നേരോടെ,നിര്‍ഭയം,നിരന്തരം കേരളത്തിലെ ചാനല്‍ ചര്‍ച്ച നടത്തുന്ന മഹത് വ്യക്തികള്‍ ഒരുസമയത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ പ്രചാരകരായിരുന്നു!! ഇന്നു ഇവർ അനഭിമതികളായിമാറി!! കേരളത്തിലെ പ്രമുഖ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍ ഇന്നും ഇടതുപക്ഷ സഹയാത്രികരാണ്, അതുകൊണ്ടാണ് യു ഡി എഫിന് എതിരെ വരുന്ന ആരോപണങ്ങള്‍ വളരെ മൂര്‍ച്ച കൂട്ടി പൊടിപ്പും തേങ്ങലുകൾ വെച്ച് ഇവര്‍ പ്രചരിപ്പിക്കുന്നത് മറന്നിട്ടില്ല!!, ഇടതുമുന്നണിക്ക് വിരുദ്ധമായി വരുന്ന വാര്‍ത്തകള്‍ മുക്കാൻ കഴിയുന്നത് മുക്ക്ന്നത് നാം കണ്ടതാണ്!! അതിന്‍റെ പ്രത്യക്ഷമായ ഉദാഹരണമാണ് പെരുമ്പാവൂരില്‍ കൊല്ലപെട്ട ജിഷയുടെ അമ്മയുടെ നിലവിളിയും,ഏറ്റുപറച്ചിലും വിവാദമാക്കാതെ CPIMന്റെ MLA ആയ സാജുപോളിനു എതിരെ ആ അമ്മ പറഞ്ഞ കാര്യങ്ങള്‍ വളരെ വിദഗ്ദ്ധമായി മുക്കിയതും,കേരളത്തിലെ ജനങ്ങളുടെ വികാരം യു ഡി എഫിനു എതിരെ തിരിക്കുവാന്‍ കേരളത്തിലെ പ്രമുഖ ചാനലുകളായ, മനോരമ, ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍,പീപ്പിള്‍,കൈരളി എന്നീ പ്രമുഖ ചാനല്‍ മുതലാളിമാര്‍ ശ്രെമിച്ചതും അവസാനം സാജുപോളിനെ പെരുമ്പാവുകാർ ഇരുത്തേണ്ടടുത്തു ഇരുത്തിയതും ഓർക്കണം!!
എയര്‍ കണ്ടീഷന്‍ റൂമിലിരിന്നു വാര്‍ത്തകള്‍ കെട്ടിച്ചമച്ചു വിട്ട നേരോടെ നിര്‍ഭയം കാരില്‍പെട്ട രണ്ടു പേര്‍ അന്നു ഇടതുമുന്നണി സ്ഥാനാര്‍ഥികളാണ്, അതിലൊരുവൻ കിണറ്റിൽവീണ് തോൽവിയടയുകയും ഇപ്പോൾ രക്തം തിളച്ചു നടക്കുകയും ചെയ്യുന്നു:: ഇന്നും പലരും കമ്മ്യൂണിസ വേഷ ധാരികളുമാണ്:: കേരളത്തിൽ LDF നെ അധികാരത്തിൽ കയറ്റാൻ കഠിനപരിശ്രമം നടത്തിയതും മാധ്യമ തമ്പ്രാക്കന്മാരാണ്::: ഇല്ലാക്കഥകൾ ചൊല്ലിയും യുവാക്കൾക്ക് ഹരംപകർന്നു CD ക്ക് പിറകെ പാഞ്ഞും കഷ്ട്പ്പെട്ട മാധ്യമ കുലപതികൾ;; അമ്മാതിരി മാധ്യമധർമ്മത്തെ ഇപ്പോൾ ധർമ്മടം മെമ്പറായ പിണറായി മുഖ്യനുംപോലും വിശ്വാസമില്ലപോലും;; ഉമ്മൻചാണ്ടിഭരണനേട്ടത്തെ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാതെ കള്ളവാറ്റുകാരുടെയും നപുംസകളുടെയും വാക്കുകൾക്ക് വിലകൽപ്പിച്ചും വേദമാക്കുക്കയും ചെയ്തുകൊടുത്ത മാധ്യമ സുഹൃത്തുക്കൾക്ക് ഈസർക്കാരിൽ നിന്നും നീതികിട്ടുന്നില്ല പോലും?? ഉമ്മൻ ചാണ്ടിഎന്ന #കാരുണ്യമുഖ്യനെ ചണ്ടിയാക്കി പൊതുജന മുമ്പിൽ അവതരിപ്പിച്ചപ്പോൾ കിട്ടിയ ലാഭം എന്ത്??സെക്രട്ടറിയേറ്റ് പടിക്കൽ പോലും കാലു കുത്താൻ സമ്മതിക്കുന്നില്ല എന്ന തരത്തിലേക്ക് മാധ്യമ ധർമ്മം വളർന്നു,, വളർത്തി!! അഹങ്കാരത്തിനും അഹന്തതക്കും ഏകാധിപത്യത്തിനും കൈകാലു മുളച്ചവന് ജൻമം നൽകി കേരള ജനതക്ക് നൽകുവാൻ കഴിഞ്ഞത് മിച്ചം!!
മാത്രവുമല്ല കോഴയിടപാടുകളും ഭരണ പരാജയങ്ങളും തമ്മിൽ പറഞ്ഞു തീർക്കുന്നതിൽ മാധ്യമങ്ങളെ പടിക്കു പുറത്തേക്ക് ആട്ടി പായിച്ചതും മുൻകാല പ്രവർത്തന സുകൃതം!! ഉമ്മൻചാണ്ടി എന്ന മനുഷ്യന്റെ ശാപം!! ഹിറ്റ്ലറുടെ കരിമ്പൂച്ച പേടിക്കു തുല്യമായി പിണറായി ഏകാധിപതിക്ക് മാധ്യമ ക്യാമറ പേടി തന്നെയാണ് ഉള്ളത്!? സിപിഎം പാർട്ടിയിലെ തലമുതിർന്ന നേതാവ് vs അച്യുതാനന്തനും തമ്മിലുള്ള ശീതസമര കാലങ്ങളിൽ അന്നത്തെ പാർട്ടി സെക്രട്ടറി പിണറയിയുടെ ക്യാമറ പേടി ഇന്നും നിലനിൽകുന്നു!!മാറിയിട്ടില്ല! അന്നു ആട്ടിപ്പുറത്താക്കിയ മാധ്യമങ്ങൾക്ക് സെക്രട്ടറിയേറ്റിൽ കണ്ടു പോകരുത് എന്നു ഏകാധിപതി തീരുമാനിച്ചിരിക്കുന്നു!! ഇന്ന് മാധ്യമ പ്രവർത്തനത്തിനെതിരെ അപ്രഖ്യാപിത മാധ്യമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ ഓരോ കേരളീയനും അപലപിക്കട്ടെ!! ഇന്ന് കേരള ജനങ്ങൾ പിണറായിയോട് പറയാൻ കൊതിച്ചവാക്ക് @കടക്ക് പുറത്ത് @മാറിനിൽക്ക് എത്രയും പെട്ടെന്നു പൂവണിയട്ടെ എന്നാശംസിക്കുന്നു!!!! ഇതിലും വലിയ മാധ്യമ വിചാരണ നേരിട്ട മുന്ഖ്യന്മാരെ മനസ്സിൽ ധ്യാനിച്ച് cpim പാർട്ടി മാധ്യമ ത്തണലിൽ വളർന്നതല്ലയെന്ന സഖാക്കളുടെസ്ഥിരം പല്ലവി തുടരട്ടെ!!തുടരുന്നതാണ്!! എല്ലാ ന്യായീകരണം സഖാകൾക്കും മാധ്യമങ്ങൾക്കും വിപ്ലവശംസകൾ നേരുന്നു!!