2019, സെപ്റ്റംബർ 21, ശനിയാഴ്‌ച

CAG യെ പിണറായി സർക്കാർ ഭയക്കുന്നത് എന്തുകൊണ്ട്?

റിച്ചാർഡ്ഫ്രാങ്കി എന്ന പട്ടം നൽകി VS.അച്യുതാനന്ദൻ നൽകി അനുഗ്രഹിച്ച തോമസ് ഐസക്കിന്റെ കിഫ്ബി വഴി അഴിമതിയുടെ പടയോട്ടം. മസാല (മസാല ബോണ്ട് )ബോണ്ടയും പ്രവാസിചിട്ടിയും മറ്റും വഴി നേടിയ 50,000 കോടി കേട്ട്യോൾക്ക് കിട്ടിയ സ്ത്രീധനം മാതിരി എന്തും ചെയ്യും എന്ന മനോഭാവത്തിൽ ഒരു ഉളുപ്പുമില്ലാതെ നടക്കുകയാണ് ഐസക്ക്. അതിന് കുട പിടിക്കുന്ന പിണറായി വിജയനും വിരട്ടാൻ നോക്കുന്നത് തറവാട് സ്വത്ത് ആയി കാണുന്നത് കൊണ്ടുമാണ്. അതേ കിഫ്ബി കേരളത്തിന്റെ വെള്ളാന തന്നെ. കിഫ്ബി സ്വകാര്യ സ്വത്തല്ല. പൊതു മുതലാണ്. സർക്കാരിന്റെ മടിയിൽ കനം ഉള്ളത് കൊണ്ടാണോ സർക്കാർ ഈ ഒളിച്ചുകളി കളിക്കുന്നത്?.

പൊതുമേഖല ഓഹരിമറച്ചു വെച്ചു തട്ടിപ്പ് കിയാൽ നടത്തിയത് പിടികൂടും എന്നത് കൊണ്ട് പിണറായി കണ്ണൂർ എയർപോർട്ട് കിയാൽ CAG ഓഡിറ്റ് നടത്തരുത് എന്നു പിടിവാശി പിടിക്കുന്നത്. കണ്ണൂർ സിപിഎം നേതാക്കളുടെ അഴിമതിയും സ്വാജനപക്ഷപാതവും പുറത്തു വരുമെന്ന ഭയം ഉള്ളത്കൊണ്ട് തന്നെയാണ് CAG ഓഡിറ്റിങ് അഴിമതി തട്ടിക്കൂട്ട് പിണറായി കമ്പനി ഭയക്കുന്നത്. അത് കൊണ്ട് തന്നെയാണ് കോടിയേരി_പിണറായി വിറളി പിടിച്ചു വിരട്ടൽ ന്യായീകരണം നടത്തുന്നത്. ഇന്ന് ജീവിച്ചവർക്കും നാളെ ജനിക്കുന്നവർക്കും ബാധ്യതയാണ് ഈ നിക്ഷേപങ്ങൾ. എന്നതിനാൽ ഏത് നിക്ഷേപം, ഏത് നിക്ഷേപകർ, എന്ന്പൊതുജനം അറിയാൻ ബാധ്യസ്ഥരാണ്. അതേ ഇതിന്റെ ഈടും പണയവുമെല്ലാം ഞാനും നിങ്ങളും നമ്മളുമാണ്. അറിയാൻ അവകാശം ഉണ്ട്.


ഈ പിണറായി സർക്കാർ മസാല ലവലേശം ഇല്ലാത്ത ഐസക്ബോണ്ട എന്ന സാമ്പത്തിക രാഷ്ട്രീയം\പ്രതിസന്ധി കൂടി ആവുമ്പോൾ കേരളം എവിടെ എത്തും എന്നു കണ്ടറിയണം. ഐസക് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കിഫ്ബിയുടെ  തരിച്ചടവ് പെട്രോളിയം, റോഡ്taxതുടങ്ങിയവ, മസാലബോണ്ട് തിരിച്ചടവിനും കിഫ്ബിക്ക് കണ്ടെത്തിയ അതേ പെട്രോളിയം,റോഡ്tax. സർക്കാർഫണ്ട് ഗ്രാൻഡ് ഫണ്ട് തുടങ്ങിയവ CAG ഓഡിറ്റിങ് വിധേയമായിരിക്കണം എന്ന സിപിഐഎം പ്രഖ്യാപിത നയം ആയിരിക്കെ എന്ത്കൊണ്ട് CAG യെ ഭയക്കുന്നത്? എന്തുകൊണ്ട് എതിർക്കുന്നു? ഇങ്ങനെപോയാൽ വമ്പൻ വട്ടിപലിശ കമ്പനികൾക്ക് തോമസ്ഐസക് കേരളത്തെ തൂക്കി വിൽക്കുന്ന കാലം വിദൂരമല്ല.

