നിലപാട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നിലപാട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, ഏപ്രിൽ 28, ചൊവ്വാഴ്ച

ഉദ്യോഗസ്ഥരോട് സാലറി ചലഞ്ചും പറഞ്ഞു കൈനീട്ടാതെ ശമ്പളം വെട്ടി കുറക്കൂ സര്ക്കാരെ...

പിണറായി സർക്കാർ പിടിപ്പുകേട് മൂലം സാലറി ചലഞ്ച്ൽ ഹൈക്കോടതി വിധി സർക്കാർ ഇരന്നു വാങ്ങിയതാണ്. സാലറി ചലഞ്ച്നു UDF മുന്നണി എതിരെ അല്ല. 100_140 ഘടാ ഘടിയന്മാരും ക്യാബിനറ്റ് റാങ്ക് ഉള്ള അഡ്വക്കേറ്റ് ജനറലും സുപ്രസിദ്ധ വക്കീൽ മഞ്ചേരി ശ്രീധരൻ വക്കീൽ ഉണ്ടായിട്ടും പിണറായി\സഖാക്കളുടെ ഭാഷയിൽ പറഞ്ഞാൽ പീറ ഉദ്യോഗസ്ഥർക്കെതിരെ സാലറിചലഞ്ചിൽ ഹൈക്കോടതിയിൽ  തോറ്റു അമ്പി.

അതിൽ നിന്നും ഒഴിഞ്ഞു മാറാൻ UDF നുമേൽ കെട്ടുവെച്ചു പിണറായി വിജയൻ സർക്കാരിന് സാധിക്കില്ല. പിണറായി ഭക്ത ന്യായീകരണ തൊഴിലാളിക്കും സാധിക്കില്ല. എന്ത് കൊണ്ട് ആണ് ലാവ്ലിൻ കേസിൽ വിലകൂടിയ കള്ളന് വില കൂടിയ വക്കീൽ വന്നിരുന്നത്? ഇന്നലെ Splinklr അഴിമതി കുഴിച്ചുമൂടാൻ വില കൂടിയ വക്കീൽ വന്നിരുന്നത്. ഹൈക്കോടതിയിൽ ഓട്ടൻ തുള്ളൽ നടത്തിയത് സർക്കാരിന് വേണ്ടിയല്ലേ?

സർക്കാർ മഷിനറിയും നിയമ വകുപ്പ് മന്ത്രിയും ശശിമാരുടെ പാർട്ടി ഓഫീസിലെ പീഡനം അന്വേഷണം നടത്താൻ മാത്രം അതപതിച്ചത് കൊണ്ടല്ലേ ഇതല്ലാം സംഭവിക്കുന്നത്. പല സുപ്രധാന കേസുകളിലും തോൽക്കുന്നത്. ഹാരിസൺ മലയാളം കമ്പനിയുടെ കേസിൽ 1000 ഏക്കർ ഭൂമി സർക്കാർ കോടതിയിൽ തോറ്റ് കൊടുത്തത് അടക്കം പിണറായി സർക്കാർ വക്കീലന്മാർ ഏത് കേസിലാണ് ഈ കാലത്ത് വിജയിച്ചത്?

മാസത്തിൽ 6ദിവസത്തെ ശമ്പളം സർക്കാർ ഫണ്ടിലേക്ക് വാങ്ങാൻ കഴിയാത്ത കേസിൽ പോലും ജയിക്കാൻകഴിയാത്ത നിയമ വകുപ്പ് പിരിച്ചുവിട്ടു കൂടെ സര്ക്കാരെ? മഴ പെയ്താലും വെയിലായാലും പേമാരി വന്നാലും ദുരന്തങ്ങൾ വന്നാലും എന്തിനേരെ കൊറോണ വന്നാലും 2_3%വരുന്ന ഉദ്യോഗസ്ഥ ലോബിയിലെ 80% ആളുകളും സുരക്ഷിരാണ്. 2_3% വരുന്ന ഉദ്യോഗസ്ഥ ലോബിക്ക് ഖജനാവിലെ 70 ശതമാനം നികുതിയും അതിനു പുറമെ ലോക ബാങ്ക് വായ്പയും അടക്കം ചിലവാക്കാൻ ഭരിക്കുന്ന തരത്തിലായി കേരള സർക്കാരുകൾ.

