60കൊല്ലം കോണ്ഗ്രസ് ഇന്ത്യ ഭരിച്ചിട്ടും ദാരിദ്ര്യം നിർമാർജനം ചെയ്യാൻ എന്തുകൊണ്ട് സാധിച്ചിട്ടില്ല? എന്നചോദ്യങ്ങൾ ചോദിക്കുന്നവരോട്.. ബ്രിട്ടീഷുകാരൻ കരിമ്പിൻചണ്ടി മാതിരി ആക്കിയ ഇന്ത്യ ഇന്നും നിവർന്നു നിൽക്കുന്നുവെങ്കിൽ അത് നെഹ്റുവിന്റെ കോണ്ഗ്രസ് കൊണ്ടുതന്നെയാണ്.. മതേതര ജനാധിപത്യ സർക്കാരുകളുടെ നേട്ടവുംതന്നെയാണ്.
ഇന്ത്യയിൽ 20% ജനതയും കൊടിയ ദാരിദ്ര്യം അനുഭവിക്കുന്നവരും അവശരരുമാണ്. അതിൽ സാംസ്കാരിക\ഭാഷ\സമുദായ\മതം എന്നീ വേർതിരിക്കുന്ന ഒന്നുമല്ല. ദിവസം 200രൂപക്ക് താഴെ 6000 മസ വരുമാനത്തിൽ താഴെ ജീവിക്കുന്നത് 25 കോടി ജനങ്ങൾ,5കോടി കുടുംബം. ഇവരെ ദാരിദ്ര്യ രേഖയിൽ നിന്ന് കരകയറ്റാൻ വേണ്ടിയാണ് ബഹു.രാഹുൽജി അടിസ്ഥാന വരുമാനം പദ്ധതി പ്രഖ്യാപിച്ചത്. ദിവസം 400രൂപ, മാസം12,000 രൂപ നിരക്കിൽ അഥവാ 6000 രൂപയിൽ താഴെഉള്ള 25കോടി ജനങ്ങളുടെ അഥവാ അവരുടെ കുടുംബങ്ങളുടെ ഗൃഹനാഥാകളുടെ അക്കൗണ്ടിലേക്ക് 6000 രൂപ നിക്ഷേപിക്കുന്ന പദ്ധതിയാണ് അടിസ്ഥാന വരുമാന പദ്ധതി. ഇതിൽ കൂടി സ്ത്രീ ശാക്തീകരണം കൂടി ഉറപ്പുവരുത്തുന്നു.
ഇത് 15 ലക്ഷം അക്കൗണ്ടിൽ നിക്ഷേപം നടത്തും എന്നു മോദിജി ഇലക്ഷൻകാലത്ത് പ്രഖ്യാപിച്ച മാതിരി തള്ളൽ ആകുമോ എന്ന ഭയം\ കോണ്ഗ്രസ് വിരുദ്ധ മുന്നണികൾക്കും പൊതു സമൂഹത്തിനും വേവലാതികൾ ഉണ്ടായേക്കാം. നാം പൊതുസമൂഹം മനസ്സിലാക്കേണ്ട പലപദ്ധതികളും നടപ്പിൽ വരുത്തിയത് ഇതേ കോണ്ഗ്രസ് ആണ്.
1) 60,000 കോടി കാർഷിക കടം എഴുതി തള്ളിയത്.
2)ഇന്ത്യയിൽ തൊഴിലുറപ്പ് പദ്ധതി നടപ്പിൽ വരുത്തിയത്
3)വിദ്യാഭ്യാസം അവകാശമാക്കിയത്.
4)ഭക്ഷ്യസുരക്ഷ അവകാശമാക്കിയത്
5)ഇന്ത്യകണ്ട സൂപ്പർനിയമം അഥവാ വിവരാവകാശ നിയമം നടപ്പിൽ വരുത്തിയത്
ഇതെല്ലാം 10\15 വർഷത്തിനുള്ളിൽ നടപ്പാക്കി എങ്കിൽ രാഹുൽഗാന്ധിയുടെ അടിസ്‌ഥാന വേതനംഎന്ന പദ്ധതി നടപ്പിലാക്കാൻ, മതേതര ഇന്ത്യ ഫാസിസത്തിനാൽ മരിക്കാതിരുക്കാൻ, രാഹുൽകരങ്ങൾക്ക് ശക്തി പകരാൻ കേരളത്തിൽ നിങ്ങളുടെ വോട്ടു UDF മുന്നണികൾക്ക് നൽകുക.. മലപ്പുറത്തും പൊന്നാനിയിലും കോണി ചിഹ്നത്തിലും വോട്ടുകൾ നൽകൂ.. വിജയിപ്പിക്കൂ..