നവലിബറൽ കൊളോണിയൽ സാമ്രാജ്യത്വ കുത്തകകൾക്കെതിരെ സമരം ചെയ്തവർ അതേ ആന്റണി ഭരണത്തിൽ ലോകബാങ്ക് വായ്‌പയുടെ പേരിൽ ഇന്നത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളം കൊലകളമാക്കിയിരുന്നു. ലോകബാങ്ക് ഉദ്യോഗസ്ഥരെ കരി ഓയിലിൽ മുക്കി അപമാനിച്ചതും നാം മറക്കരുത്. പിന്നീട് വന്ന അച്യുതാനന്ദൻ സർക്കാർ പാലോളി ഐസക് അച്ചുതണ്ട് ഈ കാശ് അവിടെ ചെന്നു വാങ്ങിയതും ഭരണപിടിപ്പുകേട് കൊണ്ട് പലിശയും കൂട്ടുപലിശയും കൊണ്ട് ഗതികേടിലായതും നാം വിസ്മരിക്കരുത്. ഇന്ന് കുത്തക ബൂർഷ്വാ മുതലാളിത്തം കേരളത്തിൽ നടപ്പാക്കാൻ പിണറായി ഐസക്ക് അച്ചുതണ്ട്‌ എല്ലാം ശരിയാക്കി ഒപ്പമുണ്ട്. അതേ നവലിബറൽ നാലാം ലോക സൈദ്ധാന്തികന്മാരെ നാം തിരിച്ചറിയുക.

NB: താനാരിക്കു  ക്യാംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്നോ മറ്റോ ധനകാര്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഇല്ല .. എന്റെ ആകാംക്ഷ, വേവലാതി പങ്കുവെച്ചു എന്നു മാത്രം.

✍✍✍താനാരി✍✍✍

2019, മേയ് 20, തിങ്കളാഴ്‌ച

ആയുധ അഹങ്കാരത്തെ വിശ്വാസദൃഢത കൊണ്ട് ജയിച്ചടക്കിയ പാരമ്പര്യമാണ്. ബദർ

പാട്ടും മൗലൂദ് ശിർക്കിന്റെയും പാടിപുകഴ്ത്തൽ ബിദ്അത്ത് ചാപ്പകുത്തി വിമര്ശിക്കേണ്ടതല്ല ബദർദിനം.. 4പതിറ്റാണ്ട് ജനിച്ച മക്ക മണ്ണിൽ നിന്ന് മുസ്ലിം പ്രബോധനം നടത്തിയതിന്റെ പേരിൽ മദീനയിലേക്ക് നാടു വിടേണ്ടി  വരികയും അവിടെയും ജീവിക്കാൻ അനുവദിക്കില്ല എന്നു പ്രതിജ്ഞ എടുത്ത അന്ധകാരം ബാധിച്ച അന്നത്തെ മക്കമുശ്രിക്കുകളായ സംഘ് പരിവാരത്തിനെതിരെ അതിജീവതത്തിന്റെ വിജയ ചരിത്രമാണ് ബദർ.

ആയുധബലം കൊണ്ടും തിണ്ണമുടുക്ക് കൊണ്ട് വിജയം നേടാനാവും എന്ന അഹങ്കാരത്തെ വിശ്വാസ ദൃഢത കൊണ്ടും വിശ്വാസ ദാർഢ്യം ജയിച്ചടക്കിയ പാരമ്പര്യമാണ് ബദർ സമരം. ആദം നബി മുതൽ ഇങ് മുഹമ്മദ്നബി വരെയുള്ള ഇസ്ലാമിക് പ്രബോധന പ്രവാചകൻമാരാൽ ഇസ്ലം ഭൂമിയിൽ നില നിർത്തണോ വേണ്ടയോ എന്ന് നിർണ്ണയിക്കുന്ന സമരമുഖത്തു വിജയം വരിച്ചത് ഏത് വിധേനയും ചർച്ച ചെയ്യേണ്ടതുമാണ് ബദർ ചരിത്രം. അടിച്ചമർത്തപ്പെടുന്ന അധസ്ഥിത വിഭാഗം ഉയർത്തിഎഴുന്നേറ്റു വിജയം നേടാൻ ഈ സമരം ഇന്നും പ്രസിദ്ധമായേക്കാം. അധികാരം ഉപയോഗിച്ചു ഇവിടെ താമസിക്കാൻ പാടില്ല എന്നു പറഞ്ഞു പേടിപ്പിക്കുന്ന അഭിനവ ഫാസിസ്റ്റ്കളും മത സ്വാതന്ത്ര്യം നിഷേധിക്കുന്ന കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ്കളുടെ മർദ്ധിത കുതന്ത്രങ്ങൾ എങ്ങനെ അതിജീവനത്തിനു അതിജീവിക്കാൻ കഴിയും എന്നും ബദർ പോരാട്ട ചരിത്രം നമ്മെ പഠിപ്പിക്കും.