ഇക്കഴിഞ്ഞ ശമ്പള പരിഷ്കാര കമ്മീഷൻ ഈ സർക്കാർ കാലത്ത് കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളത്തിന് ആനുപാതികമായി വർധിപ്പിച്ചു സർക്കാർ ഉദ്യോഗസ്ഥ ലോബിക്ക് അഭിവാദ്യം അർപ്പിച്ചു.
തൊഴിലുറപ്പ് ജോലിയിൽ പോലും ജോലി ചെയ്യാത്തവർക്ക് ശമ്പളം നൽകില്ല എന്നിരിക്കെ ജോലി ചെയ്യാത്ത മാസത്തിൽ ശമ്പളം കൊടുക്കാത്ത തരത്തിൽ ശമ്പള പരിഷ്‌ക്കരണം നടത്താൻ പിണറായി സർക്കാരിന് കെൽപ്പുണ്ടോ?

മുൻനായനാർ സർക്കാരിന്റെ അഴിമതി,ധൂർത്ത്കൊണ്ട് കേരള ഖജനാവ് കാലിയാക്കിയതും പിന്നീട്‌ വന്ന 2002ലെ ആന്റണി സർക്കാർ ഉദ്യോഗസ്ഥരുടെ ചില ആനുകൂല്യങ്ങൾക്ക് എതിരെ കൈ വെച്ചപ്പോൾ അന്നത്തെ ഉദ്യോഗസ്ഥ ലോബിയെ സംരക്ഷിക്കാൻ ചന്തികഴുകി മാലിന്യം നീക്കിയത് അന്നത്തെ പാർട്ടി സെക്രട്ടറി ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയൻ ആയിരുന്നു.

ഇന്ന് ഒരു മാസത്തിൽ ഒരു രണ്ടാംശനിയും 4 ഞാറാഴ്ച്ച അടങ്ങുന്ന 6ദിവസത്തെ ശമ്പളം ഉദ്യോഗസ്ഥരുടെ ആസനത്തിൽ കയ്യിട്ടു വരിയിട്ട് വാങ്ങാൻ പോലും ഇന്നത്തെ പിണറായി സർക്കാരിന് കഴിയുന്നുമില്ല. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം കണ്ടറിയും.. ഇന്നലെകളിൽ നിയമസഭയിൽ മന്ത്രുമാരുടെയും MLAമാരുടെയും ശമ്പളവും ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചതും വെട്ടി കുറക്കാൻ തയ്യാറാകുമോ?

ക്യാബിനറ്റ് റാങ്കുള്ള കോടികൾ മുടിക്കുന്ന ഭരണ പരിഷ്കാര കമ്മീഷൻ, മുന്നോക്ക കമ്മീഷൻ, അടക്കമുള്ള കമ്മീഷൻമാരെയും യുവജന ക്ഷേമ കമ്മീഷൻ ചിന്ത സഖാക്കളെയും പിരിച്ചുവിടാനും ഇച്ചിരി ഉളുപ്പുണ്ടോ? രാഷ്ട്രീയം അറിയുന്ന പിണറായി വിജയന് രാഷ്ട്രീയം ഉപദേശിക്കാൻ ഖജനാവിലെ ലക്ഷങ്ങൾ തിന്നു മുടിക്കുന്ന ശുംഭൻ ജയരാജനെ ആട്ടി പുറത്താക്കാൻ തയ്യാറുമോ?

സർക്കാർ സാലറി ചലഞ്ചുമായി കൈനീട്ടി നടക്കാതെ ഉദ്യോഗസ്ഥരുടെ ശമ്പളം 50_60%മോ അല്ലങ്കിൽ അനുകൂല്യങ്ങളോ വെട്ടികുറക്കാൻ സർക്കാർ തയ്യാറാകണം. അന്ന് ആൻറണി സർക്കാരിന് തുരങ്കം പിണറായി വെച്ച അതിന് ഉളുപ്പു വേണം. ആരാന്റെ നെഞ്ചിലൂടെ ഗെയിൽ പൈപ്പ് കയറ്റിയ പിണറായി... ഇതിന് ശമ്പളം വെട്ടിക്കുറയ്ക്കാൻ ഇച്ചിരി ഇച്ഛാശക്തി വേണം..

✍✍✍താനാരി✍✍✍