നതിന് മുമ്പേ വീണ്ടും വൈദ്യുതി പ്രഖ്യാപനം!!2019 മാർച്ചിൽ വൈദ്യുതി വത്കരണം പൂർത്തിയാക്കുമെന്ന്???മന്ദ ബുദ്ധിതരം കൊണ്ട് സാമ്പത്തിക മാന്ദ്യം കൊണ്ടുവന്നു സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കാതെ ആനേ_വാലെ പ്രഖ്യാപിച്ചു മുങ്ങി കളയുകയാണോ?വലിയ വർത്തമാനത്തേക്കാൾ രാജ്യത്തിനു ആവശ്യം സമാധാനവും സാമ്പത്തിക സുരക്ഷയും സന്തോഷവുമാണ്!

             നോട്ട് നിരോധനത്തിന്റെയും അലക്ഷ്യമായ GST യുടെയും അനന്തരഫലം സാമ്പത്തിക ഭീകരാന്തരീക്ഷം സൃഷ്ഠിച്ചതിന് ഒരു ന്യായീകരണവും ഉണ്ടോ മോദിജി!! ഓര്‍മ്മയിലുണ്ടോ മോഡിജി 50 ദിവസം??ഓര്മയുണ്ടോ തന്നെ തൂക്കിലേറ്റാൻ താൻ പറഞ്ഞ ആ ദിനം??എന്തൊക്കെയായിരുന്നു ഭീകരരെ തറപറ്റിക്കുമെന്നും കള്ളപ്പണം പിടിച്ചെടുക്കുമെന്നും സാമ്പത്തിക രംഗം ഉടച്ചു വാര്‍ക്കു മെന്നു പറഞ്ഞിട്ട് എന്തായി?സംഘി പരിവത്തിനു വേണ്ടിനാടിനെ വിറ്റു വില വാങ്ങി തട്ടിപ് നടത്തി??എന്തു തന്നെ ആയാലും ഇടതും വലതും കേരളം  ഭരിച്ചത് കൊണ്ട് കാൻപൂരിലെ  ആശ്രമ നിവാസി കൾക്ക് കേരള മോഡൽ ഭരണത്തിന് പ്രചോദനം ലഭിക്കുന്നത് സന്തോഷം തന്നെ!!കേന്ദ്ര ഭരണത്തിന് വഴി കാട്ടി കേരള മോഡൽ!

സംഘി പരിവാർ പ്രവർത്തകരെ!!തലച്ചോർ പണയം വെക്കാത്ത വല്ലവനും ഉണ്ടെങ്കിൽ ഒന്നു ചിന്തിക്കൂ!!തട്ടിപ്പ് പ്രശ്നങ്ങൾ വെറും കോമാളി കൂത്തുകൾ മാത്രമായി കാണുന്നു മോദി സർക്കാർ!!നോട്ട് നിരോധനത്തിനും, നികുതികൾ അടിച്ചേൽപ്പിക്കാനും നടക്കാത്ത വികസന സ്വപ്നങ്ങൾ പറയാനും മാത്രമായി മോദിജി വിദേശത്തു നിന്നും വന്നിറങ്ങുന്നു!!ശിവജിയുടെ പിന്തലമുറക്കാർ എന്നു പറഞ്ഞു നടക്കുന്നവർ എന്തിന്  പകലിനെ ഭയക്കുന്നു??
ഇരുട്ടത്ത് കുരച്ച് കുരവയിടാൻ ഭയമില്ലാത്ത മോദിക്ക് ജനക്കൂട്ടത്തിന് മുന്നിലേക്ക്  വരാൻ എന്തേ ഭയം!!??കപടമുഖം പത്ര മാധ്യമങ്ങൾ മുഖാന്തിരം പ്രദർശിപ്പിച്ചിരുന്ന മോദിജിക്ക് പത്രക്കാരെ കാണുന്നതും ഭയമോ??മധ്യമക്കൾക്ക് പണം നൽകി വ്യാജവാർത്തകൾ പ്രസിദ്ധീകരിച്ചും തട്ടിപ്പ് പ്രസംഗങ്ങൾ നടത്തിയും രക്ഷപ്പെടാൻ ഇനി ഇന്ത്യൻ ജനത അനുവദിക്കുമെന്നു തോന്നുന്നില്ല!!ഇന്ത്യയെ തകർത്ത ഒരു രാക്ഷസ നാരാധമനെന്ന പേരിൽ#മോഡി അറിയപ്പെടും!!വളരെ വലിയ സമൂഹമായ ഹൈന്ദവ ജനതയെ വിറ്റ്  കാശാക്കി പുട്ടടിക്കുന്ന ഒര് തട്ടിപ്പ്കാരൻ എന്നതിനപ്പുറം മോഡിക്ക് ഒരു പ്രസക്തിയുമില്ല എന്നു ഹൈന്ദവ സമൂഹം തിരിച്ചറിയും!!ഗൂഡാലോചന നടത്തി ഇന്ത്യൻ ജനതയെ ദ്രോഹിക്കുകയും, ഇന്ത്യയുടെ സാമ്പത്തിക, സൈനിക ശക്തി തകർക്കുകയും ചെയ്ത മോഡിക്ക് ഇന്ത്യൻ ചരിത്രത്തിൽ ചവറ്റ് കൊട്ടയിലാണ് സ്ഥാനം!!.

2017, സെപ്റ്റംബർ 9, ശനിയാഴ്‌ച

മോദിയുടെ വാക്കും കീറച്ചാക്കും????


