+2റിസൾട്ട് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ഉള്ളതിരിക്കെ പരീക്ഷ പേപ്പർ കാണാതായ സംഭവം കേരള ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. വിദ്യാർത്ഥികൾ എഴുതിയ ഹയർ സെക്കൻ്ററി പൊതുപരീക്ഷാ ഉത്തരപേപ്പറുകൾ കാണാതായിട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ അതിന് വേണ്ടപ്പെട്ട വിദ്യാഭ്യാസ മന്ത്രി പച്ചക്കറി കൃഷിയുടെ കെമിസ്ട്രിയിലാണ്.
അല്ലയോ പൊതു വിദ്യാഭ്യാസമന്ത്രി? +2ഉത്തര പേപ്പർ ആക്രി കച്ചവടക്കാർക്ക് തൂക്കിവിറ്റുവോ? അതുകൊണ്ട് തന്നെയല്ലേ ആനുപാതികമായി +2വിദ്യാർത്ഥികൾക്ക് മാർക്ക് ദാനത്തിന് സർക്കാർ അണിയറയിൽ ഒരുക്കുന്നത്. ഗോപാലന്റെ പശു ജയിച്ചു വെന്ന് കളിയാക്കിയവരുടെ ഭരണത്തിൽ പീടിക തിണ്ണ നിരങ്ങുന്നവർക്ക് പോലും +2മാർക്ക് ദാനം എന്ന് വിമർശനം നടത്തിയാൽ അതികപറ്റാവില്ല.
പൊതു -ഉന്നത വിദ്യാഭ്യാസം വകുപ്പ് ഇത്‌വരെ പുസ്തക വിതരണം പോലും നടത്താതെ വിദ്യാർത്ഥി സമൂഹത്തോട് ക്രൂരത കാണിച്ചു. ഈ UKG /LKG മന്ത്രിമാർ കുത്തഴിഞ്ഞ പുസ്തകം പോലെയായി. എംജി സർവകലാശാല മാർക്ക് ദാനങ്ങൾ പോലെ 2009ലെ sfi വനിതാ സഖാവിനു കാലിക്കറ്റ് യൂണിവേഴ്സിറ്റി മാർക്ക് ദാനങ്ങൾ നൽകി ഉന്നത വിദ്യാഭ്യാസ മന്ത്രി KT ജലീൽ.
കുറ്റിപ്പുറത്ത് ലീഗിനെ തോല്പിച്ചത് കൊണ്ട് കുശുമ്പ് പറയുകയാണ് എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എത്ര പുലമ്പിയാലും ഇല്ലെങ്കിലും സിപിഎം പാർട്ടി പഠന കേന്ദ്രം പോലെ വിദ്യഭ്യാസ വകുപ്പ് അധപതിച്ച്ചിട്ടുണ്ട് . മൂത്താപ്പാന്റെ മകന് ജോലി നൽകിയത് പോലെ ന്യായീകരിക്കാൻ കാണിച്ച തൊലിക്കട്ടിയും അല്പത്തരങ്ങളും കുറെ കേരള ജനത കണ്ടതുമാണ്.
അബ്ദുറബ്ബ്ന്റെ ചെറിയ തെറ്റുകൾ പോലും ഒരു സമുദായത്തിന്റെ തലയിൽ കെട്ടിവെച്ചു ആനന്ദം കണ്ടെത്തിയിരുന്നല്ലോ? ചോദ്യപേപ്പർ ചോർന്നു പരീക്ഷ മാറ്റിവെച്ച കിരീടവും +2ഉത്തര പേപ്പർ കാണാതായ ചെങ്കോലും രവീന്ദ്രനാഥ് മന്ത്രിയുടെ 5കൊല്ലത്തെ ഭരണ നൈപുണ്യത്തിനുള തൂവൽസ്പർശം തന്നെയാണ്. പരാജയപ്പെട്ട പൊതു-ഉന്നത വിദ്യഭ്യാസ വകുപ്പുകളും മന്ത്രിമാരും കേരളത്തിനപമാനമാണ്. ഇച്ചിരി ഉളുപ്പ് LKGമന്ത്രി രവീന്ദ്ര നാഥിനും UKG മന്ത്രി kT ജലീലിനും ഉണ്ടെങ്കിൽ എന്ന് ആശിച്ചുപോയി...
✍️✍️✍️താനാരി ✍️✍️✍️