shoukaththanari
2020, ജൂലൈ 5, ഞായറാഴ്‌ച
പരാജയപ്പെട്ട പൊതു_ഉന്നത വിദ്യാഭ്യാസ വകുപ്പ്..
2020, ഏപ്രിൽ 28, ചൊവ്വാഴ്ച
ഉദ്യോഗസ്ഥരോട് സാലറി ചലഞ്ചും പറഞ്ഞു കൈനീട്ടാതെ ശമ്പളം വെട്ടി കുറക്കൂ സര്ക്കാരെ...
പിണറായി സർക്കാർ പിടിപ്പുകേട് മൂലം സാലറി ചലഞ്ച്ൽ ഹൈക്കോടതി വിധി സർക്കാർ ഇരന്നു വാങ്ങിയതാണ്. സാലറി ചലഞ്ച്നു UDF മുന്നണി എതിരെ അല്ല. 100_140 ഘടാ ഘടിയന്മാരും ക്യാബിനറ്റ് റാങ്ക് ഉള്ള അഡ്വക്കേറ്റ് ജനറലും സുപ്രസിദ്ധ വക്കീൽ മഞ്ചേരി ശ്രീധരൻ വക്കീൽ ഉണ്ടായിട്ടും പിണറായി\സഖാക്കളുടെ ഭാഷയിൽ പറഞ്ഞാൽ പീറ ഉദ്യോഗസ്ഥർക്കെതിരെ സാലറിചലഞ്ചിൽ ഹൈക്കോടതിയിൽ തോറ്റു അമ്പി.
അതിൽ നിന്നും ഒഴിഞ്ഞു മാറാൻ UDF നുമേൽ കെട്ടുവെച്ചു പിണറായി വിജയൻ സർക്കാരിന് സാധിക്കില്ല. പിണറായി ഭക്ത ന്യായീകരണ തൊഴിലാളിക്കും സാധിക്കില്ല. എന്ത് കൊണ്ട് ആണ് ലാവ്ലിൻ കേസിൽ വിലകൂടിയ കള്ളന് വില കൂടിയ വക്കീൽ വന്നിരുന്നത്? ഇന്നലെ Splinklr അഴിമതി കുഴിച്ചുമൂടാൻ വില കൂടിയ വക്കീൽ വന്നിരുന്നത്. ഹൈക്കോടതിയിൽ ഓട്ടൻ തുള്ളൽ നടത്തിയത് സർക്കാരിന് വേണ്ടിയല്ലേ?
സർക്കാർ മഷിനറിയും നിയമ വകുപ്പ് മന്ത്രിയും ശശിമാരുടെ പാർട്ടി ഓഫീസിലെ പീഡനം അന്വേഷണം നടത്താൻ മാത്രം അതപതിച്ചത് കൊണ്ടല്ലേ ഇതല്ലാം സംഭവിക്കുന്നത്. പല സുപ്രധാന കേസുകളിലും തോൽക്കുന്നത്. ഹാരിസൺ മലയാളം കമ്പനിയുടെ കേസിൽ 1000 ഏക്കർ ഭൂമി സർക്കാർ കോടതിയിൽ തോറ്റ് കൊടുത്തത് അടക്കം പിണറായി സർക്കാർ വക്കീലന്മാർ ഏത് കേസിലാണ് ഈ കാലത്ത് വിജയിച്ചത്?
മാസത്തിൽ 6ദിവസത്തെ ശമ്പളം സർക്കാർ ഫണ്ടിലേക്ക് വാങ്ങാൻ കഴിയാത്ത കേസിൽ പോലും ജയിക്കാൻകഴിയാത്ത നിയമ വകുപ്പ് പിരിച്ചുവിട്ടു കൂടെ സര്ക്കാരെ? മഴ പെയ്താലും വെയിലായാലും പേമാരി വന്നാലും ദുരന്തങ്ങൾ വന്നാലും എന്തിനേരെ കൊറോണ വന്നാലും 2_3%വരുന്ന ഉദ്യോഗസ്ഥ ലോബിയിലെ 80% ആളുകളും സുരക്ഷിരാണ്. 2_3% വരുന്ന ഉദ്യോഗസ്ഥ ലോബിക്ക് ഖജനാവിലെ 70 ശതമാനം നികുതിയും അതിനു പുറമെ ലോക ബാങ്ക് വായ്പയും അടക്കം ചിലവാക്കാൻ ഭരിക്കുന്ന തരത്തിലായി കേരള സർക്കാരുകൾ.
