സൂര്യനസ്തമിക്കാത്ത ഇംഗ്ലീഷ് ഭരണകൂടത്തിന് ഇന്ത്യയിൽനിന്നും എതിർപ്പു നേരിടേണ്ടി വന്നത് മുസ്ലിം സമുദായത്തിൽ നിന്നുമായിരുന്നു:സായിപ്പിന് വിദ്വേഷവും അറപ്പുംവെറുപ്പും തോന്നിയതും മുസ്ലിം സമൂഹത്തോട് തന്നെ!!
സ്വാതന്ത്ര്യം കിട്ടി 70 ആണ്ടു പിന്നിട്ടപ്പോൾ ഇന്ത്യയിലെ ഫാസിസ്റ്റു മേലാളന്മാർ
മുസ്ലിംനാമം വിദ്വേഷ ലേബലിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു!!!ഭരണകൂടത്തെ വിമർശിക്കുന്നവരെ രാഷ്ട്രീയപരമായി വിമർശിക്കുന്നതിന് പകരം മതം നോക്കി അയൽവക്ക രജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതും ഇംഗ്ലീഷുകാരന്റെചെരുപ്പ് നക്കികൾ തന്നെ!!ഒരു ദശവർഷം സുത്യർഹമായ രീതിയിൽ പാർലമെന്റിൽ ഉപരാഷ്ട്രപതി സ്ഥാനത്തിരുന്ന മനുഷ്യനെ അപമാനപരമായി യാത്ര അയപ്പു നൽകിയതും ;ഇന്ത്യക്ക് വേണ്ടി 90കളിൽ UN ന്നിൽ ശക്തമായി നിലകൊണ്ടതും;ആസ്‌ത്രേലിയ;UAE തുടങ്ങിയ സ്ഥലങ്ങളിൽ ഹൈക്കമ്മീഷണർ.;രാജ്യംപത്‌മശ്രീ നൽകിആദരിച്ചവ്യക്തിയെ
അപമാനിക്കാൻ മോദിയും പരിവാരവുംഉത്സാഹം കാട്ടിയതിന്റെ ചേതോവികാരംമുസ്ലിമായി എന്നുള്ളത് തന്നെയല്ലേ??മുസ്ലിം വിദ്വേഷമല്ലേ!!!??
ഉത്തരേന്ത്യയിലെ മനുഷ്യ കുഞ്ഞുങ്ങളെ ശ്വാസം നൽകാതെ കൊന്നു തള്ളിയത് ഇന്ത്യൻ പ്രധാനമന്ത്രിക്കോ രാഷ്ട്രപതിക്കോ മന്ത്രിസഭക്കോ ബാധ്യതയിൽ നിന്നു ഒളിച്ചോടാൻ സാധിക്കുമോ;; വിദേശരാജ്യങ്ങളിൽ കാട്ടുതീ ഉണ്ടാകുമ്പോളും;മറ്റുരാജ്യങ്ങളിലെ കുട്ടികൾ സൈക്കിളിൽ വീണാലും;മരിച്ചാലും;;പ്രധാനമന്ത്രി അവരുടെ ദുഃഖത്തിൽ പങ്കുചേരും!! ഇന്ത്യയിൽ 60തിൽപരം പിഞ്ചുകുഞ്ഞുങ്ങൾ ശ്വാസംകിട്ടാതെ കൊലചെയ്യപ്പെട്ടപ്പോൾ പ്രധാനമന്ത്രി നിരീക്ഷണത്തിലാണുപോലും!!നിരീക്ഷണത്തിൽ നിന്നും ഉണരാൻ ഒരു വിദേശ യാത്ര വേണ്ടിവന്നേക്കും?കേരളത്തിൽ രാഷ്ട്രീയ കുടിപ്പകയിൽ പൊലിഞ്ഞവന്റെവീട്ടിൽ നാഴികക്കുനേരംകേന്ദ്രമന്ത്രി സന്ദർശിക്കാൻ സമയംകിട്ടി!! പരസ്യത്തിനും രാഷ്ട്രീയ സന്ദർശനങ്ങൾക്കും ഇന്ത്യൻനികുതിപൈസ ചിലവാക്കാം!!ഓക്സിജൻ സിലിണ്ടറിന് കൊടുക്കാൻ കേന്ദ്ര-ഉത്തർപ്രേദേശ് സർക്കാറുകളിൽ ക്യാഷ്ഇല്ലപോലും!!കാവി കോണകം ഉടുത്തു ഭരിക്കുന്ന യോഗിയോട് റിപ്പോർട്ട് ചോദിക്കുകയും വിളിച്ചുവരുത്തുകയും ചെയ്യേണ്ട ഉത്തർപ്രേദേശ് ഗവർണർ ചാണകം അണ്ണാക്കിൽ കുടുങ്ങി നിൽക്കുകയുമാണോ?കേന്ദ്രമന്ത്രിമാർക്കു ഗവർണറോട് വേണ്ടപെട്ട ഉദ്ദ്യോഗസ്ഥരോട്റിപ്പോർട്ട് ചോദിക്കേണ്ട??ഉത്തർപ്രേദേശ് സന്ദർശിക്കാൻ കേന്ദ്രമന്ത്രി മാർക്ക് താല്പര്യമില്ല!!കാരണം അവിടെ കൊലചെയ്യപ്പെട്ട പിഞ്ചു കുഞ്ഞുങ്ങൾ ദളിതന്റെയും-മുസ്ലിമിന്റെയും പിന്തലമുറക്കാരാണ്!!