പള്ളി മിഹ്റാബിൽ  ശിർക്കും ബിദ്അത്ത് പട്ടം ചാർത്തി വിമർശനം നടത്താൻ മാത്രം പുത്തൻവാദ ഗവേഷണ വിഷയല്ല ബദർ. ബദർ സാംസ്‌ക്കാരിക പോരാട്ട സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് ബദലായി അലിഫ്തൊട്ട് യാ വരെയുള്ള പുത്തൻ സംസ്കാരം പേറുന്നവരും അവാന്തര സംഘടനകളും നേർച്ചയുടെ പേരിലോ\ഭക്ഷണ വിതരണത്തിന്റെ പേരിൽ തളച്ചിടുകയാണ്. അടിച്ചമർത്തുന്ന ഇന്നത്തെ ന്യൂനപക്ഷ സമൂഹത്തിന് പ്രത്യാശ നൽകുവാൻ ബദർ അനുസ്മരണങ്ങൾക്ക് സാധിക്കും إن شاء الله.. ബദർ അനുസ്മരണ വേളയിൽ നാഥനെ സ്തുതിക്കുന്നു.  الحَمْدُ ِلله  الحمد لله الحَمْدُ ِلله

✍✍✍താനാരി✍✍✍

2019, മാർച്ച് 29, വെള്ളിയാഴ്‌ച

എന്താണ് രാഹുൽ ഗാന്ധിയുടെ അടിസ്‌ഥാന വരുമാനം പദ്ധതി?


60കൊല്ലം കോണ്ഗ്രസ് ഇന്ത്യ ഭരിച്ചിട്ടും ദാരിദ്ര്യം നിർമാർജനം ചെയ്യാൻ എന്തുകൊണ്ട് സാധിച്ചിട്ടില്ല? എന്നചോദ്യങ്ങൾ ചോദിക്കുന്നവരോട്.. ബ്രിട്ടീഷുകാരൻ കരിമ്പിൻചണ്ടി മാതിരി ആക്കിയ ഇന്ത്യ ഇന്നും നിവർന്നു നിൽക്കുന്നുവെങ്കിൽ അത് നെഹ്റുവിന്റെ കോണ്ഗ്രസ് കൊണ്ടുതന്നെയാണ്.. മതേതര ജനാധിപത്യ സർക്കാരുകളുടെ നേട്ടവുംതന്നെയാണ്.

ഇന്ത്യയിൽ 20% ജനതയും കൊടിയ ദാരിദ്ര്യം അനുഭവിക്കുന്നവരും അവശരരുമാണ്. അതിൽ സാംസ്കാരിക\ഭാഷ\സമുദായ\മതം എന്നീ വേർതിരിക്കുന്ന ഒന്നുമല്ല. ദിവസം 200രൂപക്ക് താഴെ 6000 മസ വരുമാനത്തിൽ താഴെ ജീവിക്കുന്നത് 25 കോടി ജനങ്ങൾ,5കോടി കുടുംബം. ഇവരെ ദാരിദ്ര്യ രേഖയിൽ നിന്ന് കരകയറ്റാൻ വേണ്ടിയാണ് ബഹു.രാഹുൽജി അടിസ്ഥാന വരുമാനം പദ്ധതി പ്രഖ്യാപിച്ചത്. ദിവസം 400രൂപ, മാസം12,000 രൂപ നിരക്കിൽ അഥവാ 6000 രൂപയിൽ താഴെഉള്ള 25കോടി ജനങ്ങളുടെ അഥവാ അവരുടെ കുടുംബങ്ങളുടെ ഗൃഹനാഥാകളുടെ അക്കൗണ്ടിലേക്ക് 6000 രൂപ നിക്ഷേപിക്കുന്ന പദ്ധതിയാണ് അടിസ്ഥാന വരുമാന പദ്ധതി. ഇതിൽ കൂടി സ്ത്രീ ശാക്തീകരണം കൂടി ഉറപ്പുവരുത്തുന്നു.

