2018, മാർച്ച് 25, ഞായറാഴ്‌ച

ആറന്മുളയിൽ നിന്നും കീഴാറ്റൂരിലേക്കുള്ള സിപിഐഎംന്റെ അപജയം ദൂരം എത്ര ????


നെൽവയൽ കിളികൾക്കെതിരെ സിപിഐഎം പട നയിക്കുന്നത് അഹന്തത കയറികൂടിയത് തന്നെയാണ്!! സ്വന്തം നാട്ടിലെ കണ്ടൽ കാടുകൾ നശിപ്പിച്ചു പാർക്കുകളും മറ്റും ഉണ്ടാക്കി കണ്ണൂർ ലോബി മുന്നോട്ടു തന്നെ!! നെല്‍ വയലിനും, തണ്ണീര്‍ തടത്തിനും, മെത്രാന്‍ കായലിലെ നെല്‍ വയലുകളുടെ സ്നേഹത്തിന്റെ പേരും പറഞ്ഞു യുഡിഎഫ്  ഭരണ കാലത്ത് കേരളത്തിലെ സാംസ്കാരിക ബുദ്ധി ജീവികളെയും സംഘ് പരിവാരത്തെയും അണിനിരത്തി സമരം ചെയ്ത സിപിഎം സഖാക്കളാണ് ഇപ്പോള്‍ നെല്‍വയലിനു വേണ്ടിയും കണ്ടല്‍ക്കാട് സംരക്ഷിക്കുന്നതിനു വേണ്ടിയും കിഴാറ്റൂരിൽ സമരം ചെയ്യുന്നവരെ അടിച്ചോടിക്കുന്നതും പരിഹസിക്കുന്നത്!! എന്തൊരു വിരോധാഭാസമാണ് സഖാക്കളേ!!


വെറും നാലാളുകൾ സമരമെന്ന് കീഴാറ്റൂർ സമരത്തെ അപഹസിക്കുന്നത് എന്തിന്റെ പേരിലാണ്!! നെൽവയൽ സംരക്ഷണ നിയമ കേരളത്തിൽ നടപ്പാക്കിയതും ആറന്മുള വിമാനത്താവളം കരാർ ഒപ്പുവെച്ചതും  VS അച്യുതാനന്ദൻ സർക്കാർ ആയിരുന്നു!! കീഴാറ്റൂർ സമരക്കാരെ അവഹേളിക്കുന്നത് ഇന്നലെകളിൽ കേരള വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയ സിപിഐഎംനു കാലം നൽകിയ പ്രതികാരമാണ്!! മാത്രമല്ല കീഴാറ്റൂർ സമരത്തിന് നാട്ടുകാരെ ഇറക്കി കീഴാറ്റൂരിൽ നെൽവയൽ സംരക്ഷണ സമരം തുടങ്ങിയ സിപിഎം ഇന്ന് സമരത്തിന് എതിരെ ബൈപ്പാസ് സംരക്ഷണ കാവൽ സമരം നടത്തുന്നതും സിപിഐഎം തന്നെയാണ് എന്നതും വിരോധാഭാസം തന്നെ!!

സിപിഐഎം ഉൾപ്പെടുന്ന സമരം ജനകീയ സമരമെന്ന് വിളിക്കാം എന്നു അണികളെ ഉൽബോധനം നടത്തുന്ന സിപിഎം ആറന്മുളയിൽ ഭൂ ഉടമകൾ ഭൂമി വിട്ടുകൊടുത്തിരുന്നു എന്ന വസ്തുത മനസ്സിലാക്കണം!! എന്നിട്ട് പോലും വികസന മാഫിയ എന്ന മുദ്രാവാക്യമാണ് ആറന്മുളയിൽ കുമ്മനം പിണറായി കൂട്ടു കെട്ടിൽ പ്രചരിപ്പിച്ചിരുന്നത്!! ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുകൊടുത്താൽ ആറന്മുളയിൽ നികത്താൻ പാടില്ല എന്നും കീഴാറ്റൂരിൽ നികത്താൻ പറ്റുമെന്നത് തന്നെ ഇരട്ടമുഖമാണ്!! ആറന്മുളയിൽ സമരം ചെയ്തിരുന്നവരെ സിപിഎം ഉള്പെട്ടത് കൊണ്ടു തന്നെ ജനകീയ സമരം എന്നു വിളിക്കണം!! കീഴാറ്റൂരിൽ സമരത്തെ മാവോയിസ്റ്റ് സമരം എന്നും തീവ്രവാദി സമരം എന്നും വിളിപ്പിക്കും ഈ സിപിഎം!!

