കരുണ_അഞ്ചരക്കണ്ടി_മലബാർ സ്വയാശ്രയ മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് നടത്തിയ തെമ്മാടിത്തരം കേരളവും കേരളത്തിലെ സർക്കാരും നേരിട്ടറിഞ്ഞതാണ്!! ഓൺലൈനായി സ്വയാശ്രയ അപേക്ഷ പോലും തലവരി പണത്തിന് മുകളിൽ തച്ചുടച്ചു സർക്കാർ സംവിധാനത്തെ വെല്ലുവിളിച്ചു സമാന്തര സർക്കാർ ഭരണം നടത്തിയത് നാം മറന്നുകൂടാ!! ക്വാളിഫൈഡ് കുട്ടികളെ പോലും ക്വാളിഫൈഡ് ഇല്ലാത്ത കുട്ടികൾക്ക് പ്രവേശനം നൽകുന്നതിന് വേണ്ടി അസന്മാർഗ്ഗിക മാർഗ്ഗം ഉപയോഗിച്ച് സ്വയാശ്രയ മാനേജ്‌മെന്റ് നടപ്പിലാക്കിയിരുന്നു!! 181 അർഹരായ കുട്ടികളെ എടുത്താൽ പൊങ്ങാത്ത കാശിന്റെ പേരിൽ പുറത്തിരുത്തി എന്നു മനസ്സിലാക്കാം!! അനർഹരായ കുട്ടികൾക്ക് വേണ്ടി നോട്ടു കെട്ടുകളുടെ തൂക്കത്തിനനുസരിച്ചു പ്രഫഷണൽ രംഗം കുരുതികളമാക്കി!! സ്വയാശ്രയ കോളേജ് എന്നു കേൾക്കുമ്പോൾ ഹാലിളകിയിരുന്ന SFI\DYFI സിപിഐഎം പാർട്ടിക്കാർ പോലും കുട്ടികളുടെ കണ്ണിനീറിന്റെ പേരിൽ ബൂർഷോസി മുതലാളിമാരുടെ കണ്ണുനീർ തുടക്കാൻ വെമ്പൽ കൊള്ളുന്നത് കാണാതിരുന്നു കൂടാ!!
സർക്കാരിനെ വെല്ലുവിളിച്ചു സ്വന്തം നിലയിൽ പ്രവേശനം നടത്തിയ മാനേജ്‌മെന്റ് ബൂർഷോസികളെ പിടിച്ചു പെരുമാറേണ്ട അവസരം നിയമസഭയിലെ താപ്പനകൾ കരുണയില്ലാത്ത സ്വയാശ്രയക്കാരോട് കരുണ കാട്ടി!! കുറെ കാലങ്ങൾക്ക് ശേഷം സുപ്രീംകോടതി ശക്തവും അത്യാവശ്യവുമായ ഒരു വിധി പ്രഖ്യാപനം നടത്തി!! കള്ള കൊള്ള മുതലാളിത്തത്തിന് കഞ്ഞിവെക്കാനുള്ളതല്ല നിയമനിർമാണ സഭ എന്നു വ്യക്തമാക്കുന്ന ഒരു അത്യുജ്വല വിധി!! കയ്യിൽ കാശുണ്ടായൽ പാവപ്പെട്ടവന്റെ ആനുകൂല്യങ്ങൾ കയ്യിട്ടു വരുന്നവർക്ക് മുന്നറിയിപ്പായി ഈ വിധിയെ കാണാം!! ജസ്റ്റിസ് ജയിംസ് കണ്ടത്തിയ കണ്ടത്തലുകൾ ശരിയെന്നു സുപ്രിംകോടതി കണ്ടത്തി!! തലവരി കോഴ നടത്തിയവരും കൊടുത്തവരും കുറ്റക്കാർ തന്നെയാണ്!! അർഹമായ യോഗ്യത ഉള്ളവരെ മുൻ നിർത്തി അനര്ഹമായവരെ സംരക്ഷണം നൽകാൻ തുനിയുന്ന സർക്കാരുകൾക്ക് ഇതൊരു പാഠമാവട്ടെ!!