ഇത് 15 ലക്ഷം അക്കൗണ്ടിൽ നിക്ഷേപം നടത്തും എന്നു മോദിജി ഇലക്ഷൻകാലത്ത് പ്രഖ്യാപിച്ച മാതിരി തള്ളൽ ആകുമോ എന്ന ഭയം\ കോണ്ഗ്രസ് വിരുദ്ധ മുന്നണികൾക്കും പൊതു സമൂഹത്തിനും വേവലാതികൾ ഉണ്ടായേക്കാം. നാം പൊതുസമൂഹം മനസ്സിലാക്കേണ്ട പലപദ്ധതികളും നടപ്പിൽ വരുത്തിയത് ഇതേ കോണ്ഗ്രസ് ആണ്.
1) 60,000 കോടി കാർഷിക കടം എഴുതി തള്ളിയത്.
2)ഇന്ത്യയിൽ തൊഴിലുറപ്പ് പദ്ധതി നടപ്പിൽ വരുത്തിയത്
3)വിദ്യാഭ്യാസം അവകാശമാക്കിയത്.
4)ഭക്ഷ്യസുരക്ഷ അവകാശമാക്കിയത്
5)ഇന്ത്യകണ്ട സൂപ്പർനിയമം അഥവാ വിവരാവകാശ നിയമം നടപ്പിൽ വരുത്തിയത്
ഇതെല്ലാം 10\15 വർഷത്തിനുള്ളിൽ നടപ്പാക്കി എങ്കിൽ രാഹുൽഗാന്ധിയുടെ അടിസ്‌ഥാന വേതനംഎന്ന പദ്ധതി നടപ്പിലാക്കാൻ, മതേതര ഇന്ത്യ ഫാസിസത്തിനാൽ മരിക്കാതിരുക്കാൻ, രാഹുൽകരങ്ങൾക്ക് ശക്തി പകരാൻ കേരളത്തിൽ നിങ്ങളുടെ വോട്ടു UDF മുന്നണികൾക്ക് നൽകുക.. മലപ്പുറത്തും പൊന്നാനിയിലും കോണി ചിഹ്നത്തിലും വോട്ടുകൾ നൽകൂ.. വിജയിപ്പിക്കൂ..

✍✍✍താനാരി✍✍✍

2019, മാർച്ച് 1, വെള്ളിയാഴ്‌ച

മോദിയെ സൂക്ഷിച്ചാൽ... ദുഃഖിക്കേണ്ടി വരില്ല.. പുൽവാമ കഴിഞ്ഞു അടുത്തത് ?


ക്രിക്കറ്റിൽ മാത്രമല്ല ശത്രു രാജ്യത്തു നിന്നു 130കോടി ഇന്ത്യൻജനതയുടെ അഭിമാനം അഭിനന്തു വർധമാനെ വിട്ടു കൊണ്ടു വരുവാനും നവജ്യോത് സിദ്ദു ഓപ്പണർ തന്നെയാണ്.. അഭിനന്ദനങ്ങൾ സിദ്ദു💐.. ഒപ്പം കോണ്ഗ്രസ് പാർട്ടിക്കും രാഹുൽ ഗാന്ധിക്കും,💐..

പുൽവാമ സംഭവത്തിൽ രാജ്യത്തെ ജനങ്ങളും പ്രതിപക്ഷ പാർട്ടികളും വിശിഷ്യ കോണ്ഗ്രസ്സും രാഹുൽ ഗാന്ധിയും തന്നെയാണ് വിവേകത്തോടെ ഉത്തരവാദിത്വ ബോധത്തോടെ പെരുമാറിയത്. ഏറ്റവും നെറികേടും അവിവേകവും നിരുത്തരവാദിത്വവും കാണിച്ചത് നമ്മുടെ എന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.