കേരളത്തിൽ ദേശീയ പാത വികസനത്തിന്റെ പേരും പറഞ്ഞു മൈത്രൻ കായലിനോട് സ്നേഹം പ്രകടിച്ചു ചാലക്കുടിയിൽ ഫ്ളൈ ഓവറിനെതിരെ സമരം നടത്തിയത് ഗോവിന്ദൻ മാസ്റ്റരുടെ നേതൃത്വത്തിൽ സിപിഎം ആയിരുന്നു!! ഇന്ന് കണ്ണൂരിൽ തളിപ്പറമ്പിൽ ഫ്ലൈ ഓവർ വരുന്നതിനെ സ്വാഗതം ചെയ്യുന്നതും ഈ ഗോവിന്ദൻമാരുടെ നേതൃത്വം തന്നെയാണ്!! കണ്ണൂരിന് പുറത്തു വികസനത്തിനെതിരെ സമരം നടത്തുന്ന സിപിഎം കണ്ണൂരിൽ വികസനത്തിന് വേണ്ടി പ്രകൃതിയെ കടക്കൽ കത്തിവെച്ചുകൊണ്ടു സമരം നടത്തുന്നത് കേരള സമൂഹം മനസ്സിലാക്കണം!

2018, മാർച്ച് 7, ബുധനാഴ്‌ച

#ശുഹൈബ്_വധം ഹൈക്കോടതിയുടെ സി.ബി.ഐ.അന്വേഷണം ഉത്തരവ് പിണറായി സർക്കാറിന്റെ പരാജയവും ,,#K_സുധാകരന്റെ (ഐക്യമുന്നണി) സമരം വിജയവും...

സുഹൈബ് കൊലക്കേസിലെ കുരുത്തം കെട്ട കണ്ണൂർ സഖാക്കളെ 
പാഠം പഠിപ്പിക്കാൻ ഇറങ്ങി തിരിച്ച K_സുധാകരനു അഭിവാദ്യവും സംരക്ഷിക്കാൻ പാട്പെടുന്ന പിണറായി സഖാവിനു പരാജയ വിപ്ലവവും നേരുന്നു!! സർക്കാർ ധാരണ പ്രകാരം പട്ടിക ജാതി മന്ത്രിയെ അല്ലങ്കിൽ മന്ത്രിസഭയിലെ രണ്ടാമൻ ബാലൻ സഖാവിന്റെ നേതൃത്വത്തിൽ നടന്ന കണ്ണൂർ ഉടമ്പടിയിൽ പറഞ്ഞ കാര്യങ്ങള്പോലും നിയമസഭയിൽ തള്ളി സിബിഐ അന്വേഷണത്തെ എതിർത്തും കയർത്തും പിണറായി പാർട്ടി കൂർ കാണിച്ചത് വ്യക്തമായ കണക്കുകൂട്ടലുകളിൽ തന്നെയായിരുന്നു!! അല്ലങ്കിൽ  കോടതിയിൽ ഹാജരായ അഡ്വക്കറ്റ്മാരിൽ അവസാനനിമിഷം വരെയുള്ള വിശ്വാസവും ആയിരിക്കാം!!