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ കൂത്തുപറമ്പ് വെടിവെപ്പും തന്മൂലമുണ്ടായ രക്തസാക്ഷികളും,ജീവിക്കുന്ന രക്തസാക്ഷിയും സംബന്ധിച്ച ചരിതങ്ങൾ SFi_DYFI,കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!! കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിവെച്ച സ്വയാശ്രയ വിദ്യാഭ്യാസ മാനദണ്ഡങ്ങൾക്ക് പരിമിതിയും പോരാഴ്മയും ഉണ്ടെങ്കിലും അതിനെല്ലാം പാര പണിഞ്ഞ പ്രസ്ഥാനം LDF തന്നെയാണ്! ആ അവരാണ് സ്വാശ്രയ കോളേജുകളുടെ കണ്ണുനീരിൽ അലിവ് കാണിച്ചത്!! സോയശ്രയത്തിൽ നിങ്ങളുടെ ഇടതുപക്ഷ കാഴ്ച്ചപ്പാട് എന്നു മുതലാണ് മാറിയത്!! മറ്റുള്ളവർ കൈ പൊക്കി എന്നോ സർക്കാർ തീരുമാനം പ്രതിപക്ഷം വിമര്ശിക്കാത്തതോ സിപിഎംനു ന്യായീകരണ മാനദണ്ഡമല്ല എന്നും കൂടി മനസ്സിലാക്കുക!! പിണറായി സർക്കാർ അധികാരത്തിൽ വന്നു ആദ്യമായി ചെയ്തത് സോയശ്രയത്തിൽ വെള്ളം ചേർത്തു പണം ഉത്പാദിപ്പിക്കുന്ന പാനപാത്രം ദക്ഷിണയായി കുത്തക മുതലാളിമാർക്ക് നൽകി എന്നത് തന്നെയാണ്!!
കുറഞ്ഞ നിരക്കിൽ മുൻ സർക്കാരുകളുടെ കാലത്ത് അർഹരായ പാവപെട്ട കുട്ടികൾക്ക് പഠിക്കാൻ സാധിക്കുന്ന തരത്തിലുള്ള സ്വയാശ്രയ ഫീസ് കുത്തനെ ഉയർത്തി കോഴക്ക് വളം നൽകിയത് പിണറായി സർക്കാർ തന്നെയാണ്!! 5.5ലക്ഷം രൂപക്ക് ക്രിസ്ത്യൻ_MES മാനേജ്‌മെന്റുകൾ തയ്യാറായിട്ടും 11ലക്ഷംരൂപ ഫീസ് ഘടന പ്രഖ്യാപിച്ചു സർക്കാർ മാനേജുമെന്റുകളോട് ഇലക്ഷൻ കാലത്തെ ഉപകാരത്തിന് പ്രത്യുപകാരമായി നിലകൊണ്ടു!!പല പ്രാവശ്യം സര്‍ക്കാരിനെയും ആരോഗ്യമന്ത്രിയേയും മെഡിക്കല്‍കോളേജ് ഫീസില്‍ വ്യക്തത വരുത്താനും ഫീസിൽ നിലകൊണ്ട പിടിവാശി ഒഴിവാക്കാനും വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷം നിയമസഭയിലും,അകത്തും പുറത്തും ആവശ്യപ്പെട്ടതാണ്!!സ്വാശ്രയ മെഡിക്കല്‍കോളേജ് ഫീസ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ സമരങ്ങളും സംഘടിപ്പിച്ചു!! നിയമസഭയിലും പുറത്തും പ്രതിപക്ഷത്തെ പരിഹസിച്ച LDF ഉം വിവരദോഷികളായ ശൈലജ മന്ത്രിയും പിണറായി വിജയനും ഇപ്പോള്‍ ആരായി?? വീണ്ടും ശശിയായില്ലേ!!??എല്ലാം ശരിയാക്കില്ലേ!!??