നോട്ട് നിരോധനത്തിന്റെ പേരിൽ ചയകടക്കാരന്റെ  8ന്റെ
പണി നവംബർ 8 ന് കിട്ടിയ ഇൻഡ്യയിലെ എന്റെ സഹോദരി സഹോദരന്മാരെ!! നോട്ട് നിരോധനം ഏർപ്പെടുത്തി ചയകടക്കാരൻ എല്ലാ സഹോ_സഹോദരിമാരോടും പറഞ്ഞത് മറന്നോ?? മറക്കാൻ പാടില്ല!!കള്ളനോട്ടുക്കരുടെയും കള്ളപണക്കാരുടെയും തീവ്രവാദികളുടെയും അപ്പീസുകൾ പൂട്ടി പോകുമെന്ന വലിയ വർത്തമാനം മറക്കാൻ പാടില്ല? ഒരു സങ്കിയും കഷ്ടപെട്ടില്ല!!കഷ്ടപെട്ടത് സാധരണകാരനായ ഇന്ത്യൻ പൗരന്മാരാണ് !! ഏതെങ്കിലും കള്ളപണ_കള്ളനോട്ട്, തീവ്രവാദികളുടെ ആപ്പീസ്
പൂട്ടിയത് നിങ്ങൾ അറിഞ്ഞോ??കേരളത്തിൽ വരെ കള്ളനോട്ട്
കുമ്മനടി വരെ നടന്നു!! അതും നമ്മുടെ സാംസ്കാരിക കേന്ദ്രമായ തൃശ്ശൂരിൽ!! സങ്കി പരിവാര് പശുവിൻ മക്കൾ ചില്ലറയായും ഹോൾസെയിൽ ആയും കള്ളനോട്ടുല്പാദനം നടത്തി വരികയാണ്!! നോട്ടു നിരോദനം പറഞ്ഞു മോഡി തൊണ്ടകീറും ഉച്ചത്തിൽ വിളിച്ചു പറഞ്ഞത് 4000കോടി രൂപയുടെ  നേട്ടമാണവകാശപ്പെട്ടത് !! അത് സുപ്രിംകോടതിയുടെ സമക്ഷത്തിൽ വരെ വിളമ്പി!! R Bയുടെ വാർഷിക അവലോകനത്തിൽ സഹകരണ ബാങ്കിന്റെയും ഭൂട്ടാൻ നേപ്പാൾ രാജ്യങ്ങളിലെയും നോട്ടുകൾ എണ്ണാൻ ബാക്കിനിൽക്കെ 99% റിസർവ് ബാങ്കിൽ എത്തി!! അഥവാ പച്ച മലയാളത്തിൽ പറഞ്ഞാൽ കള്ളനോട്ടുവരെ ഒർജിനാലാക്കി കൊടുത്തുവെന്ന്!! RBI യും മോദി സർക്കാരും കള്ള _കൊള്ള മാഫിയ ഭീകര തീവ്ര വാദികൾക്ക് ദാസിപ്പണി ചെയ്ത് കൊടുത്തു രാജ്യസ്നേഹം കാട്ടി!നോട്ടുനിരോദനം അദാനി_അംബാനി മുതലാളിമാരെ സഹായിക്കാ നാണെന്നു നാട്ടിൻ പുറങ്ങളിൽ രഹസ്യമായ പരസ്യമാണ്!!

തീവ്രവാദികളുടെ സ്കൂൾ പൂട്ടി പോകുമെന്നും അതു വഴി രാജ്യത്തിന്റെ സമദാനം നിലനിൽക്കുമെന്ന് പറഞ്ഞു രാജ്യത്തെ ജനങ്ങളെ പറഞ്ഞു പറ്റിച്ചു!!പട്ടാളക്കാർ ദിവസവും 4 പേർ എന്ന അനുപാതത്തിൽ ഭീകര തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നു!! മോഡി ഭരണത്തിൽ വർധിക്കുന്ന വികസനം പട്ടാളക്കാരുടെ മരണ സംഖ്യകൾ തന്നെ? മുൻ സർക്കാരുകളെ അപേക്ഷിച്ചു 72%ത്തോളം വർധനവ് മോഡി ഭരണത്തിൽ പട്ടാള മരണം സംഭവിച്ചത്  രാജ്യസ്നേഹികൾക്ക് കുറച്ചു കാണാനാവില്ല!!
സർക്കാരിനെ ന്യായീകരിച്ചു ചാനലിൽ വന്നു ഛർദ്ദിച്ചു വിളമ്പിയ പരിവാര് പശുവിന്റെ മക്കൾ ഇന്ന് ഇതിനെ പറ്റി ഒരക്ഷരം പറയുന്നില്ല!? വലിയ തോതിൽ സാമ്പത്തിക ശാസ്ത്രം വിളമ്പുന്ന സൈബർ സങ്കികളും മാളത്തിലൊളിച്ചിരിക്കുകയാണ്!! ചെറുകിട ഇടത്തരം വ്യവസായങ്ങൾ പൂട്ടി!! ഒരുലക്ഷം തൊഴിലവസരം സൃഷ്ടിക്കാൻ 20ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തിമോഡി സർക്കാർ!! കോമഡി നായകൻ മോഡി സർക്കാർ കാലത്ത് GDP 2.5% തകർന്നു വീണു ധനകാര്യങ്ങൾ കൂപ്പ് കുത്തി!!? GDP 1%കമ്മി വന്നാൽ ഏകദേശം1to1.5ലക്ഷം കോടി രൂപയുടെ വിലയിടിവ് സംഭവിക്കും എന്നു വിദഗ്ധർ പറയുന്നു!! 3to3.5ലക്ഷം കോടി രൂപയുടെ നഷ്ടം നോട്ട് നിരോദനം കൊണ്ടും ചയകടക്കാരന്റെ സാമ്പത്തിക ശാസ്ത്രത്തിൽ ഉള്ള അഗാധ പാണ്ഡിത്യം കൊണ്ടും നഷ്ടപ്പെട്ടു!! നോട്ടു നിരോധനം ഒന്നാം വർഷത്തിലേക്ക് കടക്കുമ്പോൾആഘോഷമാക്കാൻ മോഡി സർക്കാർ!! വയറ്റതടിച്ചു കരയുന്ന പൊതുജനം!! കള്ളപണ തീവ്രവാദികളുടെയും അപ്പീസും സ്കൂൾ പൂട്ടി പോകുമെന്ന വലിയ വർത്തമാനം മറക്കാൻ പാടില്ല!?? നോട്ടുനിരോധനത്തിൽ  ഒരുസങ്കിയും കഷ്ടപെട്ടില്ല ഓർമാവേണം!! കഷ്ടപെട്ടത് സാധരണകാരനായ ഇന്ത്യൻ പൗരന്മാർ ആണ്