കൊലകേസുകൾ സിബിഐ അന്വേഷണം നടത്തുന്നത് ആദ്യമായല്ല!! കൊലകേസുകൾ സിബിഐ ഏറ്റടുക്കൽ മസങ്ങളോ വര്ഷങ്ങളോ കഴിഞ്ഞായിരിക്കും!! സുഹൈബ് കേസ് ഇത്ര പെട്ടെന്ന് തന്നെ സിബിഐ അന്വേഷണം നടത്താൻ സഹായിച്ചത് സിപിഐഎം സംസ്ഥാന,കണ്ണൂർ ജില്ല നേതൃത്വം ഭയപ്പെടുന്ന K. സുധാകരൻ എന്ന കോണ്ഗ്രസ്സ് നേതാവിനോട് കടപെട്ടിരിക്കുന്നു ഓരോ മതേതര വിശ്വാസിയും കേരള പൊതുസമൂഹവും!!ഒറ്റത്തിരിഞ്ഞും ഒളിതിരിഞ്ഞും K സുധാകരന്റെ അടിത്തറ ഇളക്കാൻ വെമ്പൽ കൊള്ളുന്ന സിപിഐഎം ന്റെയും ശക്തമായ പ്രതിരോധവും സർക്കാർ മേഷിനറികളും തള്ളിമാറ്റി തന്നെയാണ് ഇത് സാധിച്ചത് എന്നത് വിജയത്തിന് മാറ്റു കൂട്ടും!!

സിപിഐഎം ജില്ല നേതാക്കന്മാർക്കും സംസ്ഥാന സമിതിയിലെ കോടതി സ്വമേധയാ കേസെടുത്തു ശിക്ഷിച്ച നേതാവിനും വ്യക്തമായ പങ്കുണ്ട് എന്നു അന്വേഷണ സംഘത്തിന് വിവരം കിട്ടിയിരുന്നുവെന്നു പൊലീസിനുള്ളിലെ പാട്ടാണ്!! അത് കൊണ്ട് തന്നെയാണ് പോലീസ് റൈഡിനിറങ്ങുന്ന വിവരം സിപിഐഎം നേതാക്കൾക്ക് ഒറ്റികൊടുത്തു വലാട്ടിയത്!! സുഹൈബ്_വധം പോലീസ് അന്വേഷണം അട്ടിമറിച്ചു പൊലീസിലെ കള്ളന്മാർ സിപിഐഎം പാർട്ടിക്ക് ദാസ്യവേല ചെയ്യുന്നത് കൊണ്ടു തന്നെയാണ് പോലീസിനോട് അപ്പണി നിർത്തി പോകാൻ കോടതി പറയാതെ പറഞ്ഞത്!! കേസ് അന്വേഷണം സിബിഐ ക്ക് വിടാൻ പിണറായി തമ്പ്രാൻ തയ്യാറാകാതെ വാശി പിടിച്ചപ്പോഴും ഡമ്മി പ്രതികളെ ജയരാജൻ ഹാജരാക്കി ഈ കേസ് ഒതുക്കുന്നത് വെട്ടി കൊലപ്പെടുത്തി ആനന്ദം കണ്ടെത്തുന്ന യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്നു എന്ന പൊതു ജന ഉത്കണ്ഠയാണ് കോടതി അംഗീകരിച്ചത്!! അല്ലാതെ ഡമ്മികളായ പ്രതികളെ അല്ല ആവശ്യം എന്ന കോടതി നിലപാടും!! കൊലക്കേസിന് ഗൂഢാലോചന നടത്തിയവരെയും കൊലക്ക് നേതൃത്വം കൊടുത്ത യഥാർത്ഥ പ്രതികളെ കണ്ടെത്താൻ തന്നെയാണ് സിബിഐ അന്വേഷണം കോടതി വിധിച്ചത്!! രാഷ്ട്രീയ കൊലപാതകവും ഗൂഢാലോചനങ്ങളും കേരളത്തിൽ\കണ്ണൂരിൽ ഇല്ലാതെരിക്കാൻ വിധി  ഒരു നിമിത്തം ആവട്ടെ!!

2018, മാർച്ച് 3, ശനിയാഴ്‌ച

കോണ്ഗ്രസ്സ് മുക്ത ഭാരതമെന്ന താമര കൃഷി തിരിഞ്ഞു കുത്തുന്നു!!




ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കോണ്ഗ്രസ്സ് മുക്ത ഭാരതം എന്ന വിശ്വ പ്രസിദ്ധ മുദ്രാവാക്യം ഇന്ന് ത്രിപുരയിലും യാഥാർത്ഥ്യമായി!! ഇന്ത്യൻ ജനാധിപത്യത്തിൽ വറ്റി വരണ്ട ഫാസിസത്തിന് വളവും വെള്ളവും നൽകി ജൈവ താമര കൃഷി നടത്തി പരിഭോശിപ്പിച്ചതിന്റെ ക്രെഡിറ്റ് സിപിഐഎം എന്ന കമ്മ്യൂണിസത്തിന് തന്നെ!! ഇ.എം.എസ് നടപ്പാക്കിയ താമര കൃഷിയിൽ ചൊറി പിടിച്ചത് കോണ്ഗ്രസ്സ് കൈകൾക്ക് തന്നെ എന്ന യാഥാർത്ഥ്യം വിസ്മരിച്ചു കൂടാ!! അനുഭവിക്കുന്നത് ഇന്ത്യൻ പൊതു സമൂഹവും!! വിഷം നിറഞ്ഞ ചെളികുണ്ടിലെ താമര അറുത്തു മാറ്റുവാൻ ഇന്നത്തെ സാഹചര്യത്തിൽ ഇ.എം.എസ് നമ്പൂതിരിപ്പാട് എന്ന രാഷ്ട്രീയ ചാണക്യൻ ഉയിർത്തെഴുന്നേറ്റു വന്നാൽ മാത്രമേ താമര വാടുകയുള്ളൂ എന്ന തരത്തിലേക്ക് താമര കൃഷി വളർന്നു!! വിദ്യാഭ്യാസ പുരോഗതിയുള്ള ത്രിപുരയിൽ ബിജെപി സംസ്ഥാന കമ്മറ്റിയും കേന്ദ്ര കമ്മറ്റിയും സോഷ്യൽ മീഡിയ ഉപയോകിച്ചു സർക്കാർ വിരുദ്ധതയും പ്രലോഭനങ്ങളും പൊതുജനങ്ങളിൽ കുത്തി നിറച്ചത് കാണാതെ പോയത് തന്നെയാണ് ബിജെപി വിജയം!! ആദിവാസി ഊരുകളിൽ അല്ലെങ്കിൽ ഗോത്ര വർഗ്ഗങ്ങളുടെ ഇടയിൽ സിപിഐഎം നെതിരെ നില നിൽക്കുന്ന അസഹിഷ്ണുത എന്ന സ്വത്വ രാഷ്ട്രീയം അന്തക വേഷത്തിൽ തിരിഞ്ഞു കുത്തി! സ്വത്വ രാഷ്ട്രീയ പക ത്രിപുരയിൽ സർക്കാരിനെതിരെ നീറുന്ന സമയത്തു ഫാസിസ്റ്റുകാർ തക്ക സമയത്തു സംരക്ഷകരായി അവതരിപ്പിച്ചത് എത്ര കാലം നിലനിൽക്കുമെന്ന് അറിഞ്ഞുകൂടാ!!