ഇക്കഴിഞ്ഞ ശമ്പള പരിഷ്കാര കമ്മീഷൻ ഈ സർക്കാർ കാലത്ത് കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളത്തിന് ആനുപാതികമായി വർധിപ്പിച്ചു സർക്കാർ ഉദ്യോഗസ്ഥ ലോബിക്ക് അഭിവാദ്യം അർപ്പിച്ചു.
തൊഴിലുറപ്പ് ജോലിയിൽ പോലും ജോലി ചെയ്യാത്തവർക്ക് ശമ്പളം നൽകില്ല എന്നിരിക്കെ ജോലി ചെയ്യാത്ത മാസത്തിൽ ശമ്പളം കൊടുക്കാത്ത തരത്തിൽ ശമ്പള പരിഷ്‌ക്കരണം നടത്താൻ പിണറായി സർക്കാരിന് കെൽപ്പുണ്ടോ?
മുൻനായനാർ സർക്കാരിന്റെ അഴിമതി,ധൂർത്ത്കൊണ്ട് കേരള ഖജനാവ് കാലിയാക്കിയതും പിന്നീട് വന്ന 2002ലെ ആന്റണി സർക്കാർ ഉദ്യോഗസ്ഥരുടെ ചില ആനുകൂല്യങ്ങൾക്ക് എതിരെ കൈ വെച്ചപ്പോൾ അന്നത്തെ ഉദ്യോഗസ്ഥ ലോബിയെ സംരക്ഷിക്കാൻ ചന്തികഴുകി മാലിന്യം നീക്കിയത് അന്നത്തെ പാർട്ടി സെക്രട്ടറി ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയൻ ആയിരുന്നു.
ഇന്ന് ഒരു മാസത്തിൽ ഒരു രണ്ടാംശനിയും 4 ഞാറാഴ്ച്ച അടങ്ങുന്ന 6ദിവസത്തെ ശമ്പളം ഉദ്യോഗസ്ഥരുടെ ആസനത്തിൽ കയ്യിട്ടു വരിയിട്ട് വാങ്ങാൻ പോലും ഇന്നത്തെ പിണറായി സർക്കാരിന് കഴിയുന്നുമില്ല. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം കണ്ടറിയും.. ഇന്നലെകളിൽ നിയമസഭയിൽ മന്ത്രുമാരുടെയും MLAമാരുടെയും ശമ്പളവും ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചതും വെട്ടി കുറക്കാൻ തയ്യാറാകുമോ?
ക്യാബിനറ്റ് റാങ്കുള്ള കോടികൾ മുടിക്കുന്ന ഭരണ പരിഷ്കാര കമ്മീഷൻ, മുന്നോക്ക കമ്മീഷൻ, അടക്കമുള്ള കമ്മീഷൻമാരെയും യുവജന ക്ഷേമ കമ്മീഷൻ ചിന്ത സഖാക്കളെയും പിരിച്ചുവിടാനും ഇച്ചിരി ഉളുപ്പുണ്ടോ? രാഷ്ട്രീയം അറിയുന്ന പിണറായി വിജയന് രാഷ്ട്രീയം ഉപദേശിക്കാൻ ഖജനാവിലെ ലക്ഷങ്ങൾ തിന്നു മുടിക്കുന്ന ശുംഭൻ ജയരാജനെ ആട്ടി പുറത്താക്കാൻ തയ്യാറുമോ?