2017, ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

സ്വയാശ്രയ മുതലാളിമാരുട പിണറായി സർക്കാർ??



നീറ്റ്‌ മെറിറ്റിൽ നീറ്റലായി വിദ്യാർത്ഥികൾ!!പിണറായി സർക്കാർ വിദ്യാർത്ഥികളുടെ ആസനത്തിൽ മുളകരച്ചു തേച്ചുകൊടുത്തും, സ്വയശ്രയ മുതലാളിമാർക്ക് ആസനം കഴുകി കൊടുക്കുന്ന തരത്തിലേക്ക് അത:പാധിച്ചു,!!നീറ്റിൽ പ്രവേശനം നടത്താൻ അനുമതി ലഭിച്ചിട്ടും സർക്കാർ സ്വയശ്രയമുതലാളിമാർക്ക് കൊള്ളയടി ഫീസ് വാങ്ങാൻ കൂട്ടുനില്കുകയാണ് ചെയ്തത്!!സർക്കാർ ഉപദേശികൾ ഈ സർക്കാരിനെ ഉപദേശിച്ചു ഒരുപരുവത്തിൽ എത്തിക്കും

5.5ലക്ഷം രൂപക്ക് ക്രിസ്ത്യൻ മാനേജ്‌മെന്റ് തയ്യാറായിട്ടും 11ലക്ഷംരൂപ ഫീസ് ഘടന പ്രഖ്യാപിച്ചു സർക്കാർ മാനേജുമെന്റുകളോട് ഇലക്ഷൻ കാലത്തെ ഉപകാരത്തിന് പ്രത്യുപകാരമായി പ്രഖ്യാപിച്ചു!പല പ്രാവശ്യം സര്‍ക്കാരിനെയും ആരോഗ്യമന്ത്രി _, യേയും മെഡിക്കല്‍കോളേജ് ഫീസില്‍ വ്യക്തത വരുത്താനും,വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷം  നിയമസഭയിലും,അകത്തും പുറത്തും ആവശ്യപ്പെട്ടതാണ്!!സ്വാശ്രയ മെഡിക്കല്‍കോളേജ് ഫീസ്‌ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ സമരങ്ങളും സംഘടിപ്പിച്ചു!! നിയമസഭയിലും പുറത്തും പ്രതിപക്ഷത്തെ പരിഹസിച്ച LDF ഉം വിവരദോഷികളായ ശൈലജ മന്ത്രിയും പിണറായി വിജയനും ഇപ്പോള്‍ ആരായി?? വീണ്ടും ശശിയായില്ലേ!!??എല്ലാം ശരിയാക്കില്ലേ!!??

ഈ സർക്കാർ വിവാദ ഉത്തരവുകൾ ഇറക്കി കളിച്ചിരുന്ന സമയത്തു നീറ്റ് അലോട്ട്‌മെന്റ് നടത്തിയിരുന്നെങ്കിൽ ഇന്ന് സർക്കാരിനും വിദ്യാർത്ഥികൾക്കും ഭാരമായി വരുമായിരുന്നോ??സർക്കാർ സ്വയാശ്രയ മേനേജ്‌മെന്റ്പ്രീണനം അവസാനിപ്പിക്കാൻ തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!ഇടതുപക്ഷത്തിന്റ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ മെക്സിക്കയിലേക്ക് കൂടിയേറി പാർക്കാൻ പോയിരിക്കുന്നുവെന്നു തോന്നി പോകുന്നു!!വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് സർക്കാരിനെ നിലനിർത്താൻ ഒരു ബാധ്യതയും ഇല്ല!!ഈ കൊള്ള ഫീസുകൾക്കെതിരെ പ്രതിഷേധം അറിയിക്കാൻ നിങ്ങളുടെ വിപ്ലവവീര്യം അധികാരവർഗ്ഗത്തിനു അടിമപ്പെടുത്തിയി ട്ടുണ്ടോ!ഉയരാത്ത മുഷ്ടികളും പൊങ്ങാത്ത നാവും അടിമത്ത ലക്ഷണമാണ്!!
     ഉണരൂ!!വിദ്യാർത്ഥി പൊതു സമൂഹമേ!!!

2017, ഓഗസ്റ്റ് 13, ഞായറാഴ്‌ച

ഇന്ത്യയിൽ സായിപ്പ് ബാക്കിവെച്ചതു വിദ്ദ്വേഷമോ??