ബിജെപിയും സിപിഐഎം ഉം നേരിട്ട് ഏറ്റുമുട്ടൽ നടന്ന ത്രിപുരയിൽ ബിജെപി ജയിക്കികയും കോണ്ഗ്രസ്സ് ബിജെപി ഏറ്റുമുട്ടിയ നാഗാലാൻഡ്,, മേഘാലയ എന്നിവടങ്ങളിൽ  ബിജെപിക്ക് ശക്തി കിട്ടാതെ പോയതും ഇതൊടപ്പം നാം പരിശോദിക്കണം, മനനസ്സിലാക്കണം!! സിപിഎം ഉള്ളടങ്ങളിൽ ബിജെപി വളറില്ല എന്ന യമണ്ഡൻ സിദ്ധാന്തം ചീട്ടു കൊട്ടാരം പോലെ ഈ ഇലക്ഷനോടെ തകർന്നു വീണു!! 2%മാത്രം   ഉണ്ടായിരുന്ന ബിജെപി ത്രിപുരയിൽ ഇന്ന് അധികാരത്തിൽ വന്നിട്ടുണ്ടെങ്കിൽ അതിൽ നിന്നും പലതും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരളത്തിന് പഠിക്കാനുണ്ട് താനും!! ബിജെപിക്ക് 15% വോട്ടുള്ള കേരളത്തിൽ അധികാരത്തിൽ വരുന്ന തരത്തിലുള്ള പ്രവർത്തന രീതിയുമായി മുന്നേറുന്ന പിണറായി സർക്കാർ സർക്കാർ അധികം വൈകാതെ കേരളവും ബിജെപിക്ക് അടിയറവ് വെക്കുന്നതാണ്!! കേരളത്തിൽ പകുതിയോളം വരുന്ന ന്യൂനപക്ഷത്തെ ഫാസിസ്റ്റ് ബിജെപി കാർഡ് കാണിച്ചു ഭയപ്പെടുത്തി ഭരിക്കുന്ന തന്ത്രം ഒരു ഭാഗത്തു കേരള ക്യാമ്മ്യൂണിസ്റ്റു പാർട്ടിയും പിണറായി സർക്കാരും നടപ്പാക്കാൻ തുനിയുന്നത് അധികാരം നിലനിർത്തുക എന്ന തന്ത്രം തന്നെയാണ്!! മറുഭാഗത്ത് മൃദു ഹിന്ദുത്വം നടപ്പാക്കുന്ന കാഴ്ചയാണ്  കാണാൻ സാധിക്കുന്നത്!! സിപിഐഎം കോണ്ഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നത് തന്നെ ബിജെപിയുടെ വളർച്ചക്ക് വേണ്ടിയാണ്!!



1850 രൂപ ബാങ്ക് ആസ്തിയുമായി സൈക്കിളിൽ മേൽ യാത്ര ചെയ്‌തും പരിപ്പുവടയും കട്ടൻ ചായയും കഴിച്ചു ലാളിത്യം കാണിച്ചാൽ വോട്ട് കിട്ടില്ല എന്നു മനസ്സിലാക്കി തന്ന ഇലക്ഷനെ വോട്ടു ശതമാനം കൊണ്ട് ന്യായീകരിക്കാം സഖാക്കളെ!! കണ്ണൂരിൽ നടപ്പാക്കുന്ന മാവോയുടെ ചൈനമോഡലും, തകർന്ന് തരിപ്പനമായ സോവിയറ്റ് യൂണിയൻ റഷ്യൻ മോഡലും, മിസൈൽമാന് കൊറിയൻ മോഡലും ഒരു തരത്തിൽ ത്രിപുരയിലും സിപിഐഎം നടപ്പാക്കിയിട്ടുണ്ട്!! അതിന്റെ യഥാർത്ഥ അനുഭാവസ്ഥർ കോണ്ഗ്രസ്സുമാണ്!! ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന കോണ്ഗ്രസ്സ് പോലോത്ത പാർട്ടികളെ അടിച്ചമർത്തി ഭരിച്ചാൽ പൊതുജനത്തിന് നിഷ്‌ക്രിയത്വം ബാധിക്കും!! ഫാസിസവും മാർക്കിസവും തമ്മിലുള്ള അന്തരം മനസ്സിലാവാതെ വന്നാൽ അവിടം വിഷ വിത്തുകൾ കയറി ഇരിക്കും!!ഇന്ന് അധികാരത്തിൽ വന്നവർ ശിവ താണ്ഡവമാടി സൗര്യവിരഹം നടത്തിയാൽ ആർക്കും തടുക്കുവാൻ കഴിയില്ല എന്നത് യാഥാർഥ്യവും തന്നെ!! ത്രിപുരകാർക്ക് സമാധാനവും സന്തോഷവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു!!