സർക്കാർ സാലറി ചലഞ്ചുമായി കൈനീട്ടി നടക്കാതെ ഉദ്യോഗസ്ഥരുടെ ശമ്പളം 50_60%മോ അല്ലങ്കിൽ അനുകൂല്യങ്ങളോ വെട്ടികുറക്കാൻ സർക്കാർ തയ്യാറാകണം. അന്ന് ആൻറണി സർക്കാരിന് തുരങ്കം പിണറായി വെച്ച അതിന് ഉളുപ്പു വേണം. ആരാന്റെ നെഞ്ചിലൂടെ ഗെയിൽ പൈപ്പ് കയറ്റിയ പിണറായി... ഇതിന് ശമ്പളം വെട്ടിക്കുറയ്ക്കാൻ ഇച്ചിരി ഇച്ഛാശക്തി വേണം..
✍✍✍താനാരി✍✍✍
2019, സെപ്റ്റംബർ 21, ശനിയാഴ്‌ച
CAG യെ പിണറായി സർക്കാർ ഭയക്കുന്നത് എന്തുകൊണ്ട്?
പൊതുമേഖല ഓഹരിമറച്ചു വെച്ചു തട്ടിപ്പ് കിയാൽ നടത്തിയത് പിടികൂടും എന്നത് കൊണ്ട് പിണറായി കണ്ണൂർ എയർപോർട്ട് കിയാൽ CAG ഓഡിറ്റ് നടത്തരുത് എന്നു പിടിവാശി പിടിക്കുന്നത്. കണ്ണൂർ സിപിഎം നേതാക്കളുടെ അഴിമതിയും സ്വാജനപക്ഷപാതവും പുറത്തു വരുമെന്ന ഭയം ഉള്ളത്കൊണ്ട് തന്നെയാണ് CAG ഓഡിറ്റിങ് അഴിമതി തട്ടിക്കൂട്ട് പിണറായി കമ്പനി ഭയക്കുന്നത്. അത് കൊണ്ട് തന്നെയാണ് കോടിയേരി_പിണറായി വിറളി പിടിച്ചു വിരട്ടൽ ന്യായീകരണം നടത്തുന്നത്. ഇന്ന് ജീവിച്ചവർക്കും നാളെ ജനിക്കുന്നവർക്കും ബാധ്യതയാണ് ഈ നിക്ഷേപങ്ങൾ. എന്നതിനാൽ ഏത് നിക്ഷേപം, ഏത് നിക്ഷേപകർ, എന്ന്പൊതുജനം അറിയാൻ ബാധ്യസ്ഥരാണ്. അതേ ഇതിന്റെ ഈടും പണയവുമെല്ലാം ഞാനും നിങ്ങളും നമ്മളുമാണ്. അറിയാൻ അവകാശം ഉണ്ട്.
ഈ പിണറായി സർക്കാർ മസാല ലവലേശം ഇല്ലാത്ത ഐസക്ബോണ്ട എന്ന സാമ്പത്തിക രാഷ്ട്രീയം\പ്രതിസന്ധി കൂടി ആവുമ്പോൾ കേരളം എവിടെ എത്തും എന്നു കണ്ടറിയണം. ഐസക് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കിഫ്ബിയുടെ തരിച്ചടവ് പെട്രോളിയം, റോഡ്taxതുടങ്ങിയവ, മസാലബോണ്ട് തിരിച്ചടവിനും കിഫ്ബിക്ക് കണ്ടെത്തിയ അതേ പെട്രോളിയം,റോഡ്tax. സർക്കാർഫണ്ട് ഗ്രാൻഡ് ഫണ്ട് തുടങ്ങിയവ CAG ഓഡിറ്റിങ് വിധേയമായിരിക്കണം എന്ന സിപിഐഎം പ്രഖ്യാപിത നയം ആയിരിക്കെ എന്ത്കൊണ്ട് CAG യെ ഭയക്കുന്നത്? എന്തുകൊണ്ട് എതിർക്കുന്നു? ഇങ്ങനെപോയാൽ വമ്പൻ വട്ടിപലിശ കമ്പനികൾക്ക് തോമസ്ഐസക് കേരളത്തെ തൂക്കി വിൽക്കുന്ന കാലം വിദൂരമല്ല.