സൂര്യനസ്തമിക്കാത്ത ഇംഗ്ലീഷ് ഭരണകൂടത്തിന് ഇന്ത്യയിൽനിന്നും എതിർപ്പു നേരിടേണ്ടി വന്നത് മുസ്ലിം സമുദായത്തിൽ നിന്നുമായിരുന്നു:സായിപ്പിന് വിദ്വേഷവും അറപ്പുംവെറുപ്പും തോന്നിയതും മുസ്ലിം സമൂഹത്തോട് തന്നെ!!
സ്വാതന്ത്ര്യം കിട്ടി 70 ആണ്ടു പിന്നിട്ടപ്പോൾ ഇന്ത്യയിലെ ഫാസിസ്റ്റു മേലാളന്മാർ
മുസ്ലിംനാമം വിദ്വേഷ ലേബലിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു!!!ഭരണകൂടത്തെ വിമർശിക്കുന്നവരെ രാഷ്ട്രീയപരമായി വിമർശിക്കുന്നതിന് പകരം മതം നോക്കി അയൽവക്ക രജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതും ഇംഗ്ലീഷുകാരന്റെചെരുപ്പ് നക്കികൾ തന്നെ!!ഒരു ദശവർഷം സുത്യർഹമായ രീതിയിൽ പാർലമെന്റിൽ ഉപരാഷ്ട്രപതി സ്ഥാനത്തിരുന്ന മനുഷ്യനെ അപമാനപരമായി യാത്ര അയപ്പു നൽകിയതും ;ഇന്ത്യക്ക് വേണ്ടി 90കളിൽ UN ന്നിൽ  ശക്തമായി നിലകൊണ്ടതും;ആസ്‌ത്രേലിയ;UAE തുടങ്ങിയ സ്ഥലങ്ങളിൽ ഹൈക്കമ്മീഷണർ.;രാജ്യംപത്‌മശ്രീ നൽകിആദരിച്ചവ്യക്തിയെ
അപമാനിക്കാൻ മോദിയും പരിവാരവുംഉത്സാഹം കാട്ടിയതിന്റെ ചേതോവികാരംമുസ്ലിമായി എന്നുള്ളത് തന്നെയല്ലേ??മുസ്ലിം വിദ്വേഷമല്ലേ!!!??

ഉത്തരേന്ത്യയിലെ മനുഷ്യ കുഞ്ഞുങ്ങളെ ശ്വാസം നൽകാതെ കൊന്നു തള്ളിയത് ഇന്ത്യൻ പ്രധാനമന്ത്രിക്കോ രാഷ്ട്രപതിക്കോ മന്ത്രിസഭക്കോ ബാധ്യതയിൽ നിന്നു ഒളിച്ചോടാൻ സാധിക്കുമോ;; വിദേശരാജ്യങ്ങളിൽ കാട്ടുതീ ഉണ്ടാകുമ്പോളും;മറ്റുരാജ്യങ്ങളിലെ കുട്ടികൾ സൈക്കിളിൽ വീണാലും;മരിച്ചാലും;;പ്രധാനമന്ത്രി അവരുടെ ദുഃഖത്തിൽ പങ്കുചേരും!! ഇന്ത്യയിൽ 60തിൽപരം പിഞ്ചുകുഞ്ഞുങ്ങൾ ശ്വാസംകിട്ടാതെ കൊലചെയ്യപ്പെട്ടപ്പോൾ പ്രധാനമന്ത്രി നിരീക്ഷണത്തിലാണുപോലും!!നിരീക്ഷണത്തിൽ നിന്നും  ഉണരാൻ ഒരു വിദേശ യാത്ര വേണ്ടിവന്നേക്കും?കേരളത്തിൽ രാഷ്ട്രീയ കുടിപ്പകയിൽ പൊലിഞ്ഞവന്റെവീട്ടിൽ നാഴികക്കുനേരംകേന്ദ്രമന്ത്രി സന്ദർശിക്കാൻ സമയംകിട്ടി!! പരസ്യത്തിനും രാഷ്ട്രീയ സന്ദർശനങ്ങൾക്കും ഇന്ത്യൻനികുതിപൈസ ചിലവാക്കാം!!ഓക്സിജൻ സിലിണ്ടറിന് കൊടുക്കാൻ കേന്ദ്ര-ഉത്തർപ്രേദേശ് സർക്കാറുകളിൽ ക്യാഷ്ഇല്ലപോലും!!കാവി കോണകം ഉടുത്തു ഭരിക്കുന്ന യോഗിയോട് റിപ്പോർട്ട് ചോദിക്കുകയും വിളിച്ചുവരുത്തുകയും ചെയ്യേണ്ട ഉത്തർപ്രേദേശ് ഗവർണർ ചാണകം അണ്ണാക്കിൽ കുടുങ്ങി നിൽക്കുകയുമാണോ?കേന്ദ്രമന്ത്രിമാർക്കു  ഗവർണറോട് വേണ്ടപെട്ട ഉദ്ദ്യോഗസ്ഥരോട്റിപ്പോർട്ട് ചോദിക്കേണ്ട??ഉത്തർപ്രേദേശ് സന്ദർശിക്കാൻ കേന്ദ്രമന്ത്രി മാർക്ക് താല്പര്യമില്ല!!കാരണം അവിടെ കൊലചെയ്യപ്പെട്ട പിഞ്ചു കുഞ്ഞുങ്ങൾ ദളിതന്റെയും-മുസ്ലിമിന്റെയും പിന്തലമുറക്കാരാണ്!!
പശുവിന് മനുഷ്യനേക്കാൾ വിലകല്പിക്കുന്ന ചാണകസർക്കാർ:: ;
പശുവിനുവേണ്ടി ക്യാബിനറ്റുറാങ്കിൽ ഹനുമാൻനിയമനം നടത്തുന്ന സർക്കാർ;മനുഷ്യശവങ്ങൾ കൊണ്ടുപോകാൻ ആംബുലൻസില്ലാത്തിടത്തു
പകരം പശുവിനു സഞ്ചരിക്കാൻ ACയോടുകൂടി അത്യാഹിത മെഡിക്കൽ 
ആംബുലൻസ് കൊടുത്ത സർക്കാർ!!പശുവിന്റെ മൂത്രം കുടിക്കേണ്ടവർ കുടിച്ചിട്ട് പാലു ദരിദ്രക്ക് വിതരണം ചെയ്യാനും മനുഷ്യജന്മങ്ങൾക്ക് 
പ്രാഥമിക സൗകര്യമെങ്കിലും ഒരുക്കാൻ കേന്ദ്ര-ഉത്തർപ്രേദേശ്സംസ്ഥാന സർക്കാരുകൾ തയ്യാറാകുമോ??ഇവിടെയും സായിപ്പിന്റെ വിദ്ദ്വേഷം 
നീണാൾ വാഴുന്നു!!