40 ജവാന്മാരെകൊലക്ക് കൊടുത്തിട്ടു ദേശസ്നേഹം_ദേശസുരക്ഷ തള്ളിതള്ളി നടക്കുവാൻ കാവൽക്കാരൻ എന്ന പേരും പെരുമയുമായി നടക്കുന്ന മോദിജിയോട് സഹതാപം. രാജ്യം ഭയപ്പാടിൽ നിൽക്കുമ്പോൾ പോലും മോദി ബിജെപിയുടെ രാഷ്ട്രീയ സർക്കസിൽ കോമാളി വേഷത്തിൽ ആടി തിമിർക്കുകയായിരുന്നില്ലേ നമ്മുടെ പ്രധാനമന്ത്രി? വരാനിരിക്കുന്ന രാഷ്ട്രീയചൂടിൽ നിന്നും രക്ഷപ്പെടാൻ സൃഷ്ടിച്ച നാടകമാണ് പുൽവാമ തീവ്രവാദി ആക്രമണം എന്നു  രാജ്യത്തെ പൗരന്മാർക്ക് തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല. 

ഇന്ത്യൻ ഇന്റലിജൻസിനെ അധികാരം നിലനിർത്താൻ മാത്രം വേണ്ടി ഉപയോഗിച്ചതിന്റെ അനന്തര ഫലമാണ് പുൽവാമയിൽ നാം കണ്ടത്. പാകിസ്ഥാന്റെ 80%ഭൂപരിധിയും ഒപ്പിയെടുക്കാൻ കഴിയുന്ന ഉപഗ്രഹകണ്ണുകൾ ഉണ്ടായിട്ടും കോടാനു കോടി ജനങ്ങളുടെ പ്രാർത്ഥനയും രാജ്യാന്തര പിന്തുണയും ഉണ്ടായിട്ടും അതുപയോഗപെടുത്തതെ പാക് തീവ്രവാദി മസൂദിനെ പിടിക്കാതെ കോമഡി പറഞ്ഞു നടക്കുന്ന എന്റെ പ്രധാനമന്ത്രിയോട് അവജ്ഞയോടെ സഹതാപം മാത്രം. 
പാകിസ്‌ഥനിൽ 1000 കിലോ ബോംബ് പൊട്ടിച്ചു കളിച്ചു എന്ന് അൽജസീറ അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങൾ കളിയാക്കുന്നത് പോലും ഇന്റലിജൻസ് പോരാഴ്മ തന്നെയാണ്.

ഇന്ത്യൻപട്ടാളത്തെ ഇന്ത്യൻ ജനതക്ക് വിശ്വാസം ഉണ്ടായത് 2014നു ശേഷംഅല്ല. 60 ഭരിച്ച കോണ്ഗ്രസ് നേതൃത്വം ചാണകവും പശുവും പറഞ്ഞു നടക്കാതെ ധീരമായ ദീർഘവീക്ഷണത്തോടെ തമ്മിൽ തല്ലിക്കാതെ നേടിയെടുത്തതാണ് ഇന്ത്യൻ മിലിട്ടറി.  താങ്കൾ താങ്കളുടെ സുഹൃത്ത് അനിൽ അംബാനിക്ക് തീറെഴുതി കൊടുത്ത റാഫേൽ യുദ്ധവിമാനത്തിന് പകരം ഇന്ത്യൻ ഇന്ദിര രാജ്യത്തിന് വാങ്ങിയ മിഷേൽ വിമാനം പോലും അതിൽ പെട്ടതാണ്. താങ്കളുടെ ഭരണത്തിൽ ജീവിതം തന്നെ രാജ്യത്തിന് വേണ്ടി അർപ്പിച്ച ജാവാൻമാരുടെ കഥകൾ അല്ലാതെ മറ്റേത് ഭരണ നേട്ടമാണ്  ജനങ്ങളുടെ മുന്നിൽ അർപ്പിക്കാൻ ഉള്ളത്? മിസ്റ്റർ മോദിജി.. അങ്ങും അങ്ങയുടെ പരിവാരവും ഇന്ത്യക്ക് ഗതികിട്ടാ പ്രേതമാണ്.. 

അങ്ങയുടെ\മോദിയുടെ യുദ്ധകൊതി തിരഞ്ഞെടുപ്പ് മൂന്നിൽകണ്ട് തിരഞ്ഞെടുപ്പ് ചൂടിൽ നിന്ന് രക്ഷപെടാനുള്ള തന്ത്രം തന്നെയാണ്.. ഇനി രാജ്യത്തെ പൊതുജനത്തെ വെട്ടിമുറിക്കാൻ ഗുജറാത്ത് മോഡൽ കലാപം ആയിരിക്കാം..സൂക്ഷിച്ചാൽ ..ദുഃഖിക്കേണ്ട..