നവലിബറൽ കൊളോണിയൽ സാമ്രാജ്യത്വ കുത്തകകൾക്കെതിരെ സമരം ചെയ്തവർ അതേ ആന്റണി ഭരണത്തിൽ ലോകബാങ്ക് വായ്‌പയുടെ പേരിൽ ഇന്നത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളം കൊലകളമാക്കിയിരുന്നു. ലോകബാങ്ക് ഉദ്യോഗസ്ഥരെ കരി ഓയിലിൽ മുക്കി അപമാനിച്ചതും നാം മറക്കരുത്. പിന്നീട് വന്ന അച്യുതാനന്ദൻ സർക്കാർ പാലോളി ഐസക് അച്ചുതണ്ട് ഈ കാശ് അവിടെ ചെന്നു വാങ്ങിയതും ഭരണപിടിപ്പുകേട് കൊണ്ട് പലിശയും കൂട്ടുപലിശയും കൊണ്ട് ഗതികേടിലായതും നാം വിസ്മരിക്കരുത്. ഇന്ന് കുത്തക ബൂർഷ്വാ മുതലാളിത്തം കേരളത്തിൽ നടപ്പാക്കാൻ പിണറായി ഐസക്ക് അച്ചുതണ്ട് എല്ലാം ശരിയാക്കി ഒപ്പമുണ്ട്. അതേ നവലിബറൽ നാലാം ലോക സൈദ്ധാന്തികന്മാരെ നാം തിരിച്ചറിയുക.
NB: താനാരിക്കു ക്യാംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയിൽ നിന്നോ മറ്റോ ധനകാര്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഇല്ല .. എന്റെ ആകാംക്ഷ, വേവലാതി പങ്കുവെച്ചു എന്നു മാത്രം.
✍✍✍താനാരി✍✍✍
2019, മേയ് 20, തിങ്കളാഴ്‌ച
ആയുധ അഹങ്കാരത്തെ വിശ്വാസദൃഢത കൊണ്ട് ജയിച്ചടക്കിയ പാരമ്പര്യമാണ്. ബദർ
ആയുധബലം കൊണ്ടും തിണ്ണമുടുക്ക് കൊണ്ട് വിജയം നേടാനാവും എന്ന അഹങ്കാരത്തെ വിശ്വാസ ദൃഢത കൊണ്ടും വിശ്വാസ ദാർഢ്യം ജയിച്ചടക്കിയ പാരമ്പര്യമാണ് ബദർ സമരം. ആദം നബി മുതൽ ഇങ് മുഹമ്മദ്നബി വരെയുള്ള ഇസ്ലാമിക് പ്രബോധന പ്രവാചകൻമാരാൽ ഇസ്ലം ഭൂമിയിൽ നില നിർത്തണോ വേണ്ടയോ എന്ന് നിർണ്ണയിക്കുന്ന സമരമുഖത്തു വിജയം വരിച്ചത് ഏത് വിധേനയും ചർച്ച ചെയ്യേണ്ടതുമാണ് ബദർ ചരിത്രം. അടിച്ചമർത്തപ്പെടുന്ന അധസ്ഥിത വിഭാഗം ഉയർത്തിഎഴുന്നേറ്റു വിജയം നേടാൻ ഈ സമരം ഇന്നും പ്രസിദ്ധമായേക്കാം. അധികാരം ഉപയോഗിച്ചു ഇവിടെ താമസിക്കാൻ പാടില്ല എന്നു പറഞ്ഞു പേടിപ്പിക്കുന്ന അഭിനവ ഫാസിസ്റ്റ്കളും മത സ്വാതന്ത്ര്യം നിഷേധിക്കുന്ന കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ്കളുടെ മർദ്ധിത കുതന്ത്രങ്ങൾ എങ്ങനെ അതിജീവനത്തിനു അതിജീവിക്കാൻ കഴിയും എന്നും ബദർ പോരാട്ട ചരിത്രം നമ്മെ പഠിപ്പിക്കും.