പഠാൻകൊട്ട് ആക്രമണത്തിന്റെ പ്രതികളെ സഹായിച്ചവരെയും പ്രതികളെയും വേണ്ടമാതിരി കൈകാര്യം ചെയ്യാൻ സാധിക്കാത്ത സ്വാതന്ത്ര്യമുണ്ടല്ലോ ആസ്വാതന്ത്ര്യത്തിന് ആശംസനേരാൻ  ഇന്ത്യക്കാരന് സാധിക്കുമോ!?GSTയുടെപേരിൽ കഴുത്തറുക്കൽ നടപടിമൂലം ഇന്ത്യൻ സമ്പത്തികരംഗം തകിടംമറിച്ചു അദാനി-അംബാനിമാർക്കും വിദേശ കുത്തകൾക്കും തീരോഴുതിയ സ്വാതന്ത്ര്യത്തിന് ആശംസനേരാൻ ഇന്ത്യക്കാരന് സാധിക്കുമോ!??കാശില്ലാത്തതിന്റെ പേരിൽ പ്രിയതമയുടെ ശവശരീരം മകളുമൊത്ത് കിലോമീറ്ററുകളോളം നടന്ന ദളിതന് നിഷേധിച്ച സ്വാതന്ത്ര്യത്തിനാശംസനേരാൻ ഇൻഡ്യാക്കാരന് സാധിക്കുമോ!?
മാട്ടിറച്ചി ഭക്ഷിക്കുവാൻകൈവശംവെച്ചു അഹ്‌ലാഖിന്ന് നിഷേധിച്ച ഭക്ഷണ സ്വതന്ത്ര്യത്തിന് ആശംസനേരാൻ ഇന്ത്യക്കാരന് സാധിക്കുമോ???അനേകം ദളിത് മുസ്ലിങ്ങൾക്ക് പശുവിന്റെ പേരിൽകൊല്ലപ്പെട്ടിട്ടുണ്ട്!ദളിതനും മുസ്ലിമിനും പശുവിന്റെ പേരിൽ നിഷേധിച്ച ജീവിതസ്വാതന്ത്ര്യത്തിന് ആശംസനേരാൻ ഇന്ത്യക്കാരന് സാധിക്കുമോ???ഇഷ്ടപെട്ടമതംസ്വീകരിച്ച ഫൈസലിന് നിഷേധിച്ച മതസ്വാതന്ത്ര്യത്തിന് ആശംസനേരാൻ ഇന്ത്യക്കാരന് സാധിക്കുമോ??റംസാനിൽ മലപ്പുറത്ത്ഹിന്ദു -മുസ്ലിം ഐക്യം തകർക്കാൻ ഉദ്ദേശിച്ചഅമ്പലക്കള്ളന്മാരുടെയും;;മാനവിക ഐക്യം തകർക്കാൻ കാസർകോട്  റിയാസ് മൗലവിക്ക് നിഷേധിച്ച സ്വാതന്ത്ര്യത്തിനും ആശംസ നേരാൻ ഇന്ത്യക്കാരനുംസാധിക്കുമോ?അവരുടെ  മനസ്സിൽ കയറിയ ഭയത്തിന്റെ നോവ് കനലെരിയുന്നുമുണ്ട്!!സ്വാതന്ത്ര്യം നേടിത്തന്ന സമൂഹം സ്വാതന്ത്ര്യ ഇന്ത്യയിൽ സ്വാതന്ത്ര്യം നിഷേധിക്കപെട്ടുകൊണ്ടിരിക്കുന്നു!!
സ്വാതന്ത്ര്യത്തിനെതിരെ നിലകൊണ്ട കപട ദേശിയവാദികളായ RSS പരിവാരം സ്വാതന്ത്ര്യവും ദേശീയതയും കുടുംബസ്വത്താക്കി വിരാജിക്കുന്നു!!അതിനുള്ള കാരണവും സായിപ്പിന്റെ വിദ്ദ്വേഷമാണ്!!

2017, ഓഗസ്റ്റ് 12, ശനിയാഴ്‌ച

ചാണക തൊഴുത്തിലെ #യോഗിആദിത്യാ#മനുഷ്യജന്മങ്ങളിലേക്ക് കണ്ണുതുറക്ക്!!!



ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ സര്‍ക്കാര്‍  ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാനില്ല പോലും,ആശുപത്രി ഓക്സിജന്‍ നല്‍കുന്ന കമ്പനിക്ക്  കുടിശിഖ വരുത്തിയത് 67 ലക്ഷം രൂപ,, മൂന്നു ദിവസമായി ഓക്സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയാണ് ചോദിച്ചപ്പോള്‍,, മുഖ്യമന്ത്രി അറിഞ്ഞില്ല എന്നുപറയുന്നു,,ഈ പ്രസ്താവന മുഖ്യമന്ത്രിയുടെ വ്യക്തമായ ഭരണ പരാജയമല്ലേ തെളിയിക്കുന്നത് ഇദേഹം ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുവാന്‍ യോഗ്യനാണോ? ബിജെപിയും നരേന്ദ്ര മോഡിയും മറുപടി പറയണം..ഈ പിഞ്ചുകുഞ്ഞുങ്ങളുടെ മരണം ഒരിക്കലും ന്യായീകരിക്കുവാന്‍ പറ്റാത്ത വിഷയമാണ്,മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് തന്‍റെ സര്‍ക്കാരിനു പറ്റിയ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു ധാര്‍മികത എന്നൊന്നുണ്ടെങ്കില്‍  മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുവാന്‍ തയ്യാറാകണം..

         സര്‍ക്കാരിന്റെ കെടുകാര്യസ്ഥയാണ് ദാരുണമായി സംഭവത്തില്‍ കലാശിക്കാൻ കാരണം സർക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും തന്നെ!!ഹൃദയത്തെ പിടിച്ചുകുലുക്കുന്ന ദുരന്തമാണിത്. സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒഴിയാനാവില്ല.ഉത്തർപ്രേദേശിലെയോഗി ഏകാധിപതി പശുക്കൾക്ക് AC ആംബുലൻസ് കൊടുക്കാൻ കാട്ടിയ ഉത്സാഹം മനുഷ്യജന്മങ്ങൾക്ക്  2ഓക്സിജൻ കുറ്റിയങ്കിലും കൊടുത്തിരുന്നെങ്കിൽ പിഞ്ചു കുഞ്ഞുങ്ങൾ ദാരുണമായി മരിക്കില്ലായിരുന്നു!!
         
            പശുവിനുവേണ്ടി ഭരിക്കുന്ന സർക്കാർ വല്ലപ്പോഴും മനുഷ്യജന്മങ്ങളോട് കനിവ് കാട്ടുമോ!!??പശുവിന് Ac റൂമും പരിചാരകരും;ചികിത്സിക്കാൻ ഉന്നതനിലവിവരമുള്ള മനുഷ്യഡോക്ടർമാരെ നിയമിക്കുന്ന സർക്കാർ മനുഷ്യന് വേണ്ടി ഹനുമാൻഡോക്ടരെയെങ്കിലും നിയമിക്കുമോ?? പശുക്കളിൽ നിന്ന്ചാണകവും മൂത്രവും വേണ്ടപ്പെട്ടവർ ഉപയോഗിച്ചാലും ഉപയോഗിക്കാത്ത പശുവിൻ പാലും ലോകത്തെ പുതിയ കണ്ടുപിടിത്ത ഓക്സിജനുമെങ്കിലും പാവപെട്ട മനുഷ്യന് നല്കാൻ നാൽക്കാലി ഗോ സർക്കാർ മുന്നിട്ടിറങ്ങുമോ???

ഈ മരിച്ചത് വല്ല ദളിത് മുസ്ലിം സമുദായക്കാരുടെ കാലി തൊഴുത്തിലെ പശുകുട്ടിയാണെങ്കിൽ  എന്തായിരിക്കും സ്ഥിതി?? കേരളമടക്കമുള്ളമറ്റുസംസ്ഥാനങ്ങളിൽ ആയിരുന്നു ഇത് സംഭവച്ചിരുന്നുവെങ്കിൽ അരുൺജെയ്റ്റിലി മുതൽ സന്ദർശന പ്രവാഹവും ഗവര്ണറുടെ വിളിച്ചുവരുത്തലും രാഷ്‌ട്രപതി ഭരണത്തിനുവേണ്ടി മുറവിളിയും നടത്താൻ RSS ബിജെപി പരിവാരങ്ങൾ മുന്നിൽ നിന്നേനെ !!ചാണക തൊഴുത്തിലെ #യോഗിആദിത്യ പിഞ്ചുകുഞ്ഞുങ്ങൾക്ക് താൻ ആദരാഞ്ജലികളർപ്പിക്കുമോ ??വല്ലസമയത്തുംഅദ്വൈത വാക്യങ്ങൾ മനസ്സിൽ വരുമ്പോൾ തന്റെ ഈപാപഭാരം മൂലം ഏതു ഗംഗയിൽ ഒഴുക്കിക്കളയും!!!

2017, ഓഗസ്റ്റ് 8, ചൊവ്വാഴ്ച

dilwale dulhania le jayenge



മണ്ണ്ചാരിനിന്ന പട്ടേൽ രാജ്യസഭ സീറ്റ്കൊണ്ട് പോയതിൽ വിഷമിച്ചിരുന്ന അമിട്ട് ഷാജി കുടുംബം!!ജീവിതത്തിൽ
ഇമ്മാതിരി അടി പട്ടേൽ കുടുംബത്തിൽ നിന്നും
ജൈനകാരനായ അമിട്ട് ഷാജിക്ക് കിട്ടിയിട്ടില്ല!!
കപിൽസിബലിന്റെ ഭാഷയിൽ ബിജെപികാരന്റെ തറവാടുമുതലിൽ പെട്ട ചിലയിനം ഇന്ത്യൻ റുപ്പികക്ക് വിലക്കുവാങ്ങാൻ കഴിയാത്ത ഒന്നുണ്ട് ജനാധിപത്യ
ഇന്ത്യയിൽ എന്നു തെളിയിച്ചു രാജ്യസഭ സീറ്റ്!!
അഹന്തതക്ക് മുഖത്തേറ്റ അടി!!കോടികളുടെ നഷ്ടവും!"
                       