പശുവിന് മനുഷ്യനേക്കാൾ വിലകല്പിക്കുന്ന ചാണകസർക്കാർ:: ;
പശുവിനുവേണ്ടി ക്യാബിനറ്റുറാങ്കിൽ ഹനുമാൻനിയമനം നടത്തുന്ന സർക്കാർ;മനുഷ്യശവങ്ങൾ കൊണ്ടുപോകാൻ ആംബുലൻസില്ലാത്തിടത്തു
പകരം പശുവിനു സഞ്ചരിക്കാൻ ACയോടുകൂടി അത്യാഹിത മെഡിക്കൽ
ആംബുലൻസ് കൊടുത്ത സർക്കാർ!!പശുവിന്റെ മൂത്രം കുടിക്കേണ്ടവർ കുടിച്ചിട്ട് പാലു ദരിദ്രക്ക് വിതരണം ചെയ്യാനും മനുഷ്യജന്മങ്ങൾക്ക്
പ്രാഥമിക സൗകര്യമെങ്കിലും ഒരുക്കാൻ കേന്ദ്ര-ഉത്തർപ്രേദേശ്സംസ്ഥാന സർക്കാരുകൾ തയ്യാറാകുമോ??ഇവിടെയും സായിപ്പിന്റെ വിദ്ദ്വേഷം
നീണാൾ വാഴുന്നു!!
പഠാൻകൊട്ട് ആക്രമണത്തിന്റെ പ്രതികളെ സഹായിച്ചവരെയും പ്രതികളെയും വേണ്ടമാതിരി കൈകാര്യം ചെയ്യാൻ സാധിക്കാത്ത സ്വാതന്ത്ര്യമുണ്ടല്ലോ ആസ്വാതന്ത്ര്യത്തിന് ആശംസനേരാൻ ഇന്ത്യക്കാരന് സാധിക്കുമോ!?GSTയുടെപേരിൽ കഴുത്തറുക്കൽ നടപടിമൂലം ഇന്ത്യൻ സമ്പത്തികരംഗം തകിടംമറിച്ചു അദാനി-അംബാനിമാർക്കും വിദേശ കുത്തകൾക്കും തീരോഴുതിയ സ്വാതന്ത്ര്യത്തിന് ആശംസനേരാൻ ഇന്ത്യക്കാരന് സാധിക്കുമോ!??കാശില്ലാത്തതിന്റെ പേരിൽ പ്രിയതമയുടെ ശവശരീരം മകളുമൊത്ത് കിലോമീറ്ററുകളോളം നടന്ന ദളിതന് നിഷേധിച്ച സ്വാതന്ത്ര്യത്തിനാശംസനേരാൻ ഇൻഡ്യാക്കാരന് സാധിക്കുമോ!?
മാട്ടിറച്ചി ഭക്ഷിക്കുവാൻകൈവശംവെച്ചു അഹ്‌ലാഖിന്ന് നിഷേധിച്ച ഭക്ഷണ സ്വതന്ത്ര്യത്തിന് ആശംസനേരാൻ ഇന്ത്യക്കാരന് സാധിക്കുമോ???അനേകം ദളിത് മുസ്ലിങ്ങൾക്ക് പശുവിന്റെ പേരിൽകൊല്ലപ്പെട്ടിട്ടുണ്ട്!ദളിതനും മുസ്ലിമിനും പശുവിന്റെ പേരിൽ നിഷേധിച്ച ജീവിതസ്വാതന്ത്ര്യത്തിന് ആശംസനേരാൻ ഇന്ത്യക്കാരന് സാധിക്കുമോ???ഇഷ്ടപെട്ടമതംസ്വീകരിച്ച ഫൈസലിന് നിഷേധിച്ച മതസ്വാതന്ത്ര്യത്തിന് ആശംസനേരാൻ ഇന്ത്യക്കാരന് സാധിക്കുമോ??റംസാനിൽ മലപ്പുറത്ത്ഹിന്ദു -മുസ്ലിം ഐക്യം തകർക്കാൻ ഉദ്ദേശിച്ചഅമ്പലക്കള്ളന്മാരുടെയും;;മാനവിക ഐക്യം തകർക്കാൻ കാസർകോട് റിയാസ് മൗലവിക്ക് നിഷേധിച്ച സ്വാതന്ത്ര്യത്തിനും ആശംസ നേരാൻ ഇന്ത്യക്കാരനുംസാധിക്കുമോ?അവരുടെ മനസ്സിൽ കയറിയ ഭയത്തിന്റെ നോവ് കനലെരിയുന്നുമുണ്ട്!!സ്വാതന്ത്ര്യം നേടിത്തന്ന സമൂഹം സ്വാതന്ത്ര്യ ഇന്ത്യയിൽ സ്വാതന്ത്ര്യം നിഷേധിക്കപെട്ടുകൊണ്ടിരിക്കുന്നു!!
സ്വാതന്ത്ര്യത്തിനെതിരെ നിലകൊണ്ട കപട ദേശിയവാദികളായ RSS പരിവാരം സ്വാതന്ത്ര്യവും ദേശീയതയും കുടുംബസ്വത്താക്കി വിരാജിക്കുന്നു!!അതിനുള്ള കാരണവും സായിപ്പിന്റെ വിദ്ദ്വേഷമാണ്!!