പള്ളി മിഹ്റാബിൽ ശിർക്കും ബിദ്അത്ത് പട്ടം ചാർത്തി വിമർശനം നടത്താൻ മാത്രം പുത്തൻവാദ ഗവേഷണ വിഷയല്ല ബദർ. ബദർ സാംസ്‌ക്കാരിക പോരാട്ട സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് ബദലായി അലിഫ്തൊട്ട് യാ വരെയുള്ള പുത്തൻ സംസ്കാരം പേറുന്നവരും അവാന്തര സംഘടനകളും നേർച്ചയുടെ പേരിലോ\ഭക്ഷണ വിതരണത്തിന്റെ പേരിൽ തളച്ചിടുകയാണ്. അടിച്ചമർത്തുന്ന ഇന്നത്തെ ന്യൂനപക്ഷ സമൂഹത്തിന് പ്രത്യാശ നൽകുവാൻ ബദർ അനുസ്മരണങ്ങൾക്ക് സാധിക്കും إن شاء الله.. ബദർ അനുസ്മരണ വേളയിൽ നാഥനെ സ്തുതിക്കുന്നു. الحَمْدُ ِلله الحمد لله الحَمْدُ ِلله
✍✍✍താനാരി✍✍✍
2019, മാർച്ച് 29, വെള്ളിയാഴ്‌ച
എന്താണ് രാഹുൽ ഗാന്ധിയുടെ അടിസ്‌ഥാന വരുമാനം പദ്ധതി?
60കൊല്ലം കോണ്ഗ്രസ് ഇന്ത്യ ഭരിച്ചിട്ടും ദാരിദ്ര്യം നിർമാർജനം ചെയ്യാൻ എന്തുകൊണ്ട് സാധിച്ചിട്ടില്ല? എന്നചോദ്യങ്ങൾ ചോദിക്കുന്നവരോട്.. ബ്രിട്ടീഷുകാരൻ കരിമ്പിൻചണ്ടി മാതിരി ആക്കിയ ഇന്ത്യ ഇന്നും നിവർന്നു നിൽക്കുന്നുവെങ്കിൽ അത് നെഹ്റുവിന്റെ കോണ്ഗ്രസ് കൊണ്ടുതന്നെയാണ്.. മതേതര ജനാധിപത്യ സർക്കാരുകളുടെ നേട്ടവുംതന്നെയാണ്.
ഇന്ത്യയിൽ 20% ജനതയും കൊടിയ ദാരിദ്ര്യം അനുഭവിക്കുന്നവരും അവശരരുമാണ്. അതിൽ സാംസ്കാരിക\ഭാഷ\സമുദായ\മതം എന്നീ വേർതിരിക്കുന്ന ഒന്നുമല്ല. ദിവസം 200രൂപക്ക് താഴെ 6000 മസ വരുമാനത്തിൽ താഴെ ജീവിക്കുന്നത് 25 കോടി ജനങ്ങൾ,5കോടി കുടുംബം. ഇവരെ ദാരിദ്ര്യ രേഖയിൽ നിന്ന് കരകയറ്റാൻ വേണ്ടിയാണ് ബഹു.രാഹുൽജി അടിസ്ഥാന വരുമാനം പദ്ധതി പ്രഖ്യാപിച്ചത്. ദിവസം 400രൂപ, മാസം12,000 രൂപ നിരക്കിൽ അഥവാ 6000 രൂപയിൽ താഴെഉള്ള 25കോടി ജനങ്ങളുടെ അഥവാ അവരുടെ കുടുംബങ്ങളുടെ ഗൃഹനാഥാകളുടെ അക്കൗണ്ടിലേക്ക് 6000 രൂപ നിക്ഷേപിക്കുന്ന പദ്ധതിയാണ് അടിസ്ഥാന വരുമാന പദ്ധതി. ഇതിൽ കൂടി സ്ത്രീ ശാക്തീകരണം കൂടി ഉറപ്പുവരുത്തുന്നു.