ക്ഷീണം മാറാൻ ഒരുഗ്ലാസ്സ് ഗോമൂത്രവും കുടിച്ചും ഏമ്പക്കമിട്ടും ജൈന സന്യാസത്തോടെ കിടന്നുറങ്ങിയേക്കണം!ഗുജറാത്ത് നിയമസഭ തെരഞ്ഞടുപ്പ് പടിവാതിലിൽ എത്താൻ സമയം ഏറെയില്ല!! ഇന്നു തന്റെ സന്തതസഹചാരി മോഡിഭരിച്ച
 അദാനിയുടെ ഗുജറാത്തല്ല!!
കലാപമുണ്ടാക്കിയും പീഡിപ്പിച്ചും പേടിപ്പിച്ചുംഭരിച്ച
ജനത അതിൽ നിന്നും മുക്തമായിക്കൊണ്ടിരിക്കുകയാണ്!!

മോഡിഭരണത്തിന്റെ നേട്ടം കാൺപൂരിലെ വള്ളിട്രൗസറുമാരുടെയും അദാനി-അംബാനി
മുതലാളിമാരുടെ ബാങ്ക് അക്കൊണ്ട്  പത്നാഭ നിലവറമാതിരി നിറഞ്ഞൊഴുകിയെന്നല്ലാതെ സാധരണകാരന് വല്ലതുമുണ്ടോ??കേരളത്തിൽ 4വർഷമായി തുലാവർഷം വളരെകമ്മിയാണ്!!കർഷകർ നക്ഷ്ടത്തിലോടുമ്പോൾ:::: പട്ടിണിപാവങ്ങളായ ബിജെപി നേതൃത്വം ഇഞ്ചി-മഞ്ഞൾ കൃഷികൊണ്ടും ഡിജിറ്റൽപദ്ധതികൊണ്ട്ഫോട്ടോസ്റ്റാറ്റ് മെഷീനുപയോഗിച്ചു കുമ്മനടി നടത്തി കോടീശ്വരന്മാരായി!"

കോൺഗ്രസ്സ് യുഡിഫ് UPA നേതൃത്വമേ:::കളിക്കളത്തിൽ കളിക്കാനറിയാവുന്നവരെ കളിപ്പിച്ചാൽ ജയിക്കാം!!ഡൽഹിയിൽ കിടന്നുറങ്ങാൻപോയവരെ അതാത് വീട്ടിലേക്ക്  PF/DA കൊടുത്തു മാന്യമായി പറഞ്ഞയക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!ശക്തരായ UN ഉദ്യോഗസ്ഥർ ചാനലിൽ വന്നിരിക്കുന്നതിന് പകരം പാര്ടിആസ്ഥാനത് ഇരുത്തിയാൽ 2019ൽ മാനം കെടാതെ ഇരിക്കാം!!ഗുജറാത്തിൽ പട്ടേലിനുവേണ്ടിഇമ്മാതിരി കളി കളിക്കാനറിയുമെങ്കിൽ ഗോവ-മണിപ്പൂർ--മുതലായവ ബിജെപികാർക്ക് അടിയറവ് വെക്കേണ്ടിവരില്ലായിരുന്നു

2017, ജൂലൈ 31, തിങ്കളാഴ്‌ച

ഹിറ്റ്ലർക്ക് കരിമ്പൂച്ച പേടി!! പിണറായിക്ക് ക്യാമറയും!!??



നേരോടെ,നിര്‍ഭയം,നിരന്തരം കേരളത്തിലെ ചാനല്‍ ചര്‍ച്ച നടത്തുന്ന മഹത് വ്യക്തികള്‍ ഒരുസമയത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ പ്രചാരകരായിരുന്നു!! ഇന്നു ഇവർ അനഭിമതികളായിമാറി!! കേരളത്തിലെ പ്രമുഖ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍ ഇന്നും ഇടതുപക്ഷ സഹയാത്രികരാണ്, അതുകൊണ്ടാണ് യു ഡി എഫിന് എതിരെ വരുന്ന ആരോപണങ്ങള്‍ വളരെ മൂര്‍ച്ച കൂട്ടി പൊടിപ്പും തേങ്ങലുകൾ വെച്ച് ഇവര്‍ പ്രചരിപ്പിക്കുന്നത് മറന്നിട്ടില്ല!!, ഇടതുമുന്നണിക്ക് വിരുദ്ധമായി വരുന്ന വാര്‍ത്തകള്‍ മുക്കാൻ കഴിയുന്നത് മുക്ക്ന്നത് നാം കണ്ടതാണ്!! അതിന്‍റെ പ്രത്യക്ഷമായ ഉദാഹരണമാണ് പെരുമ്പാവൂരില്‍ കൊല്ലപെട്ട ജിഷയുടെ അമ്മയുടെ നിലവിളിയും,ഏറ്റുപറച്ചിലും വിവാദമാക്കാതെ  CPIMന്റെ MLA ആയ സാജുപോളിനു എതിരെ ആ അമ്മ പറഞ്ഞ കാര്യങ്ങള്‍ വളരെ വിദഗ്ദ്ധമായി മുക്കിയതും,കേരളത്തിലെ ജനങ്ങളുടെ വികാരം യു ഡി എഫിനു എതിരെ തിരിക്കുവാന്‍ കേരളത്തിലെ പ്രമുഖ ചാനലുകളായ, മനോരമ, ഏഷ്യാനെറ്റ്‌, റിപ്പോര്‍ട്ടര്‍,പീപ്പിള്‍,കൈരളി എന്നീ പ്രമുഖ ചാനല്‍ മുതലാളിമാര്‍ ശ്രെമിച്ചതും അവസാനം സാജുപോളിനെ പെരുമ്പാവുകാർ ഇരുത്തേണ്ടടുത്തു ഇരുത്തിയതും ഓർക്കണം!!