ഇത് 15 ലക്ഷം അക്കൗണ്ടിൽ നിക്ഷേപം നടത്തും എന്നു മോദിജി ഇലക്ഷൻകാലത്ത് പ്രഖ്യാപിച്ച മാതിരി തള്ളൽ ആകുമോ എന്ന ഭയം\ കോണ്ഗ്രസ് വിരുദ്ധ മുന്നണികൾക്കും പൊതു സമൂഹത്തിനും വേവലാതികൾ ഉണ്ടായേക്കാം. നാം പൊതുസമൂഹം മനസ്സിലാക്കേണ്ട പലപദ്ധതികളും നടപ്പിൽ വരുത്തിയത് ഇതേ കോണ്ഗ്രസ് ആണ്.
1) 60,000 കോടി കാർഷിക കടം എഴുതി തള്ളിയത്.
2)ഇന്ത്യയിൽ തൊഴിലുറപ്പ് പദ്ധതി നടപ്പിൽ വരുത്തിയത്
3)വിദ്യാഭ്യാസം അവകാശമാക്കിയത്.
4)ഭക്ഷ്യസുരക്ഷ അവകാശമാക്കിയത്
5)ഇന്ത്യകണ്ട സൂപ്പർനിയമം അഥവാ വിവരാവകാശ നിയമം നടപ്പിൽ വരുത്തിയത്
ഇതെല്ലാം 10\15 വർഷത്തിനുള്ളിൽ നടപ്പാക്കി എങ്കിൽ രാഹുൽഗാന്ധിയുടെ അടിസ്‌ഥാന വേതനംഎന്ന പദ്ധതി നടപ്പിലാക്കാൻ, മതേതര ഇന്ത്യ ഫാസിസത്തിനാൽ മരിക്കാതിരുക്കാൻ, രാഹുൽകരങ്ങൾക്ക് ശക്തി പകരാൻ കേരളത്തിൽ നിങ്ങളുടെ വോട്ടു UDF മുന്നണികൾക്ക് നൽകുക.. മലപ്പുറത്തും പൊന്നാനിയിലും കോണി ചിഹ്നത്തിലും വോട്ടുകൾ നൽകൂ.. വിജയിപ്പിക്കൂ..






2019, മാർച്ച് 1, വെള്ളിയാഴ്‌ച
മോദിയെ സൂക്ഷിച്ചാൽ... ദുഃഖിക്കേണ്ടി വരില്ല.. പുൽവാമ കഴിഞ്ഞു അടുത്തത് ?
പുൽവാമ സംഭവത്തിൽ രാജ്യത്തെ ജനങ്ങളും പ്രതിപക്ഷ പാർട്ടികളും വിശിഷ്യ കോണ്ഗ്രസ്സും രാഹുൽ ഗാന്ധിയും തന്നെയാണ് വിവേകത്തോടെ ഉത്തരവാദിത്വ ബോധത്തോടെ പെരുമാറിയത്. ഏറ്റവും നെറികേടും അവിവേകവും നിരുത്തരവാദിത്വവും കാണിച്ചത് നമ്മുടെ എന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.
2018, സെപ്റ്റംബർ 1, ശനിയാഴ്‌ച
പിണറായി ഭക്ത കേരളം
20 മന്ത്രി മാർക്ക് പുറമെ ക്യാബിനറ്റ് റാങ്കോടെ മുന്നോക്ക വികസന ചെയർമാൻ, ഭരണ പരിഷ്കരണ കമീഷൻ ചെയർമാൻ ഒപ്പം ചീഫ് വിപ്പ് സ്ഥാനവും സൃഷ്ടിച്ചു സർക്കാർ മന്ത്രിസഭ 23 ൽ എത്തിയില്ലേ എന്ന് ചോദിച്ചാൽ വല്ലാത്ത പുകിൽ തന്നെയാണ്. പ്രവാസി എന്ന കറവ വറ്റിയ പശുവിനോട് സർക്കാർ കാണിക്കുന്നത് ഒരു തരത്തിൽ പറഞ്ഞാൽ ക്രൂരത തന്നെയാണ്. 6 മാസ ശമ്പളം നൽകുമെന്ന് പറഞ്ഞ പിണറായി സർക്കാർ ഏതെങ്കിലും പ്രവാസിക്ക് ഒരുമാസത്തെ അല്ലങ്കിൽ ഒരു ദിവസത്തെ ശമ്പളം കൊടുത്തിട്ടുണ്ടോ?? എന്നിട്ടും വേണം പ്രവാസിയുടെ സഹായം ഹസ്തം. ഈ പ്രവാസിയുടെ നൊമ്പരം കേൾക്കുവാനും അവന്റെ പ്രശ്ന പരിഹാരത്തിനോ ഒന്നുംതന്നെ ഇല്ല എന്ന വസ്തുതക്ക് ഒരു പരിഹാരം നവകേരള പദ്ധതിയിൽ ഉള്പെടുത്തുമോ സർക്കാരെ??ആകെയുള്ളത് പ്രവാസിയുടെ പ്രയാസം നിറഞ്ഞ പ്രവാസി ക്ഷേമനിധിയാണ് അത് തന്നെ ഒന്നു കിട്ടാൻ അട്ടയുടെ പുക്കൾ കൊടി കണ്ടുപിടിക്കേണ്ട വിധമുള്ള നൂലാമാലകൾ നിറഞ്ഞതുമാണ്.
സ്വന്തം മന്ത്രിസഭയിലെ പല ക്യാബിനറ്റ് റാങ്കിലുള്ള ചെയർമാൻമാരും ഉപജാപക ഉപദേശകന്മാരും അനകൃതമായി കൈപ്പറ്റുന്ന ശമ്പളം തന്നെ നിർത്തലാക്കാൻ ഇമ്മാതിരി വകുപ്പുകൾ പിരിച്ചു വിട്ട് അത്യാവശ്യമായ പ്രളയ ദുരിതാശ്വാസ നവകേരള സൃഷ്ടിക്ക് ഒരു വകുപ്പ് ഉണ്ടാക്കാൻ സർക്കാർ തയ്യാറാകണം. പ്രാളയത്തിന്റെ മറവിൽ ഒടിഞ്ഞു തൂങ്ങിയ ധനകാര്യ വകുപ്പിന്റെ ജനങ്ങളുടെ മേലിൽ ഇരുട്ടടി ഇല്ലാതാക്കാൻ ശ്രമിക്കുമോ സർക്കാരെ? കേരള ജനത ഒരു മാസത്തെ ശമ്പളം നൽകണം എന്ന സർക്കാർ അഭിപ്രായങ്ങൾ പൊതുജനം കയ്യടിച്ചു സ്വീകരിക്കാൻ തയ്യാറാകുമ്പോൾ മറുവശത്ത് ധനകാര്യ വകുപ്പ് GST യിൽ സെസ്സ് ഏര്പെടുത്തുമെന്ന മുന്നറിയിപ്പ് ദുരിത പ്രളയത്തിന് ശേഷമുള്ള ദുരിതമായിരിക്കും സമൂഹമേ. പ്രതികരണവും പ്രതിഷേധവും നടത്തിയാൽ പോലും രക്ഷ ഇല്ലാത്ത ഇക്കാലത്തു മിണ്ടാതിരുന്നു കൂട സമൂഹമേ::
ഉയരാത്ത നാവും പൊങ്ങാത്ത കൈകളും അധികാര വർഗത്തിന്റെ അടിമത്ത ലക്ഷണമാണ്..
✍✍✍✍താനാരി,✍✍✍