എയര്‍ കണ്ടീഷന്‍ റൂമിലിരിന്നു വാര്‍ത്തകള്‍ കെട്ടിച്ചമച്ചു വിട്ട നേരോടെ നിര്‍ഭയം കാരില്‍പെട്ട രണ്ടു പേര്‍ അന്നു ഇടതുമുന്നണി സ്ഥാനാര്‍ഥികളാണ്, അതിലൊരുവൻ കിണറ്റിൽവീണ് തോൽവിയടയുകയും  ഇപ്പോൾ രക്തം തിളച്ചു നടക്കുകയും ചെയ്യുന്നു:: ഇന്നും പലരും കമ്മ്യൂണിസ വേഷ ധാരികളുമാണ്:: കേരളത്തിൽ LDF നെ അധികാരത്തിൽ കയറ്റാൻ കഠിനപരിശ്രമം നടത്തിയതും മാധ്യമ തമ്പ്രാക്കന്മാരാണ്::: ഇല്ലാക്കഥകൾ ചൊല്ലിയും യുവാക്കൾക്ക് ഹരംപകർന്നു CD ക്ക് പിറകെ പാഞ്ഞും കഷ്ട്പ്പെട്ട മാധ്യമ കുലപതികൾ;; അമ്മാതിരി മാധ്യമധർമ്മത്തെ ഇപ്പോൾ ധർമ്മടം മെമ്പറായ പിണറായി മുഖ്യനുംപോലും വിശ്വാസമില്ലപോലും;; ഉമ്മൻ‌ചാണ്ടിഭരണനേട്ടത്തെ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാതെ കള്ളവാറ്റുകാരുടെയും നപുംസകളുടെയും വാക്കുകൾക്ക് വിലകൽപ്പിച്ചും വേദമാക്കുക്കയും ചെയ്തുകൊടുത്ത മാധ്യമ സുഹൃത്തുക്കൾക്ക് ഈസർക്കാരിൽ നിന്നും നീതികിട്ടുന്നില്ല പോലും?? ഉമ്മൻ ചാണ്ടിഎന്ന #കാരുണ്യമുഖ്യനെ ചണ്ടിയാക്കി പൊതുജന മുമ്പിൽ അവതരിപ്പിച്ചപ്പോൾ കിട്ടിയ ലാഭം എന്ത്??സെക്രട്ടറിയേറ്റ് പടിക്കൽ പോലും കാലു കുത്താൻ സമ്മതിക്കുന്നില്ല എന്ന തരത്തിലേക്ക് മാധ്യമ ധർമ്മം വളർന്നു,, വളർത്തി!!  അഹങ്കാരത്തിനും അഹന്തതക്കും ഏകാധിപത്യത്തിനും കൈകാലു മുളച്ചവന് ജൻമം നൽകി കേരള ജനതക്ക് നൽകുവാൻ കഴിഞ്ഞത് മിച്ചം!!
   
മാത്രവുമല്ല കോഴയിടപാടുകളും ഭരണ പരാജയങ്ങളും തമ്മിൽ പറഞ്ഞു തീർക്കുന്നതിൽ മാധ്യമങ്ങളെ പടിക്കു പുറത്തേക്ക് ആട്ടി പായിച്ചതും മുൻകാല പ്രവർത്തന സുകൃതം!! ഉമ്മൻ‌ചാണ്ടി എന്ന മനുഷ്യന്റെ ശാപം!! ഹിറ്റ്ലറുടെ കരിമ്പൂച്ച പേടിക്കു തുല്യമായി പിണറായി ഏകാധിപതിക്ക്  മാധ്യമ ക്യാമറ പേടി തന്നെയാണ് ഉള്ളത്!? സിപിഎം പാർട്ടിയിലെ തലമുതിർന്ന നേതാവ് vs അച്യുതാനന്തനും തമ്മിലുള്ള ശീതസമര കാലങ്ങളിൽ അന്നത്തെ പാർട്ടി സെക്രട്ടറി പിണറയിയുടെ ക്യാമറ പേടി ഇന്നും നിലനിൽകുന്നു!!മാറിയിട്ടില്ല! അന്നു ആട്ടിപ്പുറത്താക്കിയ മാധ്യമങ്ങൾക്ക് സെക്രട്ടറിയേറ്റിൽ കണ്ടു പോകരുത് എന്നു ഏകാധിപതി തീരുമാനിച്ചിരിക്കുന്നു!! ഇന്ന് മാധ്യമ പ്രവർത്തനത്തിനെതിരെ അപ്രഖ്യാപിത മാധ്യമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ ഓരോ കേരളീയനും അപലപിക്കട്ടെ!! ഇന്ന് കേരള ജനങ്ങൾ പിണറായിയോട് പറയാൻ കൊതിച്ചവാക്ക് @കടക്ക് പുറത്ത് @മാറിനിൽക്ക് എത്രയും പെട്ടെന്നു പൂവണിയട്ടെ എന്നാശംസിക്കുന്നു!!!! ഇതിലും വലിയ മാധ്യമ വിചാരണ നേരിട്ട മുന്ഖ്യന്മാരെ മനസ്സിൽ ധ്യാനിച്ച് cpim പാർട്ടി മാധ്യമ ത്തണലിൽ വളർന്നതല്ലയെന്ന  സഖാക്കളുടെസ്ഥിരം പല്ലവി തുടരട്ടെ!!തുടരുന്നതാണ്!! എല്ലാ ന്യായീകരണം സഖാകൾക്കും മാധ്യമങ്ങൾക്കും വിപ്ലവശംസകൾ നേരുന്നു!!